LIMA WORLD LIBRARY

പ്രശസ്തി തേടുന്നവർ – (ജോസ് ക്ലെമെന്റ് )

അഭിനന്ദനങ്ങളും അംഗീകാരങ്ങളും ഇഷ്ടപ്പെടാത്തവരായി നമ്മിൽ ആരും തന്നെ ഉണ്ടാകില്ല. അതേസമയം മറ്റുള്ളവരെ അഭിനന്ദിക്കാനും അംഗീകരിക്കാനും നമുക്ക് പിശുക്കും അമാന്തവുമാണ്. പ്രശസ്തി എനിക്കു മാത്രം എന്ന ചിന്താഗതിയാണ് . Hierarchy of Needs – ആവശ്യങ്ങളുടെ ശ്രേണിയെന്ന മാസ്ലോവ് സിദ്ധാന്തത്തിന് അടിമകളാ ണ് നാം. ആദ്യം നമുക്കാവശ്യം ആഹാരവും വസ്ത്രവുമായിരിക്കും. പിന്നെ ജീവിത സുരക്ഷിതത്വത്തിന് പാർപ്പിടം. തുടർന്ന് ജോലി, സമ്പാദ്യം എന്നിവയിലാകും ശ്രദ്ധ.തുടർന്നങ്ങോട്ട് അംഗീകാരത്തിനും പ്രശസ്തിക്കുമായുള്ള അഭിനിവേശമായിരിക്കും. ഇതൊക്കെ നല്ലത്. പക്ഷേ, നാം നന്മ ചെയ്യുന്നത് പേരും പ്രശസ്തിക്കും വേണ്ടിയാകരുത്. അംഗീകാരം കൊതിക്കുന്ന ഒരു പ്രാഞ്ചിയേട്ടൻ നമ്മിലെല്ലാവരിലുമുണ്ടെന്ന് മറക്കണ്ട. എന്നാൽ പ്രോൽസാഹനങ്ങളും കൈയടികളുമൊക്കെ മറ്റുള്ളവർക്ക് നിർലോഭം നല്കുന്നത് നമ്മുടെ നന്മയുടെ പോഷണത്തിനും വളർച്ചയ്ക്കും അത്യന്താപേക്ഷിതമാണെന്നും ഓർക്കുന്നത് നന്ന്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px