നഷ്ടപ്പെട്ടതിൻ്റെ മഹത്വത്തിൽ
വേദനിക്കുന്നവരും,
നേടാനുള്ളതിൻ്റെ പെരുമയിൽ
സന്തോഷിക്കുന്നവരുമാണ് നാം.!!
കൈവിട്ടകന്നതൊക്കെ
കൈവശാവകാശമില്ലാത്തതെന്നും,
കിട്ടാനുള്ളതൊക്കെ കൈവരുന്നതും
എന്നും കൂട്ടിനെന്ന് കരുതിയിട്ടുമല്ലാ…
നിരാശയുടെ നീറ്റലും പ്രതീക്ഷയുടെ
വെളിച്ചവുമിങ്ങനെ ഉള്ളിലൂറുന്നത്,
ഒക്കെയും പിടിച്ചുനിൽക്കാനുള്ള
മനോബുദ്ധികളുടെ തന്ത്രമാണെന്നുള്ളതാണ്.!!













