LIMA WORLD LIBRARY

തണൽ – (ഡോ: ജയദേവൻ)

അകതളിരു നിറയുമനുകമ്പയോടൂഴിയിൽ
ആനന്ദപീയൂഷസാഗരം തീർക്കുവാൻ,
അരുണനടിമുടിയഴകിലഗ്നിയുംചൂടിവ-
ന്നാകാശമദ്ധ്യേയൂദിക്കുന്നു നിത്യവും..
കരളുരുകിയുരുകിയഴലാകെ മാറീടുവാൻ
കാഞ്ചനപ്പൊന്നൊളി തൂകികൃതാർത്ഥനായ്,
കഥകളനവധി പറയുമിഷ്ടമോടായിരം-
കാതങ്ങൾക്കപ്പുറം നിന്നർത്ഥപൂർണ്ണമായ്..
തണലിനൊരു ചെറുമരവുമില്ലാത്ത വാനിലെ
താരുണ്യതാരത്തിടമ്പേയെരിഞ്ഞു നീ,
തരണമനുദിനമടിയനീ പ്രപഞ്ചത്തിനെ
താങ്ങിനിർത്തും തൃക്കരത്താലനുഗ്രഹം..
പരിഗഗനനിലയവരദൻ കാന്തിപെയ്യുന്ന
പാരമ്യനക്ഷത്രപുഷ്പമായ് ധ്യാനിച്ച്
പവനുസമവദനമെടു വാഴുന്നനാരതം
പാരിലേക്കൂർജ്ജവും വിത്തവും നല്കുവാൻ..
മടിയിലൊരുതരി കനവുമില്ലാത്ത രാജനായ്
മാറാപ്പുമായ്വന്നനേകം ഗ്രഹങ്ങളിൽ,
മണമിയലുമൊളി ചൊരിയുമാദിത്യമാനസം
മാറ്റേറിയെന്നും വിളങ്ങുമാറാകണം…

ഡോ: ജയദേവൻ

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px