LIMA WORLD LIBRARY

A FROG IN A WELL – (Rev.C.V.Abraham)

A frog used to live in a well. He was under the impression that the area of the well is the size of the world. He sincerely thought that he is the biggest and smartest animal in the world.   During rainy season the level of the water in the well increased and he came […]

നവയുഗപ്പിറവി – ( ശ്രീ മിഥില )

മുറ്റത്തെ പടിക്കെട്ടുകൾക്ക് താഴെ നിറയെ ചെമ്പരത്തി പൂത്തുനിൽക്കുന്ന നീണ്ടനിഴൽവിരിച്ച വഴി. അതിന്റെ ഓരത്തു കുഴികുത്തി അതിൽ ഇലവെച്ച് കഞ്ഞി വിളമ്പുന്ന വാല്യക്കാർ. ചെറുമന്മാർ കഞ്ഞി കുടിക്കുന്നത് മുറ്റത്തുകുഴിച്ച കുഴിയിൽ. കളിച്ചു കൊണ്ടിരിക്കുമ്പോൾ ഉണ്ണിക്കു പല വിധ സംശയങ്ങൾ മനസ്സിൽ തെളിഞ്ഞു. ഓപ്പോൾ കൊത്തംകല്ലാടുന്നതിനിടയിൽ അവന്റെ സംശയങ്ങൾക്ക് മറുപടി പറഞ്ഞു.  “ഉണ്ണി എന്തിനാ ഇങ്ങനെ ഓരോന്ന് ചോദിക്കുന്നത്.” അവരൊക്കെ കീഴ് ജാതികൾ അവരെയൊന്നും പടിക്കകത്തു കയറ്റാൻപാടില്ല ഉണ്ണീ “ “അതെന്താ ഓപ്പോളേ.” “അവരുടെ നിറം കറുത്തിട്ടല്ലേ ഉണ്ണിയെ. അതോണ്ടാ. […]

മഞ്ഞമന്ദാരം – (പി എസ് പ്രഭാവതി)

ട്രഷറിയിലേക്ക് കയറുന്ന ഗേയ്റ്റിന് വലത് ഭാഗത്ത് മുന്നിൽ വളർന്ന് നെഗളിച്ചകാട്ട് വാകമരത്തിൻ്റെ മാറിൽ ചേർന്ന് പടന്ന് റോഡിലേക്ക് കാണത്തക്കവണ്ണം കുലച്ചു കിടക്കുന്ന മഞ്ഞമന്ദാരം. മന്ദാരം ഇത്രേമൊക്കെ വളരുമോ എന്ന ചോദ്യത്തിനൊന്നും ഒട്ടുമേ പ്രസക്തിയില്ല. അല്ലെങ്കിൽ ത്തന്നെ ചോദ്യങ്ങൾ അപ്രസക്തമാവുകയും ഉത്തരങ്ങൾക്ക് വരൾച്ച സംഭവിക്കയും ചെയ്യുന്ന ഒരു കാലത്തിൻ്റെ ദൃക്സാക്ഷ്യത്തിലാണല്ലോ നമ്മൾ.   ചെക്ക് ഏല്പിച്ചു കഴിഞ്ഞാൽ കാശ് കൈപ്പറ്റുന്നതു വരെയുള്ള ഇടവേളയിൽ ഞാൻ ഈ മഞ്ഞമന്ദാരത്തെ വീക്ഷിക്കയായിരുന്നു. നല്ല ഭംഗിയുണ്ട് മഞ്ഞമന്ദാരപ്പൂവിന്. മന്ദാരപ്പൂങ്കുലകൾ എന്നെ നോക്കി ചിരിക്കുകയാണ്. […]

പ്രിയ ഡിസംബർ നീയൊരു ഓർമ്മയായ് മായുമ്പോൾ – (ജയമോൾ വർഗ്ഗീസ്)

പ്രിയ ഡിസംബർ ….. ഞാൻ നിന്നെ പ്രണയിക്കുന്നു …. നീ എനിക്ക് എന്നും മധുരിക്കുന്ന വേദനയാണ് …. ഓർമ്മകളുടെ ചുന പൊള്ളലുകളേറ്റ  മോഹഭംഗങ്ങളാണ്.. അമ്പേറ്റ ഹൃദയ- മുറിവുകളുടെ പ്രണയസങ്കീർത്തനമാണ് വിരഹത്തിന്റെ വിങ്ങുന്ന നോവാണ് നീ എനിക്ക് … എനിക്ക് പ്രിയമായതെല്ലാം കവർന്നെടുത്തു നീ വിട പറയുകയാണ്‌ … എന്നിലെ പൂവണിയാത്ത മോഹങ്ങളും ചിറകു വിടർത്തിയ സ്വപ്നങ്ങളും നോവേറ്റ പ്രണയാകാശങ്ങളും സ്വപ്നങ്ങൾ കുടിച്ചുന്മത്തരായ ചുവന്നു തുടുത്ത സായന്തനങ്ങളും പ്രിയ ഡിസംബർ.. നിന്നിലല്ലോ ചായുറങ്ങുന്നത് .. ഇനി ഒരിക്കലും മടങ്ങി […]

ആയിരിക്കുമോ…! – (രാജു കാഞ്ഞിരങ്ങാട്)

മൗനത്തിലേക്ക് മുള പൊട്ടിയവൾ മിണ്ടാതിരിക്കുന്നത് മറന്നിട്ട വിസ്മയങ്ങളെ ഓർത്തായിരിക്കുമോ കല്പനകളിൽ ലയിച്ചായിരിക്കുമോ കവിതയുടെ കാട്ടിൽ അകപ്പെട്ടതായിരിക്കുമോ ജീവിതത്തിൻ്റെ മറുകര താണ്ടാൻ ദുരിതക്കയങ്ങളിൽ കാലിടറാതിരിക്കാൻ ഇടനെഞ്ചിലെ കടലിനെ പഠിക്കുകയായിരിക്കുമോ ! പിടയുന്ന വാക്കിനെ പിടിക്കുവാനെന്നോണം പിടിതരാതിരിക്കുന്നുണ്ടൊരുവൾ

ശരീരം നഷ്ടപ്പെട്ട തലകള്‍ കഥ പറയുമ്പോള്‍ – (ബുക്ക് റിവ്യൂ ,ദാസ്)

വിജനമായ രാത്രിനിരത്തിലൂടെ ഉരുണ്ടുവരുന്ന ഒരു തല തന്‍റെ മരണവൃത്താന്തം വഴിയാത്രക്കാരനോടു പറയുന്നു. സുഹൃത്തിന്‍റെ വീട്ടില്‍ നിന്നും ലോകകപ്പ് ഫുട്ബോള്‍ കണ്ടു മടങ്ങുകയായിരുന്നു യാത്രക്കാരന്‍. ഞരമ്പുകളില്‍ പേടിയുടെ ശൈത്യമുറയുന്ന വായനയായിരുന്നു ഈ കൊച്ചു കഥ.  *രാത്രിയിലെ* *ഫുട്ബോള്‍* എന്ന ഒരു കൊച്ചുകഥയിലെ ഭയാനകമായ കാഴ്ചയാണ് ഫുട്ബോള്‍ പോലെ ഉരുണ്ടുവരുന്ന തലയുടെ മരണവൃത്താന്തം. പുലരും മുന്‍പ് രണ്ടെണ്ണത്തിനെ ഗോളാക്കാന്‍ തന്‍റെ പാര്‍ട്ടിക്കാരോടു പറയണം എന്ന് ചുമതലപ്പെടുത്തിയിട്ടാണ് തല നിശബ്ദമാവുന്നത്. പകയുടെ രാഷ്ട്രീയം 51 വെട്ടുകളാല്‍ രക്തസ്നാനത്തിന്‍റെ മരണക്കിണറുകള്‍ തീര്‍ത്ത ദൈവത്തിന്‍റെ […]

വാക്ക് അളന്നുതൂക്കി ഉപയോഗിക്കുക നാവ് തീയാണ് – (അഡ്വ.ചാര്‍ളി പോള്‍)

സംസ്കാരം എന്ന വാക്കിനര്‍ത്ഥം څഅപരനെക്കുറിച്ചുള്ള കരുതല്‍’ എന്നാണ്. കേരള ത്തിന്‍റെ സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ അപരനെ കരുതുന്നതിന് പകരം ആക്ഷേപ-അവഹേളന ധ്വനിയോടെ സംസാരിക്കുന്നതിനാല്‍ നിരന്തരം നാക്കുപിഴ സംഭവിക്കു കയാണ്. ഭരണാധികാരികള്‍ മാന്യവും ഹിതകരവും കുലീനവുമായ ഭാഷയാണ് പ്രയോഗിക്കേ ണ്ടത്. രാഷ്ട്രീയഭാഷയായാലും അത് സഭ്യമാകണം, ജനകീയമാകണം. ഭരണാധികാരികള്‍ വാക്കുകൊണ്ട് മുറിവേല്‍പ്പിക്കുന്നവരാകരുത്. സാമാന്യ വിദ്യാഭ്യാസം മാത്രം നേടിയ രാഷ്ട്രീയ നേതാക്കള്‍പോലും അന്തസുറ്റരീതിയില്‍ മാത്രം എതിരാളികളെ വിമര്‍ശിച്ചിട്ടുള്ളതാണ് മലയാളിയുടെ രാഷ്ട്രീയചരിത്രം. മര്യാദയോടെയുള്ള സംസാരമാണ് മാന്യതയുടെ ലക്ഷണം. വ്യക്തിത്വത്തില്‍ പുലര്‍ത്തുന്ന […]

ഡ്രാക്കുള നോവലിന്‍റെ പിറവി – (കാരൂര്‍ സോമന്‍, ലണ്ടന്‍)

യാത്രകള്‍ ജീവിതത്തിന്  വലുപ്പവും തിളക്കവും നല്‍കുന്നു. ഞാനും റെജി നന്തിയാട്ടും  ഡോ.റോഷനും പെലെസ് കൊട്ടാരത്തില്‍ നിന്ന് പുറത്തിറങ്ങി. കുളിര്‍കാറ്റിന്‍റെ തലോടല്‍.   ആകാശം ഇലഞ്ഞിപ്പൂക്കളെപോലെ പന്തലിച്ചു കിടന്നു.  മുറ്റത്തെ ഫൗണ്ടനില്‍ നിന്ന് ജലം ചീറിപ്പായുന്നു. ചെത്തിമിനുക്കിയ പച്ചപ്പുല്‍ത്തകിടികള്‍.   സുന്ദരീസുന്ദരന്മാരുടെ  മാര്‍ബിള്‍ ശില്പങ്ങള്‍.  അകലെ അനന്തമായി കിടക്കുന്ന നിഗൂഢ വനങ്ങള്‍. അഗാധമായ താഴ്വാരങ്ങള്‍. വനമേഖലയില്‍  പൂങ്കാവനം കാണുക അപൂര്‍വ്വമാണ്.  പുലരിപോലെ എങ്ങും പൂക്കളുടെ വര്‍ണ്ണസമന്വയം. വിവിധ നിറങ്ങളില്‍  വിരിഞ്ഞുനില്‍ക്കുന്ന പൂക്കളില്‍ നിന്ന് സുഗന്ധം വമിക്കുന്നു.  സര്‍ഗ്ഗ പ്രതിഭകള്‍ സൗന്ദര്യാത്മകമായ സാഹിത്യസൃഷ്ടികള്‍ […]