LIMA WORLD LIBRARY

മുണ്ടന്‍മുടിയിലേക്കുള്ള അവസാനത്തെ ബസ് – (ഡാലിയ വിജയകുമാർ )

പ്രൈവറ്റ് ബസ് സ്റ്റാന്റിന്റെ കുറച്ചുമുമ്പിലായാണ് ബസ് നിര്‍ത്തിയത്. ”സ്റ്റാന്റിലെറങ്ങാനൊള്ളോര് എറങ്ങിക്കോ.” കിളി വിളിച്ചുപറഞ്ഞു. ബസ് നിറയെ യാത്രക്കാരുണ്ടായിരുന്നു. മുന്‍സീറ്റില്‍ മയക്കത്തിലായിരുന്ന സീതാലക്ഷ്മി ഞെട്ടിയുണര്‍ന്നു. സ്റ്റാന്റിലേക്കു കുറച്ചു നടക്കാനുണ്ട്. ”അതെന്താ സ്റ്റാന്റില്‍ കേറാത്തെ? ഇവടന്നിനി എന്തോരെ നടന്നാലാ?” പ്രായമായ ഒരാള്‍ കണ്ടക്ടറോടു കയര്‍ക്കുന്നു. അയാളതൊന്നും ശ്രദ്ധിക്കാതെ ആളുകളെ ബസ്സില്‍നിന്നു പുറത്തിറക്കാന്‍ തിരക്കുകൂട്ടി. ബാഗുകളെല്ലാമെടുത്ത് ആളുകളുടെയിടയില്‍ക്കൂടി ഇറങ്ങാന്‍ സീതാലക്ഷ്മിക്കു ബുദ്ധിമുട്ടായിരുന്നു. ഇരുകൈകളിലും ബാഗുള്ളതുകൊണ്ട് മൂന്നാമതൊന്നുള്ളതെടുക്കാന്‍ അവള്‍ കിളിയുടെ സഹായം തേടി. അയാള്‍ അവളുടെ മുഖത്തുപോലും നോക്കാതെ ബാഗെടുത്ത് വഴിയിലേക്കു വച്ചിട്ട് […]

ഇത് നമ്മുടെ ഭൂമി – (ജയമോൾ വർഗ്ഗീസ്)

ഇത് പുണ്യഭൂമി.. സ്വപ്നം നെയ്യും ജനകോടികളുടെ ജനാധിപത്യഭൂമി നാനാത്വത്തിൽ ഏകത്വമാർന്ന് സോദരർ വാഴും ഭൂമി സംസ്ക്കാരങ്ങളെ പാലൂട്ടി വളർത്തിയ, ദേശീയതയുടെ മന്ത്രഗീതികളുണരും ഭൂമി അടിമത്തത്തിൻ രണഭൂവിൽ നിന്നഭിമാനികളാം ധീരർ അടരാടി നേടിയ ഭൂമി സ്വപ്നങ്ങൾ വിളയും ഭൂമി, ഇത് സ്വർഗ്ഗം , കൊതിക്കും ഭൂമി സ്വദേശാഭിമാനികൾ വിപ്ലവഗീതികളാൽ പാടിയുണർത്തിയ ഭൂമി വെൺസുന്ദരിയാം കാഷ്മീർ മുതൽ സമുദ്ര സ്നാനമേറ്റുറങ്ങും പുണ്യഭൂമിയാം കന്യാകുമാരിവരെ നാനാജാതി മതസ്ഥർ ഞങ്ങൾ ,ഒരു മനമോടെ ഇഴചേർന്നു നെയ്ത വർണ്ണസുരഭിലഭൂമി ഇത് ഭാരത ഭൂമി.. കരൾ […]

അപഹാസ്യരാക്കുന്നവർ – ( ജോസ് ക്ലെമെന്റ് )

നമ്മുടെ ഉറ്റവരുടെയും ഉടയവരുടെയും കണ്ണുനീരും ഉലയുന്ന ജീവിതങ്ങളും കണ്ടിട്ട് കാണാത്തവരെപ്പോലെ അഭിനയിച്ചും ഹൃദയം മന്ദീഭവിപ്പിച്ചും ഒളിഞ്ഞും തെളിഞ്ഞും പരിഹസിച്ചും മറ്റു ചിലപ്പോൾ ആക്രോശിച്ചിട്ടുമില്ലേ? നമ്മുടെ മനസ്സുകളൊക്കെ ഇത്ര കഠിനമായിപ്പോയതെന്താണ്? ഇങ്ങനെ പെരുമാറുന്നതിൽ നാം അഭിമാനിതരായി സ്വയം സന്തോഷിക്കുന്നുണ്ടാകും. എന്നാൽ, സത്യത്തിൽ നാം നമ്മളെ തന്നെ മറ്റുള്ളവരുടെ മുന്നിൽ അപഹാസ്യരാക്കുകയാണെന്ന് തിരിച്ചറിയാനുള്ള വിവേകം നമുക്ക് നഷ്ടപ്പെട്ടിരിക്കുന്നു. ഉള്ളു നിറയുന്ന സ്നേഹത്താൽ ആവശ്യക്കാർക്ക് നമ്മളാൽ കഴിയുന്ന സഹായം ഒരു നൈവേദ്യം കണക്കേ നമുക്ക് നല്കാനാകണം. അത് പലതാകാം. സമ്പത്തും പണവും […]

എന്റെ “വർഗ്ഗസമര ഫാന്റസിയും ഹൈപ്പീരിയൻ വൃക്ഷങ്ങളും ” എന്ന പുസ്തകത്തിന്റെ ചരിത്ര പശ്ചാത്തലം. – (അഡ്വ.പാവുമ്പ സഹദേവൻ)

ജീവിതം മുൻകൂട്ടി തയ്യാറാക്കപ്പെട്ട ഒരു അജണ്ഡയുടെ (തലവര ) അടിസ്ഥാനത്തിൽ, മുമ്പോട്ട് പോകുന്ന ഒന്നല്ല. എന്നാൽ ചില കാര്യങ്ങളിലെങ്കിലും നമ്മുടെ ജീവിതത്തെ നയിക്കുന്നത് നമ്മളല്ല. ചരിത്രം നമ്മളെ എവിടേക്കൊക്കെയോ നയിച്ചുകൊണ്ടുപോകുകയാണ്. ചരിത്രത്തിന്റെയും സമൂഹത്തിൻ്റെയും സമ്മർദ്ദ ശക്തിയാണ് നമ്മുടെ ജീവിതത്തെ നയിക്കുന്നത്. വ്യക്തിയുടെയും സമൂഹത്തിന്റെയും ജീവിതം, ചരിത്രം തെളിയിച്ചിടുന്ന രാജ വീഥിയിലൂടെയും പെരുവഴികളിലൂടെയുമാണ് നീങ്ങുന്നത്. ( വ്യക്തിയുടെ ഇച്ഛാശക്തിക്ക് പ്രാധാന്യമില്ലെന്നല്ല പറഞ്ഞുവരുന്നത് ). സമൂഹത്തിന്റെ സ്ഥൂലതലത്തിൽ മാത്രമല്ല വ്യക്തിയുടെയും കുടുംബത്തിന്റെയും സൂക്ഷ്മതലത്തിലും ചരിത്രം ഒരു സമ്മർദ്ദ ശക്തിയാവുകയും അങ്ങനെ […]

കഴുകനും ചുണ്ണയും സാക്കിർ – ( സാക്കി നിലമ്പൂർ )

1988 ലെ ഒരു സാധാരണ വ്യാഴാഴ്ച .  സമയം വൈകുന്നേരം . ” അല്ല ചെങ്ങായ്… നാള്യെല്ലേ കാള്യേവില് സിൽമ മാറ്ണെ ദിവസം..?” ജലീൽ ചോദിച്ചപ്പോഴാണ് ഞാനതോർത്തത്. ഹയ്യോ… ശരിയാണല്ലോ. ഞാൻ ധൃതിയിൽ അങ്ങാടിയിലേക്കോടി. ഓടാൻ ശക്തമായ കാരണമുണ്ട്. നാളത്തെ സിനിമയുടെ പോസ്റ്റർ ഇന്ന് വൈകുന്നേരമാണ് അബ്ബാസ്ക്കയുടെ സൈക്കിൾ ഷോപ്പിന്റെ മതിലിൽ ചുണ്ണ ഒട്ടിക്കാറ്. ചുണ്ണയെ അറിയില്ലേ..? കാളികാവ്  ദർശന എന്ന സിനിമാകൊട്ടകയിൽ ടിക്കറ്റ് മുറിക്കലും , മാറുന്ന സിനിമകളുടെയെല്ലാം പോസ്റ്റർ നാട്ടിലെ മതിലായ മതിലുകളിലെല്ലാം ഒട്ടിക്കലുമാണ് […]

പാവനസ്മരണകളുണര്‍ത്തുന്ന പുണ്യഭൂമികള്‍ – (കാരൂര്‍ സോമന്‍, ചാരുംമൂട്)

ലോകമെങ്ങും വിശ്വാസസമൂഹങ്ങള്‍ ധാരാളം ആരാധനാലയങ്ങള്‍ പുണ്യഭൂമികളായി  താലോലിച്ച്   ഉയര്‍ത്തികെട്ടുകയും പലതും പ്രകൃതിക്ഷോഭങ്ങളില്‍ മണ്ണോട് ചേർന്ന് ചേരുകയും തകര്‍ക്കപ്പെടുകയും ചെയ്തിട്ടുണ്ട്.  മുന്തിരിവള്ളിയും  അത്തിവൃക്ഷവും നീരൊഴുക്കുമുള്ള  ഇസ്രായേല്‍ രാജ്യത്ത് അധികാരവും സമ്പത്തുമുപയോഗിച്ച് (ബി.സി. 922 – 961) ല്‍  ലോകാത്ഭുതമായ യേറുശലേം  ദേവാലയം ശലോമോന്‍ രാജാവ് നിര്‍മ്മിച്ചു. അത്  ദൈവത്തെ പ്രീതിപ്പെടുത്താന്‍ പൗരോഹിത്യ പ്രേരണയാല്‍ നിര്‍മ്മിച്ചതായിരുന്നു. സ്വര്‍ണ്ണം നിറഞ്ഞ ആ ദേവാലയത്തെ പല സാമ്രാജ്യങ്ങളും ആക്രമിച്ച് കൊള്ള ചെയ്തിട്ടുണ്ട്. ഇന്ന് അതിന്‍റെ അവശിഷ്ടമായുള്ളത് ഒരു മതിലാണ്.  ലോകമെങ്ങുമുള്ള യഹൂദര്‍ വന്ന് […]

സ്വേച്ഛാധിപതികൾ – (ജഗദീശ് തുളസിവനം)

ഉച്ചിയിൽ കലമുടച്ചാൽ ഊറിച്ചിരിക്കുമോ പ്രതിമ? . ഉറങ്ങതിരിക്കുന്ന പ്രതിമ തൻ ശിരസ്സിലായി തൂറിപ്പറക്കുന്നു പക്ഷി. അധികാരമെന്നാൽ ആധിപത്യമല്ലതു, സർവ്വാധിപത്യം . അറുതിയെഴുന്നൊരീ ഗഗനപ്പരപ്പിൽ പാറിപ്പറക്കുവാൻ സ്വാതന്ത്ര്യമില്ലയോ ? അത് നീതാൻ തന്നെന്ന് ചൊല്ലീട്ട് ഓദാര്യമെന്നോതി നേരിന്റെ ചിറകു മുറിയ്ക്കുവാനോങ്ങുന്ന സർവ്വാധിപത്യത്തിന്റെ നിഷ്ഠൂര ശാസനം !!! ഭരണകൂടത്തിന്റെ ക്രൗര്യവും ശൗര്യവും സ്വേച്ഛാധിപതികൾ തൻ കരവാളിൻ തുമ്പിനാൽ  ചിറകില്ലാ പക്ഷിയായി മണ്ണിൽ പിടഞ്ഞിടും വേളയിൽ, ചോരപൂവുകൾ വിരിയുന്നോരായിരം രക്തസാക്ഷി കുടീരങ്ങളുയർന്നിടാം.

വിസ്മയം സർവ്വം – ( സെബാസ്റ്റ്യൻ തേനാശ്ശേരി )

സ്നേഹമൊരു മധുരാനുഭവ വിസ്മയം , വരയ്ക്കുവാനാവില്ല വരകളാൽ ; ആവില്ലെഴുതുവാനക്ഷരജാലങ്ങളാൽ, പറഞ്ഞറിയിക്കാനാവില്ലതു നാവിനാൽ ; ഉള്ളിലൂറി നിറയും അതിദിവ്യമാം വരദാന പുണ്യതീർത്ഥമതിലാവോള മാഴ്ന്നു മുങ്ങി നീരാടാമാർക്കും ; ഗുരുവായൊരാൾ വേണ്ട,തിനു വരദക്ഷിണയും വേണ്ട ; ഉള്ളിൽ വസിക്കും പരമപ്രേമസ്വരൂപൻ്റെ സദാ സാന്നിധ്യ മഹാവിസ്മയമതനുഭവം , ജന്മസിദ്ധം ! ഭൂമിയിൽ ജീവനും നമ്മുടെ ജന്മവും അന്യോന്യ ഭിന്നമാം രൂപഭാവങ്ങളും ജീവിതവുമൊരോരോ വിസ്മയം ; സസ്യലതാദികൾ നിറത്തൊരീ ഹരിതമനോഹരമാം ഭൂമിയും അലകളൊടുങ്ങാത്ത നീല സാഗരവുമവയിൽ നീന്തിയുമിഴഞ്ഞും പറന്നും നടന്നും വിഹരിക്കും […]