ഉച്ചിയിൽ കലമുടച്ചാൽ
ഊറിച്ചിരിക്കുമോ പ്രതിമ? .
ഉറങ്ങതിരിക്കുന്ന പ്രതിമ തൻ ശിരസ്സിലായി
തൂറിപ്പറക്കുന്നു പക്ഷി.
അധികാരമെന്നാൽ ആധിപത്യമല്ലതു, സർവ്വാധിപത്യം .
അറുതിയെഴുന്നൊരീ
ഗഗനപ്പരപ്പിൽ
പാറിപ്പറക്കുവാൻ സ്വാതന്ത്ര്യമില്ലയോ ?
അത് നീതാൻ തന്നെന്ന്
ചൊല്ലീട്ട് ഓദാര്യമെന്നോതി നേരിന്റെ ചിറകു
മുറിയ്ക്കുവാനോങ്ങുന്ന
സർവ്വാധിപത്യത്തിന്റെ
നിഷ്ഠൂര ശാസനം !!!
ഭരണകൂടത്തിന്റെ ക്രൗര്യവും ശൗര്യവും
സ്വേച്ഛാധിപതികൾ തൻ
കരവാളിൻ തുമ്പിനാൽ
ചിറകില്ലാ പക്ഷിയായി
മണ്ണിൽ പിടഞ്ഞിടും വേളയിൽ, ചോരപൂവുകൾ വിരിയുന്നോരായിരം
രക്തസാക്ഷി കുടീരങ്ങളുയർന്നിടാം.











