വിസ്മയം സർവ്വം – ( സെബാസ്റ്റ്യൻ തേനാശ്ശേരി )

Facebook
Twitter
WhatsApp
Email
സ്നേഹമൊരു മധുരാനുഭവ വിസ്മയം ,
വരയ്ക്കുവാനാവില്ല വരകളാൽ ;
ആവില്ലെഴുതുവാനക്ഷരജാലങ്ങളാൽ,
പറഞ്ഞറിയിക്കാനാവില്ലതു നാവിനാൽ ;
ഉള്ളിലൂറി നിറയും അതിദിവ്യമാം വരദാന പുണ്യതീർത്ഥമതിലാവോള മാഴ്ന്നു മുങ്ങി നീരാടാമാർക്കും ;
ഗുരുവായൊരാൾ വേണ്ട,തിനു വരദക്ഷിണയും വേണ്ട ;
ഉള്ളിൽ വസിക്കും പരമപ്രേമസ്വരൂപൻ്റെ സദാ സാന്നിധ്യ മഹാവിസ്മയമതനുഭവം , ജന്മസിദ്ധം !
ഭൂമിയിൽ ജീവനും നമ്മുടെ ജന്മവും അന്യോന്യ ഭിന്നമാം രൂപഭാവങ്ങളും
ജീവിതവുമൊരോരോ വിസ്മയം ;
സസ്യലതാദികൾ നിറത്തൊരീ ഹരിതമനോഹരമാം ഭൂമിയും അലകളൊടുങ്ങാത്ത നീല സാഗരവുമവയിൽ നീന്തിയുമിഴഞ്ഞും പറന്നും നടന്നും വിഹരിക്കും സർവ്വ ജീവജാലങ്ങളും വിസ്മയം ;
അനന്തവിസ്തൃതമാമാകാശ
വുമതിൽ സ്വയം കത്തിജ്ജ്വലിച്ചവിശ്രമം കറങ്ങിത്തളരാതെ നിലനിൽക്കും കോടാനുകോടി തേജോഗോളങ്ങളും പ്രകാശ വർണ്ണങ്ങളും , സർവ്വ പ്രപഞ്ചവും ഇന്ദ്രിയാനുഭവങ്ങളത്രയും വിസ്മയം.
എനിയ്ക്കു നീയും നിനക്കു ഞാനുമെന്നുള്ളൊരീ
ഹൃദയാനുരാഗ ഭാവവും വിസ്മയം.
ഞാനും നീയുമെന്ന ദ്വൈതഭാവ
മുള്ളിലാത്മാവിലൊന്നായ്ച്ചേർന്ന
ദ്വൈതാനുഭൂതിയായ് , പരമാനന്ദമായ് , ആത്മബോധലയമാകുന്ന
വിസ്മയമതാണനശ്വരം , സത്യം !

About The Author

Leave a Reply

Your email address will not be published. Required fields are marked *