തിരിച്ചറിവ് – (ജോസ് ക്ലെമന്റ്)

നമ്മിൽ പലരും ആവശ്യത്തിനും അനാവശ്യത്തിനും നിത്യവും പലരോടും നമ്മോടു തന്നെയും ദേഷ്യപ്പെടാറില്ലേ ? ഇതിൽ പലതും അനാവശ്യ ദേഷ്യപ്പെടലുകളല്ലേ? നാം വലിയ ദേഷ്യക്കാരും ഗൗരവക്കാരുമാണെന്നറിയിക്കാനുള്ള ശ്രമമാണ് പലരും ഈ അനാവശ്യ ദേഷ്യപ്പെടലുകൾ കൊണ്ട് സ്വന്തമാക്കുന്നത്. എന്നാൽ മറ്റുള്ളവർക്കു മുന്നിൽ നാം അപഹാസ്യരാകുന്നവരാണെന്ന ബോധ്യം നമുക്കില്ലാതെ പോകുന്നു. ഇതിന് നമുക്ക് തിരിച്ചറിവുണ്ടാകണം. ഈ തിരിച്ചറിവുണ്ടായാൽ തിരികെ നടക്കാൻ ശ്രമിക്കണം. നാം ഒരു ചൂടനാണെന്നു കേൾക്കാൻ രസമുണ്ടായിരിക്കാം. എന്നാൽ ആ ചൂടിന്റെ പൊള്ളലേൽക്കുന്നവർ അസഹനീയമായ വേദനയനുഭവിക്കുന്നുണ്ടെന്ന് നമുക്ക് തിരിച്ചറിയാനാകുന്നില്ല. തിരിച്ചറിയുക […]
സായംകാലത്ത് – (പുഷ്പ ബേബി തോമസ്)

ചിറകിൻ കരുത്ത് തിരിച്ചറിഞ്ഞ് പറന്നകന്നു കിളിക്കുഞ്ഞുങ്ങൾ . ചിറകിൻ കരുത്ത് കുറഞ്ഞെന്ന് തിരിച്ചറിയുന്നൂ നാമും . ഒച്ചു പോലിഴയും സൂചിക്കാലുകളെ നോക്കിയിരിയ്ക്കും സായംകാലത്ത് , ഗുൽമോഹർ അതിരിടുന്ന അയൽ വീടുകളിൽ കഴിയണം നമുക്ക് . കണ്ണീർത്തുള്ളിയും, മുക്കുറ്റിയും തെരയും മട്ടിൽ എന്നെ കാത്തുനിൽക്കും നീയാവണം പുലരിയിൽ പടിവാതിൽ തുറക്കുമ്പോൾ എന്നുമെൻ കണി. മഴയിൽ കുതിർന്നു കിടക്കും വാകപ്പൂക്കൾ തിരികെനടത്തുന്നു നമ്മെ വീണ്ടും; ആ വാകമരച്ചുവട്ടിലേയ്ക്ക് …. പൂക്കൾ പെറുക്കിയതും മിഴികൾ കൊരുത്തതും തുലാവർഷകുളിരിൽ കുരു കല്ലിലുരസി നീയെൻ […]
പതിതന്റെ പാത – (ശ്രീ മിഥില)

സൂര്യൻ ചക്രവാളത്തിന്റെ ആഴങ്ങളിലേക്ക് നേരത്തേതന്നെ പോയ്‌മറഞ്ഞിരിക്കുന്നു. ഋതുവിൽ ശിശിരത്തിന്റെ സാമ്രാജ്യം രൂപമെടുത്തിരിക്കുന്നു. തന്റെ കാലടികൾതേടി അയാൾ കുറേ നടന്നു. മാഞ്ഞുപോയിരുന്നു. ഇന്നലെകളുടെ ശിഥിലപാതകളിൽ ഒരു തിരച്ചിൽ. കണ്ടെത്താനായില്ല ഒന്നും. അറിയാത്ത വഴികളിലേക്ക് ഇറങ്ങിപ്പോകുമ്പോൾ പിന്തുടർന്ന കണ്ണീർ ഇന്നോളം നടന്ന പാതയിലെല്ലാം കൂടെയുണ്ടായിരുന്നു. മുറിവുകളിൽ ഉപ്പു പുരട്ടാൻ. പഴയവീടിന്റെ തുരുമ്പിച്ച ഗേറ്റിൽപ്പിടിച്ചു അയാൾ നിന്നു. കഴിഞ്ഞുപോയ കാലങ്ങൾ അയാൾക്ക് മുന്നിൽ ഒരു സിനിമപോലെ തെളിഞ്ഞു. കഥാപാത്രങ്ങളെ ഓർത്തെടുക്കാൻ പാടുപെട്ടു. ചുവന്ന പട്ടുപാവാടയിൽ കൊലുസ് തട്ടുന്ന ശബ്ദം കേട്ടു. അതൊരു […]
എസ്സ്. ഗുപ്തൻ നായര്‍ – ഓർമ്മദിനം

കടപ്പാട് ആറുദശകം സാഹിത്യ, സാംസ്കാരിക, വിദ്യാഭ്യാസ, ആത്മീയ മണ്ഡലങ്ങളിൽ നിറഞ്ഞു നിന്ന, മലയാള നിരൂപണത്തിലെ പ്രമുഖനായ എസ്. ഗുപ്തൻ നായരുടെ ജന്മവാർഷികമാണിന്ന്. അധ്യാപകൻ, ഭാഷാ പണ്ഡിതൻ, വിമർശകൻ, ഉപന്യാസകാരൻ, ജീവചരിത്രകാരൻ, വിവർത്തകൻ, നാടകകൃത്ത്, നാടകചിന്തകൻ, ചെറുകഥാകൃത്ത്, നടൻ, വാഗ്മി, പ്രസാധകൻ, സംഗീതജ്ഞൻ, വിദ്യാഭ്യാസചിന്തകൻ, പത്രാധിപർ എന്നിങ്ങനെ നിറഞ്ഞുനിൽക്കുന്നതായിരുന്നു ആ വ്യക്തിത്വം. സുഹൃത്തായ ചങ്ങമ്പുഴയാണ് ‘മംഗളോദയം’ മാസികയിൽ നിരൂപണമെഴുതാനുള്ള വാതിൽ അദ്ദേഹത്തിന് തുറന്നുകൊടുത്തത്. ഈ രണ്ടു പ്രതിഭകളും ഓണേഴ്സ് പഠനകാലത്ത് മഹാരാജാസ് ഗവ. ആർട്സ് കോളേജിൽ ഒന്നിച്ചായിരുന്നു (1939’41). […]
വെയിലോർമ്മകൾ – (ഉല്ലാസ് ശ്രീധർ)

മണ്ണിൽ വിരിയുന്ന പൂക്കളോടൊപ്പം മരത്തിൽ വിരിയുന്ന രണ്ട് പൂക്കളേയും എനിക്ക് ഇഷ്ടമായിരുന്നു… മാവും കശുമാവും പൂത്ത് നിൽക്കുന്നത് കാണുമ്പോൾ ഉള്ളിൽ സന്തോഷം തുള്ളി കളിക്കും… മഞ്ഞും വെയിലും ഇണചേരുന്ന മകരമാസത്തിലാണ് മാവും കശുമാവും പൂത്തിറങ്ങുന്നത്… ചെറിയ മാവുകളുടെ പൂവുകൾ കണ്ണിമാങ്ങയാകുന്നതും കണ്ണിമാങ്ങ മാങ്ങയാകുന്നതും പള്ളിക്കൂടത്തിൽ പോകുന്നതിന് മുമ്പും വന്നതിന് ശേഷവും പതിവായി നോക്കിയിരിക്കുന്നത് രസമായിരുന്നു… മെല്ലെ മെല്ലെ മകരമഞ്ഞ് മായുകയും കുംഭമാസത്തിലെ ചുടു കാറ്റിൽ മാങ്ങ മാമ്പഴമാകുകയും ചെയ്യുമ്പോഴുള്ള മണം സുഖകരമായിരുന്നു… ഒരു കാശുമാവിൽ തന്നെ പല […]
കാട്ടുവള്ളിപ്പൂക്കൾ – (പാവുമ്പ സഹദേവൻ,മുഞ്ഞിനാട്ട്)

ഏതൊ ഒരു സായംസന്ധ്യയിൽ മുഞ്ഞിനാട്ട് കാവിൽ വെച്ചാണ് ഞാൻ അവളെ ആദ്യമായി കാണുന്നത്. ഞാൻ അവളെ അടിമുടി നോക്കി, അവൾ എന്നെയും. അവളുടെ കണ്ണുകൾക്ക് കാന്ത മുനയുടെ മാസ്മരിക ഭാവങ്ങളുണ്ടായിരുന്നു. ഞങ്ങളുടെ കണ്ണുകൾ എന്തൊക്കെയോ മുജ്ജന്മകഥകൾ പറഞ്ഞുതുടങ്ങി. കാവിൻ്റെ നിശ്ശബ്ദമായ ഓരങ്ങളിൽ കാട്ടുപൂക്കൾ തുരുതുരെ വിടർന്ന് സുഗന്ധം പരത്തുന്നുണ്ടായിരുന്നു. കാട്ടുപൊന്തകളിൽ കിളികൾ അനുരാഗനിബദ്ധരായിരുന്നു. കാവിലെ കൽവിളക്കിന് പിന്നിൽ ഏതൊ ദേവതയെപ്പോലെ അവൾ തെളിഞ്ഞുനിന്നു. കാവിലെ ഇലഞ്ഞിമരത്തിൻ്റെ തണലിൽ ഇരുന്ന് ഞങ്ങൾ എന്തൊക്കെയോ പഴയ കെട്ടുകഥകൾ പറഞ്ഞിരുന്നു. എൻ്റെ […]
ഭാരതീയ പരമോന്നത ബഹുമതികൾ – (കാരൂർ സോമൻ, ചാരുംമൂട്)

1954 ല്‍ ആരംഭിച്ച ഇന്ത്യയുടെ പരമോന്നത സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌ന മുന്‍ പ്രധാനമന്ത്രിമാരായ പി.വി നരസിംഹ റാവു, ചൗധരി ചരണ്‍ സിംങ്, ശാസ്ത്രജ്ഞന്‍ എം. എസ് സ്വാമിനാഥന്‍ തുടങ്ങിയവര്‍ക്ക് മരണാനന്തര ബഹുമതിയായി ലഭിച്ചത് പ്രധാനമന്ത്രി പറഞ്ഞതുപോലെ ഓരോ ഭാരതീയനും സന്തോഷമുള്ള വാര്‍ത്തയാണ്. അതില്‍ മലയാളിയായ എം.എസ്. സ്വാമിനാഥന് ലഭിച്ചത് അതിമധുരം നല്‍കുന്നു. സ്വര്‍ണ്ണം കൊണ്ടുനിര്‍മ്മിച്ച ഈ പുരസ്‌കാരം കൊടുക്കുന്നത് കല, സാഹിത്യം, ശാസ്ത്രം, പൊതുസേവനം, കായികം തുടങ്ങിയ മേഖലകളില്‍ അസാധാരണമായ സേവനം കാഴ്ചവെച്ചവര്‍ക്കാണ്. കാലം പലപ്പോഴും കുതിച്ചുചാടിയും […]



