LIMA WORLD LIBRARY

തിരിച്ചറിവ് – (ജോസ് ക്ലെമന്റ്)

നമ്മിൽ പലരും ആവശ്യത്തിനും അനാവശ്യത്തിനും നിത്യവും പലരോടും നമ്മോടു തന്നെയും ദേഷ്യപ്പെടാറില്ലേ ? ഇതിൽ പലതും അനാവശ്യ ദേഷ്യപ്പെടലുകളല്ലേ? നാം വലിയ ദേഷ്യക്കാരും ഗൗരവക്കാരുമാണെന്നറിയിക്കാനുള്ള ശ്രമമാണ് പലരും ഈ അനാവശ്യ ദേഷ്യപ്പെടലുകൾ കൊണ്ട് സ്വന്തമാക്കുന്നത്. എന്നാൽ മറ്റുള്ളവർക്കു മുന്നിൽ നാം അപഹാസ്യരാകുന്നവരാണെന്ന ബോധ്യം നമുക്കില്ലാതെ പോകുന്നു. ഇതിന് നമുക്ക് തിരിച്ചറിവുണ്ടാകണം. ഈ തിരിച്ചറിവുണ്ടായാൽ തിരികെ നടക്കാൻ ശ്രമിക്കണം. നാം ഒരു ചൂടനാണെന്നു കേൾക്കാൻ രസമുണ്ടായിരിക്കാം. എന്നാൽ ആ ചൂടിന്റെ പൊള്ളലേൽക്കുന്നവർ അസഹനീയമായ വേദനയനുഭവിക്കുന്നുണ്ടെന്ന് നമുക്ക് തിരിച്ചറിയാനാകുന്നില്ല. തിരിച്ചറിയുക എന്നത് ശ്രമകരമാണെങ്കിലും ശ്രമിച്ചാൽ സാധിക്കാത്തതായി ഒന്നുമില്ല. ജീവിതത്തിൽ തിരിച്ചറിവുകളുണ്ടാകേണ്ടത് അനിവാര്യവും അവശ്യവുമാണ്. ഈ തിരിച്ചറിവാണ് ആദ്യമുണ്ടാകേണ്ടത്. നമുക്ക് തിരിയാം, തിരികേ നടക്കാം തിരിച്ചറിവുകളിലേക്ക്.

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px