LIMA WORLD LIBRARY

പ്രിയദർശിനി നിനക്കുറങ്ങാമിനി – (സുഗതകുമാരി)

പ്രിയദർശിനി, നിന- ക്കുറങ്ങാമിനിശ്ശാന്തം… ഒരുനാളിലും സ്വൈര- മറിയാത്തൊരാത്തിര- ക്കൊഴിഞ്ഞൂ… കിടന്നമ്മ- യ്ക്കുറങ്ങാമിനി സ്വൈരം… ഇടിവെട്ടലിൻശേഷം കണ്ണുനീർ മഴപെയ്തു തിരയൊക്കെയും താണൂ…. കൊടുങ്കാറ്റേങ്ങിക്കെട്ടൂ പ്രിയദർശിനി, ദർശ- നാതീതയാകെ പ്രിയ തരയായ് തീരുന്നോളേ നിന്നെ ഞാൻ നമിക്കുന്നു നിന്ദതൻ തീരാച്ചൂടി- ലെന്നെന്നും കരിയുന്നോ- രിന്ത്യതൻ സ്ത്രീത്വത്തിന്റെ- യഭിമാനമേ, വിട…

അഗാപ്പെ – (സൂസൻ പാലാത്ര)

പത്രത്താളുകളിൽനിന്നാണ് ഞാനാ സങ്കടവാർത്ത അറിഞ്ഞത്. “മകനുപിന്നാലെ അമ്മയുംമരിച്ചു” പ്രമുഖ ദിനപ്പത്രത്തിൽ ആ അമ്മയെക്കുറിച്ച് ധാരാളം എഴുതിയിട്ടുണ്ട്. മറാഠി സ്റ്റൈലിൽ സാരി ധരിച്ച്, തമിഴ് സ്റ്റൈലിലൊരു വട്ടമുള്ള മൂക്കുത്തിയും നെറ്റിയിൽ മലയാളത്തനിമയുള്ള ഭസ്മക്കുറിയും, ഗോതമ്പുമണിയുടെ നിറവും ആ അമ്മയുടെ പ്രത്യേകതകളായിരുന്നു. ക്ഷേത്രനടയിലായിരുന്നു അവരുടെ അന്ത്യം. ഭാണ്ഡത്തിൽ അവശേഷിച്ചിരിയ്ക്കുന്നത് ഒരുരാമായണവും കുറെനോട്ടുബുക്കുകളും മാത്രം. നോട്ടുബുക്കുകളിലെല്ലാം ഒട്ടും ഇടം ബാക്കിവയ്ക്കാതെ ‘ഓം നമഃ ശിവായ എന്നെഴുതിയിരിക്കുന്നു. അവസാനം എഴുതിയ ബുക്കിലെതാളുകളും തീർന്നിരിക്കുന്നു. ഓരോ ദിവസവും തീയതിഇട്ടിട്ടാണ് എഴുത്താരംഭിച്ചിരിക്കുന്നതു്. ബുക്കിൽ ഒരു മഷിപ്പേന […]

ക്ഷമ – (ജോസ് ക്ലെമന്റ്)

നിങ്ങൾക്കൊന്ന് ക്ഷമിച്ചാലെന്താണ്? പലരോടും നിത്യവും നാം ഒരു പ്രാവശ്യമെങ്കിലും പറയുന്ന പല്ലവിയാണിത്. എന്നാൽ നമുക്ക് ജീവിതത്തിൽ ഒരു തവണയെങ്കിലും മറ്റുള്ളവരോട് ക്ഷമിക്കാൻ പറ്റിയിട്ടുണ്ടോ ? കാരണം, ക്ഷമയുടെ മഹിമയും സുഗന്ധവും നമുക്ക് അന്യമാണ്. മറ്റുള്ളവരെ ഉപദേശിക്കാനും ക്ഷമ പഠിപ്പിക്കാനുമുള്ള വ്യഗ്രതയിൽ നാം ക്ഷമിക്കാൻ മറന്നു പോകുന്നു. ക്ഷമ പറയാനും ചോദിക്കാനും മനസ്സ് ആഗ്രഹിക്കുമ്പോഴും , അതിന് സാധിക്കാത്ത കാലത്തോളവും നമ്മുടെ മനസ്സ് പ്രക്ഷുബ്ധമായ കടലായിരിക്കും. ചങ്കുറപ്പുള്ളവർക്കേ ക്ഷമിക്കാനും ക്ഷമ ചോദിക്കാനുമാവുകയുള്ളൂ. ക്ഷമ ഒരു പ്രവൃത്തിയല്ല മനോഭാവമാണെന്ന തിരിച്ചറിവാണ് […]

പ്രണയിനി നീയെന്റെ കവിത – (എം.തങ്കച്ചൻ ജോസഫ്)

💕 ~~~~~~~~~~~~~~~~💕 ആദ്യാനുരാഗത്തിൻ മധുകനിമധുരം ആത്മാവിലിന്നും നിറഞ്ഞിടുന്നു ഏകാന്തരാവിന്റെ വെൺനിലാപൗർണ്ണമിയിൽ തേന്മലർ പൂക്കുന്നു മനസ്സിലിന്നും. പ്രണയസ്വരൂപയാം പ്രണയിനി,നിന്നുടെ മധുമൊഴി കരളിനു കുളിരോർമ്മകൾ പ്രണയാർദ്രമാം നിന്റെ ലോലഭാവങ്ങളും ഹൃദയത്തിനാർദ്രമാം സ്വപ്നങ്ങളും. മണിവീണ മീട്ടുന്നു മനസ്സിലൊരായിരം ഋതുമലർപ്പൂവിന്റെ കൊഞ്ചലുകൾ മായാത്തയോർമ്മകൾ,പാടാത്തവീണയിൽ പാഴ്ശ്രുതി ചേർത്തു ഞാൻ പാടിടുന്നു. പ്രാണനിലലിഞ്ഞൊരു പാൽനിലാപ്പെണ്ണിന്റെ അനുരാഗസംഗീത രാഗങ്ങളും പ്രകൃതിയിൽ ഞാനൊന്നലിഞ്ഞു തീരും വരെ പ്രണയിനി നീയെന്റെ കവിതയാകൂ… പ്രണയമാം കനവിൽ നീ കൂട്ടിരിക്കൂ.. 💕

പുനർജനി – (വിഭീഷ് തിക്കോടി)

വിളറിയ പകൽ ചിരികൾക്കിടയിൽ വാതിൽ പഴുതിലൂടെ ഞരമ്പുകളിലേക്ക് തരിച്ചിറങ്ങുന്ന മൂടുപടമിട്ട വെന്ത കാറ്റ്. പുൽക്കൊടിത്തുമ്പുകളെ ചുംബിച്ചുണർത്താൻ മഞ്ഞുമ്മകളില്ലാത്ത രാവിൽ വറ്റിയ പാനപാത്രങ്ങൾ കടൽച്ചുഴികളെ നോക്കി തേങ്ങുന്നു. വന്യതയെ കുടിച്ചുതീർക്കാനുള്ളുന്മാദ ദാഹം വേദന തിളച്ചുമറിയുന്ന സങ്കടക്കണ്ണീരുതിർത്തിയ മതിലുകണ്ട് അലസമായി പടിയിറങ്ങി പോയി. എഴുത്തുപാടങ്ങളിലൂടെ നിൻ്റെയേകാന്തമാം പച്ചപ്പിലേക്ക് ഒഴുകുന്നേരം സ്വത്വബോധത്തിരകൾ ജീവരാഗത്തിൻ്റെ പുനർജനിയറിയുന്നു , പുഞ്ചിരിയെറിയുന്നു.

“ഇനി ഞാന്‍ കുടിക്കില്ല…” – (ബാലചന്ദ്രന്‍ ചുള്ളിക്കാട്)

കുടിയില്‍ നഷ്ടം നാല്- നഷ്ടങ്ങളെ ബാലചന്ദ്രന്‍ ചുള്ളിക്കാട് അക്കമിട്ട് പറഞ്ഞത് ഇങ്ങനെ. 1. ധന നഷ്ടം 2. മാന നഷ്ടം 3. ആരോഗ്യ നഷ്ടം 4. സമയ നഷ്ടം വിദ്യാര്‍ഥിയായിരിക്കെ ഒരു സാഹസം എന്നനിലയിലാണ് മദ്യപാനം ആരംഭിച്ചത്. പക്ഷേ, പിന്നെയത് അവസാനിപ്പിക്കാന്‍ കഴിയാത്തവിധം ജീവിതത്തിന്റെ ഭാഗമായി മാറിയപ്പോള്‍ അക്കമിട്ട് പറഞ്ഞ നഷ്ടങ്ങള്‍ നാലും പലപ്പോഴായി അനുഭവിച്ചു. പലവട്ടം മദ്യവും പുകവലിയും നിര്‍ത്തിനോക്കിയിട്ടും ആസക്തിയുടെ പ്രലോഭനത്തില്‍നിന്ന് വിട്ടുനില്‍ക്കാനാകാതെ വീണ്ടും മദ്യത്തിലേക്കും പുകവലിയിലേക്കും മടങ്ങിയെത്തി. ഒരുദിവസം രാവിലെ എഴുന്നേറ്റാല്‍ ആദ്യചിന്ത […]

പ്രിയേ നിനക്കായ് – (സൂസൻ പാലാത്ര)

എൻ്റെപ്രാണപ്രിയേ ഞാൻനിന്നെ എത്രമാത്രം സ്നേഹിക്കുന്നു. നിന്നോടുള്ള എൻ്റെഅതിരില്ലാത്തസ്നേഹം വെളിപ്പെടുത്തുവാൻ ലോകഭാഷകൾക്ക്അസാധ്യം. ഞാൻ നിന്നെ ഇങ്ങനെ സ്നേഹിക്കുന്നത്, സ്നേഹം കൊണ്ടു നിന്നെ വീർപ്പുമുട്ടിക്കുന്നത് നമ്മുടെ മക്കൾക്കോ എൻ്റെയോ നിൻ്റെയോ ബന്ധുക്കൾക്കോ നാട്ടുകാർക്കോപോലും ഇഷ്ടമാകുന്നില്ല. അവർക്ക് കൊതിമൂത്തിട്ട് അസൂയയായതാവാം. അവരൊക്കെ എന്തിന് അസൂയപ്പെടണം? അവരുടെ പ്രേയസിമാരെ ഇതുപോലെയോ ഇതിലധികമായോ പ്രണയിച്ചാൽ പോരേ? എന്തിന് മറ്റുള്ളവരുടെ സ്വകാര്യതയിൽ ഒളിഞ്ഞുനോക്കി അവരുടെ സ്വസ്ഥതകളയണം. ഞാൻ ഇന്നലെ കൊണ്ടുവന്ന വേഷം നിനക്കിഷ്ടപ്പെട്ടോ? നീ കണ്ടില്ലേ ദാ ഈ അലമാരനിറയെ നിൻ്റെ വസ്ത്രങ്ങളാണ്. നിൻ്റെ പ്രിയപ്പെട്ട […]

അതിജീവനത്തിന്റെ ആകുലതകളിൽ ഭൂമിയെൻ വാലന്റയിൻ – (ജയൻ വർഗീസ്)

മഞ്ഞിന്റെ മസ്ലിൻ മനോഹര നൂപുര മഞ്ജരീ നീയെന്റെ ഭൂമി, നാണം കവിൾചോപ്പി ലാലിംഗനത്തിന്റെ ചാരുത പേറും കിനാവിൽ, എങ്ങൊയനന്തമാം കാല നിരാമയ കാതരമായിരിക്കുമ്പോൾ, നിന്നിലാണുണ്മയായ് ജീവൻ തളിർക്കുന്ന ബന്ധുര ഭ്രൂണ നികു‌ജ്ഞം ! പോകാൻ വിടില്ല ഞാൻ നിന്നെ യെൻ ജീവന്റെ ജീവനായ് ചേർത്തു പിടിക്കും ! കാലാന്തരങ്ങൾ കഴിഞ്ഞാലുമെൻ സഹ ജീവികൾക്കായി നീ വേണം. നിന്റെ മുലക്കാമ്പിൽ നിന്ന് ചുരത്തുമീ ധന്യം നുകർന്നിരിക്കുമ്പോൾ, ആരൊക്കെയോ കൊലക്കത്തി ചുഴറ്റുന്നു ക്രൂരം കുഴിച്ചു മൂടീടാൻ