ക്ഷമ – (ജോസ് ക്ലെമന്റ്)

Facebook
Twitter
WhatsApp
Email

നിങ്ങൾക്കൊന്ന് ക്ഷമിച്ചാലെന്താണ്? പലരോടും നിത്യവും നാം ഒരു പ്രാവശ്യമെങ്കിലും പറയുന്ന പല്ലവിയാണിത്. എന്നാൽ നമുക്ക് ജീവിതത്തിൽ ഒരു തവണയെങ്കിലും മറ്റുള്ളവരോട് ക്ഷമിക്കാൻ പറ്റിയിട്ടുണ്ടോ ? കാരണം, ക്ഷമയുടെ മഹിമയും സുഗന്ധവും നമുക്ക് അന്യമാണ്. മറ്റുള്ളവരെ ഉപദേശിക്കാനും ക്ഷമ പഠിപ്പിക്കാനുമുള്ള വ്യഗ്രതയിൽ നാം ക്ഷമിക്കാൻ മറന്നു പോകുന്നു. ക്ഷമ പറയാനും ചോദിക്കാനും മനസ്സ് ആഗ്രഹിക്കുമ്പോഴും , അതിന് സാധിക്കാത്ത കാലത്തോളവും നമ്മുടെ മനസ്സ് പ്രക്ഷുബ്ധമായ കടലായിരിക്കും. ചങ്കുറപ്പുള്ളവർക്കേ ക്ഷമിക്കാനും ക്ഷമ ചോദിക്കാനുമാവുകയുള്ളൂ. ക്ഷമ ഒരു പ്രവൃത്തിയല്ല മനോഭാവമാണെന്ന തിരിച്ചറിവാണ് നമുക്കാദ്യം വേണ്ടത്. കാത്തിരിക്കാനുള്ള കഴിവല്ല, കാത്തിരിക്കാനുള്ള നല്ല മനോഭാവമാണ് ക്ഷമയെന്ന് ഓർക്കുക. The longer you wait for something the more you appreciate it, when you get it. ✨

About The Author

Leave a Reply

Your email address will not be published. Required fields are marked *