LIMA WORLD LIBRARY

അതിജീവനത്തിന്റെ ആകുലതകളിൽ ഭൂമിയെൻ വാലന്റയിൻ – (ജയൻ വർഗീസ്)

മഞ്ഞിന്റെ മസ്ലിൻ
മനോഹര നൂപുര
മഞ്ജരീ നീയെന്റെ ഭൂമി,
നാണം കവിൾചോപ്പി
ലാലിംഗനത്തിന്റെ
ചാരുത പേറും കിനാവിൽ,
എങ്ങൊയനന്തമാം
കാല നിരാമയ
കാതരമായിരിക്കുമ്പോൾ,
നിന്നിലാണുണ്മയായ്
ജീവൻ തളിർക്കുന്ന
ബന്ധുര ഭ്രൂണ നികു‌ജ്ഞം !

പോകാൻ വിടില്ല ഞാൻ
നിന്നെ യെൻ ജീവന്റെ
ജീവനായ് ചേർത്തു പിടിക്കും !
കാലാന്തരങ്ങൾ
കഴിഞ്ഞാലുമെൻ സഹ
ജീവികൾക്കായി നീ വേണം.
നിന്റെ മുലക്കാമ്പിൽ
നിന്ന് ചുരത്തുമീ
ധന്യം നുകർന്നിരിക്കുമ്പോൾ,
ആരൊക്കെയോ
കൊലക്കത്തി ചുഴറ്റുന്നു
ക്രൂരം കുഴിച്ചു മൂടീടാൻ

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px