Sayamdhanam Romantic Song
വര്‍ഷമേഘങ്ങള്‍ – (കാരൂര്‍ സോമന്‍)

ഒരു വരി കൂടിയെഴുതാന്‍ എന്നുള്ളില്‍ നീരുറവയായി നീ നിറയുന്നു നിന്നിലലിയാന്‍ ഞാനൊരു വെളിച്ചമാവുന്നു ഇരുട്ടിന്‍ കിരാതമെഴുത്തില്‍ പുകയുന്ന ഹൃദയത്തിന്‍ ഏഴു താളങ്ങളില്‍ നീ നിറയുന്നു, നീരുറവയായി എന്റെ ഹൃദയതന്ത്രികളില്‍ ഞാനൊരു പഴമ്പാട്ടിനുറവ തിരയുമ്പോള്‍ നിന്റെ ഹൃദയതന്ത്രികളില്‍ ഞാനൊരു പഴുതാരപ്പടം നിറയ്ക്കുന്നു രാവെഴുന്നു, പൂനിലാവില്‍ നീ നിറയുന്നു ഞാനെഴുതുന്നു വരികളില്‍ നിന്റെ കദനവും ചെമ്പടപ്പുറപ്പാടിന്‍ ചതുരവേഗങ്ങളും കലിയെഴും കഥ പോലെ നിന്റെ നാവിന്‍ ചുവട്ടില്‍ ഞാന്‍ നിറയുന്നു, നിന്നരുവിയായി ഒരിക്കലെന്‍ ചേദനകള്‍ മറുത്തെറിഞ്ഞില്ലേ മലര്‍പ്പൊടിയില്‍ വേദനകള്‍ പൂമുഖപ്പടിയില്‍ ഭൂപടമെഴുതിയില്ലേ […]
BIRSA MUNDA – (Gopan Ambat)

In the year 1874, a legend was born, Birsa Munda, his name would adorn. His years were short, only twenty-five, Impact on tribal minds would thrive. In Chhotnagpur village, an old little town, Birsa emerged, wearing his tribal crown. Stirred the hearts of his people with fire, Awakening the spirits, n deepest desire. A terror […]
മാംസ്യാഹാരം മാത്രം മതിയോ -(ഡോ.വേണു തോന്നയ്ക്കൽ)

കാർബോഹൈഡ്രേറ്റ് ഭക്ഷണം ഒഴിവാക്കി മാംസ്യം ഭക്ഷണം (പ്രോട്ടീൻ) കഴിച്ചാൽ മതി എന്ന് പറയുന്നത് കേട്ടു. അത് അനാരോഗ്യകരമാണ്. പ്രോട്ടീൻ ഭക്ഷണം മാത്രം കഴിക്കുന്നതുമൂലം നാരു ഘടകത്തിൻ്റെ അഭാവമുണ്ടാവുന്നു. അത് ഉദര പ്രശ്നങ്ങൾ. മലബന്ധം എന്നിവയ്ക്ക് ഇടയാക്കുന്നു. ഹൃദയം, അസ്ഥി, വൃക്ക, കരൾ, നാഡി, വൃക്ക, എന്നിവയെ ദോഷകരമായി ബാധിക്കുന്നു. വല്ലാത്ത ക്ഷീണവും തളർച്ചയുമുണ്ടാവാം. അതിനാൽ പച്ചക്കറികൾ, പഴങ്ങൾ തുടങ്ങിയ കാർബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ കൂടി നിർബന്ധമായും കഴിക്കുക. നമ്മുടെ ശരീരത്തിൻറെ ആരോഗ്യകരമായ നിലനിൽപ്പിനു വേണ്ട ഖനിജങ്ങൾ, ആൻറി ഓക്സിഡന്റുകൾ, […]
നിറങ്ങൾ – (പുഷ്പ ബേബി തോമസ്)

നിറങ്ങൾ ചാലിച്ചൊരു ചിത്രം വരയ്ക്കുകയായിരുന്നു ഞാൻ. പ്രണയത്തിൻ്റെ അരുണിമയും , സൗഹൃദത്തിൻ്റെ മഞ്ഞയും, സങ്കടങ്ങളുടെ കറുപ്പും, പ്രതീക്ഷയുടെ പച്ചപ്പും , മോഹങ്ങളുടെ നീലിമയും, പാടലനിറത്തിൽ വാത്സല്യവും, ഭാവനയുടെ ധൂമ്രവർണ്ണവും, വെള്ളിത്തിളക്കത്തിൽ സ്ത്രീഭാവവും, സുവർണ്ണത്തിളക്കത്തിൽ വിജയവും ചേർത്തു വരച്ചിട്ടും പൂർണ്ണത പോരാന്ന് ഒരു തോന്നൽ. വീണ്ടും നിറങ്ങൾ കൂട്ടിക്കലർത്തി പുതുവർണ്ണങ്ങൾ സൃഷ്ടിക്കാൻ പാടുപെടുന്നു ഞാൻ. 🥀🥀🥀🥀🥀🥀🥀
എന്താ മെയ്യഴക് – (സൂസൻ പാലാത്ര)

ഹൊ എന്തായിരുന്നു അവൻ്റെയാ മെയ്യഴക്? ആ ആരോഗ്യമുള്ള ശരീരത്തിന് യോജിച്ച വസ്ത്രം തമ്പുരാൻ തയ്പിച്ചുകൊടുത്തതാണവന്. ചെമന്ന കുപ്പായത്തിൽ കടുംനീലബോർഡറുകളിൽ തിളങ്ങുന്ന കസവുറേന്തകൾ ചേർത്തുവച്ചടിച്ചതുപോലെ എന്തായിരുന്നു ഭംഗി? എപ്പോളും കടുംചെമപ്പുനിറമുള്ള തലപ്പാവണിഞ്ഞ്, കാതിൽ വെള്ളക്കടുക്കനിട്ട് ചെമന്ന മാസ്ക് സദാ താടിയിൽ തൂക്കിയിട്ട് ഗരിമയോടെയുള്ള ആ നടത്തം. അവൻ്റെ ഭംഗി മനസ്സിൽനിന്ന് മായുന്നില്ല. കൂട്ടത്തിൽ ഇളംറോസ്നിറത്തിൽ കറുത്ത പുളളികളും ഇളംമഞ്ഞയിൽ ഇളംനീലവരകളും ഒക്കെയുള്ള വസ്ത്രങ്ങളണിഞ്ഞ യുവകോമളന്മാർ ധാരാളം. എല്ലാവരും ഏറെയിഷ്ടപ്പെട്ടത് ആദ്യം പറഞ്ഞ പുരുഷകേസരിയെത്തന്നെ. അവൻ്റെ ആ തലയെടുപ്പ് ആ […]
മരപ്പട്ടി – (മുതുകുളം സുനിൽ)

കോയിക്കൽ കുഞ്ഞുമോൻ ചേട്ടൻ വളരെ ഇരുട്ടിയാണ് കിടന്നത്. പകൽ മുഴുവൻ കണാരേട്ടന്റെ വീട്ടിൽ ആയിരുന്നു. കണാ രേട്ടന്റെ മൂത്ത മകൾ വീട് വിട്ടു പോയി. ബന്ധുക്കളും നാട്ടുകാരും പല അഭിപ്രായങ്ങളും അവതരിപ്പിച്ചു……………. .. “അവൾക്ക് അർഹിക്കുന്ന പരിഗണന വീട്ടിൽ കിട്ടിയില്ല.” ‘”അവൾ എന്തെങ്കിലും പറഞ്ഞാൽ വീട്ടുകാർ ഉണ്ടാക്കി ചിരിയിൽ കളിയാക്കും. ” “വർക്ക് അറ്റ് ഹോമുകാർക്ക് ഇതിൽ കൂടുതൽ പരിഗണന എങ്ങനെ കൊടുക്കും”. “അവൾ കാണിച്ചത് പാരമ്പര്യ സ്വഭാവം ആണ്. കണാരേട്ടനും ഇടയ്ക്ക് വീട് വിട്ടു പോയിട്ടുണ്ട്… […]
ലോക വനിതാദിനം – (അഡ്വ. പാവുമ്പ സഹദേവൻ)

Happy women’s day. അഡ്വ. പാവുമ്പ സഹദേവൻ. ഇന്ന് ലോക വനിതാദിനം. ലോകം പുതിയൊരു ആഗോള ജീവിത സംസ്കാരത്തിലേക്ക് മുന്നേറ്റം നടത്തുമ്പോൾ, നമ്മുടെ സ്ത്രീകളുടെ അവസ്ഥ എന്താണ് ? ശരിയാണ്, കേരളത്തിലെ സ്ത്രീകൾ ഇന്ന് എല്ലാ ജീവിതരംഗത്തും മുന്നേറിക്കൊണ്ടിരിക്കുകയാണ്. എന്നാൽ, അപ്പോഴും നമ്മുടെ സ്ത്രീകൾ അസ്വതന്ത്രരായി ഭയചകിതരയി ജീവിതം തുടരുന്നു എന്നത് സംസ്കാരസമ്പനമായ ഒരു സമൂഹത്തിന് ഒരിക്കലും അഭിലക്ഷണീയമല്ല. എല്ലാ മേഖലകളിലും സ്ത്രീകൾ, ജോലികൾ കരസ്ഥമാക്കുകയും സാമ്പത്തിക സ്വാശ്രയത്വം ആർജ്ജിക്കുകയും ചെയ്തിട്ടുണ്ടെങ്കിലും പൊതുരംഗത്തെ അവരുടെ അസ്തിത്വവും വ്യക്തിത്വവും […]



