കോയിക്കൽ കുഞ്ഞുമോൻ ചേട്ടൻ വളരെ ഇരുട്ടിയാണ് കിടന്നത്. പകൽ മുഴുവൻ കണാരേട്ടന്റെ വീട്ടിൽ ആയിരുന്നു. കണാ രേട്ടന്റെ മൂത്ത മകൾ വീട് വിട്ടു പോയി. ബന്ധുക്കളും നാട്ടുകാരും പല അഭിപ്രായങ്ങളും അവതരിപ്പിച്ചു……………. ..
“അവൾക്ക്
അർഹിക്കുന്ന പരിഗണന വീട്ടിൽ കിട്ടിയില്ല.”
‘”അവൾ എന്തെങ്കിലും പറഞ്ഞാൽ വീട്ടുകാർ ഉണ്ടാക്കി ചിരിയിൽ കളിയാക്കും. ”
“വർക്ക് അറ്റ് ഹോമുകാർക്ക് ഇതിൽ കൂടുതൽ പരിഗണന എങ്ങനെ കൊടുക്കും”.
“അവൾ കാണിച്ചത് പാരമ്പര്യ സ്വഭാവം ആണ്. കണാരേട്ടനും ഇടയ്ക്ക് വീട് വിട്ടു പോയിട്ടുണ്ട്… ”
“വലിയ ജോലി നേടിയിട്ടേ തിരിച്ചു വരികയുള്ളു എന്ന് പലപ്പോഴും പറയും…….”
“അവൾക്ക് കാവി നിറത്തോട് ഇയ്യിടെ ആയി ആഭിമുഖ്യം.രാത്രിയിൽ കിടക്കുമ്പോൾ ആരും കാണാതെ കാവി വസ്ത്രം ധരിച്ചാണ് ഉറങ്ങിയത്………….”.
പലരുടെയും അഭിപ്രായങ്ങൾകേട്ട് മുഖപുസ്തകത്തിൽ (ഫേസ് ബുക്കിൽ )കണ്ണും നട്ടിരുന്നു ഹരികൃഷ്ണൻ പറഞ്ഞു…..
“അവൾ തലസ്ഥാനത്തുണ്ട്. വലിയ ജോലി കിട്ടി.വലിയ നിലയിൽ തിരിച്ചു വരും.”
നേതാവ് ചക്കളി ബാബു രോഷത്തോടെ ചാടി എഴുന്നേറ്റു അലറി പറഞ്ഞു….
“വീണുകിട്ടുന്നതും, സ്വയം ഉല്പാദി പ്പിക്കുന്നതുമായ വിഷയങ്ങളുന്നയിച്ചു കള്ള പ്രചരണം നടത്തുകയാണ് പലരും…..”
മച്ചിന്റെ മുകളിൽ നിന്ന് വെള്ളം ഇറ്റിറ്റു മുഖത്തു വീണപ്പോൾ കുഞ്ഞുമോൻ ചേട്ടൻ മയക്കത്തിൽ നിന്ന് ചാടി എഴുന്നേറ്റു….
മഴ വെള്ളം ആയിരിക്കും.
രാത്രിയിൽ വേനൽ മഴ പെയ്യും എന്ന് വാർത്ത ഉണ്ടായിരുന്നു.
ചൂടിന് അല്പം ശമനം കിട്ടും
കുഞ്ഞുമോൻ ചേട്ടൻ മയക്കത്തിൽ പാടി….
“പെയ്യട്ടങ്ങനെ
പെയ്യട്ടെ
ഇടിയും വെട്ടി
പെയ്യട്ടെ…. ”
അടുത്ത് കിടന്ന ഭാര്യ കുഞ്ഞുമോൻ ചേട്ടനെ കുലുക്കി വിളിച്ചു പറഞ്ഞു…
” മച്ചിന്റെ മുകളിൽ മരപ്പട്ടി ബഹളം…
മെത്തയിൽ എല്ലാം അതിന്റെ മൂത്രം.
ഭയങ്കര വാട.”
കുഞ്ഞുമോൻ ചേട്ടൻ അലറി…..
” മരപ്പട്ടി MY…… (രെ )”
കുഞ്ഞുമോൻ ചേട്ടന്റെ ഭാര്യ നീരസത്തോട് പറഞ്ഞു…..
” അമ്മാതിരി കമന്റോന്നും വേണ്ടാട്ടോ…. വെരുക് വർഗ്ഗത്തിൽപ്പെട്ട ഒരു സസ്തനിയാണ് ഗന്ധമാർജാരം എന്ന മരപ്പട്ടി.പരാഡോക്സ്റസ് ഹുമാഫോറോഡിറ്റസ് എന്നാണ് ശാസ്ത്രിയ നാമം…..”
ഭാര്യയുടെ മരപ്പട്ടി വിശേഷം കേട്ട് കുഞ്ഞുമോൻ ചേട്ടൻ മുരണ്ടു….”. ഈനാം പേച്ചിക്ക് മരപ്പട്ടി കൂട്ട് ”
കിടപ്പുമുറിയിൽ നിന്ന് പുറത്തിറങ്ങിയ കുഞ്ഞുമോൻ ചേട്ടൻ ഒരു തീരുമാനം എടുത്തു…
ലോൺ എടുത്തു വീടിന്റെ മച്ചെല്ലാം മാറ്റി വീട് പുതുക്കണം. പല ലോണുകളും അടയ്ക്കാൻ ബാക്കി. എന്നാലും ഇത് താൻ ചെയ്യും.
നീളൻ വാലും ചുഴറ്റി മരപ്പട്ടികൾ കുഞ്ഞുമോൻ ചേട്ടന്റെ അടുത്തേക്ക് ഓടി വരുന്നുണ്ടായിരുന്നു.
🐕🐕🐕🐕🐕🐕🐕🐕🐕
About The Author
No related posts.