LIMA WORLD LIBRARY

നിറങ്ങൾ – (പുഷ്പ ബേബി തോമസ്)

നിറങ്ങൾ ചാലിച്ചൊരു
ചിത്രം വരയ്ക്കുകയായിരുന്നു ഞാൻ.

പ്രണയത്തിൻ്റെ അരുണിമയും ,
സൗഹൃദത്തിൻ്റെ മഞ്ഞയും,
സങ്കടങ്ങളുടെ കറുപ്പും,
പ്രതീക്ഷയുടെ പച്ചപ്പും ,
മോഹങ്ങളുടെ നീലിമയും,
പാടലനിറത്തിൽ വാത്സല്യവും,
ഭാവനയുടെ ധൂമ്രവർണ്ണവും,
വെള്ളിത്തിളക്കത്തിൽ സ്ത്രീഭാവവും,
സുവർണ്ണത്തിളക്കത്തിൽ വിജയവും
ചേർത്തു വരച്ചിട്ടും
പൂർണ്ണത പോരാന്ന് ഒരു തോന്നൽ.

വീണ്ടും
നിറങ്ങൾ കൂട്ടിക്കലർത്തി
പുതുവർണ്ണങ്ങൾ സൃഷ്ടിക്കാൻ
പാടുപെടുന്നു ഞാൻ.

🥀🥀🥀🥀🥀🥀🥀

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px