LIMA WORLD LIBRARY

കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 1 – (കാരൂര്‍ സോമന്‍)

കാരൂർ സോമൻ, ചാരുംമൂടിന്റെ ആത്മീയ നോവൽ “കാവൽക്കാരുടെ സങ്കിർത്തനങ്ങൾ” ആരംഭിക്കുന്നു. അദ്ധ്യായം 01 ദേശാടനക്കിളികള്‍   ആദിയില്‍ ദൈവം ആകാശവും ഭൂമിയും സൃഷ്ടിച്ചു. ഭൂമി പാഴായും ശൂന്യമായും ഇരുന്നു; ആഴത്തിന്മീതെ ഇരുള്‍ ഉണ്ടായിരുന്നു. ദൈവത്തിന്‍റെ ആത്മാവു വെള്ളത്തിന്‍ മീതെ പരിവര്‍ത്തിച്ചുകൊണ്ടിരുന്നു. വെളിച്ചം ഉണ്ടാകട്ടെ എന്നു ദൈവം കല്പിച്ചു; വെളിച്ചം ഉണ്ടായി. വെളിച്ചം നല്ലതു എന്നു ദൈവം കണ്ടു ദൈവം വെളിച്ചവും ഇരുളും തമ്മില്‍ വേര്‍പിരിച്ചു. ദെവം വെളിച്ചത്തിന്നു പകല്‍ എന്നും ഇരുളിന്നു രാത്രി എന്നും പേരിട്ടു. സന്ധ്യയായി […]

വങ്കത്തരങ്ങൾക്ക് നേരെയുള്ള നിശബ്ദത – ( ജോസ് ക്ലെമന്റ് )

അർഥം കൊണ്ടും ജീവിതം കൊണ്ടും അപരനെ താങ്ങാനും കരുതാനും കെല്‌പുള്ളവർ തീർച്ചയായും അത് നിർവഹിക്കണം. എങ്കിലേ ഈ മണ്ണിൽ സമാധാനം നിലനിൽക്കൂ. മത മേഖലയിലായാലും രാഷ്ട്രീയ മേഖലയിലായാലും സാമൂഹിക തലത്തിലായാലും നമ്മുടെ ഇരിപ്പിടങ്ങൾ ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിൽ നാം അപരരെ ചവിട്ടിത്താഴ്ത്തിയും അനീതിക്കും കണ്ണീരുകൾക്കും നേരെ കണ്ണടച്ചു കൊണ്ടും വങ്കത്തരങ്ങൾക്കു നേരെ നിശ്ശബ്ദരാകുകയുമല്ലേ ? ഇത് മാനുഷിക ധർമമല്ലായെന്ന തിരിച്ചറിവുണ്ടാകണം. ഈ യാത്രയ്ക്ക് ദീർഘായുസ്സുണ്ടാകില്ല. നമ്മുടെ പതനം വൈകാതെയുണ്ടാകും. ചരിത്രങ്ങൾ നമുക്കു മുന്നിൽത്തന്നെയുണ്ട്. അർഹതപ്പെട്ടത് നമ്മെ തേടിയെത്തും. അത് […]

തമസോമാ ജ്യോതിർഗമയാ – (അഡ്വ. പാവുമ്പ സഹദേവൻ)

From Concrete to Abstract. (തമസോമാ ജ്യോതിർഗമയാ). അഡ്വ. പാവുമ്പ സഹദേവൻ. പ്രപഞ്ചം ആദ്യം സമൂർത്തമായ (Concrete ) ഒരു ഗോളമായിരുന്നു. സ്വയം ചലനശേഷിയും സാഹസികതയും അപാരമായ സ്വാതന്ത്ര്യബോധവും ഉള്ളടങ്ങിയ ഈ ഗോളം അതിഭീകരമായ ഒരു പൊട്ടിത്തെറിയിലൂടെ (Big Bang theory ) അതിൻ്റെ സ്വാതന്ത്ര്യബോധവും കരുത്തുറ്റ ചലനശേഷിയും പ്രപഞ്ചത്തിൽതന്നെ അറിയിക്കുകയായിരുന്നു. പ്രപഞ്ചം അതിൻ്റെ അസ്തിത്വവും സാഹസികതയും സാന്നിദ്ധ്യവും ചരിത്രാരംഭവും അറിയിച്ചത് ഒരു മഹാസ്ഫോടനത്തിലൂടെയായിരുന്നു. അങ്ങനെ പ്രപഞ്ചം വളരെ സമൂർത്തമായ (concrete) ഒരു അവസ്ഥയിൽ നിന്ന് അമൂർത്തമായ […]

മാപ്പു പൂക്കൾ – (ലീലാമ്മ തോമസ്)

എന്റെ ഉദ്യാനത്തിൽ അചുംമ്പിതങ്ങളായ ഒരുപാടുപൂക്കൾ ഉണ്ട്. അതിൽ “അരളിപ്പൂക്കളാണ് കൂടുതൽ.എന്നിലെ അപൂർവ്വാഭിരുചികൾ വിചിത്രമായതിനാൽ, ജന്മനാഉള്ളശബ്ദവൈകല്യമകറ്റാൻ വായനിറയെ അരളിപ്പൂവിട്ടു കാടിനെ അതിസംബോധന ചെയ്തിട്ടുണ്ട്. ഒരു ചെടിയും പൂർണ്ണയല്ല. മുള്ളിൻ പടർപ്പിൽ നിന്നു മുന്തിരിപ്പഴം ലഭിക്കില്ല. എങ്കിലും അറിയാതെ സ്നേഹിച്ചു പോകുന്ന ചെടിയാണ് അരളി. ഈ പൂജാപുഷ്പം ഒരുപെൺകുട്ടിയുടെ ജീവൻ നഷ്ടപ്പെടുത്താൻ കാരണമായതിനാൽ ക്ഷേത്രങ്ങളിലെ പൂജയിൽ നിന്നും ഒഴിവാക്കുമോ? ഹൌവ്വകഴിച്ച വിലക്കപ്പെട്ടപഴം തോട്ടത്തിൽനിന്നും വെട്ടിമാറ്റിയോ? നുള്ളിയപുല്ലും, ഏട്ടൻവൃക്ഷത്തിന്റെ കായും,കാട്ടുപൂവും, തിന്നുന്ന ആഫ്രിക്കയുടെ മരുന്നു ലബോർട്ടറിയിലല്ല. മണ്ണിൽ ആണ്. മണ്ണിൽഅനാഥമായി നിൽക്കുന്ന […]

കാവുകൾ ക്ഷേത്രങ്ങളായാൽ…… – (ജയരാജ് മിത്ര)

പാറമേക്കാവ് ക്ഷേത്രം ചെനക്കത്തൂർക്കാവ് ക്ഷേത്രം തെച്ചിക്കോട്ടുകാവ് ക്ഷേത്രം മാങ്ങോട്ടുകാവ് ക്ഷേത്രം ……… ഇങ്ങനെയൊക്കെയാണ് പുതിയ പേരുകൾ! പണ്ട് സിംഹമായിരുന്നു; ഇപ്പോൾ പുലിയാണ്. അതുകൊണ്ട്, ”സിംഹപ്പുലി ‘ എന്ന് പേര് എന്ന മട്ടിലാണ് ഈ ‘കാവുക്ഷേത്രങ്ങൾ ! ‘ കാവും ക്ഷേത്രവും തമ്മിലുള്ള വ്യത്യാസം ആചാര്യൻമാർ പലരും പലവട്ടം പറഞ്ഞതാണ്. ഒരു കാവ് ക്ഷേത്രമാക്കി മാറ്റുമ്പോൾ, അത് നാടിൻ്റെ പുരോഗതിയല്ല എന്നും ; ഒരു തട്ടകം അതിൻ്റെ ധാർമ്മികതയിൽ ഒരു നാശം തുടങ്ങിവെച്ചു എന്നുമാണത്രേ അർത്ഥം. ‘അമ്മ, വിളിച്ചാൽ […]

The Comatose – (Manoj Kodiyath)

Thank you, dear doctor, For reading my mind, For peering into my soul, For hearing my silent pleas. Thank you, dear doctor, For your comforting touch, For reassuring, “I got you,” For banishing those placebos. Thank you, dear doctor, For ensuring steady dose of her voice, For letting me savor her scent, For letting me […]

എന്നാലുമെന്റെയരളീ – (ആർവിപുരം സെബാസ്റ്റ്യൻ)

വർണ്ണമോലുംചിരിതൂകിനില്പതുണ്ടല്ലോ- യെന്നങ്കണത്തിലേറെയായരളികളിന്നും! ഹാരമാക്കിക്കൊണ്ടേയെൻ ദേവപൂജയ്ക്കായി ഞാൻ കൊണ്ടുപോകാറുള്ളതാണേയമ്പലത്തിങ്കൽ! ധന്യതയാലെത്രകാലം, അർച്ചനയ്ക്കും മറ്റുമായ് നീ പൂത്തുനിന്നു പൊന്നരളീ ഋതുകൾനോക്കാതെ! നിന്നെയല്ലോ, ചൂണ്ടി ഞങ്ങൾ കുറ്റമോതുന്നു; നീ ഗരളമാകെ ചൂടിയല്ലോ നില്പതുണ്ടെന്ന്! വർണ്ണങ്ങളാലെ മിഴികൾ കുളിർപ്പിച്ച്, വാസന്തമാവോളമുള്ളോടുപ്പിച്ച്, നീയെന്നെയെത്രയോ കോരിത്തരിപ്പിച്ചൊ- രാമാനസം മരവിക്കയായല്ലോ! സമർത്ഥഭാവത്തിലിത്രനാളുമേ പൂജാമലരായ് നീ ദേവസവിധത്തിലാത്മനിർവൃതികൊണ്ടുനിന്നതല്ലേ! നിന്നെയിന്നീ ലോകമാകെയുറ്റുനോക്കീടുന്നു; നിൻവിഷംതീണ്ടിയുറ്റജീവൻ പൊലിഞ്ഞഭീതിയാലെ! ഇത്രനാളും,മിത്രമായിയെന്നോടൊപ്പംകൂടിയോൾ; എന്റെ തൊടിയിലെ ചെടികളിന്മേൽനിന്നലംകൃതയായവൾ; ദേവഹാരമായേറെക്കാലമായ് പൂജ്യയായ് ചരിച്ചവൾ; പുഞ്ചിരിച്ചൊരു പുണ്യശോഭയാലതെത്രയുഗ്രം ചതിച്ചുവോ! പൊന്നരളീ, നിന്നിലാകെ തിരളുകയോ ചാരകം, ചന്തമേറുംചിരിതൂകും മാനവർപോലെ, വിഷംചീറ്റുംമനസ്സാലെയഴിഞ്ഞാടുന്നോർ നീ […]

അപരരെ ആശ്രയിക്കുന്ന സ്വസ്ഥത – (ജോസ് ക്ലെമന്റ്)

താരതമ്യപ്പെടുത്തലുകളും സ്വാർഥതകളും കൊണ്ട് നമ്മുടെ ജീവിതത്തിന്റെ സൗന്ദര്യം മുഴുവൻ നാം നഷ്ടപ്പെടുത്തുന്നവരാണ്. കാരണം, നാം ഒന്നിലും സംതൃപ്തരല്ല. നമ്മിലേക്കു തന്നെ നോക്കാതെ മറ്റുള്ളവരിലേക്ക് ഒളിഞ്ഞു നോക്കിക്കൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണ് നമുക്കുള്ളത്. സ്വന്തം വീട്ടിൽ വൈദ്യുതി പോയാൽ നാം ആദ്യം നോക്കുന്നത് അയൽക്കാരന്റെ വീട്ടിലേക്കാണ്. അവിടെയും അന്ധകാരമാണെങ്കിൽ നമുക്കു സമാധാനമായി. ഇത്തരം രീതികൾ കാണുമ്പോൾ എങ്ങനെ പറയാതിരിക്കാനാവും; നമ്മുടെ സ്വസ്ഥത അപരരെ ആശ്രയിച്ചാണിരിക്കുന്നതെന്ന് . അപരരിലേക്കുള്ള ഒളിഞ്ഞുനോട്ടങ്ങളും എണ്ണിപ്പെറുക്കലുകളും ചോദിച്ചു വാങ്ങലുകളുമൊക്കെയാണ് നമ്മുടെ ഗൃഹാന്തരീക്ഷങ്ങളെ അസ്വസ്ഥമാക്കി കൊണ്ടിരിക്കുന്നത്. ചില […]