മാപ്പു പൂക്കൾ – (ലീലാമ്മ തോമസ്)

Facebook
Twitter
WhatsApp
Email

എന്റെ ഉദ്യാനത്തിൽ
അചുംമ്പിതങ്ങളായ
ഒരുപാടുപൂക്കൾ ഉണ്ട്.
അതിൽ “അരളിപ്പൂക്കളാണ്
കൂടുതൽ.എന്നിലെ
അപൂർവ്വാഭിരുചികൾ
വിചിത്രമായതിനാൽ,
ജന്മനാഉള്ളശബ്ദവൈകല്യമകറ്റാൻ വായനിറയെ അരളിപ്പൂവിട്ടു
കാടിനെ അതിസംബോധന ചെയ്തിട്ടുണ്ട്.

ഒരു ചെടിയും പൂർണ്ണയല്ല.
മുള്ളിൻ പടർപ്പിൽ നിന്നു
മുന്തിരിപ്പഴം ലഭിക്കില്ല.
എങ്കിലും അറിയാതെ സ്നേഹിച്ചു പോകുന്ന ചെടിയാണ് അരളി.

ഈ പൂജാപുഷ്പം
ഒരുപെൺകുട്ടിയുടെ
ജീവൻ നഷ്ടപ്പെടുത്താൻ
കാരണമായതിനാൽ ക്ഷേത്രങ്ങളിലെ പൂജയിൽ നിന്നും ഒഴിവാക്കുമോ?

ഹൌവ്വകഴിച്ച വിലക്കപ്പെട്ടപഴം തോട്ടത്തിൽനിന്നും വെട്ടിമാറ്റിയോ?

നുള്ളിയപുല്ലും,
ഏട്ടൻവൃക്ഷത്തിന്റെ
കായും,കാട്ടുപൂവും,
തിന്നുന്ന ആഫ്രിക്കയുടെ
മരുന്നു ലബോർട്ടറിയിലല്ല.
മണ്ണിൽ ആണ്.

മണ്ണിൽഅനാഥമായി നിൽക്കുന്ന കാട്ടുപൂവുകളും, പഴങ്ങളും കഴിക്കുന്ന
ആഫ്രിക്കയിലെ മണ്ണിന്റെ പുത്രന്മാർക്കു ഇതൊന്നും വിഷമല്ല.

എബ്രായരുടെ ശുദ്ധീകരണകർമ്മങ്ങളിൽ സ്ഥാനംപിടിച്ച” ഈസോപ്പ്” ചെടിയും എന്റെ ആഫ്രിക്കൻ തോട്ടത്തിൽ ഉണ്ട്.
നറുമണം പരത്തുന്ന ഈ വള്ളിച്ചെടിയുടെ കമ്പുവെട്ടി
ചോരമുക്കി കട്ടിളക്കാലിൽ
പുരട്ടുന്നഅയൽവാസിയായ ഇസ്രായേൽക്കാരനെ
ഞാൻ കണ്ടു.

ഒച്ചയില്ലാത്ത അരളിപൂക്കളെ നിങ്ങൾ എന്താണ് ഇങ്ങനെ പൊരുളറിയാതെ നൃത്തമാടുന്നത്.
തെറ്റുപറ്റിയ അരളിപ്പൂവേ
മരണത്തിന്റെ താന്ധവനൃത്തം
ആടുകയാണന്നുള്ള
പേരുദോഷംകേൾപ്പിച്ചനിങ്ങൾക്കിനിയുംപൂന്തോട്ടങ്ങളിൽ സ്ഥാനമില്ല.

മൃത്യുവരിക്കാൻ നേരമെത്തിയ
കന്യക അരളിപ്പൂവിൻ
മുകുളംവായിലിട്ടു
മരണത്തിനിടയായി.

നിർമ്മിതബുദ്ധിയിൽ
പുതിയ സൃക്ഷ്ടിവരും ..
അതിൽ പുതിയ
അരളിപ്പൂവുംകാണും.
ശാസ്ത്രയുഗത്തിന്റെ അസ്ഥിത്വമായ്
ജന്മംകൊണ്ട പുതിയ പൂക്കൾ രൂപം മാറി ഭാവം മാറി വരും.

അരളിപ്പൂവിന്റെ ഇതളുകൾ മണത്തു മത്തുപിടിച്ച കാലൻ കോഴി പാടുമീണങ്ങളും,
ഏട്ടൻ വൃക്ഷം ഉണർത്തും തേങ്ങലും, കാറ്റു പാറ്റുന്ന
മരണതാളം പോലെ,
വീശുന്നു..
മധുരമീജീവിതംആടിതീർക്കും മുമ്പേ പൊലിഞ്ഞു വീണപെൺകുട്ടിയുടെ മരണം.വേദനിപ്പിക്കുന്നു.
മരം,മല,നദി പശു സൂര്യൻ
തുടങ്ങിയപ്രകൃതിശക്തികളേ,!വശ്യതയും, സ്വാധീനതയും
പ്രസ്പഷ്ടമാക്കു.

ലീലാമ്മതോമസ്,
ബോട്സ്വാന

About The Author

One thought on “മാപ്പു പൂക്കൾ – (ലീലാമ്മ തോമസ്)”
  1. ഏററവും അവസാനം പറഞ്ഞത് ഇത്തിരി കടുപ്പമായിപ്പോയി. പ്രസ്പഷ്ടമാക്കൂ…. അത് ഉച്ചരിച്ചപ്പോൾ ഒരു പല്ലിളകി . ബോട്സ്വാനയിലിരുന്ന് ഈ പണി ചെയ്യല്ലേ. നഗ്നമാക്കൂ എന്ന് ലലുലളിതമായി പറഞ്ഞാൽ പോരേ?

Leave a Reply

Your email address will not be published. Required fields are marked *