തമസോമാ ജ്യോതിർഗമയാ – (അഡ്വ. പാവുമ്പ സഹദേവൻ)

Facebook
Twitter
WhatsApp
Email

From Concrete to Abstract.
(തമസോമാ ജ്യോതിർഗമയാ).

അഡ്വ. പാവുമ്പ സഹദേവൻ.

പ്രപഞ്ചം ആദ്യം സമൂർത്തമായ (Concrete ) ഒരു ഗോളമായിരുന്നു.
സ്വയം ചലനശേഷിയും സാഹസികതയും അപാരമായ സ്വാതന്ത്ര്യബോധവും ഉള്ളടങ്ങിയ ഈ ഗോളം അതിഭീകരമായ ഒരു പൊട്ടിത്തെറിയിലൂടെ (Big Bang theory ) അതിൻ്റെ സ്വാതന്ത്ര്യബോധവും കരുത്തുറ്റ ചലനശേഷിയും പ്രപഞ്ചത്തിൽതന്നെ അറിയിക്കുകയായിരുന്നു. പ്രപഞ്ചം അതിൻ്റെ അസ്തിത്വവും സാഹസികതയും സാന്നിദ്ധ്യവും ചരിത്രാരംഭവും അറിയിച്ചത് ഒരു മഹാസ്ഫോടനത്തിലൂടെയായിരുന്നു. അങ്ങനെ പ്രപഞ്ചം വളരെ സമൂർത്തമായ (concrete) ഒരു അവസ്ഥയിൽ നിന്ന് അമൂർത്തമായ (abstract) ഒരു അവസ്ഥയിലേക്ക് വളർന്നുവികാസം പ്രാപിക്കുകയാണുണ്ടായത്. അതിഭീകരമായ ഒരു ചലനാത്മക വികാസപ്രക്രിയയിലൂടെ സ്വാതന്ത്ര്യബോധത്തിൻ്റെ അസ്തിത്വം പ്രപഞ്ചം അതിഭയാനകമായ ഒരു സ്ഫോടനത്തോടെ പ്രപഞ്ചത്തെതന്നെ അറിയിക്കുകയായിരുന്നു.

സ്ഥൂല-സൂക്ഷ്മ വൈരുദ്ധ്യമാണ് പ്രപഞ്ചത്തിൻ്റെ അടിസ്ഥാന വൈരുദ്ധ്യം. സ്ഥൂല- സൂക്ഷ്മ വൈരുദ്ധ്യങ്ങളുടെ സംഘർഷാത്മകമായ പ്രതിഭാസങ്ങളിലൂടെയാണ് പ്രപഞ്ചം വളർന്ന് വികാസം പ്രാപിക്കുന്നത്.
സ്ഥൂലമാണോ മുമ്പേ ഉണ്ടായത്, സൂക്ഷ്മമാണോ മുമ്പേ ഉണ്ടായത് എന്ന ചോദ്യം ഈ സന്ദർഭത്തിൽ അപ്രസക്തമാണ്.
സ്ഥൂലവും- സൂക്ഷ്മവും ഇരട്ട പെറ്റ സഹോദരങ്ങളാണ് എന്ന് പറയുന്നതായിരിക്കും കൂടുതൽ ശരി.
സ്ഥൂലത്തിൽ നിന്ന് സൂക്ഷ്മത്തിലേക്കും (സമൂർത്തതയിൽ നിന്നും അമൂർത്തതയിലേക്കും ) സൂക്ഷ്മത്തിൽ നിന്ന് സ്ഥൂലത്തിലേക്കും (അമൂർത്തതയിൽ നിന്ന് സമൂർത്തതയിലേക്കും ) വളരുന്ന അനന്തമായ വികാസപ്രക്രിയയാണ് ഈ പ്രപഞ്ചം. സ്ഥൂല-സൂക്ഷ്മ വൈരുദ്ധ്യങ്ങളുടെ (അമൂർത്ത- abstract – സമൂർത്ത- Concrete – വൈരുദ്ധ്യങ്ങളുടെ) വികാസ പ്രക്രിയയിലുണ്ടാകുന്ന വമ്പിച്ച വിസ്ഫോടനങ്ങളാണ് പ്രപഞ്ചത്തിൻ്റെ ആന്തരികവും ബാഹ്യവുമായ സ്വഭാവം. സ്ഥൂല- സൂക്ഷ്മ വൈരുദ്ധ്യങ്ങളുടെ സമര-സംഘർഷാത്മകമായ അനന്ത വികാസപ്രക്രിയയാണ് ഈ പ്രപഞ്ചത്തിൻ്റെ ആന്തരിക സ്വഭാവവും നിയമവും.

ഭൂമിയും ആദിമ ദശയിൽ സമൂർത്തമായ ഒരു ഗോളം മാത്രമായിരുന്നു. എന്നാൽ ഭൂമിയും കാലക്രമേണ സമൂർത്തതയിൽ നിന്ന് അമൂർത്തതയിലേക്ക് (സ്ഥൂലത്തിൽ നിന്ന് സൂക്ഷ്മത്തിലേക്ക്) വളരുകയായിരുന്നു.
സമൂർത്തമായ വൈരുദ്ധ്യാത്മക ജൈവ – രാസപ്രക്രിയയിലൂടെ ഭൂമിയിൽ അമൂർത്തമായ ജീവൻ പിറവിയെടുക്കുകയായിരുന്നു. പ്രഞ്ചത്തിലെ എല്ലാ വളർച്ചാവികാസങ്ങളും സമൂർത്തമായ (Concrete) വൈരുദ്ധ്യാത്മക പ്രക്രിയയുടെ തലത്തിൽ നിന്നും അമൂർത്തമായ (abstract) തലത്തിലേക്കാണ് നീങ്ങുന്നത്.
സമൂർത്തമായ (Concrete) ആദിമ മനുഷ്യനിൽ നിന്ന് നൂറ്റാണ്ടുകളായുള്ള അമൂർത്ത (abstract) പ്രക്രിയയിലൂടെയാണ്
നാം ആധുനിക മനുഷ്യരിൽ എത്തിച്ചേർന്നത്. സ്ഥൂലത്തിൽ നിന്ന് സൂക്ഷ്മത്തിലേക്കുള്ള വളർച്ചയിൽ, സൂക്ഷ്മം വീണ്ടും സ്ഥൂലഘടനയിലേക്ക് വളർന്നു വികസിച്ച് പരിണമിക്കുന്നുണ്ട്. പ്രപഞ്ചത്തിലും സാമൂഹ്യ-രാഷ്ട്രീയ ജീവിതത്തിലും ഈ സ്ഥൂല-സൂക്ഷ്മ (macro – micro process, concrete – abstract)പ്രക്രിയ അനന്തമായി തുടരുന്നു.

പത്രൊസെ നീ പാറയാകുന്നു (Concrete) എന്ന് ബൈബിളിൽ പറയുമ്പോൾ, ആത്മീയതയുടെ (abstract) ഒരു സ്വർഗീയ ലോകം കെട്ടിപ്പടുക്കാൻ ശേഷിയുള്ള ഒരാശയമാണ് അതിൽ ഉള്ളടങ്ങിയിരിക്കുന്നത്.
ക അബ എന്ന ഒരൊറ്റ ശിലയുടെ (concrete) അടിത്തറയിൽ ഏകദൈവവിശ്വാസത്തിൻ്റെ ആത്മീയ (abstract) ലോകം കെട്ടിപ്പടുക്കാൻ കഴിയുമെന്ന് മുഹമ്മദ് നബിക്ക് അറിയാമായിരുന്നു.
സമൂർത്തമായതിൽ
നിന്ന് അമൂർത്തതയിലേക്കുള്ള, സ്ഥൂലത്തിൽ നിന്ന് സൂക്ഷ്മത്തിലേക്കുള്ള (തിരിച്ചും) വൈരുദ്ധ്യാത്മക പ്രതിഭാസമാണ് പ്രപഞ്ചവും മനുഷ്യനുമെന്ന് ക്രിസ്തുവിനെപ്പോലെ നബിയും വെളിപാടുകൊണ്ടിരുന്നു.
ഭാരതത്തിലാകമാനം വ്യാപിച്ചുകിടക്കുന്ന കൃഷ്ണശിലാ (Concrete) വിഗ്രഹങ്ങളുടെ അമൂർത്തമായ(abstract) വ്യാഖ്യാനമാണ് (from macro to micro)ആർഷഭാരത സംസ്കാരത്തിലെ ആത്മീയ ദർശനങ്ങളായി ഉയർന്നുവന്നത്. ക്യാപിറ്റലിസത്തിൻ്റെ common concrete logic -ൽ നിന്നാണ് കാൾമാർക്സ് കമ്മ്യൂണിസ്റ്റ് abstract logical reasoning process ലൂടെ മിച്ചമൂല്യസിദ്ധാന്തം (Theory of surplus value) കടഞ്ഞെടുത്തത്. That was a macro-micro analysis of the classical bourgeois political economy by Marx. Karl Marx did an epistemological break with old capitalistic economic concrete system to a higher level of communist abstract philosophical system.

മനുഷ്യൻ്റെ സമൂർത്തമായ ശൈശവ ദശയിൽനിന്ന് അമൂർത്തമായ ഉന്നത ഘട്ടത്തിലേക്കുള്ള ചിന്തയാണ് ഭൂമിയിലെ എല്ലാ തത്ത്വശാസ്ത്രങ്ങൾക്കും ജന്മം നൽകിയത്. മനുഷ്യമനസ്സിന് ലഭിക്കുന്ന അസംസ്കൃത വസ്തുതകൾ (Concrete) അതിവേഗത്തിലുള്ള ഒരു ലോജിക്കൽ റീസണിംഗ് പ്രക്രിയയിലൂടെ (abstraction) എത്തിച്ചേരുന്നതാണ് ഫിലോസഫി.
പ്രപഞ്ചത്തോടും തത്ത്വശാസ്ത്രങ്ങൾക്കുമൊപ്പം മനുഷ്യനും സമൂഹവും രാഷ്ട്രവും വളർന്ന് വികാസം പ്രാപിക്കുന്നതും സമൂർത്തതയിൽ നിന്ന് സങ്കീർണ്ണമായ അമൂർത്തതയിലേക്കാണ്; (തിരിച്ചും). സൂക്ഷ്മമായ ദേശീയ ജനസമൂഹം ഇപ്പോൾ ആഗോളമായ ഒരു സ്ഥൂല സാർവ്വദേശീയ ഘടനയിലേക്ക് വളർന്നു കൊണ്ടിരിക്കുകയാണ്. പ്രപഞ്ചത്തിനും മനുഷ്യനും സമൂഹത്തിനുമൊപ്പം എല്ലാ വൈജ്ഞാനിക ശാഖകളും വളർന്ന് വികാസം പ്രാപിക്കുന്നത് സമൂർത്തതയിൽ നിന്ന് അമൂർത്തതയിലേക്കാണ് അഥവാ സ്ഥൂലഘടനയിൽ നിന്ന് സങ്കീർണമായ സൂക്ഷ്മഘടനയിലേക്കാണ്.
അങ്ങനെയാണ് ഫിസിക്സിൽ നിന്ന് ആസ്ട്രോഫിസിക്സും കെമസ്ട്രിയിൽ നിന്ന് ബയോകെമിസ്ട്രിയുമുണ്ടായത്. അങ്ങനെയാണ് ചരിത്രത്തിലും സമ്പദ്ശാസ്ത്രത്തിലും രാഷ്ട്രമീമാംസയിലും ഒട്ടേറെ വൈജ്ഞാനിക സരണികളുണ്ടായത്. നിയമത്തിൻ്റെ ശാസ്ത്രവും തത്ത്വശാസ്ത്രവുമാണ് ജൂറിസ് പ്രൂഡൻസ്. Jurisprudence is science and philosophy of law. നിയമത്തിൻ്റെ ഫിലോസഫിയായ ധാർമ്മിക സദാചാരകാരുണ്യദർശനങ്ങളാണ് പിൽക്കാലത്ത് സ്ത്രീകൾക്കും കുട്ടികൾക്കും സീനിയർസിറ്റിസണും മറ്റും രക്ഷാകവചമൊരുക്കിയ പ്രായോഗിക നിയമനിർമ്മാണങ്ങളായി (Act) മാറിയത്. Here the philosophical abstract moral principles inevitably became the concrete Act. അമൂർത്തമായ ധാർമ്മിക സദാചാര തത്ത്വങ്ങൾ ഗ്രന്ഥങ്ങളിൽ ഉറങ്ങിക്കിടക്കുകയേ ഉള്ളൂ എന്ന് ചന്തിച്ചിരുന്ന സമയത്താണ്, അവ ജനോപകാരപ്രദമായ പ്രായോഗിക നിയമ നിർമ്മാണങ്ങളായി മാറിയത്. അമൂർത്തമായ ഫിലോസഫിയിൽ (Abstract Philosophy)നിന്നും സമൂർത്തമായ നിയമങ്ങളും (Concrete law) ചട്ടങ്ങളും രൂപമെടുക്കുമെന്നുള്ള ഉത്തമ ഉദാഹരണമാണ് സ്ത്രീകൾക്കും കുട്ടികൾക്കും സീനിയർ സിറ്റിസണു മുള്ള സംരക്ഷണകവചങ്ങളായി നിയമങ്ങൾ ലെജിസ്ലേറ്റ് ചെയ്യപ്പെട്ടത്. സൂക്ഷ്മമായ നിയമനിർമ്മാണ പ്രക്രിയയാണ് സ്ഥൂലമായ ജനാധിപത്യ രാഷ്ട്രീയഘടനയെ സൃഷ്ടിക്കുന്നത് എന്നതുപോലെ സ്ഥൂലമായ ജനാധിപത്യ രാഷ്ട്രീയ പ്രക്രിയയാണ് സൂക്ഷ്മമായ നിയമ നിർമ്മാണ പ്രക്രിയയെ നിർണ്ണയിക്കുന്നത്. ചുരുക്കത്തിൽ, സൂക്ഷ്മമായ നിയമനിർമ്മാണ പ്രക്രിയയും സ്ഥൂലമായ ജനാധിപത്യരാഷ്ട്രീയഘടനയും പരസ്പരപൂരകമാണ്. സൂക്ഷ്മമായ നിയമനിർമ്മാണ പ്രക്രിയയിലൂടെയാണ് സ്ഥൂലമായ ജനാധിപത്യരാഷ്ട്രീയഘടന കെട്ടിപ്പടുക്കുന്നത്.
പ്രപഞ്ചത്തിലെ എല്ലാ വൈജ്ഞാനിക ശാഖകളിലും സമൂർത്തതയിൽ നിന്ന് അമൂർത്തതയിലേക്കും
സ്ഥൂലത്തിൽ (macro) നിന്ന് സൂക്ഷ്മതയിലേക്കും (micro) തിരിച്ച് സൂക്ഷ്മത്തിൽ നിന്ന് സ്ഥൂലത്തിലേക്കും വളരുന്ന സങ്കീർണ്ണപ്രക്രിയയുടെ ഒരു ഫിലോസഫിയുണ്ട്.
അതുകൊണ്ടാണ് ശാസ്ത്രത്തിലായാലും സാമൂഹ്യശാസ്ത്ര വിഷയങ്ങളിലായാലും ഡോക്ടറേറ്റ് എടുക്കുന്നവർക്ക് ഡോക്‌ടർ ഓഫ് ഫിലോസഫി (PhD)എന്ന ബിരുദം നൽകുന്നത്.
അതിൻ്റെ അർത്ഥം എന്തെന്നാൽ, എല്ലാ വിഷയങ്ങൾക്കും സാരസത്തയായി അതാതിൻ്റെ വൈജ്ഞാനിക ശാഖയിൽ ഒരു ഫിലോസഫി ഉള്ളടങ്ങിയിട്ടുണ്ട് എന്നാണ്. ആ പ്രത്യേക വിഷയത്തിൻ്റെ തത്വശാസ്ത്രത്തെ അഡ്രസ്സ് ചെയ്യുമ്പോഴായിരിക്കണം അയാൾക്ക് ഡോക്ടറേറ്റ് നൽകേണ്ടത്.
ഏതൊരു വിഷയത്തിലും അന്തർനിഹിതമായ ഫിലോസഫി (The speedy dynamic process from concrete to abstraction, from macro to micro) അറിയാവുന്നവർക്കേ അതിവേഗത്തിൽ നിഗമനങ്ങളിൽ എത്താനും തീരുമാനങ്ങളെടുത്ത് നടപ്പിലാക്കാനും കഴിയുകയുള്ളൂ.

11. 05. 2024.

Written by Adv. Pavumpa Sahadevan.

About The Author

Leave a Reply

Your email address will not be published. Required fields are marked *