വങ്കത്തരങ്ങൾക്ക് നേരെയുള്ള നിശബ്ദത – ( ജോസ് ക്ലെമന്റ് )

Facebook
Twitter
WhatsApp
Email

അർഥം കൊണ്ടും ജീവിതം കൊണ്ടും അപരനെ താങ്ങാനും കരുതാനും കെല്‌പുള്ളവർ തീർച്ചയായും അത് നിർവഹിക്കണം. എങ്കിലേ ഈ മണ്ണിൽ സമാധാനം നിലനിൽക്കൂ. മത മേഖലയിലായാലും രാഷ്ട്രീയ മേഖലയിലായാലും സാമൂഹിക തലത്തിലായാലും നമ്മുടെ ഇരിപ്പിടങ്ങൾ ഉറപ്പിക്കാനുള്ള നെട്ടോട്ടത്തിൽ നാം അപരരെ ചവിട്ടിത്താഴ്ത്തിയും അനീതിക്കും കണ്ണീരുകൾക്കും നേരെ കണ്ണടച്ചു കൊണ്ടും വങ്കത്തരങ്ങൾക്കു നേരെ നിശ്ശബ്ദരാകുകയുമല്ലേ ? ഇത് മാനുഷിക ധർമമല്ലായെന്ന തിരിച്ചറിവുണ്ടാകണം. ഈ യാത്രയ്ക്ക് ദീർഘായുസ്സുണ്ടാകില്ല. നമ്മുടെ പതനം വൈകാതെയുണ്ടാകും. ചരിത്രങ്ങൾ നമുക്കു മുന്നിൽത്തന്നെയുണ്ട്. അർഹതപ്പെട്ടത് നമ്മെ തേടിയെത്തും. അത് വങ്കത്തരങ്ങൾക്കു നേരെ മൗനിയാകുമ്പോഴല്ല, വിരൽ ചൂണ്ടി ശബ്ദിക്കുമ്പോഴാണ്. നീതിയും ന്യായവും കൈവിടാതിരിക്കുക. അപ്പോൾ നന്മയുടെ ഭാവങ്ങൾ നമ്മിൽ നിന്നും മഴ പോലെ പെയ്തിറങ്ങും.

About The Author

Leave a Reply

Your email address will not be published. Required fields are marked *