താരതമ്യപ്പെടുത്തലുകളും സ്വാർഥതകളും കൊണ്ട് നമ്മുടെ ജീവിതത്തിന്റെ സൗന്ദര്യം മുഴുവൻ നാം നഷ്ടപ്പെടുത്തുന്നവരാണ്. കാരണം, നാം ഒന്നിലും സംതൃപ്തരല്ല. നമ്മിലേക്കു തന്നെ നോക്കാതെ മറ്റുള്ളവരിലേക്ക് ഒളിഞ്ഞു നോക്കിക്കൊണ്ടിരിക്കുന്ന ഒരു പ്രതിഭാസമാണ് നമുക്കുള്ളത്. സ്വന്തം വീട്ടിൽ വൈദ്യുതി പോയാൽ നാം ആദ്യം നോക്കുന്നത് അയൽക്കാരന്റെ വീട്ടിലേക്കാണ്. അവിടെയും അന്ധകാരമാണെങ്കിൽ നമുക്കു സമാധാനമായി. ഇത്തരം രീതികൾ കാണുമ്പോൾ എങ്ങനെ പറയാതിരിക്കാനാവും; നമ്മുടെ സ്വസ്ഥത അപരരെ ആശ്രയിച്ചാണിരിക്കുന്നതെന്ന് . അപരരിലേക്കുള്ള ഒളിഞ്ഞുനോട്ടങ്ങളും എണ്ണിപ്പെറുക്കലുകളും ചോദിച്ചു വാങ്ങലുകളുമൊക്കെയാണ് നമ്മുടെ ഗൃഹാന്തരീക്ഷങ്ങളെ അസ്വസ്ഥമാക്കി കൊണ്ടിരിക്കുന്നത്. ചില കാര്യങ്ങൾ ഇനിയും നാം പഠിക്കേണ്ടതായിട്ടുണ്ടെന്ന് മറക്കാതിരിക്കുക.
About The Author
No related posts.