കാവല്‍ക്കാരുടെ സങ്കീര്‍ത്തനങ്ങള്‍, അദ്ധ്യായം 18 – (കാരൂര്‍ സോമന്‍)

അദ്ധ്യായം 18 ഓര്‍മ്മകളുടെ വഴി ജ്ഞാനമായവള്‍ വീഥിയില്‍ ഘോഷിക്കുന്നു; വിശാലസ്ഥലത്തു സ്വരം കേള്‍പ്പിക്കുന്നു. അവള്‍ ആരവമുള്ള തെരുക്കളുടെ തലെക്കല്‍ നിന്നു വിളിക്കുന്നു; നഗരദ്വാരങ്ങളിലും നഗരത്തിന്നകത്തും പ്രസ്താവിക്കുന്നതു: ബുദ്ധിഹീനരേ, നിങ്ങള്‍ ബുദ്ധീഹിനതയില്‍ രസിക്കയും പരിഹാസികളേ, നിങ്ങള്‍ പരിഹാസത്തില്‍ സന്തോഷിക്കയും ഭോഷന്മാരേ, നിങ്ങള്‍ പരിജ്ഞാനത്തെ വെറുക്കയും ചെയ്യുന്നതു എത്രത്തോളം? എന്‍റെ ശാസനെക്കു തിരിഞ്ഞുകൊള്‍വിന്‍; ഞാന്‍ എന്‍റെ മനസ്സു നിങ്ങള്‍ക്കു പൊഴിച്ചു തരും; എന്‍റെ വചനങ്ങള്‍ നിങ്ങളെ അറിയിക്കും. –സദൃശ്യവാക്യങ്ങള്‍, അധ്യായം 1 പള്ളിക്കുള്ളില്‍ സൂക്ഷിച്ചുവച്ചിരിക്കുന്ന ആദ്യ ഫല സാധനങ്ങളില്‍ കത്തനാരുടെ […]
കഥാകാരന്‍റെ കനല്‍വഴികള്‍ , അദ്ധ്യായം 31 – ( ആത്മകഥ – കാരൂര്‍ സോമന്‍ )

അദ്ധ്യായം – 31 ആരാണ് മനുഷ്യന് താങ്ങും തണലുമാകേണ്ടത് മുമ്പ് നാട്ടില്‍ പോയി മടങ്ങി വന്നതിനേക്കാള്‍ ബന്ധുക്കള്‍ക്ക് ഞങ്ങളോട് സ്നേഹം കൂടി പണം മാലോകര്‍ക്ക് മാത്രമല്ല ബന്ധുമിത്രാതികള്‍ക്കും ദൈവമാണ്. നാട്ടില്‍ വച്ച് അമ്മ എന്നോടു പറഞ്ഞു, നീയിങ്ങനെ പണം വാരിക്കോരി കൊടുക്കരുത്. അതിന്‍റെ കാരണം പള്ളീലച്ചന്‍ വീട്ടില്‍ വന്ന് പള്ളിക്കായി നല്ലൊരു തുക വാങ്ങിയതിലുള്ള അമര്‍ഷമായിരിന്നു. ഞാന്‍ അമ്മയോടു പറഞ്ഞു. പള്ളിക്കാര്‍ക്കും പണമുണ്ടെങ്കിലേ മതിപ്പുള്ളൂ. പണമുണ്ടെന്നറിഞ്ഞാല്‍ അവര്‍ പാഞ്ഞെത്തും. ഇന്ന് ആത്മാവിലേക്കാള്‍ പണത്തിനാണ് നിലയും വിലയുമുണ്ട്. ഇവര്‍ […]
കുപ്പായം – സുമ രാധാകൃഷ്ണൻ

കാലം കരുത്തേറിയ കുപ്പായം തീർത്തുതന്നു. കാലപ്പഴക്കത്തിൽ അവിടവിടെ ചുളിവുകൾ വീഴുന്തോറുംഎടുത്തണിഞ്ഞു. ചുളിവുകൾ വീണിടത്ത് നേരിയകീറലുംവന്നു ചേർത്തുപിടിച്ച് ബന്ധപ്പെട്ട് തുന്നിക്കെട്ടി തയ്യലിന്റെ നൂൽ തടിച്ചും മുഴച്ചും കാണപ്പെട്ടു. എന്നാലും അതിൽ വർണ്ണ ചിത്രങ്ങൾ തയിച്ചു പിടിപ്പിച്ചു കീറിയത് കുട്ടികൾക്ക് ഫാഷനായിട്ടി ടുവാൻകൊടുത്തു.കോട്ടം തട്ടാതിരിക്കാൻ വീണ്ടും അടിനൂലിട്ട് നേരിയ പൂക്കളുംകൂടി തുന്നിച്ചേർത്തപ്പോൾ കാണുവാൻ എല്ലാവരും വന്നു. അവസാനം ലേലത്തിൽ കൊടുക്കാൻ വില പറഞ്ഞപ്പോഴാണ് അതിന്റെ യഥാർത്ഥ വില ഞാൻമനസ്സിലാക്കിയത്.കാലപ്പഴക്കത്തിൽ നരച്ച ആ കുപ്പായത്തിന് എന്നെക്കാൾ വിലയിടേണ്ടി വന്നു സ്വന്തമാക്കാൻ
അതാണ് ജീവിതം – ജോസ് ക്ലെമന്റ്

ജീവിതത്തെ ഒരിക്കലും വെറുക്കരുത്. ജീവിതത്തെ അതിന്റെ ദുഃഖത്തോടും സന്തോഷത്തോടുകൂടെത്തന്നെ സ്നേഹിക്കണം. പരാതികളെ ഒഴിവാക്കി ജീവിതത്തിന്റെ തനിമ ഉൾക്കൊള്ളണം. ജീവിതത്തെ പരിപക്വമാക്കുന്നതും പരിശീലിപ്പിക്കുന്നതും നമ്മുടെ സന്തോഷങ്ങളല്ല, ദു:ഖങ്ങളാണെന്ന തിരിച്ചറിവുണ്ടാകണം. നമ്മുടെ ഓരോ ദുഖങ്ങളും പ്രാർഥനയായി ഉൾക്കൊള്ളണം. കാരണം, ദുരിത ദു:ഖ വേളകളിലാണല്ലോ നാം ഈശ്വര സാമിപ്യത്തിനായി അണയുന്നതും നമ്മുടെ അധരങ്ങൾ യാചനകൾ മന്ത്രിക്കുന്നതും. ഈയൊരു തിരിച്ചറിവോടെ നമ്മുടെ ദു:ഖങ്ങളെ സന്തോഷങ്ങളാക്കി മാറ്റുക .ദു:ഖദുരിതങ്ങളിൽ അടിപതറാതെ ഈശ്വരഭക്തി എന്ന സത്യവെളിച്ചത്തിൽ ആത്മാവിലെ ഇരുൾ പ്പടർപ്പുകൾ കഴുകി ജീവിതത്തെ പ്രകാശമാനമാക്കാമെന്ന് ഉദ്ബോധിപ്പിച്ച […]
പുസ്തകങ്ങളെ കാണാത്ത മൂന്ന് മാസങ്ങൾ – ഉല്ലാസ് ശ്രീധർ

നാലാം ക്ലാസിലെ വാർഷിക പരീക്ഷ കഴിഞ്ഞപ്പോഴാണ് വലിയേട്ടൻ എന്നെ വീടിനടുത്തുള്ള നാഷ്ണൽ റീഡിംഗ് റൂം ആന്റ് ലൈബ്രറിയിൽ കൊണ്ടുപോയി അംഗത്വം എടുപ്പിച്ചത്… അന്നുമുതൽ മൂന്ന് മാസങ്ങൾക്ക് മുമ്പ് വരെ സാഹിത്യ വായന തുടർന്നു കൊണ്ടേയിരുന്നു… രണ്ട് വർഷം കൊണ്ട് ആ ലൈബ്രറിയിലെ ബാലസാഹിത്യം മുഴവൻ വായിച്ചതിന് ശ്രീനിവാസൻ സാർ എനിക്ക് ഒരു ഹീറോ പേനയാണ് സമ്മാനമായി തന്നത്… നാഷണൽ റീഡിംഗ് റൂം ആന്റ് ലൈബ്രറിയുടെ ഭാരവാഹിയായപ്പോൾ സമയം കിട്ടുമ്പോഴെല്ലാം ലൈബ്രറിയേയും പുസ്തകങ്ങളേയും ഞാൻ എന്റെ കൂട്ടുകാരേക്കാളും സ്നേഹിച്ചിരുന്നു… […]
ജനലരികിൽ – സന്ധ്യ

ജനലരികിൽ കാഴ്ചകളുടെ ചലനം അവസാനിക്കുന്നില്ല. ചില്ലകളിൽ ചേക്കേറും മുമ്പ് ചില കിളികൾ കുശലം പറയും. ചിലച്ചു കൊണ്ട് മടിച്ചു നിൽക്കും പാളി നോക്കും, എന്തേ മറന്നത് ? ചിത്രശലഭങ്ങൾ നൃത്തം ചെയ്യും. ചുംബിച്ച പൂക്കൾ പുഞ്ചിരിക്കും. ചില്ലയിൽ നിന്നടർന്ന ഒരില നിലം പതിക്കും മുമ്പ് വിതുമ്പും. മഴയുടെ സംഗീതം കാതോരം തോരാതെ പെയ്ത് കുളിരും. നനഞ്ഞ ചില്ലിൽ മഴത്തുമ്പികൾ പ്രണയാക്ഷരങ്ങൾ കോറിയിടും. കാലൊച്ചകൾ അകലുമ്പോൾ ഇന്നലെ കണ്ട സ്വപ്നത്തിലോ വായിച്ചു മടക്കിയ കഥയിലെ ഒരേടിലോ കണ്ടുമുട്ടിയ മനുഷ്യർ […]
മരിക്കാത്ത ഓർമ്മകൾ – എം.തങ്കച്ചൻ ജോസഫ്

(കവിത) ~~~~~~~~~~~~~ മായാത്തൊരോർമ്മതൻ മഴനനഞ്ഞെത്തിയെൻ മനസ്സിന്റെ മണിച്ചെപ്പ് തുറന്നുവെച്ചു.. മദഭരരാവിലീ മധുമൊഴി പൂക്കുമ്പോൾ എന്തായിരുന്നു നിൻ മനസ്സിൽ സഖീ.. മുറ്റത്തെ തൈമണിമാവിൻചുവട്ടിൽ നീ മുന്നാഴിസ്വപ്നങ്ങൾ പങ്കുവെച്ചു മുത്തുകൾ കോർത്തൊരു മാലികതീർത്തുനീ മാറിലണിഞ്ഞെന്നെ നോക്കി നിന്നു.. എന്തല്ലാംമോഹങ്ങൾ എങ്ങോ മറഞ്ഞുപോയ്.. പ്രിയമോലും കനവെന്റെ കവിതയായ് കനവുകളാലെന്റെ വനപൊയ്കതീർത്തുഞാൻ താപസ്വനാമൊരു കാവ്യമൊരുക്കി.. എം.തങ്കച്ചൻ ജോസഫ് 2/7 /2024
വർണ്ണങ്ങൾ വൈരുദ്ധ്യങ്ങൾ , അദ്ധ്യായം 19 – ( മേരി അലക്സ് {മണിയ} )

അദ്ധ്യായം 19 ഗീത പ്രസവിച്ചു. മിടുക്കനൊരാൺകുട്ടി. പ്രസവത്തിനു മുൻപും പിൻപുമായാണ് അവധി. കുഞ്ഞിനായി അതു പരമാവധി ലഭിക്കട്ടെ എന്ന കരുതലിൽ പോകാവുന്നിടത്തോളം ഗീത ജോലിക്കു പോയിരുന്നു. പ്രഭാകരൻ പ്രസവസമയത്തും പിന്നീട് ആഴ്ചയിൽ രണ്ടും മൂന്നും ദിവസവും ഗീതയുടെ വീട്ടിൽ പോയി കുഞ്ഞിനെ കാണുകയും ക്ഷേമമന്വേഷിച്ച് വേണ്ടതു ചെയ്യുകയും ചെയ്തുപോന്നു. ഇരുപത്തെട്ടു കെട്ട് നല്ലൊരു ചടങ്ങായി തന്നെ വീട്ടുകാർ നടത്തി. നാണിയമ്മക്കു നിർബന്ധം തളയും അരഞ്ഞാണവും സമ്മാനമായി നൽകണം. അതും രണ്ടു പവന്റെ അരഞ്ഞാണവും ഓരോ […]
പെൺമ – റമീഷ ബക്കർ

ഒഴിഞ്ഞ അടുക്കളയുടെ വൃത്തിയായി തുടച്ചിട്ട ആ തിണ്ണയിലിരുന്ന് അവൾ ആകാശത്തെ നോക്കി.. ഒഴിവുള്ള സമയങ്ങളിൽ ഇങ്ങനെ ആകാശത്തെ നോക്കിയിരിക്കുമ്പോൾ ഒരു ആനന്ദമായിരുന്നു അവൾക്ക് . മേഘങ്ങൾ ചലിക്കുന്നതും മഞ്ഞ് മൂടുന്നതും സൂര്യവെളിച്ചം പരക്കുന്നതും എല്ലാം ആകാശത്തിൽ ലയിക്കാൻ ബഹുരസമായി അവൾക്കു തോന്നി.. ഈ ആകാശത്തെ ഇങ്ങനെ നോക്കിയിരിയ്ക്കാൻ അവൾ പഠിച്ചത് എന്നാണെന്ന് അവൾക്ക് വ്യക്തമായ ഓർമ്മയുണ്ട്. ഒരു ദിവസം സ്വന്തം വീട്ടിൽ നിന്ന് ഫോൺ വന്നു. അമ്മയായിരുന്നു. മോളെ നമ്മുടെ അയൽപക്കത്തെ അമ്മു അമ്മ […]



