കാലം കരുത്തേറിയ കുപ്പായം തീർത്തുതന്നു. കാലപ്പഴക്കത്തിൽ അവിടവിടെ ചുളിവുകൾ വീഴുന്തോറുംഎടുത്തണിഞ്ഞു. ചുളിവുകൾ വീണിടത്ത് നേരിയകീറലുംവന്നു ചേർത്തുപിടിച്ച് ബന്ധപ്പെട്ട് തുന്നിക്കെട്ടി തയ്യലിന്റെ നൂൽ തടിച്ചും മുഴച്ചും കാണപ്പെട്ടു. എന്നാലും അതിൽ വർണ്ണ ചിത്രങ്ങൾ തയിച്ചു പിടിപ്പിച്ചു കീറിയത് കുട്ടികൾക്ക് ഫാഷനായിട്ടി ടുവാൻകൊടുത്തു.കോട്ടം തട്ടാതിരിക്കാൻ വീണ്ടും അടിനൂലിട്ട് നേരിയ പൂക്കളുംകൂടി തുന്നിച്ചേർത്തപ്പോൾ കാണുവാൻ എല്ലാവരും വന്നു. അവസാനം ലേലത്തിൽ കൊടുക്കാൻ വില പറഞ്ഞപ്പോഴാണ് അതിന്റെ യഥാർത്ഥ വില ഞാൻമനസ്സിലാക്കിയത്.കാലപ്പഴക്കത്തിൽ നരച്ച ആ കുപ്പായത്തിന് എന്നെക്കാൾ വിലയിടേണ്ടി വന്നു സ്വന്തമാക്കാൻ











