നാലാം ക്ലാസിലെ വാർഷിക പരീക്ഷ കഴിഞ്ഞപ്പോഴാണ് വലിയേട്ടൻ എന്നെ വീടിനടുത്തുള്ള നാഷ്ണൽ റീഡിംഗ് റൂം ആന്റ് ലൈബ്രറിയിൽ കൊണ്ടുപോയി അംഗത്വം എടുപ്പിച്ചത്…
അന്നുമുതൽ
മൂന്ന് മാസങ്ങൾക്ക് മുമ്പ് വരെ സാഹിത്യ വായന തുടർന്നു കൊണ്ടേയിരുന്നു…
രണ്ട് വർഷം കൊണ്ട് ആ ലൈബ്രറിയിലെ ബാലസാഹിത്യം മുഴവൻ വായിച്ചതിന് ശ്രീനിവാസൻ സാർ എനിക്ക് ഒരു ഹീറോ പേനയാണ് സമ്മാനമായി തന്നത്…
നാഷണൽ റീഡിംഗ് റൂം ആന്റ് ലൈബ്രറിയുടെ ഭാരവാഹിയായപ്പോൾ സമയം കിട്ടുമ്പോഴെല്ലാം
ലൈബ്രറിയേയും പുസ്തകങ്ങളേയും
ഞാൻ എന്റെ കൂട്ടുകാരേക്കാളും സ്നേഹിച്ചിരുന്നു…
ഒരു ദിവസം പോലും വായിക്കാതിരുന്നിട്ടില്ല…
2011 മാർച്ചിലെ അപകടത്തെ തുടർന്ന് എട്ട് ദിവസം
ഐ സി യുവിൽ കിടന്നിട്ട് റൂമിലേക്ക് മാറ്റിയപ്പോൾ ഞാൻ ആദ്യം ആവശ്യപ്പെട്ടത് പുസ്തകങ്ങൾ ആയിരുന്നു…
ഞാൻ സന്തോഷവും സമാധാനവും കണ്ടെത്തിയിരുന്നത്,
സങ്കടങ്ങൾ കാണാതിരുന്നത്,
മനസിൽ ഊർജ്ജം നിറച്ചിരുന്നത്,
പുതിയ ആശയങ്ങൾ രൂപപ്പെടുത്തിയിരുന്നതെല്ലാം
പുസ്തകവായനയിലാണ്…
എന്റെ വലതു കണ്ണിന്റെ കാഴ്ച പെട്ടെന്ന്,ഒരു ഉച്ചനേരത്ത് നഷ്ടപ്പെട്ടിട്ട്
മൂന്നു മാസമായിരിക്കുന്നു…
അതെ…,
കാമുകിയെ
പോലെ കണ്ടിരുന്ന പുസ്തകങ്ങളെ പ്രണയിച്ചിട്ട് മൂന്ന് മാസമായിരിക്കുന്നു…
എന്നെ സംബന്ധിച്ചിടത്തോളം പുസ്തകങ്ങൾ വായിക്കാതിരിക്കുക എന്നാൽ മരണത്തിന് തുല്യമാണ്…
മൂന്ന് മാസങ്ങൾക്ക് ശേഷം ഇന്ന് ആദ്യമായി എന്റെ സഹപാഠിയായിരുന്ന ഹേമാ സാധ്വി എഴുതിയ ‘നിലാവ് പോലൊരു പഞ്ചമി’ എന്ന ചെറിയൊരു കവിതാ പുസ്തകം വായിച്ചു…
ഇതിന് നന്ദി പറയേണ്ടത് ഡോ.സുനിൽ കുമാറിനോടാണ്…
നഷ്ടപ്പെട്ട കാഴ്ച തിരികെ തരാം എന്ന ആത്മവിശ്വാസത്തോടെ,
അതിലേറെ ആത്മാർത്ഥതയോടെ എന്നെ ചികിത്സിക്കുന്ന തിരുവനന്തപുരം ആയുർവേദ കോളേജ് ആശുപത്രിയിലെ സൂപ്രണ്ട്
ഡോക്ടർ സുനിൽ കുമാറിനേയും ഡോ.അർച്ചനയേയും ദൈവതുല്യമായി കാണുന്നു…
അതോടൊപ്പം…,
വാത്സല്യത്തോടെ എന്നെ പരിചരിച്ച പി ജി കുട്ടികളായ ഡോ.സാമുവൽ,
ഡോ.രഞ്ജിനി,
ഡോ.ഗായത്രി,
ഡോ.മുസാഫിർ,
ഡോ.സൂര്യ,
ഡോ.മയൂരി
ഹൗസ് സർജൻസുകളായ
ഡോ.അയന,
ഡോ.ശ്രീഗംഗ,
ഡോ.റജീന എന്നിവരോട് തീർത്താൽ തീരാത്ത കടപ്പാട് മാത്രം…
സൂര്യ എന്നാണ് പേരെങ്കിലും ഉച്ച സൂര്യന്റെ ചൂടോ വെളിച്ചമോ ഇല്ലാതെ അമ്പിളി അമ്മാവന്റെ
നിലാവും തണുപ്പുമായി സ്നേഹത്തോടെ മാത്രം സംസാരിക്കുന്ന ഡോ.സൂര്യയോട് മകളോടെന്ന പോലെയാണ് എനിക്ക് വാത്സല്യം തോന്നിയിരുന്നത്…
കാഴ്ച തിരികെ കിട്ടുമെന്ന പ്രതീക്ഷയോടെ,
പ്രാർത്ഥനയോടെ,
പുസ്തകങ്ങളിലെ അക്ഷരങ്ങളെ ആവോളം മോന്തി കുടിക്കാൻ കഴിയുമെന്ന സ്വപ്നത്തോടെ ഇന്നലെ
ആയൂർവേദ ആശുപത്രിയിൽ നിന്ന് വീട്ടിലേക്ക് വന്നു…
അമ്മയുടെ തറവാട് വീട്ടിൽ
ആരും കാണാതെ
ആരേയും കാണാതെ
മരുന്നും മന്ത്രവുമായി
രണ്ടാഴ്ചത്തെ സ്വസ്ഥ ജീവിതം…
എന്റെ പ്രാർത്ഥനയോടൊപ്പം നിങ്ങളും
പ്രാർത്ഥിക്കുക…………………………
🙏🙏🙏🙏🙏🙏🙏🙏🙏🙏🙏
About The Author
No related posts.