അതാണ് ജീവിതം – ജോസ് ക്ലെമന്റ്

Facebook
Twitter
WhatsApp
Email

ജീവിതത്തെ ഒരിക്കലും വെറുക്കരുത്. ജീവിതത്തെ അതിന്റെ ദുഃഖത്തോടും സന്തോഷത്തോടുകൂടെത്തന്നെ സ്നേഹിക്കണം. പരാതികളെ ഒഴിവാക്കി ജീവിതത്തിന്റെ തനിമ ഉൾക്കൊള്ളണം. ജീവിതത്തെ പരിപക്വമാക്കുന്നതും പരിശീലിപ്പിക്കുന്നതും നമ്മുടെ സന്തോഷങ്ങളല്ല, ദു:ഖങ്ങളാണെന്ന തിരിച്ചറിവുണ്ടാകണം. നമ്മുടെ ഓരോ ദുഖങ്ങളും പ്രാർഥനയായി ഉൾക്കൊള്ളണം. കാരണം, ദുരിത ദു:ഖ വേളകളിലാണല്ലോ നാം ഈശ്വര സാമിപ്യത്തിനായി അണയുന്നതും നമ്മുടെ അധരങ്ങൾ യാചനകൾ മന്ത്രിക്കുന്നതും. ഈയൊരു തിരിച്ചറിവോടെ നമ്മുടെ ദു:ഖങ്ങളെ സന്തോഷങ്ങളാക്കി മാറ്റുക .ദു:ഖദുരിതങ്ങളിൽ അടിപതറാതെ ഈശ്വരഭക്തി എന്ന സത്യവെളിച്ചത്തിൽ ആത്മാവിലെ ഇരുൾ പ്പടർപ്പുകൾ കഴുകി ജീവിതത്തെ പ്രകാശമാനമാക്കാമെന്ന് ഉദ്ബോധിപ്പിച്ച കാർഡി നൽ ന്യൂമാന്റെ Lead Kindly Light എന്ന പ്രാർഥനാ ഗീതം നമുക്കും പ്രചോദനമാകണം.
Lead kindly light,
amidst the encircling gloom
Lead thou me on !
The night is dark, and l am
far from home
Lead thou me on!

“ചുറ്റിലും ഇരുൾ പരന്നിടുന്ന വേളയിൽ, നിത്യമാം പ്രകാശമേ നീ എന്നെ നയിക്കുക. അന്ധകാരപൂർണമായ രാത്രിയിൽ വീട്ടിൽ നിന്നേറെ ദൂരെയാണ് ഞാൻ . നീയെന്നെ നയിക്കണമേ .”

About The Author

Leave a Reply

Your email address will not be published. Required fields are marked *