LIMA WORLD LIBRARY

ഓണാശംസകൾ

ചിങ്ങമാസം വന്നണഞ്ഞീടവേ ചിത്തത്തിലാമോദം. പൂക്കുകയായി. ചിത്രവർണോജ്വലയാം പ്രകൃതിയും ചന്തങ്ങൾ വാരി യണിയുകയായി. ചന്ദ്രതാരങ്ങൾ മാനത്തെ മുറ്റത്ത് ചാരുവാം പൂക്കളം തീർക്കുകയായി .. ചന്തയിൽ വന്നു നിരന്നിടുന്നു ചേതോഹരങ്ങളാം കറിക്കൂട്ടുകൾ. ചിട്ടയിൽ പൂക്കൾ നിരത്തിയിതാ, ചെല്ലക്കുട്ടികൾപൂക്കളം തീർത്തിടുന്നു. ചക്രവർത്തിയാം മാവേലിത്തമ്പുരാൻ ചിത്രരഥത്തിലെഴുന്നള്ളുകയായി. ചാലവെ കൈകൊട്ടിപ്പാടീടുക ചഞ്ചലാക്ഷിമാരെ താളത്തിൽ നൃത്തം – ച്ചവിട്ടിക്കേളികളാടീ വരവേല്ക്ക മന്നനെ ‘. ചിന്താട്ടം പന്തടിമേളവും പെട്ടയാടി, ചില്ലയിൽ തൊട്ടോരൂഞ്ഞാലാട്ടവും.. ചികുരമഴിച്ചിട്ടോരു തുമ്പിതുള്ളൽച്ചന്തവും. ചക്കരവരട്ടിയും വെള്ളു പ്പേരിയും ചക്കപ്രഥമനും പാലടപ്പായസവും. ചേർന്നോരു സദ്യയും വിളക്കത്തുവിളമ്പിയും ചേതോഹരമാകുമീ […]

മഹാവയറനല്ല; മഹാബലി – ജയരാജ് മിത്ര

കൊടുവായൂരിലെ ബാലകൃഷ്ണൻഡോക്ടറുമായി സംസാരിച്ചിരിക്കുകയാണ്. പ്രമേഹത്തേപ്പറ്റിയാണ് ചർച്ച. “തൊലിയിൽ ഇങ്ങനെ പിടിച്ച് ഒന്നു വലിച്ച് വിട്ടാൽ; ഒരു സെക്കൻ്റ് തൊലി അൽപം പൊങ്ങിനിൽക്കുന്നുണ്ടെങ്കിൽ ഷുഗർ ഇല്ലാ എന്നർത്ഥം. അല്ലെങ്കിൽ, ഷുഗർ വരുമെന്നോ ഉണ്ടെന്നോ പറയാം. ലാബിലൊന്നും പോകേണ്ട കാര്യമില്ല.” ഡോക്ടർതന്നെ പണ്ട് പറഞ്ഞതോർമ്മവന്നു. “ചുമലിനേക്കാൾ അരക്കെട്ടിന് വലുപ്പം വന്നാൽ പ്രമേഹമാരംഭമായി എന്ന് ഊഹിക്കാം.” എനിക്ക് പെട്ടെന്ന് മാവേലിയെ ഓർമ്മവന്നു. എൻ്റെ ഉള്ളിലുള്ള മഹാബലിയല്ല മിക്ക ചിത്രങ്ങളിലുമുള്ളത്. ബാലകൃഷ്ണൻഡോക്ടർ പറഞ്ഞതനുസരിച്ച്, ഈ കുടവയറൻ മഹാബലിക്ക് കടുത്ത പ്രമേഹം കാണണം. ഓണമായാൽ […]

ശത്രു – ജോസ് ക്ലെമന്റ്

നമുക്ക് ശത്രുക്കളും മിത്രങ്ങളുമുണ്ട്. എന്നാൽ, അതിൽ ആരാണ് യഥാർഥ ശത്രു, മിത്രം എന്ന് നമുക്ക് തിരിച്ചറിയാൻ കഴിയുന്നുണ്ടോ? ശത്രുവാണ് മിത്രമെന്ന് പറയാൻ കാരണങ്ങൾ നിരവധിയുണ്ടാകും. നാം സ്തുതിപ്പീരുകാരുടെയും സുഖിപ്പീരുകാരുടെയും ഇടയിൽപ്പെട്ട് സ്വബോധം നഷ്ടപ്പെട്ട് അഹങ്കാരത്തിൽ തിമിർക്കുമ്പോൾ നമ്മുടെ വ്യക്തിത്വം ” നഗ്നമാണ് ” എന്നു വിളിച്ചു പറയാൻ ചങ്കൂറ്റമുള്ള ഒരു കുട്ടിയാണ് നമ്മുടെ ശത്രു. നമ്മുടെ ജീവിതത്തെ തകർക്കാൻ സാധ്യതയുള്ള കുറ്റങ്ങളെയും കുറവുകളെയും ചൂണ്ടിക്കാണിക്കുന്നതിൽ നമ്മുടെ മിത്രം പരാജയപ്പെട്ടാലും ചില കാര്യങ്ങളിൽ നാം ശരിയല്ലായെന്ന് വ്യക്തമായ വിമർശനത്തോടെ […]

ഭൂമിയിലെ സ്വര്‍ഗ്ഗം, ഭാഗം – 6 (ഷിംല, കുളു, മണാലി യാത്ര) – അഡ്വ. എ. നസീറ

bhoomiyile

മതിയായില്ല മനോഹരീ നിന്നെ കണ്ട് കൊതി തീര്‍ന്നില്ല; ഏറെ വിഷമത്തോടെ ഏറെക്കുറെ ഓര്‍മ്മകളുമായി ഞങ്ങള്‍ മണാലി പട്ടണം വിട്ടു. പ്രഭാതം നന്നെ തെളിഞ്ഞിരുന്നു. മഞ്ഞുമലകള്‍ ഞങ്ങളെ നോക്കി വെളുക്കെ ചിരിച്ചു. ഹിമബിന്ദു പുഷ്പങ്ങള്‍ തെല്ല് മിഴികള്‍ തുറന്ന് യാത്രാമംഗളമോതി. തലേന്നും ഇമ്മാതിരി കാലാവസ്ഥ ആയിരുന്നെങ്കില്‍ എത്ര നന്നായിരുന്നേനെ എന്ന് കൂട്ടത്തിലുള്ളവര്‍ പിറുപിറുത്തു. ഞാന്‍ വാഹനത്തിന് ഇടതുവശത്തായി സ്ഥാനം പിടിച്ചു. നിറഞ്ഞൊഴുകുന്നില്ലെങ്കിലും പതഞ്ഞൊഴുകുകയായിരുന്നു ബിയാസ്. അവളെകണ്ട് വീണ്ടും കാണാമെന്ന് എനിക്ക് പറയണം. അതിനായി മഞ്ഞണിഞ്ഞ വാഹനച്ചില്ല് അല്പം നീക്കി […]

സിനിമാ വ്യവസായത്തെ സർക്കാർ ഏറ്റെടുക്കണം: സതീഷ് കളത്തിൽ

മലയാള സിനിമ, അപരിഹാര്യവും അതിഗുരുതരവുമായ പ്രതിസന്ധി നേരിട്ടുകൊണ്ടിരിക്കുന്ന ഈ അവസരത്തിൽ, സിനിമാ വ്യവസായത്തെ സർക്കാർ ഏറ്റെടുക്കണമെന്നും നിർമ്മാണം ഉൾപ്പടെയുള്ള എല്ലാ പ്രവർത്തനങ്ങളും സർക്കാർ തലത്തിൽ നടത്തണമെന്നും ചലച്ചിത്രസംവിധായകൻ സതീഷ് കളത്തിൽ ഫേസ് ബുക്കിലൂടെ ആവശ്യപ്പെട്ടു. ഭാഗികമായിട്ടാണെങ്കിലും, മദ്യവ്യവസായം ഏറ്റെടുത്തതുപോലെ, സിനിമാ വ്യവസായവും ഏറ്റെടുക്കാൻ തയ്യാറായാൽ, ആ വരുമാനം ഈ മേഖലയിലെ താഴെത്തട്ടിലുള്ള കലാകാരന്മാരുടെ ക്ഷേമപ്രവർത്തനങ്ങൾക്കും ഇതര മേഖലകളിലെ വികസനത്തിനുംമറ്റും ഉപകരപ്രദമാക്കാം. പങ്കാളിത്ത വ്യവസ്ഥയോടെ നിർമ്മാതാക്കളെ കാൾ ഫോർ ചെയ്തും സിനിമ നിർമ്മിക്കാവുന്നതാണ്. സംവിധായകർ, അഭിനേതാക്കൾ തുടങ്ങി, സിനിമയുമായി […]

കണ്ണിൻ ചിറകിലൊരു മഴത്തുള്ളി; മലയാളത്തിലെ ആദ്യത്തെ എ ഐ ഓണപ്പാട്ടുകൾ റിലീസ് ചെയ്തു:

തൃശ്ശൂർ: നി‍ർമ്മിത ബുദ്ധി സാങ്കേതികവിദ്യ ഉപയോഗിച്ചു ചിട്ടപ്പെടുത്തിയ മലയാളത്തിലെ ആദ്യത്തെ ഓണപ്പാട്ടുകളുടെ ഓഡിയോ കളക്ഷൻ,  ‘കണ്ണിൻ ചിറകിലൊരു മഴത്തുള്ളി’ റിലീസ് ചെയ്തു. ഡിജിറ്റൽ ഫിലിം മേക്കേഴ്‌സ് ഫോറം ട്രസ്റ്റ് ചെയർമാനും കവിയുമായ സതീഷ് കളത്തിൽ എഴുതിയ വരികൾ എ ഐ മ്യൂസിക് സൈറ്റായ സുനോ ഡോട്ട് കോമിലൂടെ സംഗീതവും ആലാപനവും ചെയ്ത പാട്ടുകളാണ് പുറത്തിറക്കിയിരിക്കുന്നത്. ഓഡിയോ കളക്ഷന്റെ കവർ പത്രപ്രവർത്തകനും എഴുത്തുകാരനുമായ ഭാസി പാങ്ങിൽ പ്രകാശനം ചെയ്തു. നി‍ർമ്മിത ബുദ്ധി ഉൾപ്പെടെ, ഡിജിറ്റൽ വിവര സാങ്കേതിക വിദ്യ […]

ബാരാക് ഒബാമ – യേശുവിനു ശേഷം ലോകം കണ്ട മനുഷ്യസ്നേഹി – നിരീക്ഷണം – ജയൻ വർഗീസ്

“ അധ്വാനിക്കുന്നവരും ഭാരം ചുമക്കുന്നവരും എന്റെ അടുക്കൽ വരുവിൻ, അവരെ ഞാൻ ആശ്വസിപ്പിക്കും “ യഹൂദയിലെ മല നിരകളിൽ രണ്ടായിരം വർഷങ്ങൾക്ക് മുൻപ് മുഴങ്ങിക്കേട്ട മനുഷ്യ സ്നേഹത്തിന്റെ ആമഹനീയ ശബ്ദം പിന്നീട് നാം കേൾക്കുന്നത് പസഫിക്- അറ്റ്ലാന്റിക് മഹാ സമുദ്രങ്ങളുടെ ഈ സംഗമ ഭൂമിയിൽബാരാക് ഒബാമ എന്ന മെല്ലിച്ച മനുഷ്യനിൽ നിന്നാണ് എന്ന് എനിക്ക് തോന്നുന്നു , ( വിയോജിക്കേണ്ടവർക്കുവിയോജിക്കാം. ) സുദീർഘമായ ഈ കാല ഘട്ടത്തിനിടയ്ക്ക് വന്നു പോയ മഹാരഥന്മാരായ മനുഷ്യ സ്നേഹികളെ ഇവിടെവിസ്മരിക്കുന്നില്ല. ലിങ്കണും ഗാന്ധിയും മാർട്ടിൻലൂഥറും അവരിൽ ചിലർ മാത്രമാണ്.  അബ്രഹാം ലിങ്കണിലെസഹാനുഭൂതിയും മഹാത്മാഗാന്ധിയിലെ സഹനവും മാർട്ടിൻ ലൂഥറിലെ ആദർശനിഷ്‌ഠയും ഒരേ വ്യക്തിയിൽഒത്തു ചേരുമ്പോൾ കാലം കണ്ണിമയ്ക്കാതെ നോക്കി നിൽക്കുന്ന മഹാനായ മനുഷ്യനാവുകയാണ് ബരാക്ഒബാമ. അച്ഛൻ ഉപേക്ഷിച്ചു പോയ അനാഥ ബാല്യത്തിന്റെ വേദനകളിൽ വളർന്നു വരികയും, സർക്കാർ സഹായത്തിൽഅന്നം കണ്ടെത്തിയ അമ്മൂമ്മയുടെ സ്നേഹവും സാന്ത്വനവും നുകർന്ന് ലക്ഷ്യബിധത്തോടെ പഠിച്ചു മുന്നേറിയആ എലുമ്പൻ യുവാവ് രാഷ്ട്രമീമാംസയിലും നിയമത്തിലും കൈവരിച്ച വമ്പൻ അറിവുകൾ ഉൾക്കൊണ്ടു കൊണ്ട്സമകാലീന സാഹചര്യങ്ങളെ സമർത്ഥമായി വിശകലനം ചെയ്യുന്നതിൽ ആരെയും പിന്നിലാക്കിയബുദ്ധിജീവിയായി വളർന്നു വലുതാവുകയായിരുന്നു. ലോക ഗതിവിഗതികളെ സമർത്ഥമായി സ്വാധീനിക്കാൻ കഴിയുന്ന അമേരിക്കൻ ഭരണകൂടത്തിന്റെ തലപ്പത്ത്രണ്ടാം തവണയും ഉപവിഷ്ടനാവുമ്പോൾ പോലും ഒബാമ എന്ന നല്ലവനായ പച്ച മനുഷ്യൻ മാറുന്നില്ല. അധികാരത്തിന്റെ ഗറിവും അഹങ്കാരത്തിന്റെ വേറിവും ഇല്ലാതെ വെറുമൊരു സാധാരണക്കാരനായി അദ്ദേഹംജീവിച്ചു. അധികാര ഗർവിന് അനിവാര്യമെന്ന് ലോക നേതാക്കൾ മുതൽ സാധാരണ സെലിബ്രിറ്റികൾ വരെ അണിഞ്ഞുകാണിക്കുന്ന ആടയാഭരണങ്ങളുടെ പളപ്പും പുളപ്പും അദ്ദേഹം സ്വീകരിക്കുന്നില്ല. സാധാരണക്കാരന്റെ സാധാരണവേഷമായ പാന്റ്സും ഷർട്ടും ധരിച്ച്‌ അദ്ദേഹം ഭരണ കാര്യങ്ങളിൽ പങ്കെടുക്കുകയും പൊതുജനങ്ങളെസമീപിക്കുകയും ചെയ്യുന്നു. അക്കാലത്തുണ്ടായ ലൃകൃതി ക്ഷോഭ മേഖലകളിൽ ഇതേ വേഷം ധരിച്ചാണ് അദ്ദേഹംസന്ദർശനം നടത്തിയത്. തണുപ്പ് കാലമായിരുന്നതിനാൽ  ഒരു ചൂടുടുപ്പ് കൂടിയുണ്ട്. റോഡിൽ സെക്യൂരിറ്റികളുടെബഹളവും മുളവേലിപ്പോലീസുമില്ല. ഒരു കേവല പഥികനെപ്പോലെ റോഡുകളിലൂടെ നടക്കുന്നു , ജനങ്ങളോട്സംസാരിക്കുന്നു, എളിയവനും വിനീതനായി തന്റെ സഹ പ്രവർത്തകരോട് ഇടപെടുന്നു. തെരഞ്ഞെടുപ്പ് പ്രചാരണ വേളകളിൽ തന്റെ വ്യക്തിത്വത്തെ അപമാനകരമായി ആക്ഷേപിച്ച എതിർ പക്ഷത്തോട്അദ്ദേഹത്തിന് പകയില്ല. അത് കൊണ്ടാണല്ലോ ആദ്യ പ്രസംഗത്തിൽ തന്നെ തന്റെ എതിർ സ്ഥാനാർത്ഥിയുടെപൂർണ്ണ പിന്തുണ അഭ്യർത്ഥിക്കുകയും അപേക്ഷിക്കുകയും ചെയ്തു കൊണ്ട് ഒരു വലിയ മനസ്സിന്റെ ഉടമയാണ്താനെന്ന് അദ്ദേഹം ലോകത്തിനു മുന്നിൽ തെളിയിച്ചു കൊടുത്തത്. കറ പുരളാത്ത വ്യക്തിജീവിതത്തിന് ഉടമയായ അദ്ദേഹം മാന്യനായ ഒരു കുടുംബനാഥൻ കൂടിയാണ്. ഭാര്യയുംരണ്ടു പെൺ കുട്ടികളും അടങ്ങുന്ന സ്വന്തം കുടുംബത്തിന് വേണ്ടി ചിലപ്പോളെങ്കിലും അദ്ദേഹം അടുക്കളയിൽകയറി ഭക്ഷണമുണ്ടാക്കുന്നു. സന്മാർഗ്ഗത്തിന്റെയും സദാചാരത്തിന്റെയും പാതയിൽ സ്വന്തം കുടുംബത്തെഅദ്ദേഹം നയിക്കുന്നു എന്നത് തന്നെ ആധുനിക ലോകത്ത് അന്യം നിന്ന് പോകുന്ന ഒരുയാഥാർഥ്യമാകുന്നുവല്ലോ ? സ്വ വർഗ്ഗ വിവാഹങ്ങൾക്ക് നിയമ സാധുത നൽകിയതിനും ചില രാജ്യങ്ങളുമായി ഉണ്ടാക്കിയ കരാറുകളുടെപേരിലുമൊക്കെ ഇന്നും പഴി കേൾക്കുന്ന ഒരാളെന്ന നിലയ്ക്ക് ഒബാമയെ സമീപിക്കുമ്പോൾ നാം അദ്ദേഹത്തിന്റെഷൂസിൽ കയറി നിന്ന് ചിന്തിക്കേണ്ടതുണ്ട്. ആദർശങ്ങളുടെ സഹ യാത്രികനായ ഏതൊരു മനുഷ്യനുംഅധികാരം ഒരു മുൾക്കിരീടം തന്നെ ആയിരിക്കും എന്ന സത്യം നമ്മൾ ഉൾക്കൊള്ളേണ്ടതുണ്ട്. അമേരിക്കൻ പ്രസിഡന്റ് അമേരിക്കയിലെ മുഴുവൻ ജനങ്ങളുടെയും പ്രസിഡന്റാണ്. ആ ജനതയിലെ ഒരു വലിയവിഭാഗമാണ് ലെസ്ബിയനുകൾ. മറ്റുള്ളവർക്ക് ഉപദ്രവമാകാത്ത ഒരു ചിന്തയോ പ്രവർത്തിയോ പൗരന്നിഷേധിക്കുവാൻ ഒരു ജനാധിപത്യ രാജ്യത്ത് ആർക്കും അവകാശമില്ല. അതുമൂലം അയാൾക്ക്‌ പൊതുനീതിനിഷേധിക്കപ്പെടുന്നുണ്ടെങ്കിൽ അത് സംരക്ഷിച്ചു കൊടുക്കുവാൻ കൂടി നീതിമാനായ ഒരു ഭരണാധികാരിക്ക്  ബാധ്യതയുമുണ്ട്. അതെ ഇവിടെയും സംഭവിച്ചിട്ടുള്ളൂ. പിന്നെ ചില കരാറുകൾ. നന്മയുണ്ടാവും എന്ന് കരുതി നാം ചെയ്ത എത്രയോ പ്രവർത്തികൾ തിന്മഉളവാക്കിയിരിക്കുന്നു. ഒരു പരിധിയിലധികം ഭാവിയിലേക്ക് നീളുന്ന കാഴ്ചപ്പാടുകൾ രൂപപ്പെടുത്തുവാൻ വെറുംസാധു ജീവിയായ മനുഷ്യന് സാധിക്കുകയില്ല എന്നതിന് തെളിവായി നിൽക്കുകയാണ് എത്രയോ മഹാന്മാർചെയ്ത എത്രയോ പ്രവർത്തികൾ ! എല്ലാ സംഗതികൾക്കും സമാന്തരമായി സാഹചര്യങ്ങളുടെ ഒരു വലിയ പുഴഒഴുകുന്നുണ്ടെന്നും ചിലപ്പോളെങ്കിലും അത് തീരങ്ങളെ ബാധിക്കാറുണ്ടെന്നും മനസ്സിലാക്കിയാൽ പലചോദ്യങ്ങൾക്കും ഉത്തരമായി. ആഗോള മനുഷ്യരാശിയുടെ അടിസ്ഥാന നന്മയെ ലക്ഷ്യമാക്കി തന്റെ അവസരങ്ങൾ വിനിയോഗിച്ച മഹാനായമനുഷ്യ സ്നേഹിയാണ് ബാരാക് ഒബാമ. അദ്ദേഹത്തപ്പോലുള്ള മനുഷ്യരുടെ സാന്നിദ്ധ്യം ഭൂമിയിൽ സമാധാനവുംമനുഷ്യ മനസ്സുകളിൽ ശാന്തിയും കൊണ്ടുവരാൻ സഹായകമാവും എന്നത് സത്യം.

അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമായ ചെറുകഥകള്‍ – ജി.എന്‍. പണിക്കര്‍

apoorvangalil

മഴയനുഭവം പത്തോളം വര്‍ഷത്തെ അടുപ്പവും സൗഹൃദവുമാണ് അഡ്വ. എ. നസീറയും ഞാനുമായുള്ളത്. നെടുമങ്ങാടുമായി ഇരുവര്‍ക്കുമുള്ള ബന്ധവും ഞങ്ങളുടെ സൗഹൃദത്തിന് അടിത്തറയായി. 1949 മുതല്‍ 1956 വരെ നെടുമങ്ങാടിനടുത്തുള്ള ആനാട്ട് താമസിച്ച എനിക്ക് കരകുളം സ്വദേശിയായ നെടുമങ്ങാട്ടെ കോടതികളില്‍ പ്രാക്ടീസ് നടത്തുന്ന അഡ്വ.എ. നസീറയോടു മനസ്സുകൊണ്ടൊരു അടുപ്പം തോന്നി ആദ്യം മുതല്‍ക്കേ. അവരുടെ ഭര്‍ത്താവായ നൗഷാദും എന്‍റെ സുഹൃത്തുതന്നെ. ഇതിനകം മൂന്നു നോവലുകള്‍ പ്രസിദ്ധീകരിച്ചു നസീറ. ‘സുറുമപുല്ലുകള്‍’ (2013) ‘ഹറാത്ത്’ (2014) ‘ഉച്ചാടനം’ (2021) എന്നിവ. അഡ്വ. നസീറയുടെ […]

The Wheel chair – Karoor Soman, Charummood

Behind the shades of the leaves, the yellow bird stood admiring the beauty of the morning. Mathew was cutting open the coconut with a crowbar, when his son- Sibin’s friend Abin came to the house on a scooter. Mathew looked to his house, and walked towards Abin. Mathew’s eyes started dripping on seeing Abin so […]