നോര്‍ച്ച-സിസ്റ്റര്‍ ഉഷാ ജോര്‍ജ്

വര്‍ണ്ണ പ്രപഞ്ചം തുളുമ്പി പച്ച പുതപ്പിച്ചു പുതപ്പിച്ചു മനോഹരിയാം നോര്‍ച്ച * നിന്റെ ലാവണ്യ നീലിമയില്‍ ഞാനൊരു നക്ഷത്രമായി ആകാശ കൂടാരത്തില്‍ കാവലിരിക്കട്ടെ!? നിന്റെ യാമങ്ങളില്‍ ഒരു കൂട്ടുകാരിയായി അല്ല, നിന്റെ ശയന വാതിലിനരികില്‍ ഒരു പനിനീര്‍ ദളമായി പുസ്തക കൂട്ടുകള്‍യ്ക്കിടയില്‍ നീ നൃത്തമാടുമ്പോള്‍ സഖി ഒരു പൊന്‍താരമായി നിന്റെ ജാലക വാതിലിലൂടെ പുസ്തകത്താളുകള്‍ക്കിടയില്‍ കൂട്ടിനായി വന്നിടട്ടേ ഞാനും!? നിന്റെ ഗഹനമാം വായനയില്‍ പെയ്തിറങ്ങുന്ന മഴയില്‍ നീ എന്റെ ഹൃദയതാളം മറന്നു പോകുന്നുവോ സഖി! ആകാശ വിതാനത്തില്‍ […]
വായനക്ക് തപാല്‍ വകുപ്പിന്റെ വക കൊള്ളയടി-സുജാദ് ജോസഫ്

അക്ഷര സ്‌നേഹിയായിരുന്ന ജവഹര്‍ലാല്‍ നെഹ്റു ജനങ്ങള്‍ക്ക് നല്‍കിയ ആനുകൂല്യമായിരുന്നു പ്രിന്റഡ് ബുക്കുകള്‍ തപാല്‍ മാര്‍ഗം ചെലവ് കുറച്ച് അയക്കാനുള്ള തപാല്‍ സംവിധാനം. പുസ്തക പ്രസാധകര്‍ക്കും വായനക്കാര്‍ക്കും ഇത് വളരെ ഉപകാരപ്രദം ആയിരുന്നു. ഇരുവശവും തുറന്ന ബുക്ക് പാര്‍സലുകള്‍ 21 രൂപക്ക് അയക്കാമായിരുന്നു. പല പുസ്തക പ്രസാധകരും പോസ്റ്റേജ് പോലും ഈടാക്കാതെ ആയിരുന്നു തപാല്‍ മാര്‍ഗം പുസ്തകങ്ങള്‍ അയച്ചു കൊടുത്തിരുന്നത്. ബുക്ക് പോസ്റ്റ് സംവിധാനം കഴിഞ്ഞ ദിവസം കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തലാക്കിയതോടെ ഒരു പുസ്തകം തപാലിലൂടെ അയക്കാന്‍ ഇപ്പോള്‍ […]
ജനാധിപത്യവും പോലീസ് ആത്മഹത്യകളും-അഡ്വ. പാവുമ്പ സഹദേവന്‍

കഴിഞ്ഞ 8 വര്‍ഷത്തിനിടയില്‍ 130 പോലീസുകാര്‍ ആത്മഹത്യ ചെയ്‌തെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക റിപ്പോര്‍ട്ട്. ജോലിഭാരവും മാനസിക സമ്മര്‍ദ്ദവുമാണ് ഇത്തരം ആത്മഹത്യയുടെ മുഖ്യ കാരണങ്ങള്‍. മേലുദ്യോഗന്മാരുടെ പലതരത്തിലുള്ള മാനസിക പീഢനങ്ങളും പോലീസുകാരെ ആത്മഹത്യയിലേക്ക് തള്ളിവിടുന്നുണ്ട്. 12 മണിക്കൂര്‍ മുതല്‍ 18 മണിക്കൂര്‍ വരെ പോലീസുകാര്‍ ജോലി എടുക്കാന്‍ നിര്‍ബന്ധിതമാകുന്ന സാഹചര്യങ്ങളാണ് സംസ്ഥാനത്തുള്ളത്. പോലീസുകാര്‍ നേരിടുന്ന ഇങ്ങനെയുള്ള ദുരിതകരമായ അവസ്ഥയെപ്പറ്റി സര്‍ക്കാര്‍ നിരുത്തരവാദപരമായ നിലപാട് സ്വീകരിച്ചാല്‍, നമ്മുടെ സംസ്ഥാനത്തെ പോലീസ് സേനയുടെ അവസ്ഥ എന്താകും. പോലീസുകാരും മനുഷ്യരല്ലേ. അവര്‍ക്കും ഭാര്യയും […]
അസ്തമനജ്വാല-ഡോ. മായാ ഗോപിനാഥ്

അസ്തമനത്തിന്‍ മായാജ്വാലയില്‍ ആകാശത്താളിലുണരും സമ്മോഹനവര്‍ണകാന്തി സന്ധ്യാ ഭൈരവി മൂളും കാറ്റ് രാപ്പൂക്കളെ മുത്തി യുണര്‍ത്തുമ്പോള്‍.. സ്വര്‍ഗ്ഗചാരുതയുണരു മിന്ദ്രിയ ലാളനകളില്‍ സ്വച്ഛസ്വരലയമേളന മൊരുങ്ങും മാന്ത്രിക യാമത്തില്‍ ദേവതെ തളിരംഗുലി തൊടുമ്പോള്‍ പ്രണയം കവിതയാവുന്നു തേന്‍കുഴമ്പ് പോല്‍ നിന്‍ നിശ്വാസ സുഗന്ധം എന്നെ ലഹരിപിടിപ്പിക്കുന്നു നിന്നഞ്ജന മിഴിയില്‍ തെളിയുമാത്മശോഭ.. പ്രിയേ ഏത് പൂവിന്‍ വരപ്രസാദമീ പവിഴാധരശോണം.. ഈയപൂര്‍വ പുഷ്പരാഗം നുകരാനെന്നെ മാടിവിളിക്കൂ നീ അനഘസങ്കല്‍പരാവില്‍ കാലമസ്പന്ദമായ് നില്‍ക്കെ അസുലഭമദന വനിയില്‍ നിന്നിലഗ്‌നിയായ് പടരാന്‍ എന്നെ മാടിവിളിക്കൂ നീ…
കിണറാഴങ്ങളെ സ്‌നേഹിച്ച ഒരാള്‍-കെ.വി.എസ് നെല്ലുവായ് (മുംബൈ)

അച്ഛന്‍ കുത്തിയ പതിനാറടി താഴ്ചയുള്ള അടുക്കള കിണറില്‍ കൊടുംവേനലിലും തെളിനീരുപോലെ വെളളം ഉണ്ടാവാറുണ്ട്. ഇടവിട്ട വേനലുകളില്‍ അങ്കിടിയുമ്പോള്‍ ഉറവ വറ്റുമ്പോള്‍ ഒരഭ്യാസിയെപോലെ വടമിട്ടിറങ്ങി മുളകൊണ്ട് മെടഞ്ഞ കൊട്ടയില്‍ മണ്ണുകോരുന്നതും അച്ഛന്‍. നാല് മക്കളുണ്ടായിട്ടും ആരെയും കൂസാതെ തന്നിഷ്ടം നോക്കി ഒറ്റയായ അച്ഛമ്മ തെക്കേ പറമ്പിലെ പ്ലാവില്‍ തൂങ്ങുന്നതിന് മുമ്പ് അരി, മണ്ണെണ്ണ അടുക്കള പാത്രങ്ങള്‍ ആര്‍ക്കും ഉപകരിക്കരുത് എന്ന് കരുതി പാതിരാവില്‍ പൊറുക്കിയെറിഞ്ഞൈതും ഇതേ കിണറ്റില്‍. കടുത്ത വേനലുകളില്‍ വായനാമുറിയുടെ പാതി തുറന്നിട്ടജനലഴികളിലൂടെ ഒക്കത്ത് കുടം വച്ച് […]



