വര്‍ണ്ണ പ്രപഞ്ചം തുളുമ്പി
പച്ച പുതപ്പിച്ചു പുതപ്പിച്ചു
മനോഹരിയാം നോര്‍ച്ച *
നിന്റെ ലാവണ്യ നീലിമയില്‍
ഞാനൊരു നക്ഷത്രമായി
ആകാശ കൂടാരത്തില്‍
കാവലിരിക്കട്ടെ!?
നിന്റെ യാമങ്ങളില്‍
ഒരു കൂട്ടുകാരിയായി
അല്ല,
നിന്റെ ശയന വാതിലിനരികില്‍
ഒരു പനിനീര്‍ ദളമായി
പുസ്തക കൂട്ടുകള്‍യ്ക്കിടയില്‍
നീ നൃത്തമാടുമ്പോള്‍ സഖി
ഒരു പൊന്‍താരമായി
നിന്റെ ജാലക വാതിലിലൂടെ
പുസ്തകത്താളുകള്‍ക്കിടയില്‍
കൂട്ടിനായി വന്നിടട്ടേ ഞാനും!?
നിന്റെ ഗഹനമാം വായനയില്‍
പെയ്തിറങ്ങുന്ന മഴയില്‍ നീ
എന്റെ ഹൃദയതാളം മറന്നു
പോകുന്നുവോ സഖി!
ആകാശ വിതാനത്തില്‍
നിനക്കായി മാത്രം
വിരിഞ്ഞു നില്‍ക്കുന്നത്
കാണുന്നില്ലേ പ്രിയസഖി
അതോ,
അറിവിന്റെ പ്രകാശത്തില്‍
എന്നെ മറന്നു പോകുന്നുവോ!?
ആശിച്ചുപോകുന്നു സഖി
നിന്‍ നിദ്രയില്‍ ഞാനൊരു
കാവ്യമായി വിരിഞ്ഞെങ്കിലെന്നു.
* നോര്‍ച്ച-ഇറ്റലിയിലെ ഹൃദയനഗരമായ ഊമ്പ്രിയയുടെ ഒരു പ്രാന്ത പ്രദേശമാണ് നോര്‍ച്ച. ക്രിസ്ത്യന്‍ പാരമ്പര്യത്തില്‍ ഈ സ്ഥലം ഏറ്റവും പ്രധാനപ്പെട്ടതാണ്. വിശുദ്ധനായ ബെര്‍ണര്‍ഡ് ന്റെയും അദ്ദേഹത്തിന്റെ സഹോദരി വിശുദ്ധ സ്‌കോളാസ്റ്റിക്കയും സേവനം ചെയിതു വിശുദ്ധിയില്‍ ഈ ലോകവാസം വെടിഞ്ഞ പുണ്യസ്ഥലം കൂടിയാണ് നോര്‍ച്ച.ഇന്ന് ഇത് വളരെ പ്രസിദ്ധമായ ഒരു തീര്‍ത്ഥാടന കേന്ദ്രം കൂടിയാണ്.
About The Author
No related posts.