LIMA WORLD LIBRARY

അസ്തമനജ്വാല-ഡോ. മായാ ഗോപിനാഥ്

സ്തമനത്തിന്‍
മായാജ്വാലയില്‍
ആകാശത്താളിലുണരും
സമ്മോഹനവര്‍ണകാന്തി
സന്ധ്യാ ഭൈരവി മൂളും
കാറ്റ് രാപ്പൂക്കളെ മുത്തി
യുണര്‍ത്തുമ്പോള്‍..

സ്വര്‍ഗ്ഗചാരുതയുണരു
മിന്ദ്രിയ ലാളനകളില്‍
സ്വച്ഛസ്വരലയമേളന
മൊരുങ്ങും മാന്ത്രിക
യാമത്തില്‍
ദേവതെ തളിരംഗുലി
തൊടുമ്പോള്‍

പ്രണയം കവിതയാവുന്നു
തേന്‍കുഴമ്പ് പോല്‍
നിന്‍ നിശ്വാസ സുഗന്ധം
എന്നെ ലഹരിപിടിപ്പിക്കുന്നു
നിന്നഞ്ജന മിഴിയില്‍
തെളിയുമാത്മശോഭ..

പ്രിയേ
ഏത് പൂവിന്‍ വരപ്രസാദമീ
പവിഴാധരശോണം..
ഈയപൂര്‍വ പുഷ്പരാഗം
നുകരാനെന്നെ മാടിവിളിക്കൂ നീ
അനഘസങ്കല്‍പരാവില്‍

കാലമസ്പന്ദമായ് നില്‍ക്കെ
അസുലഭമദന വനിയില്‍
നിന്നിലഗ്‌നിയായ് പടരാന്‍
എന്നെ മാടിവിളിക്കൂ നീ…

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px