LIMA WORLD LIBRARY

മിഴിവാളുന്ന വിഷുപക്ഷി-ജയരാജ് പുതുമഠം

പൂനിലാവേറ്റ് പുഷ്പ്പിച്ച പൂ മുഖവുമായി പുലരിയില്‍ പുണര്‍ന്നെന്നെ ഉണര്‍ത്തുന്ന വിഷുപ്പക്ഷീ, പാടൂ… കാലത്തിന്‍ നിയതമാം നാദങ്ങളില്‍ കുളിരണിയട്ടെ കൈരളീമാനസം നിന്‍ ഗാനശകലങ്ങളേറ്റ് പൂത്തുലയട്ടെ വിഷുസുമങ്ങള്‍ അലങ്കാരപുഷ്പ്പങ്ങളണിഞ്ഞ് പാടൂ ഹൃദയവാതായനങ്ങള്‍- തുറന്നൊരു പ്രണയഗാനം അഹങ്കാരംവിട്ട് തുറന്നൊഴുകട്ടെ ആലാപനഗായത്രി തന്‍ സ്‌നേഹവര്‍ണ്ണ വൃഷ്ടികള്‍ മിഴിവാളുകയാണ് പ്രകൃതി മെല്ലെ എന്‍ അകക്കാമ്പില്‍ കൊളുത്തിവെച്ച നിറദീപംപോല്‍ കാലിടറിയ ഇടങ്ങള്‍ സാന്ത്വനദളങ്ങള്‍ ചിതറി തളിര്‍ക്കട്ടെ അകത്തളങ്ങളില്‍ പൂക്കാവടികള്‍ വിരാമമില്ലാതെ ആട്ടം തുടരട്ടെ മായികമാം നിന്‍ ഗാനസൗരഭ്യം വീണലിയുമെന്‍ പ്രാണവീണയില്‍ ഊര്‍വ്വരമായ രാഗ-ശ്രുതികള്‍ക്ക് മനസ്സിന്‍ താഴ്വരയില്‍ […]

മലയാള ബാലസാഹിത്യത്തിലേക്ക് ചെറിയൊരെത്തി നോട്ടം-മിനി സുരേഷ്

സമഗ്രമായ ചരിത്രപഠനം ലഭിച്ചിട്ടില്ലാത്ത സാഹിത്യശാഖയാണ് മലയാള ബാലസാഹിത്യം. പത്തൊന്‍പതാം നൂറ്റാണ്ടിന് മുന്‍പുള്ള മലയാള ബാലസാഹിത്യം നാടോടി കഥകള്‍ ,കവിതകള്‍ , പാട്ടുകള്‍ ,യക്ഷിക്കഥകള്‍ തുടങ്ങിയവയുമായി ബന്ധപ്പെട്ട് കിടക്കുന്നു.മുത്തശ്ശി .മുത്തശ്ശന്മാരിലൂടെ കര്‍ണ്ണാകര്‍ണ്ണികയാല്‍ കൈ മാറി വന്ന ധാരാളം സാഹിത്യസൃഷ്ടികള്‍ മലയാളക്കരയിലുമുണ്ട്. പുരാതന ഭാരതത്തിലെ ആദ്യകാല ബാലസാഹിത്യമായ പഞ്ചതന്ത്രം കഥകള്‍ ,വിക്രമാദിത്യന്‍ കഥകള്‍ ,അറബിക്കഥകള്‍ ,ചോസര്‍ കഥകള്‍ ,ജാതകകഥകള്‍ , യവനേതിഹാസങ്ങള്‍ , ബൈബിള്‍ കഥകള്‍ എന്നിവയൊക്കെ പൊടിപ്പും തൊങ്ങലും ചേര്‍ത്ത് കുട്ടികള്‍ക്കായി പ്രചരിച്ചിരുന്നു. കുട്ടികള്‍ക്ക് വിജ്ഞാനപ്രദമായ ഒരു ഗ്രന്ഥംകണ്ണിപ്പറമ്പത്ത് […]

കാലത്തിന്റെ എഴുത്തകങ്ങള്‍-ഡോ. മുഞ്ഞിനാട് പത്മകുമാര്‍-3

കാരൂരിന്റെ കഥാലോകം കാരൂരിന്റെ കല മൗലികത്തികവാര്‍ന്ന അനുഭവസത്ത യില്‍ നിന്ന് പ്രഭവംകൊള്ളുന്ന ഒന്നാണ്. അതിനു ഭാവനയുടെയും ഭാഷയുടെയും സംസ്‌കാരത്തിന്റെയും ലാവണ്യയുക്തിയില്‍ അധിഷ്ഠിതമായൊരു സ്വയാര്‍ജ്ജിത വ്യക്തിത്വമുണ്ട് അത് യാഥാര്‍ത്ഥ്യത്തെ നിഷേധിക്കാതെ തന്നെ ഭാവനയിലൊരു രാജമാര്‍ഗ്ഗം സൃഷ്ടിച്ചെടുക്കുന്നു. അതിന്റെ സൃഷ്ടിപരതയില്‍ നിന്നാണ് കാരൂര്‍ തന്റെ കതിര്‍ക്കനമുള്ള രചനകളെ വാര്‍ത്തെടുക്കുന്നത്. അതിന് സാത്വികമായൊരു പ്രശാന്തി വലയമുണ്ട്. അത് പലപ്പോഴും നന്മതിന്മകളുടെ അകംപൊരുളില്‍ നിന്ന് ഉരുവം കൊള്ളുന്ന സംഘടിതമായ സാമൂഹികബോധമാണ്. അതില്‍ത്തന്നെ വേഷം, കുടുംബം, വര്‍ഗ്ഗം തുടങ്ങി ജീവിതത്തിന്റെ നൈരന്തര്യങ്ങളിലേക്ക് ഒഴുകിപ്പരക്കുന്നൊരു ആത്മവത്തകൂടിയുണ്ട്. […]

കാലയവനിക-കാരൂര്‍ സോമന്‍ (നോവല്‍: അധ്യായം 4)

സിന്ധു തമ്പിയുടെ സമീപത്തായി മുന്‍സീറ്റിലിരുന്നു. അതില്‍ ഒപ്പം അഭിനയിക്കുന്ന പലര്‍ക്കും അസൂയയും കുശുമ്പുമുണ്ടെന്നും അവള്‍ക്കറിയാം. അവര്‍ രഹസ്യമായി മനസ്സില്‍ പല ആഗ്രഹങ്ങളും കൊണ്ടുനടക്കുന്നുണ്ട്. ഇപ്പോള്‍ അവരറിയാത്ത നഗ്നമായ ഒരു രഹസ്യം ഞാനും മനസ്സില്‍ കൊണ്ടുനടക്കുന്നുണ്ട്. അതവരറിഞ്ഞാല്‍ എന്നെപ്പറ്റി എന്തെല്ലാം കിംവദന്തികളും ഏഷണികളുമായിരിക്കും പറഞ്ഞുപരത്തുക. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഒപ്പം അഭിനയിക്കുന്ന പ്രമുഖ നടന്‍ മാഹിയുമായി കഴിവതും അകന്നു നില്‍ക്കുകയാണ്. സ്വന്തം ശരീരം അയാള്‍ക്ക് അടിയറവെക്കാന്‍ തയ്യാറല്ല. അയാളെ അഭിനയ ചക്രവര്‍ത്തിയായി പ്രേക്ഷകര്‍ അംഗീകരിച്ചു കഴിഞ്ഞു. ആ പേരില്‍ […]

THE ARC (Novel) Chapter 17 – Dr. Aniamma Joseph

Roy had left quite early in the morning itself. I had asked him when he was about to go. “Roy! Will you come to see us off?” He went off without giving any reply. I was deeply hurt. This was his attitude even at the last moment! I thought that he would come back at […]