Author Karoor Soman Malayalam Song ‘Koithu Kaalam…’ Published in Lima World Library Literary Online
ആത്മകഥാശമുള്ള ഓര്‍മ്മക്കുറിപ്പുകള്‍-ശ്രീ മിഥില

കഥകളുടെ തമ്പുരാട്ടിയെന്ന് കണ്ണൂരുകാര് വിളിക്കുന്ന ശ്രീമതി ശ്രീകുമാരി ശങ്കരനെല്ലൂരിന്റെ ‘എന്നുംതളിര്‍ക്കുന്ന ഓര്‍മ്മകള്‍’ ആത്മകഥാശമുള്ള ഓര്‍മ്മക്കുറിപ്പുകളാണ്. ഓര്‍മ്മകുറിപ്പുകള്‍ എഴുതണമെങ്കില്‍ കാലം നമുക്ക് ഒരുപാട് സമയം തരണം. മാത്രമല്ല ഓര്‍മ്മകളില്‍ ജീവിതഗന്ധിയായ അനുഭവങ്ങള്‍ വേണം. ഒരു മാതൃകാധ്യാപികയുടെ ഡയറിക്കുറിപ്പുകളാണിത്. കോട്ടയംകാരിയായ ടീച്ചര്‍ സ്‌കൂളില്‍ ജോലിതേടി പോയതും കണ്ണൂരെന്ന സ്ഥലത്തെ ഭയപ്പെട്ടിരുന്നതും ഇതില്‍ പറയുന്നു. പക്ഷെ കണ്ണൂരിന്റെ ഗുണങ്ങള്‍ അറിയാന്‍ ഈ സമാഹാരം ഗുണംൂചെയ്യും. 66 ചെറുകഥകളാണ് ഈ സമാഹാരത്തില്‍. ചെറുമാവിലായി സ്‌കൂളില്‍ തുടക്കംകുറിച്ച ടീച്ചര്‍ അവിടെത്തന്നെ മകളും മരുമകളുമായിമാറി. ജാതിയെന്ന […]
നെഞ്ചുരുകുമ്പോള്‍-സിരാജ് ശാരംഗപാണി

നെഞ്ചുരുക്കുന്നോരു- ചിത്രമാകുന്നു നീ, സോദരീ കാന്തന്റെ ചാരെയിരിക്കവേ. താഴെ മരിച്ചു കിടക്കുന്നതെന്നുടെ സോദരനല്ലെന്നു ചൊല്ലുവാനാകുമോ? ഭൂമിയൊരുക്കിയ സ്വര്‍ഗത്തിലല്ലയോ, വെടിയേറ്റു വീണതീ- പാവമാം യാത്രികര്‍. കൊന്നതു മര്‍ത്ത്യ- നാവില്ലതു നിശ്ചയം, മര്‍ത്ത്യനാവില്ലൊരു മര്‍ത്ത്യനെ കൊല്ലുവാന്‍. മൃഗമെന്നു ചൊല്ലി മൃഗത്തിന്റെ മാനവു- മില്ലാതെയാക്കാന്‍ ശ്രമിക്കുകയില്ല ഞാന്‍. മണ്ണില്‍ പതിഞ്ഞോരീ- രക്തമിതിന്ത്യതന്‍ രക്തമെന്നാല്ലാതെ- യോതുവാനാകുമോ? പഴുതുകള്‍ തേടുന്ന കുടിലതയൊക്കെയും, ദാഹിപ്പതുണ്ടിന്നു രക്തത്തിനെവിടെയും. ജാതിമതങ്ങള്‍ തന്‍ പൊയ്മുഖം കാണിച്ചു, കൊന്നുകൂട്ടുന്നവരൊക്കെ ദ്രോഹികള്‍. സ്‌നേഹിതര്‍ തമ്മില്‍ പറയേണ്ടതില്ലെടോ, സ്‌നേഹിച്ചിടുന്നെന്നു പുട്ടിന്നു പീരപോല്‍. വേണ്ടതിലേറെ പറയുന്നുവെങ്കിലോ, […]
‘നശാ മുക്ത് ഭാരത് അഭിയാന്‍’ ദ്വി ദിന പരിശീലന പരിപാടി സമാപിച്ചു

കാക്കനാട്: രാജ്യത്തെ ലഹരി മുക്തമാക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ ഭരണകൂടത്തിന്റെയും ജില്ലാ സാമൂഹ്യനീതി വകുപ്പിന്റെയും സംയുക്താഭിമുഖ്യത്തില്‍ ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയത്തില്‍ നടന്നുവന്ന ദ്വിദിന പരിശീലന പരിപാടി സമാപിച്ചു. ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ സിനോ സേവി സമാപനസന്ദേശം നല്‍കി. വിവിധ വിഷയങ്ങളില്‍ മാസ്റ്റര്‍ ട്രെയ്‌നര്‍മാരായ ഫ്രാന്‍സീസ് മൂത്തേടന്‍, ഡോ.കെ. ആര്‍ . അനീഷ് , ഡോ. ജാക്‌സണ്‍ തോട്ടുങ്കല്‍, അഡ്വ. ചാര്‍ളി പോള്‍, ഡോ. ദയാ പാസ്‌ക്കല്‍, ബാബു പി.ജോണ്‍ എന്നിവര്‍ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കി. ലഹരി ക്കെതിരെ […]
പഹല്‍ഗാം ഭീകരാക്രമണം ഇസ്ലാമിക ഭീകരത; ദുല്‍ഖര്‍ മൗനത്തില്‍ !
ഞാനില്ലെങ്കിലും-ലാലി രംഗനാഥ്

മരണമേ ! നിന്റെ കാലൊച്ച കേള്‍ക്കുന്നു അരികിലായെന്റെ കാതില്‍ മുഴങ്ങുന്നു. ജനലഴിയിലൂടെന്നെ തഴുകീടുമീ കാറ്റിനുമിന്നു മൃത്യുവിന്‍ ഗന്ധമോ? തരളിതഭാവങ്ങള്‍ മായുന്നുവെന്നിലെ, മൃദുലകോശങ്ങളുന്മാദമൊഴിയുന്നു.. ഇനിയൊരുമാത്രകൂടി ജ്വലിച്ചിടൂ, പ്രിയതേ,നീയെന്നുടെ അന്ധകാരത്തിലായ്.. നാളെ ഞാനില്ലാത്ത ,ലോകത്തില്‍ നീ, ഏകയായ്ത്തീരുമെന്നാലുമോമനേ ഇരുളിന്‍ പടര്‍പ്പില്‍ ഞാനലിയുന്ന നേരത്തും. നിന്‍ ചേതനയായിയീ ഭൂവിലുണ്ടായീടും. നീ ചൊരിഞ്ഞീടുന്ന മന്ദഹാസത്തിന്റെ, നിറംമാഞ്ഞ ശോഭയായരികില്‍ ഞാനുണ്ടാകും, മൗനംവിതച്ചു നീയുഴലുന്ന വഴികളില്‍, വിളക്കായ്‌ത്തെളിഞ്ഞു ഞാന്‍ നിന്നെ നയിച്ചിടും…
വിഷു സന്ദേശം-ജയകുമാര്‍ കോന്നി

പകലിരവുകള്‍ സമചേതസ്സായി, പൂവണിമുറ്റത്തു കണിയൊരുക്കവേ, പുഷ്പിണിയാം മേദിനിക്കായി പുത്തനാം വിത്തുകളേകിയമ്മയാക്കി പരിലാളിക്കുമീകൃഷി വലസോദരര്‍ . പാരിന്റെയന്നദാതാക്കളല്ലോ , വിഷു, പ്പക്ഷി പാടും പഴമ്പാട്ടില്‍ത്തെളിയും പതിരിന്‍ കതിര്‍ക്കുല തേടിയെത്തിയ , പ്രിയ കതിരു കാണാക്കിളീ നിന്റെയീ , പാട്ടിലെ വിത്തും കൈക്കോട്ടും പണിയാളര്‍ തന്‍ കര്‍മ്മ പുണ്യമല്ലോ?! പത്തുമേനി വിളവിനായി വിത്തിടും , പുണ്യദിനങ്ങളീ , വിഷുപ്പുലരികള്‍: ഫല സമൃദ്ധിക്കായി മണ്ണൊരുക്കി, പാടങ്ങളെപ്പച്ചപ്പട്ടുപുതപ്പിക്കുമീ പകലിന്‍ വേലകളെത്ര ചൈതന്യ ധന്യം. പാടാമൊന്നു ചേര്‍ന്ന്, വിത്തും കൈക്കോട്ടും പാരാതെ കയ്യിലെടുത്തീടുക, ചക്കതന്നുപ്പ് […]
എന്റെ പ്രതികരണം സാക്കിര്‍ – സാക്കി നിലമ്പൂര്‍

പഹല്‍ഗാമില്‍ പോയന്റ് ബ്ലാങ്കില്‍ ജീവിതമവസാനിച്ച പ്രിയപ്പെട്ട എന്റെ സഹോദരങ്ങളേ … എന്ത് പറയണം നിങ്ങളോട് ഞാന്‍. ? സങ്കടക്കടല്‍ അലയടിക്കുന്ന ഹൃദയവുമായി ജീവിതത്തിന്റെ നല്ലപാതിക്കരികില്‍ ചുറ്റും നടക്കുന്നതൊന്നുമറിയാതെ ലോകത്തെ മറന്ന് മരവിച്ചിരുന്ന പ്രിയപ്പെട്ട എന്റെ പെങ്ങളേ…! പൊട്ടിക്കരയാന്‍ തോന്നുന്നുണ്ട് ശരിക്കും.. തേങ്ങലുകള്‍ തൊണ്ടക്കുഴിയില്‍ വന്നെന്നെ വീര്‍പ്പുമുട്ടിക്കുന്നു. ഇവിടെ ഇന്നെന്റെ രാജ്യസ്‌നേഹം ചോദ്യം ചെയ്യപ്പെടുന്നു. ഇവിടെ ഞാനൊരധികപ്പറ്റാണ് എന്ന് പലരും പറയുന്നു. താടിയുള്ള എന്നെയും പലരും സംശയത്തോടെ നോക്കുന്നു. ഇവിടെ നിന്ന് പൊയ്‌ക്കൊള്ളാന്‍ പറയുന്നു. അറബിപ്പേരുള്ള ചില ചെറ്റകളുടെ […]
വെറുതെ ഒരു ‘ക’കാരം-മേരി അലക്‌സ് (മണിയ)

കാലമേറെയായല്ലോ കണ്ടറിവുമില്ലല്ലൊ കേട്ടറിവുമില്ലല്ലൊ കാണാനാവാതെ ,ഒന്നും കേള്‍ക്കാനാവാതെ കണ്ണു കൊതിച്ചു പോയ് കാവലായ്. കാതു കൂര്‍പ്പിക്കുന്നു കേള്‍വിക്കായ്. കാക്ക വിരുന്നു വിളിച്ചു കണ്ടില്ല,പൂച്ചയിന്ന് മുഖം കഴുകി ,വന്നില്ല ! കാര്യമെന്താ ചൊല്ലില്ലേ? കാര്യമറിഞ്ഞേ മതിയാവു ! കാര്യം നിസ്സാരമാണെങ്കില്‍ കാപ്പി കുടിച്ചു കഥിച്ചീടാം കാര്യം ഗുരുതരമെങ്കിലൊ ! കണക്കു പറഞ്ഞ് കാര്യമൊതുക്കാം. ‘ക’കാരം വെറുതെയാവില്ല കാര്യം ഗുരുതരമെന്നറിവൂ
സ്വപ്നക്കൂട്-സന്ധ്യ

നിന്‍കരള്‍ ചില്ലയില്‍ കൂടൊന്നു കൂട്ടുവാന്‍, നിന്നനുരാഗത്തിന്‍ തേന്‍ മുകരാന്‍ എന്‍മനതാരില്‍ പ്രണയവര്‍ണ്ണത്തൂവല്‍ നീര്‍ത്തീ ചിറകുകള്‍ മോഹപ്പക്ഷി! നീയാം വസന്തത്തിന്‍ പൂമരച്ചില്ലയില്‍ പ്രേമാര്‍ദ്ര രാഗത്തില്‍ പാട്ടുമൂളി, സ്വപ്നങ്ങള്‍ കൊണ്ടൊരു കൂടു ചമച്ചതില്‍ രത്‌നങ്ങള്‍ പാകിയെന്നാശകളും. പൗര്‍ണ്ണമി പൂക്കുമീ സംക്രമസന്ധ്യയില്‍ നിന്മൗനം വാചാലമാവുകില്ലേ? താമസമെന്തേ ചൊരിയാന മൃതമെന്‍ ജീവനില്‍, സമ്മതമല്ലീ മൗനം?
പി.എസ് പ്രഭാവതിയുടെ കഥാസമാഹാരം ‘പാല പൂത്ത മണം’ വായനാ നിറവില്‍-വി.ജി.എം ലേഖ

അക്ഷരപ്പാല പൂത്തപ്പോള്‍… കാലതീതമായ എഴുത്തിന്റെ യാത്രയില്‍ മൂന്നാം കണ്ണിന്റെ ജ്ഞാന സൃഷ്ടിയാല്‍ ഋതുക്കള്‍ സാക്ഷിയായി ഹൃദയം തൊട്ട അക്ഷരപ്പാല……. ആര്‍ജ്ജിത സംസ്‌കാരങ്ങളുടെ ഫലമായ സത്ഭാവങ്ങളില്‍ ബഹിര്‍മുഖമായ മനസ്സ് ഇന്നലകളിലെ ചിന്തകളില്‍ ഉറങ്ങുകയും ഇന്നിന്റെ ചിന്തകളില്‍ ഉണരുകയും ചെയ്യുന്ന സമര്‍പ്പണശിലയാണ് കഥയുടെ ജീവിത ലക്ഷ്യം. കഥ പലായനങ്ങളുടെ സൃഷ്ടിയോ അഭയാര്‍ത്ഥികളുടെ താവളമോ അല്ല മറിച്ച് കാലത്തോട് സംവദിക്കുകയും അനുഭവ ജ്വാലയാല്‍ ഭസ്മീകരിക്കുകയും വീണ്ടും ഭാഷയിലൂടെ ഉയര്‍ത്തെഴുന്നേല്‍ക്കുകയും ചെയ്യുമ്പോള്‍ എഴുത്തിന്റെ ശില്പ ശാസ്ത്രത്തെ പ്രാണപ്രതിഷ്ഠ നടത്തുന്നു ഈ കഥകള്‍…….. നീതിദേവതയെ […]
തൊലിപ്പുറത്തെ ചികിത്സ അവസാനിപ്പിക്കുക-കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)

ആര്‍ഷ ഭാരതത്തിന്റെ അടിവേരുകള്‍ പതിഞ്ഞുകിടക്കുന്ന പുണ്യഭൂമിയായ ഹിമാലയം പോലെ സഞ്ചാരികളെ വിസ്മയിപ്പിക്കുന്ന പ്രകൃതി സൗന്ദര്യം നിറഞ്ഞുകിടക്കുന്ന പൈന്‍ മരക്കാടുകള്‍, തടാക, പര്‍വ്വതനിരകളുള്ള പ്രദേശങ്ങളാണ് കാശ്മീര്‍ താഴ്വരകള്‍. കാശ്മീരിലെ പഹല്‍ഹാം മലമടക്കുകളില്‍ മനം കവരുന്ന കാഴ്ചകള്‍ കണ്ടു് നടന്ന നിരപരാധികളായ 29 സഞ്ചാരി കളെ മതം ചോദിച്ചുകൊണ്ട് ഭീകര ഭീരുക്കള്‍ കൂട്ടക്കൊലചെയ്തത് ലോകജനത ഞെട്ടലോടെയാണ് കണ്ടത്. അവര്‍ വൈകാരികമായ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കയും ചെയ്തു. ദീര്‍ഘകാലമായി കശ്മീരിലെ ടൂറിസത്തില്‍ കൂടി പട്ടിണിയില്ലാതെ ജീവിച്ച പാവം മുസ്ലിങ്ങളുടെ അന്നവും ഈ നാരദന്മാര്‍ […]
പ്രകാശഗോപുരം-ജോസ് ക്ലെമന്റ്

നമ്മുടെയൊക്കെ ഉള്ളില്‍ ഒരു ദീപം ജ്വലിക്കുന്നുണ്ടെങ്കില്‍ അത് നമ്മില്‍ മാത്രമല്ല, ചുറ്റുപാടും പ്രകാശ പൂരിതമാക്കണം. വര്‍ഗീയതയും വിദ്വേഷവും അഹങ്കാരവും സ്വാര്‍ഥതയും അല്‍പത്വവും ഉരുണ്ടു കൂടി ഹൃദയമാകുന്ന റാന്തല്‍ വിളക്കിനെ മറക്കരുത്. അങ്ങനെ മറക്കുമ്പോഴാണ് പ്രകാശം പുറത്തേക്കു വരാത്തതും തിരി കെട്ടുപോകുന്നതും. ഓര്‍ക്കുക, ഈശ്വരന്‍ പഴത്തൊലിയല്ല, ഉള്ളിലെ പഴമാണ് ഈശ്വരന്‍. ജീവിതം പ്രകാശമാനമാക്കുകയും ചുറ്റുപാടും പ്രകാശം പരത്തുകയും ചെയ്ത ഒരു ഇടയ ശ്രേഷ്ഠനാണ് കാലയവനികയ്ക്കപ്പുറത്തേക്ക് മറഞ്ഞത്. പക്ഷേ, ആ പ്രകാശം അണയില്ല. നമ്മുടെ ജീവിതത്തിലും പ്രകാശം അണയാതെ കടന്നുപോകാനാകണം.
We Bid Farewell to You, Holy Soul-Princy

We bid farewell to you, holy soul, A shepherd with a heart so whole. With humble steps and open hands, You walked with love through many lands. A man of humble heart and grace, You led the Church through time and space. A voice for peace, so calm and wise, God’s shepherd under open skies. […]
പ്രണതി-പ്രമീളാദേവി

ആദ്യമായെഴുതിയ പ്രിയമാം വരികളില്‍ കാവ്യമാനം നിറം ചാര്‍ത്തിയില്ല, ബിംബങ്ങളില്ലാത്ത ചിതറിയ വരികളോ ചൊല്‍ത്താള വൃത്തത്തിലായതില്ല. പിച്ചവച്ചാകൊച്ചു വരികളിന്‍ പൂന്തോപ്പില്‍ തല്പമൊരുക്കി ഞാന്‍ കാത്തിരുന്നു, ഋതുക്കളിലുദ്യാനം തളിര്‍ത്തുപൂവിട്ടിട്ടും കാവ്യഭാവം മാത്രം വന്നതില്ല. എന്നിട്ടും നിങ്ങളെന്‍ ചിതറിയ വരികളെ കോര്‍ത്തിണക്കി മുത്തുമാലയാക്കി, എങ്ങനെ നന്ദി പറയണമെന്നാശിച്ചു സ്പന്ദമുണര്‍ന്നു തുടിച്ചല്ലോ ഹൃദ്യമായ്. വായിച്ച പുസ്തകത്താളുകളഗ്‌നിയായ് ഒരുവേളയുള്ളില്‍ ജ്വലിച്ചുയര്‍ന്നു എത്രയോ കാലമായ് പറയുവാനാശിച്ച കാവ്യബിംബങ്ങള്‍ പിറന്നുവീണു. ഹര്‍ഷബാഷ്പങ്ങളൊഴുകിയെന്‍ ഗണ്ഡത്തില്‍ മുത്തുപോല്‍ ചിന്നിച്ചിതറിടുന്നു, വര്‍ണ്ണജാലകത്തിരശ്ശീലകള്‍ നീക്കി സുന്ദരദൃശ്യങ്ങളാസ്വദിച്ചു. വന്ദ്യനാം ഗുരുവിന്റെ ദീപ്തമാം വാക്കുകള്‍ ഉള്ളിലാവാഹിച്ചു […]



