LIMA WORLD LIBRARY

അയുങ് നദിയുടെ നെഞ്ചില്‍-പ്രൊഫ. കവിതാ സംഗീത്‌

നിഴലൊഴുകും നീലനദിയിലാഴ്മയായ് ഞാന്‍, അയുങ് നദിയുടെ നെഞ്ചില്‍ നിശ്ശബ്ദമായി വീണു. ചെറുപുഴക്കരയില്‍ നൃത്തം ചെയ്യുന്ന വെള്ളച്ചാട്ടം, നിന്റെ കാതലും കാറ്റുമായ് എന്റെ ഉള്ളിലകന്നു. ഇരുവശവും കാഞ്ഞിരമേല്‍ക്കുന്ന കാടുകള്‍, പച്ചക്കപ്പാലങ്ങളില്‍ പാടുന്നു സംഗീതം. പെരുവെള്ളതിരകളില്‍ കുലുങ്ങി ഞാന്‍ സുഖിച്ചു, മണ്ണിന്റെ മൃദുതയില്‍ ഹൃദയം തെളിഞ്ഞു. മഴയുടെ മുദ്രാവാക്യം എനിക്കായ് മറുവാക്കി, കാറ്റ് തേഞ്ഞ തോളില്‍ സ്വപ്നങ്ങള്‍ തൂക്കി. നദിയുടെ ഭാവത്തില്‍ വിഴുങ്ങിയ കനിഞ്ഞോരു പ്രഭ, സന്ധ്യാകാലം വഴിപിടിച്ചു സ്‌നേഹമായി. ചിത്രപടങ്ങളില്‍ പോലും തൊടാനാകാത്ത ഭംഗി, ജീവിതം കാത്ത കനിവായ് […]

അമ്മമാരേ ദയവായി നിങ്ങള്‍ ഇല്ലം ചുടരുതേ-സൂസന്‍ പാലാത്ര

2025 ജനുവരി മുതല്‍ മലയാള നാട്ടിലെ പെണ്‍കുരുന്നുകള്‍ക്ക് ജീവനും ജീവിതവും നിഷേധിക്കപ്പെടുന്നു. ഷൈനി തന്റെ പെണ്‍മക്കളെ മരണത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോകുന്നത് കണ്ട് നാം വേദനിച്ചു. ഷൈനിയുടെ പാത പിന്തുടര്‍ന്ന് അഡ്വ. ജിസ്‌മോളും സ്വന്തമക്കളെ മരണത്തിലേക്ക് വലിച്ചെറിഞ്ഞു. ഷൈനിക്കും ജിസ്‌മോള്‍ക്കും വിദ്യാഭ്യാസമുള്ളവരായിരുന്നു. അല്പം ക്ഷമിച്ചാല്‍, സഹിച്ചാല്‍ ഈ ക്ലേശങ്ങളൊക്കെ മാറി ഉന്നതികളില്‍ എത്താമായിരുന്നു. ഷൈനി ആത്മഹത്യചെയ്തു, ഒപ്പം മക്കളേയുംകൊന്നു. ജിസ്‌മോളുടെയും മക്കളുടെയും മരണവഴിയിലെ നിഗൂഢതകള്‍ വെളിവാക്കപ്പെടേണ്ടതുണ്ട്. അവരെയൊക്കെ മരണത്തിലേക്ക് നയിക്കാന്‍ കാരണക്കാരായവര്‍ സമ്പന്നരാണ്. അവര്‍ സമ്പത്തുപയോഗിച്ച് കേസുകള്‍ നടത്തും. പണത്തിനുവേണ്ടി […]

അഘോരി-പൂന്തോട്ടത്ത് വിനയകുമാര്‍

‘എനിക്ക് അവിടെ പോയാലേ പറ്റുള്ളു..നീ കൂടെ വരണം ..’ അകലേക്ക് നോക്കി ഉറച്ച തീരുമാനത്തോടുകൂടിയാണ് പീതാംബരേട്ടന്‍ വത്സനോട് പറഞ്ഞത്. അച്ഛന്‍ മരിച്ചിട്ട് നാല്‍പത്തിയൊന്ന് ദിവസം കഴിഞ്ഞിരിക്കുന്നു. ഇളയമകനായ ചന്ദ്രനെക്കൊണ്ട് തന്റെ ചിതാഭസ്മം ഗംഗാനദിയില്‍ ഒഴുക്കണമെന്ന് ഒരു വെളിപാടുപോലെ അച്ഛന്റെ അവസാനനാളുകളില്‍ മൂത്ത മകനായ പീതാംബരനോട് പറഞ്ഞിരുന്നു. ചന്ദ്രന്‍ ഇപ്പോള്‍ നാട്ടില്‍ നിന്നുതന്നെ അപ്രത്യക്ഷനായിട്ട് ഒരു വ്യാഴ വട്ടത്തിലേറെയായിരിക്കുന്നു.അച്ഛന്‍ മരിച്ചപ്പോള്‍ വരുമെന്ന് കരുതി.വന്നില്ല, എവിടെ ചെന്നന്വേഷിക്കാന്‍ …. അച്ഛന്റെ ചിതാഭസ്മം കാശിയില്‍ പോയി ഗംഗാനദിയില്‍ ഒഴുക്കണമെന്ന് തീരുമാനിച്ചത് അതുകൊണ്ടാണ്…സാരമില്ല, […]

കോട്ടായി എന്ന സംഗീത ഗ്രാമം-പ്രീതി നായര്‍

കര്‍ണാടക സംഗീതത്തിന്റെ അധിപനായ ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ ജന്മസ്ഥലമാണ് പാലക്കാട് ജില്ലയിലെ കോട്ടായി ഗ്രാമം. തിരുവില്വാമലയില്‍ നിന്നും ഏകദേശം 13 കി.മീ. സഞ്ചരിച്ചാല്‍ പ്രകൃതി മനോഹരമായ ശാന്തസുന്ദരമായ പാലക്കാടന്‍ ഗ്രാമമായ കോട്ടായിയിലെത്താം. സമ്പന്നമായ സംഗീത പൈതൃകത്തിനും വാര്‍ഷിക സംഗീതോത്സവങ്ങള്‍ക്കും പേര് കേട്ട ഗ്രാമം. 1896 ഓഗസ്റ്റ് 28 ന് അനന്ത ഭാഗവതരുടേയും പാര്‍വ്വതി അമ്മാളിന്റെയും ന്റെയുംമകനായി ജനിച്ച ചെമ്പെ തന്റെ ഒന്‍പതാം വയസ്സില്‍ ആദ്യമായി പൊതുപരിപാടി അവതരിപ്പിച്ചത്. എഴുപത് വര്‍ഷത്തെ തന്റെ സംഗീത തപസ്യയിലൂടെ കര്‍ണാടക സംഗീതത്തെ […]

The unshakable premonitions that shook a village-Sreekumar Menon

Girish, a Keralite, was an Airforce employee, attached to a huge aircraft that used to drop military personnel at various places. This 6 ft smart looking officer was attached to Agra base and was liked by everyone whether it be at workplace or at home. Giri liked driving a lot. But, his father, Chandran, had […]

Crimson Threads-Drisya

You came like night—no warning sign, With eyes that drank the soul from mine. A voice like silk, a touch like flame, And every breath whispered my name. You loved me not with gentle hands, But with the pull of sinking sands. You carved your name beneath my skin, A velvet sin I let begin. […]

എഴുത്തുകാര്‍ വോള്‍ട്ടയറെ പഠിക്കണം-കാരൂര്‍ സോമന്‍ (ചാരുംമൂടന്‍)

കേരളത്തിലെ സമകാലിക കലാസാഹിത്യ സാംസ്‌കാരിക മേഖലകളിലേക്ക് തിരിഞ്ഞു നോക്കിയാല്‍ പെട്ടെന്ന് ഓര്‍മ്മ വരുന്നത് നാടുകടത്തപ്പെട്ട, തടവറയിലകപ്പെട്ട, പുസ്തകങ്ങള്‍ കത്തിച്ചുകളഞ്ഞ തത്വശാസ്ത്രജ്ഞനും സാഹിത്യകാരനുമായ വോള്‍ട്ടയര്‍ എന്ന തൂലികാ നാമത്തില്‍ അറിയപ്പെട്ട ഫ്രാന്‍സ്വ മരീ അറൗ വെയാണ്. (21 നവംബര്‍ 1694-മെയ് 30,1778).ഫ്രഞ്ച്, അമേരിക്കന്‍ വിപ്ലവപോരാട്ടത്തിന് വോള്‍ട്ടയര്‍ കൃതികള്‍ ഏറെ സ്വാധിനിച്ചു. ആസ്വാദക മനസ്സുകളില്‍ ആദരപൂര്‍വ്വം കടന്നുകയറിയ സാഹിത്യത്തിന് കൃത്രിമ സൗന്ദര്യം നല്‍കാത്ത വോള്‍ട്ടയറുടെ സാഹിത്യ ശബ്ദം സങ്കടപ്പെടുന്ന മനുഷ്യരുടെ വിചാരവികാരങ്ങള്‍ കേന്ദ്രികരിച്ചു ള്ളതായിരുന്നു. വോള്‍ട്ടയര്‍ സാഹിത്യം ഭാവനയുടെ ഇതളിലൂടെ […]

അക മനസ്സിലെ അശ്രുസജനയില്‍ അമ്മയുറങ്ങുന്നു-ജയന്‍ വര്‍ഗീസ്‌

അമ്മയുടെ അപ്പന്‍ ആയിരുന്നു എന്റെ ജീവിതത്തില്‍ ഞാന്‍ കണ്ട ഏറ്റവും വലിയ ആദര്‍ശ പുരുഷന്‍. ആറരയടിപൊക്കവും, അതിനൊത്ത വണ്ണവുമുണ്ടായിരുന്ന ആ വലിയ ശരീരത്തിനകത്ത് നിര്‍മ്മലതയും, ദയയും നിറഞ്ഞഒരു മനസ്സായിരുന്നു ഉണ്ടായിരുന്നത്. വി. ടി. ഭട്ടതിരിപ്പാടിനെക്കുറിച്ചു കേട്ടിട്ടുള്ളത് പോലെ സ്വയം പഠിച്ചു നേടിയഅറിവ് കൊണ്ട് പതിവായി പള്ളിയില്‍ വേദ പുസ്തകം വായിച്ചിരുന്നു. ഒറ്റമൂലി ചികിത്സയില്‍അതിവിദഗ്ദനായിരുന്ന അദ്ദേഹം പലരുടെയും തീരാ വ്യാധികള്‍ ചികില്‍സിച്ചു ഭേദമാക്കിയിരുന്നെങ്കിലും, ഒരുപൈസ പോലും അതിന്റെ പേരില്‍ പ്രതിഫലം സ്വീകരിച്ചിരുന്നില്ല. ( അപ്പനില്‍ നിന്ന് ലഭിച്ച അറിവ് […]

സാഗര സംഗമം-സുധ അജിത്ത് (നോവല്‍: പാര്‍ട്ട്-5)

അതു കണ്ടില്ലെന്നു നടിക്കുവാന്‍ ഒരു മനുഷ്യനുമാവുകയില്ല. ഒരു കൊച്ചു കുട്ടിയെപ്പോലെ വാശിപിടിച്ച് അതു പിടഞ്ഞു കൊണ്ടേയിരിക്കും, തനിക്ക് അര്‍ഹമായതു ലഭിക്കുന്നതു വരെ… ആ പിടച്ചിലിന്റെ അന്ത്യമാണ് ഇന്ന് നരേട്ടനില്‍ ഞാന്‍ കാണുന്നത്. തനിക്കര്‍ഹതപ്പെട്ട സ്‌നേഹം ലഭിച്ചതോടെ ആ മനസ്സ് ശാന്തമായി. ഒരു കൊച്ചുകുട്ടിയെപ്പോലെ ശാന്തനായി ഉറങ്ങുന്ന നരേട്ടന്റെ അടുത്ത് ഞാനിരുന്നു. ഈ ലോകത്തിലെ എല്ലാ നിഷ്‌ക്കളങ്കതയും ആ മുഖത്ത് സന്നിവേശിച്ചതു പോലെ എനിക്കു തോന്നി. ആ ശരീരത്തില്‍, മെല്ലെ ഒരു കുഞ്ഞിനെ എന്നപോലെ ഞാന്‍ തലോടിക്കൊണ്ടിരുന്നു. ഉണര്‍ന്നപ്പോള്‍ […]

കാലത്തിന്റെ എഴുത്തകങ്ങള്‍-ഡോ. മുഞ്ഞിനാട് പത്മകുമാര്‍-7

മനസ്സിന്റെയും വാക്കിന്റെയും വില കവിതയില്‍ കലാപരമായ സത്യത്തെ സംബന്ധിച്ച് വ്യത്യസ്തങ്ങളാണ് രണ്ട് അഭിപ്രായങ്ങള്‍ നിലവിലുണ്ട്. അതിന്റെ വിശദാംശങ്ങളിലേക്ക് തല്‍ക്കാലം കടക്കുന്നില്ല. എന്നാല്‍ കാവ്യകലയെ സംബന്ധിച്ച് അടിസ്ഥാനപരമായ തീരുമാനങ്ങള്‍ അരിസ്റ്റോട്ടില്‍ ഉള്‍പ്പെടെയുള്ള മഹാപണ്ഡിതന്മാര്‍ എടുത്തിട്ടുള്ളത് ഇത്തരമൊരു ചര്‍ച്ചയില്‍ സൂചിപ്പിക്കാതെ കടന്നു പോകുന്നതും ശരിയല്ല. എന്നാലതും ദീര്‍ഘമായ സംവാദത്തിന്റെ ഒരു വേദിയൊരുക്കും. എന്നതിനാല്‍ അതിനു മുതിരുന്നില്ല. എന്നാല്‍ കാവ്യകലയില്‍ മനസ്സിന്റെ വാക്കിന്റെയും (ജ്യെരവല മിറ ംീൃറ) പരസ്പരബന്ധത്തിന്റെ സാകല്യം കവിതയെ എത്രത്തോളം കരുത്താക്കുന്നു എന്നതിന്റെ അടയാള വാക്യങ്ങള്‍ ലളിതമായി തന്നെ […]

കാലയവനിക-കാരൂര്‍ സോമന്‍ (നോവല്‍: അധ്യായം-8)

സിന്ധു നിസ്സഹായതയോടെ കന്യാസ്ത്രീയെ നോക്കി. മനസ്സും ശരീരവും എങ്ങോ തിരക്കില്‍പ്പെട്ടൊഴുകുന്നു. സ്വന്തം മകനും പത്ര വാര്‍ത്ത കണ്ടുകാണും. മറ്റുള്ളവരെപ്പോലെ അവനും അമ്മയെ പ്രതിക്കൂട്ടില്‍ നിറുത്തിയിരിക്കുന്നു. മക്കള്‍ക്കാവശ്യം മാതാപിതാക്കളുടെ സ്‌നേഹവും വാത്സല്യവുമെങ്കില്‍, ഇവിടെ എനിക്കിപ്പോള്‍ ആവസ്യം അവന്റെ വിശ്വാസമാണ്. അമ്മയ്ക്ക് ഇഷ്ടാനുസരണം ജീവിക്കാമെങ്കില്‍ എന്തുകൊണ്ട് മകന് ആയിക്കൂടാ എന്നായിരിക്കും ഒരുപക്ഷേ അവന്റെ ചിന്ത? ഇതൊക്കെ കുട്ടികളെ തെറ്റായ പാതയിലേക്ക് വഴിനടത്തുന്ന കാര്യങ്ങളല്ലേ എന്നായിരുന്നു കന്യാസ്ത്രീയുടെ നോട്ടത്തില്‍. ഇങ്ങനെയൊരു ചുറ്റുപാടില്‍ മകനെ എങ്ങനെ നേരിടും? അവനെ വീട്ടിലേക്ക് കൊണ്ടുപോകാന്‍ വന്നിട്ട് […]