വകേലമ്മാവൻ – നൈന മണ്ണഞ്ചേരി

മൊബൈലിൽ എതോ വീഡിയോ കണ്ടു കൊണ്ടിരിക്കുകയാണ് പ്രിയതമ.ലോകത്തുള്ള എല്ലാവരെയും കേൾപ്പിക്കണമെന്ന ഉദ്ദേശത്തിലാണെന്ന് തോന്നുന്നു,ശബ്ദം കൂട്ടി വെച്ചിരിക്കുന്നത്. ‘’എടീ,ശബ്ദമൊന്ന് കുറച്ചു വെയ്ക്ക്,ഞാനീ പത്രമൊന്ന് വായിച്ചോട്ടെ,’’ ‘’നട്ടുച്ചയായപ്പൊഴാണോ പത്രം വായന,അല്ലെങ്കിൽ തന്നെ ഇങ്ങനെ കുത്തിയിരുന്ന് പത്രം വായിച്ചിട്ട് എന്താ പ്രയോജനം? സത്യത്തിൽ അവൾ പറയുന്നതിലും കാര്യമില്ലേ?പത്രങ്ങളിൽ ഇപ്പോൾ പരസ്യങ്ങളല്ലാതെ എന്തുണ്ടിപ്പോൾ?പരസ്യങ്ങൾക്കിടയിൽ നിന്ന് വാർത്ത കണ്ടു പിടിക്കാൻ തന്നെ എന്തു പ്രയാസമാണ്.അടുത്ത മാസം മുതൽ പത്രം നിർത്തിയാലോ എന്ന് ഞാൻ ആലോചിച്ചു. ഒന്നാം പേജിലെ കൊലപാതക ബലാൽസംഗ വാർത്തകൾക്ക് ശേഷം രണ്ടാം […]
കളകൾ – (ഡോളി തോമസ് ചെമ്പേരി)

മരണകവാടങ്ങളിൽ ഞാനെന്റെ വിളക്ക് കൊളുത്തട്ടെ. എന്റെ കിന്നരങ്ങൾ മീട്ടി ഞാൻ മൃത്യുവിന് സ്വാഗതഗാനം ആലപിക്കട്ടെ. അന്ധകാരം ഹൃദയങ്ങളെ ചൂഴ്ന്നിരിക്കുന്നു. നീലാകാശത്തിനും, താരകൾക്കുമപ്പുറം എല്ലാം വിഴുങ്ങുന്ന തമോഗർത്തങ്ങൾ ഒളിഞ്ഞിരിക്കുന്നു. വെളിച്ചപ്പാടുകൾ ഉറഞ്ഞു തുള്ളുന്നു. അവരുടെ ഖഡ്ഗങ്ങളിൽ ചോരക്കറ. അതിന്റെ വായ്ത്തലയേറ്റു പിടഞ്ഞു വീഴുന്നവരേറെ. മുഖമ്മൂടികൾക്കുള്ളിൽ ദംഷ്ട്രകളെ രാകി മിനുസപ്പെടുത്തുന്നവർ ആയുധങ്ങൾക്കവർ മൂർച്ചകൂട്ടിക്കൊണ്ടേയിരിക്കുന്നു. മാലാഖമാരുടെ മൂടുപടമണിഞ്ഞ രക്ഷസ്സുകൾ. അവരുടെ വസ്ത്രങ്ങൾ രക്തത്തിൽ കുതിർന്നുപോയിരിക്കുന്നു.. ചിരിക്കുന്ന അധരങ്ങളിൽ വക്രതയുടെ നിഴലുകൾ. കളയോടൊപ്പം നെന്മണികളും പിഴുതെടുക്കപ്പെടുന്നു. നല്ലത് വേർതിരിച്ചു കളപ്പുരകളിൽ ശേഖരിക്കട്ടെ. കളകൾ […]
The Coconut’s Revelation – Leelamma Thomas Botswana

A meditation unfolds, vast as the sky— The hush of a tree revealing inner truths. What lies behind a sealed shell? A bitter breath… the echo of sweet hope in liquid form. A single strand parts, releasing unspoken questions: What is the crust that guards the soul? What thirst for clarity rises from within? Even […]
ദൈവത്തിന്റെ കയ്യൊപ്പുള്ള ശില്പം, പിസ ടവര്‍ …….. – കാരൂര്‍ സോമന്‍

അക്കാദമിയ ഗാലറിക്ക് മുന്നിൽ സഞ്ചാരികളുടെ തിരക്കാണ്. കുളമ്പടിയൊച്ചകള്‍ കാതില്‍ മുഴങ്ങി. തിളക്കമാര്‍ന്ന കുതിരവണ്ടികള്‍ സഞ്ചാരികളുമായിട്ടെത്തുന്നു. ലോക ചിത്രശില്പകലയില്‍ ദൈവത്തിന്റെ കയ്യൊപ്പ് വാങ്ങിയവരാണ് ഫ്‌ളോറെന്‍സുകാരായ മൈക്കലാഞ്ജലോ, ലോകം കണ്ട മഹാനായ ചിത്രകാരന്‍, ശില്പി, ശരീര ശാസ്ത്രജ്ഞന്‍, തത്വചിന്തകന്‍, ആര്‍ക്കിടെക്ട് ലിയനാര്‍ദ്രോ ദാവിഞ്ചി. ഈ ഗാലറിയുടെ പ്രത്യേകത ലോകോത്തരസൃഷ്ടിയായ മൈക്കലാഞ്ജലോയുടെ ”ഡേവിഡ്” ഇവിടെയാണ്. അദ്ദേഹത്തിന്റെ പേരില്‍ നാമകരണം ചെയ്ത ഗാലറിയാണിത്. ടിക്കറ്റെടുത്ത് അകത്തു കടന്നു. ചില ശില്പങ്ങൾ രതിയുടെ കാമലീലകള്‍ നിറഞ്ഞൊഴുകുന്നതായി തോന്നി. കാമം നിഴലിക്കുന്ന ഒരു സുന്ദരി ശില്‍പ്പം […]
അണിചേരുക പടയണിയിൽ – ജയൻ വർഗീസ്.

മനസ്സിലെ വിഗ്രഹങ്ങൾ മണ്ണിൽ വീണുടയുന്നു മറ്റൊരു ലോകം വെറും സ്വപ്നമാണിന്നും ? പഴമകൾ ഉഴുതിട്ട പാടത്ത് മാറ്റത്തിന്റെ കതിർക്കുല വിളയുമെ – ന്നോർത്തിരുന്നൂ ഞാൻ പുതുമകൾ ഇടി വെട്ടി പെരുമഴ പെയ്യും നേരം കരളിന്റെ കണ്ണീർക്കായാൽ മട വീഴ്ചകൾ ! അപരനെ കരുതാത്ത മതങ്ങളെ കാലത്തിന്റെ തടവറയ്ക്കുള്ളിൽ തള്ളി തച്ചു കൊല്ലേണം ഒരു യുഗപ്പിറപ്പിന്റെ തുടിതാളപ്പെരുമയിൽ മനുഷ്യനായ് മാറാൻ വേണം പടയണിക്കാലം !
സഖാവ് – എം.തങ്കച്ചൻ ജോസഫ്

നിഴലിന്റെ കൂട്ടുമായ് അഴലിന്റെ തീരത്ത് തുഴയറിയാതെ ഞാൻ നിന്നനേരം ഇരുളാർന്ന ജീവിതത്തോണി നയിക്കുവാൻ അമരത്തൊരണിവിളക്കേന്തി നീയേ.. അലറുംകടലിന്റെ തിരകളെനോക്കി ഞാൻ അവനിയിലേകനായ് നീറിടുമ്പോൾ അകതാരിലന്നു നീ അലിവിന്റെ കരുതലായ് അകലാതെയരുകിലായ് ചേർത്തണച്ചു. മനുജന്റെയുള്ളിലായ് മതിലുകൾ തീർക്കുമീ വനചിത്തഭ്രമമേറും കെട്ടകാലം നിഴലും നിലാവുമായ് നീയണയും നേരം നിറമുള്ള മലരുകൾ പൂവണിഞ്ഞു. കരയുമീ കണ്ണിന്റെ ചെഞ്ചുവപ്പാർന്നൊരു ചെങ്കൊടി കൈകളിലേന്തി വന്നു കെട്ടുപോകുന്നൊരു നീതിസാരങ്ങളെ തട്ടിയുണർത്തി നിൻ പോർമുഖങ്ങൾ. അകലെയായ് എങ്ങോ മറഞ്ഞിരിക്കുന്നൊരു സമനീതിയിന്നും മരീചികയോ… സമരമുഖത്ത് നീയടരാടിയെരിയുമെൻ പ്രിയസഖാവെന്നൊരു നിഴലു […]
പെഡഗോഗിയിൽ പ്രതിപാദിക്കാത്ത ചിലത് – ദീപു കാട്ടൂർ

(പെഡഗോഗി – അദ്ധ്യാപനശാസ്ത്രം) “ആ നയൻ സി യിലെ രാഹുലില്ലേ എപ്പോ നോക്കിയാലും ഉറക്കം തൂങ്ങിക്കൊണ്ടിരിക്കും. ഇന്ന് ഞാനൊന്നു പൊട്ടിച്ചു . കുറച്ചുദിവസമായി കരുതി വെച്ചിരുന്നതാ.” സ്റ്റാഫ് റൂമിലെ ടേബിളിലിരുന്ന തന്റെ സ്റ്റീൽക്കുപ്പിയിൽ നിന്നും രണ്ട് കവിൾ വെള്ളം കുടിച്ചുകൊണ്ട് സൂസന്ന ടീച്ചര്‍ പറഞ്ഞത് കേട്ട് വാട്ട്സാപ് യൂണിവേഴ്സിറ്റിയിലെ പുതിയ ഗവേഷണ ഫലങ്ങൾ തന്റെ മൊബൈലിൽ തിരഞ്ഞുകൊണ്ടിരുന്ന സുനിൽ സാർ മുഖമുയർത്തി നോക്കി. “റെയിൽവേ സ്റ്റേഷന്റെ അടുത്തൊരു കോളനിയുണ്ടല്ലോ അവിടെയാ അവന്റെ വീട് ഇവനൊക്കെ രാത്രി എന്നാ […]
ഉണ്ണിക്കുട്ടനും, അണ്ണാറക്കണ്ണനും – സോയ

ആമരമീമരമോടിക്കളിക്കുന്ന, അണ്ണാറക്കണ്ണാ കുസൃതിക്കാരാ, ഛിൽഛിൽ ചിലച്ചു നീ ചാടി മറിയുമ്പോൾ, എന്തു രസമാണ് കണ്ടു നില്ക്കാൻ, പഞ്ചാരമാവിലെ മാങ്കനിയൊന്നിങ്ങു , താഴേയ്ക്കു വീഴ്ത്തുമോ നീ കുറുമ്പാ, മാമ്പഴം തിന്നുവാൻ, മധുരം നുണയുവാൻ, കൊതിയോടെ ഞാനിതാ താഴത്തുണ്ടേ, കാറ്റുവന്നേതോകുശലംപറഞ്ഞിട്ടേ തോവഴിക്കു പറന്നു പോയി, കൊമ്പുകുലുക്കീല, മാമ്പഴം വീഴ്ത്തീല, എന്തോ പറഞ്ഞവൾ പാഞ്ഞു പോയി, മാനത്തെക്കാറുമാമാമഴപ്പെണ്ണും, തമ്മിൽപ്പിണങ്ങിപ്പിരിഞ്ഞു പോയി, മാമഴ പ്പെണ്ണിനെ താഴേയ്ക്ക് വീഴ്ത്താതെ, മാനത്തെക്കാർമുകിൽ മാഞ്ഞു പോയി, ആരോരുമില്ലെൻ്റെ സങ്കടം ചൊല്ലുവാൻ, നീയൊന്നു പോരുമോ കൂട്ടുകാരാ, നീ വന്നിന്നെന്നോടുകൂട്ടൊന്നു […]
പ്രാഞ്ചിയേട്ടന്മാർ – ജോസ് ക്ലെമന്റ്

ആവശ്യങ്ങളുടെ നീണ്ട നിരയ്ക്കു പിന്നാലെ പോകുന്ന നമ്മളൊക്കെ ഒടുവിൽ പ്രശസ്തിയുടെ കൊടുമുടിയേറാൻ ദാഹിക്കുന്നവരാണ്. Hierarchy of Needs – ആവശ്യങ്ങളുടെ ശ്രേണി എന്നൊരു സിദ്ധാന്തത്തിനടിമകളാണ് നമ്മൾ. അതായത് ആഹാരം, വസ്ത്രം തുടങ്ങിയ പ്രാഥമിക കാര്യങ്ങൾ ലഭിച്ചു കഴിഞ്ഞാൽ പിന്നെ ജീവിതം സുരക്ഷിതമാക്കാനുള്ള പാർപ്പിടം,ജോലി, സമ്പാദ്യം എന്നിവയ്ക്കു പിന്നാലെയാകും ശ്രദ്ധ. തുടർന്ന് അംഗീകാരവും പ്രശസ്തിയും നേടാനുള്ള അഭിനിവേശമായിരിക്കും.ഇങ്ങനെ ഒന്നു നേടിക്കഴിയുമ്പോൾ മറ്റൊന്നു നേടാനുള്ള ആഗ്രഹങ്ങളുടെ വേലിയേറ്റത്തിലാണ് നമ്മുടെ ഗമനം. പ്രശസ്തി നേടാനുള്ള ആഗ്രഹം നമ്മിൽ സഹജമാണ്. അംഗീകാരങ്ങൾ ലഭിക്കുന്നത് […]



