തിരിച്ചറിവ് – റോയ് സാബു ഉദയഗിരി

‘സ്വപ്നങ്ങള്‍, പെയ്തുവീണ നടവഴിയില്‍, കൊഴിഞ്ഞു പോയ, പുഷ്പങ്ങളിലെ, അടര്‍ന്നു വീണ, ദളങ്ങള്‍ പോലെ, തകര്‍ന്ന പ്രണയം പിടിച്ചു നില്‍ക്കാന്‍, പറ്റാതെ ഹൃദയം വിണ്ടു, പുളയുമ്പോള്‍!… വേദന അല്ല ഓമനേ.. നിന്നെക്കുറിച്ച് തകര്‍ന്നൊരെന്‍, ഹൃദയം തുന്നിക്കൂട്ടി- നെയ്‌തെടുക്കാന്‍, ഞാന്‍ എത്തിച്ചേര്‍ന്നത്, മൂളലും ഞരക്കവും, മുറിവും ചതവും, പഴുപ്പും വൃണവും കൊണ്ട് പിടയ്ക്കുന്ന, ഹോസ്പിറ്റലിന്റെ, ഐ സി യു- വാര്‍ഡിലായിപ്പോയി അത് തട്ടി നോക്കുമ്പോ, എന്റെ ഹൃദയം, എന്നോട് മന്ത്രിച്ചു, നിന്റെ പ്രണയം, മരിക്കണം ഇവരുടെ ജീവന്‍ ഉയര്‍ക്കണം
അക്ഷരം തേടിയുള്ള ആദ്യത്തെ യാത്ര-ഉല്ലാസ് ശ്രീധര്‍

ഭാവനയല്ല, അതിശയോക്തിയല്ല, തെളിഞ്ഞ ഓര്‍മ്മയാണ്… ഒരു ദിവസം രാവിലെ അമ്മ എന്നെ കുളിപ്പിച്ച്, പുതിയ വസ്ത്രം ധരിപ്പിച്ച്, നെറ്റിയില്‍ ചന്ദന കുറി വരച്ച്, പുതിയ സ്ലേറ്റ് മാത്രം വെച്ച പ്ലാസ്റ്റിക് ബാഗ് കൈയില്‍ തന്നു… ചേട്ടന്‍മാരും ചേച്ചിമാരും ഒരു ചിരിയോടെ ഇതെല്ലാം നോക്കി നിന്നു… എനിക്ക് ഒന്നും മനസിലായില്ല… വലിയേട്ടന്‍ എന്നെ അങ്ങാടിക്കടയില്‍ കൊണ്ടു പോയി… അച്ഛന്‍ ഗള്‍ഫിലായതിനാല്‍ അച്ഛന്റെ മൂത്ത ചേട്ടന്‍ അച്യുതന്‍ വൈദ്യരുടെ പാദനമസ്‌കാരം നടത്തിച്ചു… വലിയച്ഛന്‍ ഭരണിയില്‍ നിന്ന് ഒരു കഷ്ണം കള്‍ക്കണ്ടെടുത്ത് […]
മിത്രസ്വരൂപം ജഗത്സര്‍വ്വം-ഗിരിജാ വാര്യര്‍

അമൃതുപോലെ പൊഴിയുന്ന ഉദയചിത്രങ്ങള്‍! കവയിത്രിയുടെ ഭാഷയില്‍ പറഞ്ഞാല്‍ ”ചാഞ്ഞുപെയ്യുന്ന മഴപോലെ ഓണവും ദശമിയും ദീപാവലിയും ചതയദിനവും എല്ലാം ഉള്‍പ്പെട്ടിട്ടുണ്ട് ഈ രേഖാചിത്രങ്ങളില്‍.” പുല്‍ക്കൊടിത്തുമ്പില്‍ പൂവിട്ടു നില്‍ക്കുന്ന മഞ്ഞുതുള്ളിയില്‍ ഒരായിരം സൂര്യന്മാരെ സൃഷ്ടിക്കാന്‍ കഴിയുന്ന ആ പ്രപഞ്ചതേജസിനെ വണങ്ങാത്ത കവികളോ സാഹിത്യകാരന്മാരോ ഉണ്ടാവില്ല. തമസ്സിന്‍നാഗങ്ങളെ ആട്ടിയകറ്റി ഉഷ:ചൈതന്യം പകരുന്ന മിത്രന്‍ ലോകത്തെ ധരിച്ച്,രക്ഷിച്ചുകൊണ്ടിരിക്കുന്നു. മാത്രമല്ല,വൃഷ്ടി പ്രദാനംചെയ്ത്, അന്നം വിളയിച്ച് ഒരേസമയം ഭൂവിനെയും ദ്യോവിനെയും അനുഗ്രഹദൃഷ്ടിയോടെ നോക്കിക്കൊണ്ടിരിക്കുന്നു.അതിനാല്‍ ആ മിത്രനായിക്കൊണ്ട് ഹവിസ്സര്‍പ്പിക്കുക” എന്ന് ഋഗ്വേദത്തില്‍ ഒരു മന്ത്രമുണ്ട്. ഈ മന്ത്രത്തില്‍ത്തന്നെ […]
പൊന്‍പുലരി-കലാ പത്മരാജ്

നമ്മുടെയെല്ലാം ജീവിതത്തില്‍ കടന്നുവരുന്ന ഒരോ വ്യക്തികള്‍ക്കും നാം നമ്മുടെ ഉള്ളിന്റെ ഉള്ളില്‍ ഒരു പ്രത്യേക പരിഗണന അല്ലങ്കില്‍ ഒരു ഇടം നല്‍കിയിട്ടുണ്ടാവും. അത് തിരിച്ചറിയാതെ എത്ര വലിയ ബന്ധം ആണെങ്കിലും, അവര്‍ നമ്മുടെ സ്വാതന്ത്ര്യത്തില്‍ അനാവശ്യ കൈകടത്തലുകള്‍ നടത്തുമ്പോള്‍ ആ ബന്ധം ഇരു കൂട്ടര്‍ക്കും തുടര്‍ന്ന് ബന്ധനം തന്നെ ആയി മാറും. കാലം മാറുന്നതനുസരിച്ചു കൂടെയുള്ള മനുഷ്യരും അവരുടെ പരിഗണനകളും മാറുക തന്നെ ചെയ്യും എന്ന തിരിച്ചറിവ് നമുക്ക് എപ്പോഴും ഈ സമൂഹത്തില്‍ സ്വസ്ഥമായി, മനസ്സമാധാനത്തോടെ ജീവിക്കാന്‍ […]
സാഗരസംഗമം – സുധ അജിത്ത് (നോവല്‍-ഭാഗം 22)

ഞാന്‍ എന്റെ പ്രേമത്തെപ്പറ്റി പറഞ്ഞു തുടങ്ങിയപ്പോള്‍ അരുണ്‍ ബദ്ധശ്രദ്ധനായി അതുകേട്ടു കൊണ്ടിരുന്നു. ഞാന്‍ ഓരോന്നു പറയുമ്പോഴും അവന്റെ മുഖത്ത് മിന്നിമറയുന്ന വിവിധ ഭാവങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചു കൊണ്ടിരുന്നു. ഒടുവില്‍ ഞങ്ങളുടെ വിവാഹം മുടങ്ങിയതിനെക്കുറിച്ചും നരേട്ടന്‍ എന്നെ വിവാഹം ചെയ്യാന്‍ തയ്യാറായതിനെക്കുറിച്ചും പറഞ്ഞപ്പോള്‍ അരുണ്‍ ചോദിച്ചു. ”മാഡത്തിനപ്പോള്‍ കഠിനമായി എതിര്‍ക്കാമായിരുന്നില്ലെ? ഇങ്ങനെയൊരു സാഹചര്യത്തില്‍ മാഡം എന്തിനു രണ്ടാമത്തു വിവാഹിതയാകാന്‍ നിന്നു കൊടുത്തു? അത് ആ അദ്ധ്യാപകനെ വഞ്ചിക്കുകയായിരുന്നില്ലെ?” എന്റെ അച്ഛന്‍ അപ്പോള്‍ ഒരു ക്രൂരനെപ്പോലെയായിരുന്നു അരുണ്‍. അദ്ദേഹം പോലീസുകാരെ […]
കാലയവനിക – കാരൂര്‍ സോമന്‍ (നോവല്‍-അധ്യായം 16)

ആകാശത്ത് നിന്ന് മഞ്ഞ്പൂക്കള്‍ ഊറിച്ചിരിച്ച് വീണുകൊണ്ടിരുന്നു. മണ്ണ് മഞ്ഞുപൂക്കളെ ഇണയാക്കിയുറങ്ങി. അടുത്തേക്ക് നടന്നുവരുന്ന ത് ആണോ പെണ്ണോ എന്ന് തിരിച്ചറിയാനാകുന്നില്ല. കമ്പിളി വസ്ത്രത്താല്‍ മൂടിപ്പുതച്ചിരിക്കുകയാണ്. മനസ്സ് ഒരല്‍പം ഉലഞ്ഞെങ്കിലും നിയന്ത്രണം വീണ്ടെടുത്ത് ധൈര്യമായി നിന്നു. പല ദിവസങ്ങളിലും ഇതേ ബസ് സ്റ്റേപ്പില്‍ നിന്നിട്ടുണ്ട്. ഇന്നുവരെ ആരും ശല്യപ്പെടുത്താന്‍ വന്നിട്ടില്ല. ഒരു ദിവസം ഒരു കുരങ്ങന്‍ മുന്നിലേക്ക് ഓടി വന്നത് കണ്ടപ്പോള്‍ മനസ്സൊന്ന് പതറുക മാത്രമല്ല ഉള്ളം വിറയ്ക്കുക തന്നെ ചെയ്തു. മണ്ണിലെ എല്ലാ ജീവജാലങ്ങളും ഉറങ്ങിക്കിടക്കുമ്പോള്‍ ഒരു […]
Symphonies over hills and dales – Dr. Aniamma Joseph (memories-16)

The Corona Days I’m nearing the completion of my memoirs. It was a difficult time we were living through. Not simply for Keralites or Indians in general. For the whole world. There has never been a pandemic as widespread as this Covid-19 caused by the small but villainous virus, Corona. From east to west, from […]



