‘സ്വപ്നങ്ങള്‍,
പെയ്തുവീണ
നടവഴിയില്‍,
കൊഴിഞ്ഞു പോയ,
പുഷ്പങ്ങളിലെ,
അടര്‍ന്നു വീണ,
ദളങ്ങള്‍ പോലെ,
തകര്‍ന്ന പ്രണയം
പിടിച്ചു നില്‍ക്കാന്‍,
പറ്റാതെ ഹൃദയം വിണ്ടു,
പുളയുമ്പോള്‍!…
വേദന അല്ല ഓമനേ..
നിന്നെക്കുറിച്ച്
തകര്‍ന്നൊരെന്‍,
ഹൃദയം തുന്നിക്കൂട്ടി-
നെയ്‌തെടുക്കാന്‍,
ഞാന്‍ എത്തിച്ചേര്‍ന്നത്,
മൂളലും ഞരക്കവും,
മുറിവും ചതവും,
പഴുപ്പും വൃണവും
കൊണ്ട് പിടയ്ക്കുന്ന,
ഹോസ്പിറ്റലിന്റെ,
ഐ സി യു-
വാര്‍ഡിലായിപ്പോയി
അത് തട്ടി നോക്കുമ്പോ,
എന്റെ ഹൃദയം,
എന്നോട് മന്ത്രിച്ചു,
നിന്റെ പ്രണയം,
മരിക്കണം
ഇവരുടെ ജീവന്‍
ഉയര്‍ക്കണം













