നമ്മുടെയെല്ലാം ജീവിതത്തില്‍ കടന്നുവരുന്ന ഒരോ വ്യക്തികള്‍ക്കും നാം നമ്മുടെ ഉള്ളിന്റെ ഉള്ളില്‍ ഒരു പ്രത്യേക പരിഗണന അല്ലങ്കില്‍ ഒരു ഇടം നല്‍കിയിട്ടുണ്ടാവും. അത് തിരിച്ചറിയാതെ എത്ര വലിയ ബന്ധം ആണെങ്കിലും, അവര്‍ നമ്മുടെ സ്വാതന്ത്ര്യത്തില്‍ അനാവശ്യ കൈകടത്തലുകള്‍ നടത്തുമ്പോള്‍ ആ ബന്ധം ഇരു കൂട്ടര്‍ക്കും തുടര്‍ന്ന് ബന്ധനം തന്നെ ആയി മാറും.
കാലം മാറുന്നതനുസരിച്ചു കൂടെയുള്ള മനുഷ്യരും അവരുടെ പരിഗണനകളും മാറുക തന്നെ ചെയ്യും എന്ന തിരിച്ചറിവ് നമുക്ക് എപ്പോഴും ഈ സമൂഹത്തില്‍ സ്വസ്ഥമായി, മനസ്സമാധാനത്തോടെ ജീവിക്കാന്‍ അനിവാര്യമാണ്. അത് മക്കള്‍ ആയാലും, മാതാപിതാക്കള്‍ ആയാലും, ഭാര്യാ ഭര്‍ത്താക്കന്മാര്‍ ആയാലും, ഗുരു -ശിഷ്യ ബന്ധം ആയാലും, എത്ര ആത്മ സുഹൃത്തുക്കള്‍ ആയാലും അത് അങ്ങനെ തന്നെ ആണ്….









