LIMA WORLD LIBRARY

ചരിത്രങ്ങളിലേക്കുള്ള യാത്ര, പുരോഗമനങ്ങളുടെ സാക്ഷിയാകാനുള്ള യാത്ര-അനില്‍ പള്ളന്‍

ബ്രിട്ടന്‍ഒരത്ഭുതമാണ് തരിക്കുകയാണ് എന്റെ കാലുകള്‍, തുടിക്കുകയാണ് എന്റെ ഹൃദയം. സൂര്യനസ്തിക്കാത്ത പഴയ ഇംഗ്ലണ്ട് സാമ്രാജ്യം. ലോകത്തെ മാറ്റി മറിച്ച എത്രയെത്ര സംഭവങ്ങള്‍, എത്രയെത്ര മഹാരഥന്മാര്‍. 1:01 pm ന് ഹീത്രു വിമാനത്താവളത്തില്‍. ചെറിയ ടെന്‍ഷനുണ്ട്, കാരണം ഇമിഗ്രേഷന്‍ വളരെ tough ആണ്. അവിടെ നിന്നു തന്നെ വന്ന രാജ്യത്തേക്കു തിരിച്ചുവിടുന്നതു പോലും സാധാരണ സംഭവമാണത്രെ വലിയ ക്യൂ ആയിരുന്നു. Kiosk ല്‍ നിരന്തരമായി ചോദ്യങ്ങള്‍ ചോദിക്കുന്ന ഉദ്യോഗസ്ഥര്‍.ഒരു സ്ത്രീ ബാഗ് തുറന്ന് കുറെ documents കാണിക്കുന്നുണ്ട്. കളളലക്ഷണം […]

സാഗരസംഗമം – സുധ അജിത്ത് (നോവല്‍-ഭാഗം 26)

അങ്ങിനെ അദ്ദേഹത്തിന്റെ ജോലി പോയി. കെമിസ്ട്രിയില്‍ ഡോക്ടറേറ്റു നേടിയ പ്രഗത്ഭനായ ഒരദ്ധ്യാപകനായിരുന്നു അദ്ദേഹം. വിദ്യാര്‍ത്ഥികളുടെ പ്രിയങ്കരനായ അദ്ധ്യാപകന്‍. അദ്ദേഹം തെരുവില്‍ ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞു നടക്കുന്നതു കണ്ട് ഉറ്റ സുഹൃത്തുക്കള്‍ പോലും എന്നെ കുറ്റപ്പെടുത്തി. എന്റെ നിസ്സഹായത അവരാരും തിരിച്ചറിഞ്ഞില്ല. അദ്ദേഹം തെരുവില്‍ അലയുമ്പോള്‍ ഞാന്‍ ജീവിതം ആഘോഷിക്കുകയാണെന്ന് അവര്‍ കുറ്റപ്പെടുത്തി. അങ്ങനെയാണ് ഞാന്‍ അവരുടെ ശത്രുപക്ഷത്തായത്. ഒരിക്കല്‍ ഡല്‍ഹിയിലെ കോണാട്ട് പ്ലേസില്‍ വച്ച് ഒരു ഭ്രാന്തനെപ്പോലെ അദ്ദേഹത്തെക്കണ്ട് എന്റെ സമനില തെറ്റിയിരുന്നു. അദ്ദേഹം എന്നെ അന്വേഷിച്ച് […]

 ആര്‍ദ്രത-മായ ബാലകൃഷ്ണന്‍

പദങ്ങള്‍, ചിന്തകള്‍ കലങ്ങിമറിയുന്നു മസ്തിഷ്‌കത്തില്‍ നുരയുന്നൂ വിളറിയ ഘടികാരമണിസൂചകങ്ങള്‍. ഉരുകിയൊലിക്കുന്നു ഉടലോടെ വെന്തുനീറിയമരുന്നു അടിയുറച്ച ബോധമണ്ഡലങ്ങള്‍. ചിറകുവിരിച്ച് പൂര്‍ണ്ണ സുഷുപ്തിയില്‍ താഴ്വരയുടെ സംഗീതം തേടി നിജമലയുന്നു ശ്വാസത്തരികളും. അലകളടങ്ങിയൊരു നെടുനിശ്വാസം ഉള്‍ക്കാട്ടിലെങ്ങൊ തഴുകിയെങ്കില്‍; ശുഭപന്തുവരാളിയില്‍ സാന്ദ്രമാക്കിയ മാനസം തുളുമ്പിയെങ്കില്‍, ഏകരാഗം മീട്ടിയൊരു തംബുരു നീലരാവില്‍ ശ്രുതി താഴ്ത്തി ഹൃദയതാളത്തിനൊത്ത് പതിയെ തിരി താഴ്ത്തി വിടര്‍ന്നുവരും പൂനിലാവില്‍; ശാന്തസ്മിതം മിഴിയിണ പുഷ്പിക്കും! ഇരുളിമ നീങ്ങി വര്‍ണ്ണരാജിയില്‍ മുഖകമലം തുളുമ്പി നീലാമ്പല്‍ പൊയ്കയില്‍ കുണുങ്ങിനില്‍ക്കും നീയൊരു തരുണീമണി! ശിലകണങ്ങളുരുകി മാനസ […]

അപൂര്‍വ്വമീ അപസ്വരത്തിന്‍ തകരച്ചെണ്ട – രാജാംബിക

വ്യഥകളാല്‍ നീറുന്നു ഹൃദയം ആത്മസംഘര്‍ഷങ്ങളും ആഘാതങ്ങളും പല ഭാവങ്ങളായി പല താളങ്ങളായി പങ്കുവക്കുവാനൊരു തകരച്ചെണ്ട ഉണര്‍വിന്റെ സഹജരൂപന്‍ . ഉയിരോടലിഞ്ഞ പ്രിയ കൂട്ടുകാരന്‍… കലുഷ ശൈശവം താളം തിമിര്‍ക്കുന്നു കണികാണുന്നു പൊള്ളുന്ന കാഴ്ചകള്‍ തകരച്ചെണ്ട പൊട്ടുന്നു, അകംപുറം താളം തകര്‍ത്ത അസ്വസ്ഥതകളില്‍ ഇനി വളരേണ്ട, എനിക്കിനി വളരേണ്ട ! ചുവടുപിഴച്ചൊരീ ചുറ്റുപാടിലുയരേണ്ട ! അനിഷ്ടങ്ങള്‍ നിറഞ്ഞാടിയ ബാല്യനൊമ്പരങ്ങള്‍ അഭൂതപൂര്‍വമാം ചരിത്രഗതിവിഗതികള്‍ വേറിടുന്നിതാ വിള്ളലായി മൗനം വളര്‍ച്ചതന്‍ ചക്രം കറങ്ങാതിരിക്കട്ടെ… മൂന്നാം വയസ്സിലെ ദൃഢനിശ്ചയം , ഓസ്‌കറിന്‍ സൗരയൂഥത്തിന്റെ […]

വയലാര്‍ അനുസ്മരണം-ജോസ്‌കുമാര്‍ ജര്‍മ്മനി

‘ സ്‌നേഹിക്കയില്ല ഞാന്‍ നോവുമാത്മാവിനെ സ്‌നേഹിച്ചിടാത്തൊരു തത്വശാസത്രത്തേയും ‘ എന്ന് ധീരമായി പ്രഖ്യാപിച്ച കവിയും കഥാകൃത്തും ഗാനരചയിതാവും പ്രാസംഗികനുമായിരുന്ന ‘വയലാര്‍’ എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന , സ്ലേറ്റില്‍ ‘വസന്തം’ എന്ന വാക്ക് തെറ്റുകൂടതെ എഴുതി സ്‌കൂള്‍ പ്രവേശനം നേടിയ രാമവര്‍മ്മ തിരുമുല്‍പ്പാടിന്റെ ആലപ്പുഴ, ചേര്‍ത്തല താലൂക്കിലെ വയലാറിലുള്ള രാഘവപ്പറമ്പ് കോവിലകത്തേക്കാവട്ടെ ഇന്നത്തെ യാത്ര . മലയാളത്തിന്റെ മറക്കാനാവാത്ത കവിയും ഗാനരചയിതാവും സമൂഹത്തേയും വ്യക്തിയേയും പരസ്പര പൂരകങ്ങളായി കണ്ട്, മാനവമഹത്വം കവിതകളിലും ഗാനങ്ങളലും കൂടി മലയാളികള്‍ക്ക് കാണിച്ചുകൊടുത്ത കവീശ്വരന്റെ […]