LIMA WORLD LIBRARY

ചരിത്രങ്ങളിലേക്കുള്ള യാത്ര, പുരോഗമനങ്ങളുടെ സാക്ഷിയാകാനുള്ള യാത്ര-അനില്‍ പള്ളന്‍

ബ്രിട്ടന്‍ഒരത്ഭുതമാണ്
തരിക്കുകയാണ് എന്റെ കാലുകള്‍, തുടിക്കുകയാണ് എന്റെ ഹൃദയം.
സൂര്യനസ്തിക്കാത്ത പഴയ ഇംഗ്ലണ്ട് സാമ്രാജ്യം.
ലോകത്തെ മാറ്റി മറിച്ച എത്രയെത്ര സംഭവങ്ങള്‍, എത്രയെത്ര മഹാരഥന്മാര്‍.

1:01 pm ന് ഹീത്രു വിമാനത്താവളത്തില്‍. ചെറിയ ടെന്‍ഷനുണ്ട്, കാരണം ഇമിഗ്രേഷന്‍ വളരെ tough ആണ്. അവിടെ നിന്നു തന്നെ വന്ന രാജ്യത്തേക്കു തിരിച്ചുവിടുന്നതു പോലും സാധാരണ സംഭവമാണത്രെ

വലിയ ക്യൂ ആയിരുന്നു. Kiosk ല്‍ നിരന്തരമായി ചോദ്യങ്ങള്‍ ചോദിക്കുന്ന ഉദ്യോഗസ്ഥര്‍.ഒരു സ്ത്രീ ബാഗ് തുറന്ന് കുറെ documents കാണിക്കുന്നുണ്ട്.

കളളലക്ഷണം എന്റെ മുഖത്ത് ജന്മ സഹജമായതിനാല്‍ പണി പാളുമെന്നു തോന്നി. മറ്റൊരു കറുമ്പനോട് നിറുത്താതെ കുറെ ചോദ്യങ്ങള്‍.അവന് നല്ല ഇംഗ്ലീഷ് അറിയാമായിരുന്നിട്ടും പരുങ്ങുന്നതു കണ്ടപ്പോള്‍ എന്നെ ഇംഗ്ലീഷ് പഠിപ്പിച്ച സാറുമ്മാരെ ഞാന്‍ പ്രാകിയോ എന്നു സംശയം.

ഒടുവില്‍ ഞങ്ങളുടെ ഊഴമായി. ശിവമണിയുടെ കൊട്ട് പോലെയായി ഹൃദയതാളം.
ഒന്നും സംഭവിച്ചില്ല. ഒന്നും ചോദിച്ചുമില്ല. വിരലടയാളം പതിപ്പിച്ച്
പാസ്‌പോര്‍ട്ട് സീല്‍ ചെയ്ത് ഞങ്ങള്‍ ലണ്ടനില്‍.

ബാഗേജ് ക്ലിയറന്‍സിനു ശേഷം പുറത്തേക്ക്.
സൈറയുടെ കൂട്ടുകാരി ഡിയോ കാത്തു നില്‍ക്കുന്നുണ്ടായിരുന്നു. കുറച്ചു സമയത്തിനു ശേഷം അജിത്, ജെഫിന്റെ സുഹൃത്ത് കാറുമായി അവിടെ എത്തും. ഒരു കാപ്പി ഡിയോ ഓഫര്‍ ചെയ്തു. Coffee machine ല്‍ Capuchino press ചെയ്തപ്പോള്‍ 5.90 പൗണ്ട് ആണ് കാണിച്ചത്. അതായത് ഏതാണ്ട് 700 രൂപ.എന്റെ Forex card ഉപയോഗിച്ചു ചെയ്യാമെന്നു പറഞ്ഞപ്പോള്‍ ഡിയോ സമ്മതിച്ചില്ല. ഞാന്‍ നിര്‍ബന്ധമായി ചെയ്‌തെങ്കിലും അത് authorize ആയില്ല. ഒടുവില്‍ ഡിയോയെക്കൊണ്ട് ഒരു കപ്പ് മേടിപ്പിച്ചു കുടിച്ചു. വലിയ കപ്പ് ആയതിനാല്‍ ഇവിടത്തേതിന്റെ 3 ഇരട്ടി ഉണ്ട്.
അവിടെ നിന്നും ബസില്‍ പാര്‍ക്കിംഗ് സ്ഥലത്തേക്ക്. ഒരു stop ല്‍ ഇറങ്ങി നിന്നു. ബസും അവിടെത്തന്നെ കിടന്നു.

ഞാവല്‍പ്പഴത്തിന്റെ പോലെ ചുവന്ന കായകള്‍ നിറഞ ഒരു ചെടി ഞാന്‍ കണ്ടു. നിറയെ കായകള്‍. അത്ഭുതം അത് റോസച്ചെടിയായിരുന്നു. റോഡ് സൈഡില്‍ നില്‍ക്കുന്ന ചെടി. ഞങ്ങളെ ഇറക്കിയ ഡ്രൈവറോട് ഇതിന്റെ കായ പറിക്കാമോ എന്നു ചോദിച്ചപ്പോള്‍ ഒരു കുഴപ്പവു’മില്ല എന്നു പറഞ്ഞതില്‍ പ്രകാരം കുറെ പറിച്ചെടുത്തു.

ഞങ്ങളുടെ മുന്‍പിലൂടെ അജിത് കാറില്‍ പോകുന്നു. 4 പെട്ടികളുണ്ട് ഞങ്ങളുടെ പക്കല്‍. എന്നാല്‍ കൈവീശിക്കാണിച്ച് ഏതാണ്ട് 100 മീറ്റര്‍ അകലെ പാര്‍ക്കിംഗ് ഏരിയയില്‍ കാര്‍ നിറുത്തി. മറ്റൊന്നുമല്ല, വഴിയില്‍ നിറുത്തി പെട്ടികള്‍ കയറ്റുന്നത് fine അടിക്കാന്‍ കാരണമാകും.

ഇവിടെ കാറുകള്‍ സ്വന്തം വീട്ടില്‍ സ്ഥലമില്ലാത്തതുകൊണ്ട് പൊതുറോഡില്‍ പാര്‍ക്കു ചെയ്യുന്ന കാര്യം ഞാനോര്‍ത്തു പോയി.

ഹീത്രുയില്‍ നിന്ന് 2 മണിക്കൂര്‍ യാത്രയുണ്ട് Bristol ലേക്ക്. 120 km വേഗത്തില്‍ അനായാസമായി അജിത് കുതിച്ചു, ഷൂമാര്‍ക്കറെപ്പോലെ, അയര്‍ട്ട സെന്നിനെപ്പോലെ, ‘വെസ്റ്റപ്പനെ’പ്പോലെ (ഈ പേരിനൊരു കേരള ടച്ചില്ലേ? പ്രത്യേകിച്ചു കൊച്ചി ടച്ച് ?)

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px