തെരുവുനായ ആക്രമണത്തിന് ഇരയായവരുടെ സംസ്ഥാന സമ്മേളനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു

കൊച്ചി: ജനസേവ തെരുവുനായ വിമുക്ത കേരള സംഘത്തിന്റെ ആഭിമുഖ്യത്തില്‍ തെരുവ് നായയുടെ ആക്രമണത്തിന് ഇരയായവരുടെ സംസ്ഥാന സമ്മേളനവും പ്രതിഷേധ കൂട്ടായ്മയും സംഘടിപ്പിച്ചു. കേരളപ്പിറവി ദിനത്തില്‍ എറണാകുളം വഞ്ചി സ്‌ക്വയറിലാണ് പരിപാടി സംഘടിപ്പിച്ചത്. തെരുവ് പട്ടിയുടെ ആക്രമണത്തില്‍ ഉണ്ടായ പേവിഷബാധയെ തുടര്‍ന്ന് കഴിഞ്ഞ മെയ് മാസം ജീവന്‍ നഷ്ടപ്പെട്ട ഏഴ് വയസ്സുകാരി കൊല്ലം സ്വദേശിനിയായ നിയാ ഫൈസലിന്റെ മാതാവ് എന്‍. ഹബീറ സംഗമം ഉദ്ഘാടനം ചെയ്തു. എന്റെ പൊന്നുമോളെ എനിക്ക് നഷ്ടമായതുപോലെ ഇനി ആര്‍ക്കും സംഭവിക്കാതിരിക്കട്ടെ എന്ന അവരുടെ […]
അമ്പലംവിഴുങ്ങി അഴിമതി വിരുദ്ധദിനം – കാരൂര്‍ സോമന്‍, (ചാരുംമൂടന്‍)

പ്രഭാതത്തിലെ ചെങ്കതിരുകളുടെ കാന്തിപോലെയാണ് മനുഷ്യരുടെ ആത്മീയ സാംസ്‌കാ രിക പൈതൃകം കുടികൊള്ളുന്ന ശബരിമലയെ ലോക മലയാളികള്‍ കാണുന്നത്. കൊടുംങ്കാറ്റ് ഭൂമിയുടെ അടി ത്തറയിളക്കുന്നതുപോലെയാണ് കനകനിര്‍മ്മിതമായ പലതും ശബരിമലയില്‍ നിന്ന് ചരിത്രത്തിലാദ്യമായി കൊള്ളക്കാര്‍ കടത്തിയത്. മയില്‍പ്പീലികളുടെ വര്‍ണ്ണശബളിമ പോലെ കാന്തി പകരുന്ന പര്‍വ്വത മലമടക്കുകളാല്‍, പമ്പാ നദിയുടെ തീരത്തു് ധാരാളം കുന്നു കളാല്‍ ചുറ്റപ്പെട്ട് കിടക്കുന്ന സ്വര്‍ഗ്ഗത്തിലേക്കെന്ന പോലെ ലക്ഷക്കണക്കിന് സ്വാമിഭക്തര്‍ വരുന്ന ഇന്ത്യയിലെ പ്രമുഖ തീര്‍ത്ഥാടനകേന്ദ്രമാണ് ശബരിമല ശ്രീ ധര്‍മ്മ ശാസ്താക്ഷേത്രം. അവിടേക്കാണ് ആഗോള അയ്യപ്പ വിശ്വാസിയും […]
പ്രസംഗം കേള്‍ക്കാനിരിക്കുന്ന പെണ്‍ കുട്ടി-ശ്രീകല മോഹന്‍ദാസ്

ഇത്ര നല്ലൊരു കേള്‍വിക്കാരിയെ വേറേ യെവിടെ കിട്ടും ? കൊച്ചു പിള്ളേരെപ്പോലെ കൗതുക ത്തോടെ സശ്രദ്ധം കേട്ടുകൊണ്ടിരിക്കുകയാണു… ആദ്യ ചിത്രത്തില്‍ ഒരു കിളിക്കുഞ്ഞോ പൂച്ചക്കുഞ്ഞോ ഇരിക്കുന്ന പോലെയു ണ്ട് . അത്രക്കും നിഷ്‌കളങ്കമാണാ ഇരിപ്പും ഭാവവും.. സാധാരണ ആള്‍ക്കാര്‍ക്കു പ്രസംഗം കേള്‍ക്കാനൊക്കെ വലിയ താല്പര്യമൊന്നും കാണാറില്ല. കുറച്ചു നേരം നോക്കിയിരുന്നിട്ടു ശ്രദ്ധ തിരിക്കും… പിന്നെ അടുത്തിരിക്കുന്നോരോടു ഒന്നും രണ്ടും വര്‍ത്താനം പറയും.. ഇപ്പോള്‍ പിന്നെ മൊബൈലുമുണ്ടല്ലോ.. എല്ലാരും അതില്‍ കുത്തിക്കൊണ്ടിരി ക്കുന്ന കാണാം… ചിലരാട്ടെ പ്രസംഗമൊന്നും കാര്യമായി […]
മലയാളം മനോഹരം – സന്ധ്യ

മലയാളമേ, മലയാളമേ, മൃദുല മൊഴികളില്‍, ശ്രുതിലയമുണര്‍ത്തും, മാതൃഭാവത്തിന്‍ മാധുര്യമേ.. സരിഗമ മൂളും സാഗരത്തിരകള്‍ സ്വരജതിയുതിര്‍ക്കും സംഗീതമേ.. മനോഹര,മലയാളമേ…. മംഗളം ,മംഗളം മലര്‍വസന്തങ്ങള്‍ തിരുമുല്‍കാഴ്ചവെക്കും തിരുവോണപ്പുലരികള്‍, ധനുമാസക്കുളിരില്‍ കുളിച്ചു തോര്‍ത്തും തിരുവാതിരരാവുകള്‍. മണിവര്‍ണ്ണനേ കണികണ്ടുണരുന്ന വിഷുസംക്രമങ്ങള്‍, ജപമാല കോര്‍ക്കുന്ന നവരാത്രികള്‍.. പുണ്യനവരാത്രികള്‍.. മാമലനാടിന്‍ മരതകമേടുകള്‍, മധുമലര്‍വാടികള്‍, മയിലുകളാടും, മാമരക്കാടുകള്‍. മലര്‍വള്ളിക്കുടിലിലേ, കുയിലുകള്‍ പാടീ… തൂയിലുണര്‍ത്തീടുന്ന മലയാളമേ , മലയാളമേ, മംഗളം., മംഗളം
കാലയവനിക – കാരൂര്‍ സോമന്‍ (നോവല്‍-അധ്യായം 20)

ഏതോ ചോദ്യഭാവത്തില്‍ നിമിഷങ്ങള്‍ അവനെ നോക്കി സാധാരണ കാണാറുള്ള ഉന്മേഷമൊന്നും ആ മുഖത്ത് കണ്ടില്ല. എന്തും എപ്പോഴും തുറന്ന് പറയുന്നവന്‍ നിരാശയുടെ മുഖംമൂടിയണിഞ്ഞ് ഇരിക്കുന്നത് എന്താണ്? എന്താണ് കഴിഞ്ഞ രാത്രിയില്‍ അവന് സംഭവിച്ചത്? മനസ്സില്‍ ചോദ്യങ്ങള്‍ കെട്ടുപിണഞ്ഞു വരുന്നു. ജീവിത വിഷയങ്ങള്‍ അങ്ങനെയാണല്ലോ. കുരുമുളക് തൈകള്‍ മരത്തില്‍ അള്ളിപിടിച്ച് മുകളിലേക്ക് കയറുന്നതുപോലെ ജീവിതപ്രശ്‌നങ്ങളും കടന്നുവരും. ഞാനറിയാതെ ഇവന്റെ മനസ്സില്‍ എന്താണ് വികസിപ്പിച്ചെടുത്തത്. എന്താണ് അവന്റെ മനസ്സിനെ അലട്ടുന്നത്. ഒറ്റ രാത്രികൊണ്ട് താമസം മാറാനുള്ള ഒരു തീരുമാനമുണ്ടാകണമെങ്കില്‍ മറ്റൊരു […]
ഡോ. വേണു തോന്നയ്ക്കല്‍ – ആദ്യത്തെ പഴം

ഭൂമിയിലെ ആദ്യത്തെ പഴം ഏതെന്ന് പറയാമോ. വാഴപ്പഴം എന്നാണ് ശാസ്ത്ര മതം. ഏതാണ്ട് പതിനായിരം വര്‍ഷങ്ങള്‍ക്ക് മുമ്പാണ് വാഴപ്പഴം ഭൂജാതനായത്. ചൈനയാണ് ജന്മനാട്. ഇന്ത്യ, മലയ, ഇന്‍ഡൊനേഷ്യ, ഫിലിപ്പൈന്‍സ് ദ്വീപുകള്‍, തുടങ്ങിയ പ്രദേശങ്ങളും വാഴയുടെ ജന്മാവകാശം പേറുന്നുണ്ട്. വര്‍ഷത്തില്‍ എപ്പോഴും ലഭിക്കുന്ന ഒരു പഴമാണിത്. മൂസ്സേസിയാണ് (Musaceae) കുടുംബം. മൂസ (musa) എന്ന ജനുസിലാണ് (genus) വാഴ ഉള്‍പ്പെടുന്നത്. ഏതാണ്ട് എഴുപതോളം ജാതി വാഴകള്‍ ഉണ്ട്. അന്തോണിയസ് മൂസ (Antonius Musa) എന്ന പ്രശസ്തനായ ഗ്രീക്ക് സസ്യ […]
A Mother’s Day Recipe/A Ghee Rice-Fast & Easy-YouTube
അതിജീവനം-അലീന നൗഷാദ് അരീക്കോട്

ബസ്സിറങ്ങി കവലയിലെ ആള്‍ക്കൂട്ടത്തിനരികിലൂടെ തന്റെ ശരീരത്തെ മാക്‌സിമം ഒതുക്കിപ്പിടിച്ച് രാധ നടന്നു… പക്ഷേ..കണ്ണടച്ച് പാല് കുടിക്കുന്ന പൂച്ചയുടെ കൗശലം പോലെയായിരുന്നു ആ സാഹസം… അപ്പോഴേക്കും കാലടി ശബ്ദത്തെ പിന്തുടര്‍ന്നോണം അവളുടെ ജീവചരിത്രം അവര്‍ പോസ്റ്റുമോര്‍ട്ടം ടേബിളിലേക്ക് നഗ്‌നമാക്കി കിടത്തി കഴിഞ്ഞിരുന്നു.. ‘ ഇവള്‍ക്ക് മാത്രെന്താ ഇരുട്ടും വരെ പണി, വേറേം പെണ്ണുങ്ങളില്ലേ നാട്ടില്.. മാനം മര്യാദക്ക് ജോലിക്ക് പോണോര്.. ‘ മൂക്കറ്റം മോന്തിയ കള്ളിന് മുകളിലും രാജപ്പന്റെ സദാചാരബോധം നാവിന്‍ തുമ്പില്‍ പുറത്ത് ചാടാന്‍ വെമ്പല്‍ കൊണ്ടു… […]
പട്ടാളച്ചേട്ടന്‍-സുജ ശശികുമാര്‍

പണ്ട് കാലത്ത് പട്ടാളത്തിലൊക്കെ ഒരു ജോലി കിട്ടുകയെന്നു വെച്ചാല്‍ വളരെ പ്രയാസമാണ്. അന്നൊക്കെ പൊതുവേ ഗവണ്‍മെന്റ് ജോലിക്കാരും കുറവാ, പൊതുവേ കര്‍ഷകരാണ് ഉണ്ടായിരുന്നത്. അങ്ങനെയുള്ള കാലത്താണ് രാമചന്ദ്രന്‍ നായര്‍ക്ക് പട്ടാളത്തില്‍ കിട്ടിയത്. അത് നാട്ടുകാര്‍ക്കും വീട്ടുകാര്‍ക്കും ഏറെ സന്തോഷമുളവാക്കി- അവരത് ആഘോഷമാക്കി ഒത്തുകൂടി. നാട്ടുകാരെല്ലാം നായരെ പട്ടാളച്ചേട്ടനെന്ന് സ്‌നേഹപൂര്‍വ്വം വിളിച്ചു. രാമചന്ദ്രന്‍ നായര് ആ കുടുംബത്തിലെ ഏക മകനാ ഇപ്പൊ പട്ടാളക്കാരനും. അതിന്റെ ഗമ ബന്ധുക്കളൊക്കെ കാണിച്ചു. നാട്ടുകാര്‍ക്കിടയിലും, ബന്ധുക്കള്‍ക്കിടയിലും രാമചന്ദ്രന്‍ നായര് ‘ഹീറോ’ യായി. പട്ടാളത്തില്‍ […]
പ്രണയ വല്ലരി തളിരിട്ട കാലം-റെജി ഇലഞ്ഞിത്തറ

ഇനിയും ഇതുപോലെ വസന്തങ്ങള്‍ പൂവണിയുമെന്ന് ഉറപ്പില്ല. ഒരു പതിറ്റാണ്ട് കാലം ചിത്രശലഭം കണക്കേ പാറിനടന്ന തിരുമുറ്റം. പട്ടുപാവാടയില്‍ ഉടുത്തൊരുങ്ങി ഉള്ളില്‍ ഉത്സവാഘോഷ തിമിര്‍പ്പോടെ സഹപാഠികളില്‍നിന്നും ആട്ടോഗ്രാഫില്‍ ചെറു കുറിപ്പുകളൂം കയ്യൊപ്പുകളൂം വാങ്ങുന്ന തിരക്കിലാണ്. മരം പെയ്യുന്ന ചെറുതുള്ളികള്‍ ദേഹത്തെ പുല്‍കുമ്പോള്‍ മനസ്സ് നിറയുന്ന ഉള്‍പുളകം പോലെ, പറഞ്ഞറിയിക്കാന്‍ കഴിയാത്തവിധം എന്തോ ഒന്ന്. പരീക്ഷചൂട് പാടേ മറന്നിരിക്കുന്നു, സുഹൃത്തുക്കള്‍ പരസ്പരം ആശ്ലേഷിക്കുന്നു, ഹസ്തദാനം ചെയ്യുന്നു. പതിവുപോലെ നാലുമണി ബെല്ല് നീട്ടിയടിച്ചപ്പോള്‍ സന്തോഷം വിതുമ്പലായി. വലിയ പരീക്ഷ കൂടി കഴിഞ്ഞാല്‍ […]
കവിതയുടെയും കിനാവിന്റെയും നികുഞ്ജം-ടി ഐശ്വര്യ

ചങ്ങമ്പുഴയുടെ ‘മനസ്വനി’ എന്ന കവിത ഒരു ഭാവാത്മകവിലാപമാണ്. വികാരത്തിന്റെയും നിരാശതയുടെയും ആത്മസംതൃപ്തിയുടെയും മന്ദ്രധ്വനികള്‍ അതില്‍ പലസ്ഥലങ്ങളിലും കേള്‍ക്കാം. കുയിലിന്റെ ഗാനംപോലെ ആ കവിത ഹൃദയഹാരിയാണ്. ശുദ്ധസംഗീതമായി അതുയരുന്നു. ബുദ്ധിയല്ല ഹൃദയമാണ് പാടുന്നത്. ചിന്തപോലും ഭാവാത്മകത്വത്തില്‍ വിലയം പ്രാപിക്കുന്നു. മലയാള കവിതയ്ക്ക് ഏത് ഔന്നത്യത്തില്‍ ചെന്നുചേരാമെന്നതിന് ഇത് ഉത്തമനിദര്‍ശനമാണ്. ഇതെല്ലാമാണെങ്കിലും ‘മനസ്വിനി’യും ഒരു മധുരസ്വപ്നമാണെന്ന കാര്യമാണ് ഏറ്റവും പ്രധാനം. അതു വായിക്കുമ്പോള്‍, ആ സ്വപ്നം നമ്മുടെ ജീവിതത്തിന്റെ ഒരനുപേക്ഷണീയഘടകമായി പരിണമിക്കുന്നു. കിനാവും യുക്തിവിചാരവും പരസ്പരവിരുദ്ധങ്ങളാണല്ലോ. ഇവിടെ ആ വൈരുദ്ധ്യമില്ലെന്നു […]
let’s welcome a healthy generation-Leelus Thomas BOTSWANA

When I go to sleep without a blanket, Mom will definitely wake up with one. Now, I swing my mother in the cradle of civilization. Politically, we may be blind, but patriotically, we’re vigilant. No matter what, common people are the remote control from behind the political party. We have the stamina and guts to […]
ജനനി ജന്മഭൂമി-കലാ പത്മരാജ്

മലയാളക്കര തന്റെ തനിമതന്‍ തനുവെല്ലാം മാനവ മാനസ ചിറകിലേറ്റി. അതിലൂറ്റം കൊള്ളുമീ കേരളീയര്‍ നാം അതിലേറെ അഭിമാന ഭാജനങ്ങള്‍. സഹ്യസാനുക്കളും കേരനിരകളും ഇടതിങ്ങി വാഴുമെന്‍ മലനാട്. അണിയുന്നു പൂമാല പോലെയാ മാറിലാ മൃദുമന്ത്രണത്തിന്റെ പെരിയാറും. കാലം മായ്ക്കാത്ത കാവ്യവും ഗീതിയും അലയടിച്ചൊഴുകുന്നു മറുനാട്ടില്‍. അടിയിട്ടുറപ്പിച്ച ആത്മബോധത്തിന്റെ മിഴിവേകും സംസ്‌കാര പൈതൃകവും. തെയ്യവും തുള്ളലും കഥകളിയാട്ടവും വേറിട്ട കൊഞ്ചലായി തുഞ്ചനിലും. ഗതകാല സ്മരണകള്‍ അയവിറക്കാനെന്നും പ്രിയഗാഥയാകുമെന്‍ മലയാളവും. കരുണതന്‍ കനിവേറും മാതാവിലും ഏറെ പ്രിയ തോഴനാകുമീ വാവരിലും മമ […]
കടല്‍ പോലെ ജീവിതം-ജോസ് ക്ലെമന്

വിജയപ്രദമായൊരു ജീവിതം പലപ്പോഴും ശ്രദ്ധേയമായിരിക്കണമെന്നില്ല. ഗുരുതരമായ പ്രശ്‌നങ്ങളിലൂടെ കടന്നുപോന്നാലേ ജീവിതം വിജയിക്കുകയുള്ളുവെന്നു ധരിക്കാനും പാടില്ല. ഈശ്വരാനുഗ്രഹങ്ങളാല്‍ അലംകൃതവും സഹോദര സ്‌നേഹത്താല്‍ എരിയുന്നതുമായ വിനീത ജീവിതമാണോ നമ്മുടേതെങ്കില്‍ ആ ജീവിതം ധന്യം തന്നെ. കലി പൂണ്ട കടലലകള്‍ പാറക്കൂട്ടത്തെ ആക്രമിക്കുന്നതു പോലെ തന്നെ ആരുടെയും ശ്രദ്ധയാകര്‍ഷിക്കാതെ ഇഴഞ്ഞിഴഞ്ഞു വന്നു മണല്‍ തീരത്തെ നിശ്ശബ്ദമായി മൃദുലമായി സ്പര്‍ശിക്കുന്ന തിരകളും കണ്ടിട്ടില്ലേ ? പ്രശാന്തമായ തിരകള്‍ തീരത്തെ മുഴുവന്‍ ആവരണം ചെയ്യുന്നതു പോലെ ശാന്തജീവിതം കൊണ്ട് നമ്മുടെ ദിനങ്ങള്‍ നിറവുള്ളതാക്കണം. സ്വച്ഛമായി […]
ഫാല്‍ഗുനസന്ധ്യയില്‍ കൊഴിഞ്ഞ പ്രണയപുഷ്പം-ഗിരാജാ വാര്യര്‍

നിശാഗന്ധികള്‍ മൊട്ടിടുന്ന ഫാല്‍ഗുനസന്ധ്യ! വിന്ധ്യശൈലത്തിന്റെ താഴ്വരയില്‍ പാര്‍വതീപൂജയ്ക്ക് പൂ നുള്ളുവാന്‍ വന്നതാണ് ആ ദ്രാവിഡരാജകുമാരി! അവള്‍ താടക! ആ താഴ്വര അവളുടെ സൈ്വരവിഹാരരംഗമാണ്! അവിടെയാണ് പെണ്മനസ്സിനെ ഉന്മാദം കൊള്ളിക്കുന്ന സുന്ദരഗാത്രത്തോടെ, ആ കാമസ്വരൂപനെ, ശ്രീരാമനെ,അവള്‍ ആദ്യമായി കാണുന്നത്. താമരച്ചോലയ്ക്കരികേ, ഏതോ ഒരു മുനി കൊണ്ടുനടക്കുന്ന ആ യുവാവിനെ കണ്ടമാത്രയില്‍ അവള്‍ കണ്ണെടുക്കാതെ ഒരഭൗമരോമാഞ്ചമായി നിന്നുപോയി! ആദ്യദര്‍ശനത്തില്‍ത്തന്നെ അനുരാഗവിവശയായ ആ പെണ്‍കിടാവ് രാമന്റെ അരികിലെത്തുന്നു. ‘ ചിത്രശിലാതലങ്ങള്‍ക്കുമീതെ മലര്‍മെത്ത വിരിക്കും സുരഭിയാം തെന്നലില്‍ ആ രാത്രി സ്വപ്നവും കണ്ടു […]



