ഷിരോഡയിലെ ശില്പി-പ്രശാന്ത് പഴയിടം

ഷിരോഡ മുംബൈക്കും ഗോവയ്ക്കും മദ്ധ്യേ സ്ഥിതിചെയ്യുന്ന ഒരു മനോഹര ഗ്രാമം. കാടും മലനിരകളും കടലും ചേര്‍ന്ന ഈ ഗ്രാമം കരകൗശല നിര്‍മാണങ്ങള്‍ക്കും വിവിധ മുള ഉല്‍പ്പന്നങ്ങള്‍ക്കും പ്രശസ്തമാണ്. പ്രധാന ദേശിയപാത കടന്നുപോകുന്ന ഈ ഗ്രാമത്തിലാണ് രാജു എന്ന ശില്പി ജീവിക്കുന്നത്. പ്ലാസ്റ്റര്‍ ഓഫ് പാരീസ് ഉപയോഗിച്ച് മനോഹരമായ ശില്പങ്ങള്‍ ഉണ്ടാക്കി വില്‍ക്കുന്നയാളാണ് രാജു. സഹായിയായി ഭാര്യ കോമളും ഉണ്ട് . രണ്ടും ഒന്നും വയസ്സുള്ള രണ്ട് പിഞ്ചു കുഞ്ഞുങ്ങളാണ് ഇവര്‍ക്കുള്ളത്. കുട്ടികള്‍ സ്‌കൂളില്‍ പോകാറാകുന്നതിന് മുന്‍പ് വഴിയോരത്തെ […]
സൗവര്‍ണ്ണകന്യക-ഉഷാ ആനന്ദ്

കുന്നിന്‍ചെരുവിലെ കൊട്ടാരകെട്ടുള്ളില്‍ വാഴ്വിലേക്കെത്തിനോക്കുന്നനീ പൈങ്കിളി ശ്യാമവര്‍ണ്ണാംബരമാകെ കുളിര്‍പ്പിച്ചു താരകം പൂത്തപോല്‍ മിന്നിത്തെളിയുന്നു നീലക്കസവു ഞൊറിഞ്ഞുടയാടയില്‍ വര്‍ണ്ണാഭ തീര്‍ക്കുന്നു ഹൃദ്യതേ നീയെന്നും സൗഭാഗ്യസൗവര്‍ണ്ണ സൗന്ദര്യമാണല്ലീ ആര്‍ത്തുല്ലസിക്കുവാന്‍ പോരുക കന്യകേ പുല്‍ത്തലപ്പിന്റെയാ,തുഞ്ചത്തിരിയ്ക്കുന്ന വെള്ളിമണിപോല് നേത്രത്തിന്‍ ചന്തവും ഇമ്പച്ചുവടിന്റെ ധാടിയും മോടിയും മേനിയഴകിന്റെ സ്‌നിദ്ധഗാംഭീര്യവും പീലിവിടര്‍ത്തിനീയാടി രസിയ്ക്കുമ്പോ ളെ,ന്തൊരുചേലാണു കണ്ടുനില്ക്കാന്‍ അംബരമൊന്നാകെ വട്ടംകറങ്ങുംപോല്‍ നൃത്തംചവിട്ടുന്നു സുന്ദരിപൈങ്കിളി ആനയുമില്ലാതെയമ്പാരിയില്ലാതെ കൂട്ടൊന്നു കൂടുവാന്‍ ചങ്ങാതിയില്ലാതെ മേളക്കൊഴുപ്പിന്റെ നാദസ്വരംതീര്‍ത്ത് ചേലാര്‍ന്നു ചേലാര്‍ന്ന് കണ്ണിന്റെ പൊന്‍ കണി !
ജമീലാന്റുമ്മ-റെജി ഇലഞ്ഞിത്തറ

കൂറ്റന്‍ കപ്പലുകള്‍ പുറംകടലില്‍ നങ്കുരമിട്ട് ചരക്ക് ഇറക്കാനുള്ള ഊഴം കാത്തുകിടക്കുന്നു. വലിയ ബാര്‍ജുകളില്‍ പോയി കപ്പലില്‍ നിന്നും അരിയും ഗോതമ്പുമെല്ലാം കടല്‍ പാലത്തില്‍ എത്തിച്ച്, അവിടെ നിന്നും വേണം കരയിലേക്ക് കൊണ്ടുപോകാന്‍. ലോറികള്‍ വരിവരിയായി ലോഡ് കയറ്റാന്‍ കാത്തിരിക്കുന്നു. മോശം കാലാവസ്ഥയോ കാറ്റോ കോളോ ഉണ്ടെങ്കില്‍ എല്ലാം അവതാളത്തിലാവും. കിഴക്കിന്റെ വെനീസ് എന്ന് ബ്രിട്ടീഷ് വൈസ്രോയി കഴ്‌സണ്‍ പ്രഭു സായിപ്പ് വിളിച്ച ആലപ്പുഴയുടെ പ്രതാപം ഏഴു കടലും കടന്ന് അപ്പുറം എത്തി. പാശ്ചാത്യ രാജ്യങ്ങളുടെ സ്വീകരണമുറി മുതല്‍ […]
ആരാണ് ഞാന്‍..?-ജയന്‍ വര്‍ഗീസ്

ആരാണ് ഞാനീ പ്രപഞ്ച വനികയില്‍ ആരുമേയല്ലാത്ത കേവല ധൂളി പോല്‍ ! ആദരിച്ചീടുവാനാ – ണെങ്കില്‍ എത്രയോ ആദര്‍ശ ശാലികള്‍ മേവുമീ ഭൂമിയില്‍ ? ആദിയിലേതോ വികാസ വിസ്‌ഫോടന – മാകെ പടര്‍ത്തിയ മേഘ നെബുലകള്‍ ആകര്‍ഷണത്തിന്റെ – യച്ചുതണ്ടില്‍ ചുറ്റു – ആയിരം കോടികള്‍ താരാ പഥങ്ങളായ് ആയതില്‍ നിന്നൊരു സൂര്യ താരാട്ടിന്റെ ആവേശമെന്നെ – യുണര്‍ത്തിയോ ഭൂമിയില്‍. ? ആരും തിരിഞ്ഞു നോക്കാതെ സമാനങ്ങ – ളാകാശ ഗംഗയില്‍ പോലും അലയവേ ആരുടെ മാറിലെ […]
കാലയവനിക – കാരൂര്‍ സോമന്‍ (നോവല്‍-അധ്യായം 21)

മാണിയുടെ വിടര്‍ന്ന കണ്ണുകള്‍ മിനിയുടെ കണ്ണുകളില്‍ നട്ടിരുന്നു. കണ്ണുകളില്‍ ജിജ്ഞാസയോ, വിമുഖതയോ, ആനന്ദാശ്രുക്കളോ ഒന്നമറിയില്ല. മനസ്സ് പെട്ടെന്ന് ഞെളിപിരികൊണ്ടു. ഇവള്‍ എന്താണ് പറയുന്നത്. അവളുടെ മുറിയില്‍ ഉറങ്ങാനോ? ഉള്ളില്‍ അറിയാതെ ഒരു ദീര്‍ഘനിശ്വാസമുയര്‍ന്നു. അവള്‍ മുന്നോട്ടുവെച്ച നിര്‍ദ്ദേശം ഔദാര്യമായി കാണുകയോ കണ്ണടച്ച് തള്ളികളയുകയോ ചെയ്യാം. എന്റെ സാന്നിദ്ധ്യം അവള്‍ ആഗ്രഹിക്കുന്നുണ്ട്. ആ വാക്കുകളില്‍ നിന്ന് വ്യക്തമാകുന്നത് അതല്ലേ. ആണോ? അതോ യൗവന മോഹത്തിന്റെ മനുഷ്യസഹജമായ ചാപല്യമോ? അവിടെ സമ്മര്‍ദ്ദങ്ങള്‍ മോഹങ്ങള്‍ ഉടലെടുക്കും. അത് തെറ്റുകളിലേക്ക് വഴുതിപോകാനുള്ള അവസരങ്ങളുണ്ടാക്കും. […]



