LIMA WORLD LIBRARY

പ്രകൃതിയിലലിയാം-ദീപ ബിബീഷ് നായര്‍

ഓളത്തില്‍ ചാഞ്ചാടിയും താളത്തില്‍ കുണുങ്ങിയും ഒഴുകി നടപ്പാണ് നൗകയാം കമനിയും വിണ്ണതിലൊരു കൂട്ടം വാരിദമൊഴുകുന്നു വശ്യമാമൊരു പഞ്ഞിത്തുണ്ടുകള്‍ ചേര്‍ന്ന പോലെ അരുണനസ്തമയഛായയി- ലൊളിക്കുവാനാഴിയിലകലെയായ് മാറുമാ കാഴ്ച കാണാം ഓരത്തായ് മാമരത്തിന്‍ ചില്ലകള്‍ മെല്ലെയതാ ആയത്തില്‍ തൊടാനായി കൊതിക്കുന്നംഭസ്സിനെ കണ്ണിനു കുളിരേകും കാഴ്ചകള്‍ കാണുവാനായമ്മയാം പ്രകൃതിയിലലിയാം വൈകീടാതെ

അവാര്‍ഡ് ചിലര്‍ക്കുള്ള മറുപടിയോ?-ജയരാജ് പുതുമഠം

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം നടത്തിയത് ജനങ്ങളാണോ എന്ന് സന്ദേഹം തോന്നത്തക്കവിധം തികച്ചും ഉചിതമായ രീതിയിലാണ് അവാര്‍ഡ് നിര്‍ണ്ണയം നടത്തിയിരിക്കുന്നത്. ഒരു ആകസ്മിക സംഭവവും അതിന്റെ പരിണിത പരിഹാരപ്രക്രിയകളും വിസ്മയകരമായ വികാരവായ്പ്പോടെ അവതരിപ്പിച്ചു എന്നതാണ് മഞ്ഞുമ്മല്‍ ബോയ്‌സിന്റെ മാറ്റ് കൂട്ടുന്നത്. ഹോളിവുഡ് സിനിമകളിലൊക്കെ ചാള്‍സ് ബ്രോണ്‍സനും, ഗ്രിഗറി പെക്ക്കും, ക്ലിന്റീസ്റ്റ്വുഡും, ആന്റണി ക്വീനുമൊക്ക അഭിനയത്തിന്റെ അത്ഭുതവിളക്കിലൂടെ കാട്ടിത്തന്ന സാഹസികസംഭവങ്ങളുടെ തീവ്രത ഒട്ടും കുറവില്ലാതെ പ്രേക്ഷകര്‍ക്കുമുന്നില്‍ അവതരിപ്പിയ്ക്കാനായി എന്നതാണ് സംവിധായകനായ ചിദംബരത്തിന്റെ മഹിമ. ഈ ചിത്രം കണ്ടനാളില്‍ […]

സ്‌നേഹത്തിന്റെ ദ്വിമാനം-ജോസ് ക്ലെമന്റ്

സ്‌നേഹത്തില്‍ നിന്നാണല്ലോ നമ്മുടെയൊക്കെ ഉത്ഭവം തന്നെ. നമ്മുടെ അസ്ഥിത്വോദ്ദേശവും സ്‌നേഹം തന്നെയാണ്. നാം ഈ ഭൂമിയില്‍ സ്‌നേഹിക്കാനും സ്‌നേഹിക്കപ്പെടാനും പഠിക്കുകയാണ്. അങ്ങനെ നിത്യ സ്‌നേഹം നുകര്‍ന്ന് ജീവിക്കാന്‍ വിളിക്കപ്പെട്ടവരാണ് ഓരോരുത്തരും . നമ്മുടെ സ്‌നേഹത്തിന് ദ്വിമാനങ്ങളാണുള്ളത്. ആദ്യത്തേത് നമ്മോട് തന്നെയുളള സ്‌നേഹം. രണ്ടാമത്തേത് മറ്റുള്ളവരോടുള്ള സ്‌നേഹം. പലപ്പോഴും നാം നമ്മിലേക്ക് മാത്രം ശ്രദ്ധ തിരിക്കുകയാണ് പതിവ്. സ്വയം സ്‌നേഹിച്ചു മാത്രം കഴിയുമ്പോള്‍ നാം ഇരുട്ടിലാണ് സഞ്ചരിക്കുന്നതെന്ന് ഓര്‍ക്കുന്നില്ല. അപരരെ സ്‌നേഹിക്കുമ്പോഴാണ് നാം പ്രകാശവീഥിയിലാകുന്നത്. നമ്മുടെ സ്‌നേഹം നമ്മിലേക്കു […]

ഡൈനസോര്‍ മുട്ട-ഡോ.വേണു തോന്നയ്ക്കല്‍ 

ചൈനയിലെ Jiangxi പ്രവിശ്യയില്‍ നിന്നും ഡൈനസോര്‍ ഭ്രൂണ (മുട്ട) ത്തിന്റെ ജീവാംശം അഥവ ഫോസ്സില്‍ (fossil) ഗവേഷകര്‍ കണ്ടെത്തി. യൂണിവേഴ്‌സിറ്റി ഓഫ് ജിയോ സയന്‍സ്സസ് (University of Geosciences) ആണ് ഈ കണ്ടെത്തല്‍ പുറം ലോകത്തെ അറിയിച്ചത്. കണ്ടെത്തിയ ഫോസില്‍ മുട്ട ഭീമാകാരനായ ഒരു ഡൈനസോറിന്റേതാണ്. അവ ഡക്ക്ബില്‍ഡ് ഡൈനസോര്‍ (duckbilled dinosaur) ഗണത്തില്‍ പെടുന്നു. ഡക്ക് ബില്‍ഡ് ഡൈനസോറുകള്‍ സസ്യഭോജികള്‍ ആണ്. ഇവ ഹാഡ്രോസോറിഡെ (Hadrosauridae) കുടുംബത്തില്‍ ഉള്‍പ്പെടുന്നു. ഡൈനസോറുകളുടെ സമ്പൂര്‍ണ്ണ വംശനാശത്തിന് തൊട്ടു മുമ്പുള്ള […]

വേര്‍ക്ക് മീസ്റ്ററുടെ രാഗലയങ്ങള്‍ അഥവാ ചെറുത്തുനില്‍പ്പിന്റെ വിഷാദം-സാബു ശങ്കര്‍

||||||||

ലോകസിനിമയില്‍ അത്യപൂര്‍വ്വമായ സ്ഥാനം അലങ്കരിക്കുന്ന ചലച്ചിത്രസൃഷ്ടികളാണ് ഹംഗേറിയന്‍ സിനിമയുടെ ചരിത്രത്തിലുള്ളത് . സോള്‍ത്താന്‍ ഫാബ്രി , കരോളി മാക് , മിക്ളോസ് ജാങ്സോ , ഇസ്തവാന്‍ സാബോ , ഇസ്താവാന്‍ ഗാള്‍ , മാര്‍ത്ത മെസാറോസ് തുടങ്ങിയ സംവിധായകര്‍ ലോകസിനിമയില്‍ ശ്രദ്ധേയരാണ് . പ്രമേയത്തിലും ആഖ്യാനത്തിലും ദൃശ്യഭാഷയിലും നൂതനമായ സങ്കേതങ്ങള്‍ അവര്‍ കണ്ടെത്തി . ആ സര്‍ഗ്ഗധാരയുടെ തുടര്‍ച്ചയില്‍ അതിനൂതന പ്രതീകഭാഷ ആവിഷ്‌കരിച്ച സംവിധായകനാണ് ബേല താര്‍ . ഐ എഫ് എഫ് കെ യില്‍ അദ്ദേഹത്തിന് […]

അവാര്‍ഡിന്റെ അതിര്‍വരമ്പുകള്‍ – കാരൂര്‍ സോമന്‍, (ചാരുംമൂടന്‍)

ഒരു സമൂഹത്തെ പുനരുദ്ധരിക്കേണ്ട സാമൂഹ്യ കലാ സാംസ്‌കാരിക രംഗത്തുള്ളവരുടെ മനഃ സാക്ഷി റബര്‍ പന്തുപോലെ ഉരുളുകയാണ്. അധികാരമേധാവിത്വം ശക്തമായാല്‍ അത് ദേശീയ സാംസ്‌കാ രിക ബോധത്തെ അശക്തമാക്കും, അസ്ഥിരപ്പെടുത്തും. പതിറ്റാണ്ടുകളായി കേരളത്തിലെ നവോദ്ധാന നായകര്‍ പടുത്തുയര്‍ത്തിയ സാമൂഹ്യ സാംസ്‌കാരിക പരിഷ്‌ക്കാര ങ്ങളുടെ ശക്തി ക്ഷയിച്ചുകൊണ്ടിരിക്കു ന്നതിന്റെ അനുരണനങ്ങളാണ് വേടന്‍ എന്ന ഹിരന്‍ ദാസ് മുരളിക്ക് മികച്ച ഗാന രചനയ്ക്ക് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം കൊടുത്തതിലൂടെ കണ്ടത്. അക്കാദമി അവാര്‍ഡുകള്‍ കരുത്തറ്റ ആത്മാവ് കുടികൊള്ളുന്ന കൃതികള്‍ക്കാണോ കൊടുക്കുന്നതെന്ന ചോദ്യം […]

ഫലിതരാജകുമാരന്‍-ഡോ.പി.എന്‍. ഗംഗാധരന്‍ നായര്‍

ജീവിതത്തില്‍ ഒരു തീപ്പെട്ടി മരുന്നിനോളം എങ്കിലും ഫലിതം കാത്തുസൂക്ഷിക്കണമെന്ന് പറഞ്ഞത് എഴുത്തുകാരനായ തിക്കോടിയനാണ്. മാര്‍ത്തോമാ സഭയുടെ സൂര്യതേജസ് ഡോക്ടര്‍ ഫിലിപ്പോസ് മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത, ചിരിയുടെ പൂത്തിരികളും അമിട്ടുകളും പ്രയോഗിച്ചാണ് തന്റെ ജീവിതത്തിലുടനീളം പെരുമാറിയത്. ‘ദൈവം ഫലിതം സംസാരിക്കുന്നു’, എന്ന പുസ്തകത്തില്‍അദ്ദേഹം പറയുന്നു:’ദൈവം ഫലിതം പറയുമോ എന്ന് പലരും എന്നോട് ചോദിക്കാറുണ്ട്.ദൈവം എന്നോട് ഫലിതം പറയാറുണ്ടെന്ന് എനിക്കറിയാം. ആ ഫലിതങ്ങളില്‍ ചിലതൊക്കെ ഞാന്‍ എന്റെ സ്‌നേഹിതന്മാരുമായി പങ്കുവെക്കാറുമുണ്ട് ‘. ക്രിസോസ്റ്റം തിരുമേനി പറയുന്ന ഫലിതങ്ങളില്‍ സാധാരണക്കാര്‍ […]

പത്രാസ്‌-ശ്രീകല മോഹന്‍ദാസ്

കുഞ്ഞിക്കസവു മുണ്ടുടുത്തു അതിനു ചേരുന്ന കുപ്പായമിട്ടു കാലില്‍ കുഞ്ഞിച്ചെരിപ്പുമിട്ടു കുഞ്ഞു വാവച്ചന്‍ ഒരുങ്ങിക്കഴി ഞ്ഞു… അവന്റെ പത്രാസിലുള്ള ആ ഇരി പ്പൊക്കെ ഒന്നു കാണേണ്ടതു തന്നെയാണു കേട്ടോ പൊന്നോണമല്ലേ, എല്ലാവരും അണിഞ്ഞൊരുങ്ങുമ്പോള്‍ പിന്നെ ഇത്തിരിക്കുഞ്ഞനും ഒരുങ്ങാതെ പറ്റുമോ… അപ്പുറത്തുന്നാരോ നോക്കു ന്ന കണ്ടതു കൊണ്ടാവാം കുഞ്ഞന്റെ ചുണ്ടില്‍ ഒരു ചിരി വിടരുന്നുണ്ടു. ” എങ്ങനെയുണ്ടു, എന്നെ കണ്ടിട്ടു ചന്തമുണ്ടോ ‘ എന്നാണു ആ കള്ളചിരിയുടെ അര്‍ത്ഥമെന്നു കാണുന്നവര്‍ക്കു തോന്നിപ്പോവും.. മാത്രമല്ലാ കുപ്പായമൊക്കെ ഇടീച്ചു കഴിഞ്ഞപ്പോള്‍ റ്റാറ്റ പോകാമെന്നു […]

രഞ്ജിത്ത് പഞ്ചാബി-ശ്രീ മിഥില

ബ്യുട്ടി പാര്‍ലര്‍ ലെ പുതിയ ആണ്‍കുട്ടിയെ കണ്ട് ചോദ്യരൂപത്തില്‍ നെറ്റി ചുളിപ്പിച്ചു ഹേമയെ നോക്കി. പെണ്ണുങ്ങളുടെ പാര്‍ലറില്‍ ആണ്‍കുട്ടിയോ. ഹേമയുടെ അടുത്തുപോയി കാതില്‍ ഒരു സംശയം ചോദിച്ചു. ‘ഇവനേതാ…. നീ ഒന്നു നോക്കൂ.. ‘ഹെയര്‍ കട്ടിങില്‍ വിരുതനാണ്. ഇവനെ നിയമിച്ചതില്‍പിന്നെ ആളൊഴിഞ്ഞിട്ടില്ല ഈ പാര്‍ലറില്‍.’ അവന്റെ വിരലുകള്‍ ഒരു മന്ത്രവാദിയുടെ ചലനങ്ങള്‍പോലെ ധൃതിയില്‍ ചലിച്ചുകൊണ്ടേയിരുന്നു. ‘എനിക്ക് ഹെയര്‍സ്പാ വേണമായിരുന്നു ഹേമേ.’ ‘അതിനെന്താ ഇപ്പോള്‍തന്നെ അവന്‍ ചെയ്യും.’ ‘ ഓ അതു വേണോ എനിക്കത്ര വിശ്വാസം പോരാ.. ‘നീ […]

Lamp of Identity-Leelamma Thomas, Botswana

Though scattered across the world, A rhythm of letters still shimmers in our eyes. Malayalam, the language scented with the soil of our motherland. Unknowingly, on the tip of the tongue, Our mother’s lullaby blooms; Unwittingly, the heart awakens at the sound of a single word — Malayalam! As pages unfold into new worlds, Our […]

ജന്മദീര്‍ഘമാം തേങ്ങല്‍ പോലെ-ഡോ. മുഞ്ഞിനാട് പത്മകുമാര്‍

(ലാലിമയുടെ കഥകള്‍’.. എന്ന എന്റെ പുതിയ കഥാ സമാഹാരത്തെക്കുറിച്ച് പ്രശസ്ത സാഹിത്യകാരനും നിരൂപകനുമായ Dr. മുഞ്ഞി നാട് പത്മകുമാറിന്റെ വാക്കുകള്‍) നിശബ്ദമാക്കപ്പെട്ടതെന്തും ഒരു എഴുത്തുകാരന് ഏറെ പ്രിയപ്പെട്ടതാണ്. അത് അവനില്‍ ഉരുവം കൊണ്ട് കഥയോ,കവിതയോ ആയി കാലാന്തരത്തില്‍ പുനര്‍ജ്ജനിച്ചിട്ടുണ്ടാവും. അതവന്റെ ജ്വാലാമുഖങ്ങളാണ്. സാഹിത്യം അങ്ങിനെയാണ് ഒരെഴുത്തുകാരന്റെ ആത്മബലിയായിത്തീരുന്നത്. അവന്‍ ജീവിതത്തെ തൊടുമ്പോള്‍ അതുവരെയും തോന്നിത്തുടങ്ങാത്ത ഒരൊ ഴുക്ക് സമാരംഭിക്കുകയായി. അവനതില്‍ അഗ്‌നിശുദ്ധിയാര്‍ന്ന വാക്കുകള്‍ കൊണ്ട് അഗാധമായ മുഴക്കങ്ങള്‍ സൃഷ്ടിക്കുന്നു. മലകളില്‍ മഞ്ഞു പെയ്യുന്നത് പോലെ, സ്മൃതികളുടെ കുളിരില്‍ […]

ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം-ശംസീര്‍ ചാത്തോത്ത്/ ചെറുവാഞ്ചേരിക്കാരന്‍

ജെസി മഹ്റൂഫിന്റെ ഓര്‍മ്മക്കുറിപ്പുകളുടെ സമാഹാരം ‘ ഓര്‍മ്മപ്പച്ച ‘ വായിക്കുകയായിരുന്നൂ.. ഈ കൃതി, വായനക്കാരനെ തന്റെ തന്നെ ബാല്യത്തിലേക്ക്, ആ പഴയ വീടുകളുടെ മഞ്ഞളിച്ച മതിലുകളിലേക്കും അങ്ങേയറ്റം മധുരമായ ബന്ധങ്ങളുടെ ചെറുനിമിഷങ്ങളിലേക്കും വിളിച്ചുവരുത്തുന്നു. എഴുത്തുകാരി നെയ്‌തെടുത്തത് വെറും ഓര്‍മ്മകളല്ല, അത് കാലത്തിന്റെ മണവായ മണ്ണില്‍ നിന്ന് പൊങ്ങി വരുന്ന ആത്മാനുഭവങ്ങളാണ്. കുട്ടിക്കാലത്തിന്റെ മുത്തശ്ശിക്കഥകളും മഴയെത്തിയപ്പോള്‍ മണ്ണിന്റെ മണവും കൂട്ടുകാരുടെ അങ്ങേയറ്റം നിഷ്‌കളങ്കമായ ചിരിയും ഈ കൃതിയില്‍ നനുത്ത സാന്നിധ്യമായി മാറുന്നു. സ്‌കൂള്‍ ജീവിതത്തിന്റെ നര്‍മ്മവും കൗതുകവും, അധ്യാപകരുടെ […]

പൊന്‍പുലരി-കലാ പത്മരാജ്

‘വെറുതെ സ്‌നേഹിക്കുക മെല്ലെ, അല്‍പ്പാല്‍പ്പമായി. കൂടുതല്‍ സ്‌നേഹം തിരിച്ചു വരുന്നതായി നിങ്ങള്‍ക്ക് അറിയാനാകും. സ്‌നേഹിച്ചുകൊണ്ടു മാത്രമേ സ്‌നേഹമെന്തെന്ന് അറിയാന്‍ കഴിയൂ. നീന്തിക്കൊണ്ടു മാത്രമേ നീന്തല്‍ പഠിക്കാന്‍ കഴിയൂ എന്നതുപോലെ.’ പോയ്‌പോയ ദേഹായുസ്സും കാലത്തിന്റെ കറങ്ങി കഴിഞ്ഞ സമയവും ആര്‍ക്കും തിരികെ ലഭിക്കില്ല… നാളെകള്‍ നമുക്ക് ലഭിച്ചേക്കാം… പക്ഷേ പോയ്മറഞ്ഞ വിലയേറിയ നിമിഷങ്ങള്‍ ഓര്‍മ്മകള്‍ മാത്രമായി അവശേഷിക്കും… കാലം ആര്‍ക്കുവേണ്ടിയും കാത്തുനില്‍ക്കില്ല… അതുകൊണ്ട് ഉള്ള സമയത്തെ മനോഹരമാക്കാന്‍ ശ്രമിക്കുക… കഴിഞ്ഞുപോയ മോശം സമയത്തെ മറക്കാനും.. ശുഭദിനം

എന്റെ കേരളം-സ്വരൂപ്ജിത്ത്. എസ്. കൊല്ലം

ഹരിതവര്‍ണ്ണപ്പുതപ്പണിഞ്ഞൊരു നാട്. ഹരിനാമജപമാലകോര്‍ക്കുമീനാട്. ആഴിയുമൂഴിയും ചേര്‍ന്നിവിടെ ആനന്ദനൃത്തമാടിടുന്നനാട്. കേരകേദാരവൃന്ദങ്ങള്‍പാടുന്ന നാട് തെയ്യവും തിറയുമാടുന്നനാട്. തിരയും തീരവും കരയും കായലും ചേര്‍ന്ന് – തിരനോട്ടം നോക്കുന്നനാട്. മകരകുളിരുപേറിയമാമലകളില്‍ മധുരപ്പൂഞ്ചോലകളുണര്‍ന്ന നാട്. കാടും കടലും കൈകൊട്ടിപ്പാടുന്നനാട് കര്‍ണികാരം കനകക്കസവണിയുംനാട്. സംഗീതസാഗരംസ്‌നാനംകഴിക്കുമെന്‍നാട് സരസ്വതിവീണമീട്ടിടുന്നനാട്. കേരകേളികള്‍ പാടുന്നനാട്, എന്റെ ചാരുകേരളനാട്.