LIMA WORLD LIBRARY

ചുവരെഴുത്തൊരു കല-ശ്രീകല മോഹന്‍ദാസ് (Sreekala Mohandas)

ചുവരെഴുത്തൊരു കല തന്നെയാണേ.. അതിനു അല്‍പ്പ സ്വല്‍പ്പം പ്രാവീണ്യ മൊക്കെ വേണ്ടതുണ്ടു.. ഉള്ളില്‍ കലയുള്ളവര്‍ക്കേ അത് ഏതു രൂപമായാലും പുറമേക്കു പ്രകടിപ്പിക്കുവാന്‍ സാധിക്ക യുള്ളു… ചിത്രമെഴുത്തില്‍ നൈപുണ്യമുള്ളവര്‍ നമുക്കിടയില്‍ ധാരാളമുണ്ടു… നോക്കിയിരിക്കലേ അനായാസമായവര്‍ കോറിയിടുന്ന ചിത്രങ്ങള്‍ കണ്ടാല്‍ ആരും അതിശയിച്ചു പോകും.. സ്വതസ്സിദ്ധമായി വരയ്ക്കാന്‍ കഴിവുള്ള വര്‍ക്കും ഇതില്‍ അഭിരുചിയുള്ളവര്‍ക്കും പ്രത്യേക പരിശീലനങ്ങളൊന്നും ആവശ്യ മില്ല.. എന്താണ് വേണ്ടാതെന്നൊരൂഹം കിട്ടിയാല്‍ നമ്മെ അത്ഭുതപ്പെടുത്തും വിധത്തില്‍ നിമിഷനേരം കൊണ്ടവര്‍ നമ്മളുദ്ദേശിച്ചതിനേക്കാള്‍ ഒരു പടി കൂടി മേലെ പണി പൂര്‍ത്തിയാക്കും.. […]

പ്രാദേശിക തെരഞ്ഞെടുപ്പ് എത്തുമ്പോള്‍-മിനി സുരേഷ് (Mini Suresh)

ലോകത്തിലെ ഏറ്റവും വലിയതും വൈവിധ്യവുമാര്‍ന്ന നിലയില്‍ ഇന്ത്യന്‍ ജനാധിപത്യം പ്രശസ്തമാണ്. പ്രാദേശിക സ്വയംഭരണ സംവിധാനത്തെയാണ് ഇതിന്റെ അടിത്തറയായി കണക്കാക്കുന്നത്. ഗ്രാമ പഞ്ചായത്ത് , മുനിസിപ്പാലിറ്റി , കോര്‍പ്പറേഷനുകള്‍ എന്നിവയോട് ബന്ധപ്പെട്ടിരിക്കുന്ന പ്രാദേശിക ഭരണ സമിതിയാണ് വാര്‍ഡുകള്‍. ജനങ്ങള്‍ക്കൊപ്പം നേരിട്ട് പ്രവര്‍ത്തിക്കുന്ന ഘടകമായതിനാല്‍ വാര്‍ഡ് തെരഞ്ഞെടുപ്പുകള്‍ക്ക് ഏറെ പ്രസക്തിയും പ്രാധാന്യവുമുണ്ട്. ജനങ്ങള്‍ നേരിടുന്നപ്രശ്‌നങ്ങളുടെ പരിഹാരങ്ങളും വികസന പ്രവര്‍ത്തനങ്ങളുടെ നാന്ദിയുമെല്ലാം കുറിക്കുന്നത് വാര്‍ഡ് തലത്തില്‍ നിന്നാണ്. വോട്ടര്‍മാരുമായുള്ള വ്യക്തിപരമായ ബന്ധങ്ങളും സ്ഥാനാര്‍ത്ഥിയുടെ സേവന ചരിത്രവും , പ്രശ്‌നങ്ങളെ നേരിടുന്ന സമീപനവും […]

നന്ദി പൂര്‍വം-ജയന്‍ വര്‍ഗീസ് – Jayan Varghese

ആപേക്ഷികത്തിന്റെ നൂലിഴയില്‍ നി – രാപേക്ഷികത്തിന്റെ നേര്‍ വരയില്‍ ആയിരം കോടി യുഗങ്ങള്‍ കൊരു – ത്തനായാസം ചരിക്കും പ്രപഞ്ച ശില്‍പ്പീ,   ആകാശ നീലിമ – ക്കപ്പുറത്തായിര – മാകാശ ഗംഗകള്‍ – ക്കപ്പുറത്തും ആദിയുമെന്തവു – മൊന്നു ചേരുന്നിട – ത്താരു നീ എത്രയോ ഭാവോജ്ജ്വലന്‍ !   ആദിത്യനില്‍ നി – ന്നടര്‍ന്നു യുഗങ്ങളി – ലാറിത്തണുത്തൊരീ ഭൂസരസ്സില്‍ ആയിരം മോഹവു- മായി വിടരുമോ – രാമ്പല്‍പ്പൂ മൊട്ടു ഞാന്‍ നിന്റെ മുന്നില്‍ […]

വിലായത്ത് ബുദ്ധ- ചില ഭാഷാ സംബന്ധ ചിന്തകള്‍ (ഡോ. പ്രമോദ് ഇരുമ്പുഴി)- Dr. Paramod Irumbuzhy

പൃഥ്വീരാജിനെ നായകനാക്കി ജയന്‍ നമ്പ്യാര്‍ സംവിധാനം ചെയ്ത സിനിമയാണ് വിലായത്ത് ബുദ്ധ. പ്രസിദ്ധനായ എഴുത്തുകാരന്‍ ഇന്ദുഗോപന്റെ ഇതേ പേരിലുളള നോവലിന്റെ സാരാംശം ഉള്‍ക്കൊണ്ടാണ് വിലായത്ത് ബുദ്ധ എന്ന സിനിമയുടെ തിരക്കഥ രചിച്ചിരിക്കുന്നത്. സിനിമ / നോവല്‍ പേരിലുള്ള വിലായത്ത് എന്നതുകൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത്? തീട്ടംഗോപാലന്‍ എന്ന കഥാപാത്രം വീട്ടില്‍ വളര്‍ത്തുന്ന മികച്ച ഒരു ചന്ദനമരത്തിനെ സൂചിപ്പിക്കാനാണ് വിലായത്ത് ബുദ്ധ എന്ന പദം ഉപയോഗിച്ചിരിക്കുന്നത്. ബുദ്ധന്റെ ആദ്യ പ്രതിമ നിര്‍മ്മിച്ചത് ചന്ദനത്തടിയിലാണെന്നും, ഇനിയത് നിര്‍മ്മിക്കാന്‍ ലോകത്തിലെ മികച്ച ചന്ദനത്തടി […]

കാലയവനിക – കാരൂര്‍ സോമന്‍ (നോവല്‍-അധ്യായം 24) Karoor Soman

മാണി റ്റി.വിയില്‍ നിന്നും കണ്ണുകളെടുക്കാതെയിരുന്നു. ആ റ്റി.വിയിലെ അഭിമുഖം തീര്‍ന്നിട്ടും അതിലേക്കു തന്നെ നോക്കിയിരുന്നു. മിനി അവനെ സാകൂതം നോക്കി. അസഹ്യമായ വേദന അവന്റെ മുഖത്തുണ്ട്. വിലപിക്കുന്ന കണ്ണുകള്‍. അമ്മയെ റ്റി.വിയില്‍ കണ്ട് കാര്യങ്ങള്‍ കുറെക്കൂടി മനസ്സിലാക്കിയപ്പോള്‍ അവനില്‍ കുടികൊള്ളുന്ന വികാരം വേദനതന്നെയാണ്. സ്‌നേഹത്തിനായി എല്ലാം ത്യജിച്ച് ആ ഹൃദയം ഒരു പുരുഷനുവേണ്ടി സമര്‍പ്പിച്ചവളാണ് അവന്റെമ്മ.   സ്‌നേഹത്തിന്റെ മൂടുപടവുമായി വരുന്ന പുരുഷന്മാരെ സ്വീകരിക്കാന്‍ തയ്യാറുള്ള പെണ്‍കുട്ടികളുടെ കാലത്ത് ഈ അമ്മ സ്‌നേഹത്തിനായി എന്തെല്ലാം സഹിച്ചു. എന്നാലും […]

സാഗരസംഗമം – സുധ അജിത്ത് (നോവല്‍-ഭാഗം 29) Sudha Ajith

‘അസുഖമൊന്നും ഉണ്ടായിരുന്നില്ല രാമേട്ടാ… യാത്രാക്ഷീണമായിരിക്കും. ഞാന്‍ ഒഴിഞ്ഞു മാറിക്കൊണ്ട് പറഞ്ഞു. പക്ഷെ കഴിഞ്ഞ ഏതാനും ദിനങ്ങള്‍ക്കുള്ളില്‍ മനസ്സിനേറ്റ ആഘാതങ്ങള്‍ പലതായിരുന്നു എന്ന് എനിക്കു മാത്രം അറിവുള്ളതാണല്ലോ… അത് രാമേട്ടനെ പറഞ്ഞു ബോദ്ധ്യപ്പെടുത്തുവാന്‍ എനിക്കാവുകയില്ലെന്നറിയാമായിരുന്നു. എന്റെ ഒഴിഞ്ഞു മാറ്റത്തിന്റെ കാരണവും അതായിരുന്നു. ”അല്ല… മാഡത്തിന്റെ അമ്മ മരിച്ചുവെന്നറിഞ്ഞു. എന്തായിരുന്നു അസുഖം? എത്ര വയസ്സുണ്ടായിരുന്നു?” അമ്മ മരിച്ച കാര്യം അരുന്ധതി ആയിരിക്കും പറഞ്ഞത്… രാമേട്ടനോട് ഒന്നും പറയാതെ ആയിരുന്നല്ലോ ഞാന്‍ നാട്ടിലേയ്ക്ക് പോയത്. അപ്പോഴത്തെ അവസ്ഥയില്‍ ആരോടെങ്കിലും എന്തെങ്കിലും വിവരിക്കുവാന്‍ […]