LIMA WORLD LIBRARY

നന്ദി പൂര്‍വം-ജയന്‍ വര്‍ഗീസ് – Jayan Varghese

ആപേക്ഷികത്തിന്റെ

നൂലിഴയില്‍ നി –

രാപേക്ഷികത്തിന്റെ

നേര്‍ വരയില്‍

ആയിരം കോടി

യുഗങ്ങള്‍ കൊരു –

ത്തനായാസം ചരിക്കും

പ്രപഞ്ച ശില്‍പ്പീ,

 

ആകാശ നീലിമ –

ക്കപ്പുറത്തായിര –

മാകാശ ഗംഗകള്‍ –

ക്കപ്പുറത്തും

ആദിയുമെന്തവു –

മൊന്നു ചേരുന്നിട –

ത്താരു നീ എത്രയോ

ഭാവോജ്ജ്വലന്‍ !

 

ആദിത്യനില്‍ നി –

ന്നടര്‍ന്നു യുഗങ്ങളി –

ലാറിത്തണുത്തൊരീ

ഭൂസരസ്സില്‍

ആയിരം മോഹവു-

മായി വിടരുമോ –

രാമ്പല്‍പ്പൂ മൊട്ടു ഞാന്‍

നിന്റെ മുന്നില്‍ !

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px