മാണി റ്റി.വിയില്‍ നിന്നും കണ്ണുകളെടുക്കാതെയിരുന്നു. ആ റ്റി.വിയിലെ അഭിമുഖം തീര്‍ന്നിട്ടും അതിലേക്കു തന്നെ നോക്കിയിരുന്നു. മിനി അവനെ സാകൂതം നോക്കി. അസഹ്യമായ വേദന അവന്റെ മുഖത്തുണ്ട്. വിലപിക്കുന്ന കണ്ണുകള്‍. അമ്മയെ റ്റി.വിയില്‍ കണ്ട് കാര്യങ്ങള്‍ കുറെക്കൂടി മനസ്സിലാക്കിയപ്പോള്‍ അവനില്‍ കുടികൊള്ളുന്ന വികാരം വേദനതന്നെയാണ്. സ്‌നേഹത്തിനായി എല്ലാം ത്യജിച്ച് ആ ഹൃദയം ഒരു പുരുഷനുവേണ്ടി സമര്‍പ്പിച്ചവളാണ് അവന്റെമ്മ.
സ്‌നേഹത്തിന്റെ മൂടുപടവുമായി വരുന്ന പുരുഷന്മാരെ സ്വീകരിക്കാന്‍ തയ്യാറുള്ള പെണ്‍കുട്ടികളുടെ കാലത്ത് ഈ അമ്മ സ്‌നേഹത്തിനായി എന്തെല്ലാം സഹിച്ചു. എന്നാലും മാതാപിതാക്കള്‍ അവരോട് ഒരല്‍പം കനിവ് കാണിക്കാമായിരുന്നു. എങ്ങനെ കാണിക്കാനാണ്. പൂണൂലം ജപമാലയും പൂജാ ദ്രവ്യങ്ങളും മന്ത്രങ്ങളും ചൊല്ലി ഈശ്വരനെ പ്രസാദിപ്പിക്കുന്നവര്‍ക്ക് കുടുംബത്തിന്റെ സല്‍പേര് പ്രധാനമാണ്. സമ്പത്തും ഉദ്യോഗവും പ്രധാനമാണ്. പ്രണയിക്കുമ്പോള്‍ ആരെ ശരണം പ്രാപിക്കാനാണ്. കരുണ ചൊരിയേണ്ട ഈശ്വരന്‍പോലും എങ്ങോ സുഖനിദ്രകൊള്ളുമായിരിക്കും. ഇശ്വരന്‍ സ്‌നേഹമെന്ന് എല്ലാ മതങ്ങളും വീമ്പിളക്കുന്നു. സത്യത്തില്‍ ഇവരുടെ ബന്ധങ്ങളെ വീട്ടുകാര്‍ കണ്ടത് സ്‌നേഹത്തോടെയല്ല. ഈ കൂട്ടര്‍ക്ക് ഈശ്വരനെ വിളിക്കാന്‍ എന്ത് യോഗ്യതയാണുള്ളത്. സ്‌നേഹത്തെ ചുട്ടെരിക്കുന്ന മനുഷ്യര്‍ ആളിപ്പടരുന്ന തീപോലെ ഈശ്വരനെ വിളിക്കുന്നു. അങ്ങനെ എന്തെല്ലാം കോലാഹലങ്ങള്‍. ആ തീയില്‍ വെന്തെരിയുന്നതോ ധാരാളം സിന്ധുവും രമേശും മനുഷ്യര്‍ മാത്രമല്ല ഈശ്വരന്‍പോലും അവരെ വെറുതെ വിട്ടില്ല. പാവം രമേശിന്റെ ജീവനപഹരിച്ചു. അവളെ അനാഥയും വിധവയുമാക്കി ഈശ്വരന് പോലും കരുണ തോന്നിയില്ല. ഇങ്ങനെയുളളവര്‍ക്ക് മാതാപിതാക്കള്‍ #െന്തിന്? ഈശ്വരന്‍ എന്തിന്? വികാരത്ത്ുടിപ്പോടെ ദൃഢനിശ്ചയത്തോടെ ഈശ്വരനെയും പ്രതിക്കൂട്ടിലാക്കുമ്പോള്‍ ഉള്ളില്‍ നിന്നും നിരീശ്വരവാദിയുടെ ശബ്ദം പുറത്തേക്ക് വരുന്നില്ലേ?
അത്രയും കടന്ന് ചിന്തിച്ച് ഈശ്വരനെ തീയിലിട്ട് ദഹിപ്പിക്കാന്‍ നോക്കേണ്ട. അങ്ങനെ വടികൊടുത്ത് അടിവാങ്ങുന്ന ആളല്ല ഈശ്വരന്‍. അതിനല്ലേ മണ്ണിലെ മനുഷ്യര്‍ക്ക് വടികൊടുത്തത്. വിവരദോഷികളായ മനുഷ്യര്‍ മതരാഷ്ട്രീയത്തിന്റെ പേരില്‍ മനുഷ്യരെ മുറിവേല്‍പ്പിക്കുന്നതിന്റെ ഉത്തരവാദിത്വം എങ്ങനെ ഈശ്വരന്‍ ഏറ്റെടുക്കും. ഈശ്വരഭക്തന്‍ ഒരിക്കലും മനുഷ്യനെ വേദനിപ്പിക്കില്ല. അവന്‍ ബുദ്ധിയും ജ്ഞാനവുമുള്ളവനാണ്. അവന്റെ മനസ്സിനെ നിയന്ത്രിക്കാന്‍ അവനറിയാം. ഇന്ന് സ്വന്തം താല്‍പര്യം സംരക്ഷിക്കാനായി മറ്റൊരു കൂട്ടര്‍ മതത്തില്‍ നുഴഞഅഞുകയറിയിട്ടുണ്ട്. അത് വിശ്വാസങ്ങളെ സംരക്ഷിക്കാനല്ല മറിച്ച് അധികാരങ്ങളെ സ്വന്തമാക്കാനാണ്. അവര്‍ മതത്തെ മറയാക്കുന്നു.
അറിവും ജ്ഞാനവും ആ വിശ്വാസികളില്‍ നിന്ന് എടുത്തെറിയുന്നു. യൗവനക്കാര്‍ നിര്‍വ്വികരാകുന്നു, സമ്പത്തില്‍ അവരുടെ താല്‍പര്യം വര്‍ദ്ധിക്കുന്നു. പാപത്തിന്റെ മലിനതകളില്‍ മുഴുകി കഴിയുന്നു. ഒറ്റ ഉത്തരമേ ഇതിനുള്ളീ. സ്വയം തിരിച്ചറിയുക. തെറ്റുകള്‍ അടുത്തത് മരണം. മാണിയുടെ അച്ഛന്‍ മരിച്ചതുകൊണ്ടല്ലേ സിന്ധുവിന്റെ ജീവിതം ദുസ്സഹമായത്. മരണത്തിന്റെ താക്കോല്‍ മനുഷ്യന്റെ കൈകളില്‍ ഇല്ലാത്തതുകൊണ്ട് അതിനെപ്പറ്റി എന്താണുത്തരം പറയുക. മനസ്സ് മുരടിച്ചുപോകും. ജനകോടികളെ പട്ടിണിക്കിട്ട് കൊല്ലുന്ന, ദാരിദ്ര്യത്തിലാഴ്ത്തുന്ന സര്‍ക്കാരുകളില്ലേ? ഇശ്വരനെന്ന സര്‍ക്കാരിനും ഇതുപോലുള്ള ഭ്രാന്തുണ്ട്. ഞാനപ്പോഴും ഉത്തരം കിട്ടാത്ത വിഷയങ്ങളില്‍ എന്റെയച്ഛന്‍ രാമന്‍ നമ്പൂതിരിയുടെ വാക്കുകള്‍ കടമെടുക്കും. പരന്ന നെറ്റിത്തടത്തില്‍ ഭസ്മക്കുറിയുമിട്ട്, തലമുണ്ഡനം ചെയ്ത്, കഴുത്തില്‍ രുദ്രാക്ഷമാലയും നെഞ്ചിന് കുറുകെ പൂണൂലുമിട്ട് കാവി വസ്ത്രത്തില്‍ ജീവിക്കുന്ന അച്ഛന്‍ പറയും. പൂര്‍വ്വ ജന്മത്തിലെ പാപങ്ങളാ ഇതിനൊക്കെ കാരണം. ക്രോധം പൂണ്ടിരിക്കുന്ന ദേവിയെ സ്‌നോതഷിപ്പിക്കുവാന്‍ പൂജാകര്‍മ്മങ്ങള്‍ നടത്തണം. ഇല്ലെങ്കില്‍ ആകസ്മിക മരണം വരെ ഉണ്ടാകാം. ഇങ്ങനെ ബഹുമാനത്തോടും ആദുവോടും തലകുനിച്ച് നിന്ന് ധാരാളം പൂജകള്‍ നടത്തിയവനാണ് അച്ഛന്റെ അച്ഛന്‍.
ആക്കൂട്ടത്തില്‍ തട്ടിവിടും. എന്റെ പിതാമഹന്‍മാര്‍ രാജകുടുംബ ക്ഷേത്രത്തില്‍വരെ പൂജചെയ്തവരാണ്. വളരുന്തോറും അച്ഛനെപോലെ മകനും സ്‌നേഹവും വിനയവും വളര്‍ത്തിയെടുത്തു. കുറെവായിച്ചും പഠിച്ചും കാര്യങ്ങള്‍ പടിച്ചപ്പോള്‍ അച്ഛന്റെ മനസ്സിലുണ്ടായിരുന്ന മൗസ്യങ്ങളൊക്കെ അന്ധവിശ്വാസങ്ങളൊക്കെ കുറെപുറത്ത് ചാടി. ഇപ്പോഴുമുണ്ട് യക്ഷി, ഭൂതം, അസുരന്‍മാര്‍, ഗന്ധര്‍വ്വന്‍മാര്‍, ദേവലോകം. ഒരിക്കല്‍ തുറന്നുപറഞ്ഞു. അച്ഛാ ശ്രീകൃഷ്ണഭഗവാന്‍, ബുദ്ധന്‍, ഭീഷ്മര്‍, അര്‍ജ്ജുനന്‍, ദുര്യോധനന്‍, അശോകചക്രവര്‍ത്തി, കാളിദാസന്‍, വസുമിത്രന്‍ ഒക്കെ മനസ്സിലാക്കാം. അച്ഛന്‍ വിശ്വസിക്കുന്ന ഈ ദുര്‍മൂര്‍ത്തികളിലൊന്നും എനിക്ക് വിശ്വാസമില്ല. അച്ഛന്‍ വ്യക്തമായി വിധി നിര്‍ണ്ണയും നടത്തി. മകള്‍ക്ക് ദുര്‍ബാധപിടിച്ചിരിക്കുന്നു. അമ്പലത്തില്‍ പോയി പൂജാകര്‍മ്മങ്ങള്‍ ചെയ്യണമെന്ന് പറഞ്ഞെങ്കിലും പോയില്ല. മനുഷ്യര്‍ അവരുടെ തന്നിഷ്ടപ്രകാരം ഉണ്ടാക്കിവെച്ചിരിക്കുന്ന കുറെ കര്‍മ്മപദ്ധതികള്‍, മനശാസ്ത്രവിദ്യകള്‍. വല്യച്ഛന്‍ ജീവിച്ചിരുന്ന കാലത്ത് തലക്ക് ഭ്രാന്തായിരുന്നു.
ഒരുകാര്യത്തില്‍ അവള്‍ക്ക് ആശ്വാസം തോന്നി. വീട്ടിലെ എല്ലാ സുഖങ്ങളും ഉപേക്ഷിച്ച് രാജ്യംവിട്ടു. നാട്ടിലായാല്‍ അച്ഛനുമായി വഴക്ക് കൂടും. അച്ഛന്റെ പൊള്ളയായ വിശ്വാസങ്ങളെ അനുസരിച്ച് പോകണമെന്ന് പറഞ്ഞാല്‍ നടപ്പുളള കാര്യമല്ല. ശരിയായവിധം വിഷയങ്ങളെ പഠനവിധേയമാക്കിയിരുന്നെങ്കില്‍ അച്ഛന്‍ ഇങ്ങനെയുള്ള ദുരാചാരങ്ങളില്‍ അധീനപ്പെടുകയില്ലായിരുന്നു. പഴയ എഴുത്തുകാര്‍ സങ്കല്‍പ്പ കഥാപാത്രങ്ങളുണ്ടാക്കി അവരൊക്കെ ദേവിയും ദേവനുമായി. ഈ കാലത്ത് സങ്കല്‍പ്പ കഥാപാത്രങ്ങളുടെ പേര് പറഞ്ഞ് ആരെയെങ്കിലും വിശ്വസിപ്പിക്കാനോ വശീകരിക്കാനോ സാദ്ധ്യമല്ല. അവന്‍ ദുഃഖങ്ങള്‍ അടക്കിവെച്ച് മിനിയെ നോക്കി. അവളും അഗാധ ചിന്തയിലെന്ന് തോന്നി.
‘മിനി എന്താ ഇത്ര ആലോചിക്കാന്‍?’
‘നിന്റെ അച്ഛന്‍, അമ്മ ഇവരെപ്പറ്റി കേട്ടപ്പോള്‍ ഞാന്‍ എന്റെ അച്ഛനെയും വല്യച്ഛനെയും ഓര്‍ത്തു. അതിരിക്കട്ടെ. ഞാന്‍ നിന്നോട് നിന്റെ അമ്മയെപ്പറ്റിപറഞ്ഞത് ഇപ്പോള്‍ ശരിയെന്ന് തോന്നുന്നുണ്ടോ?’
അവന്‍ ആദരവോടെ നോക്കി. അതെ, മിനിയാണ് മനസ്സിന് ധൈര്യം തന്നത്. കഥ ഇത്തരത്തിലെന്ന് ചെറുപ്പത്തില്‍ അറിയില്ലായിരുന്നു.
‘നിന്നെ ഞാന്‍ സമ്മതിച്ചിരിക്കുന്നു.’
‘ഇത്തരത്തിലുള്ള സ്ത്രീകളെ വാഴ്ത്തിപാടണം. അവരുടെ സ്വഭാവം നീ വിശ്വസിച്ച വിധമായിരുന്നെങ്കില്‍ ഇന്നും അവര്‍ സിനിമാലോകത്ത് കാണുമായിരുന്നു.’
‘ശരിയാ മിനി. എന്റെ ചെറുപ്പത്തില്‍ അമ്മക്കൊപ്പം അച്ഛനുണ്ടായിരുന്നു. അച്ഛന്‍പോയപ്പോള്‍ അമ്മയ്‌ക്കൊപ്പം പോകാന്‍ ആരുമുണ്ടായില്ല. എന്നിട്ടും അമ്മ ആര്‍ക്കും കീഴടങ്ങിയില്ല.’
‘ഇപ്പോഴും നിന്റെ അമ്മക്ക് നല്ല സൗന്ദര്യമുണ്ട്. ചെറുപ്പത്തില്‍ മറ്റൊരു വിവാഹം കഴിക്കാമായിരുന്നു. അതിനും ശ്രമിച്ചില്ല. നിന്റെ അച്ഛന്‍ നല്‍കിയ സ്‌നേഹം അത്ര വിലപ്പെട്ടതായിരുന്നു. ആ സ്‌നേഹം ഇന്നും നാം വിശ്വസിക്കുന്ന ആത്മാവിനെപോലെ മനസ്സില്‍ ജീവിക്കുന്നു.’
‘മിനി, ഞാന്‍ അമ്മയെ ഒന്ന് വിളിക്കട്ടെ.’
അവന്‍ എഴുന്നേറ്റ് അവന്റെ മുറിയിലേക്ക് പോകുമ്പോള്‍ അവള്‍ അറിയിച്ചു.
‘ഇതിനൊക്കെ ചിലവ് ചെയ്യണം കോട്ടോ?’
അവന്‍ തിരിഞ്ഞ് നിന്ന് പറഞ്ഞു, ‘നോ പ്രോബ്‌ളം.’
അമ്മയെ വിളിക്കാനുള്ള അവന്റെ വ്യഗ്രത കണ്ടപ്പോള്‍ എത്രമാത്രമാണ് അവനിപ്പോള്‍ അമ്മയെ സ്‌നേഹിക്കുന്നത് എന്ന് മിനിക്കു തോന്നി. നേരത്തേ അവനോട് അമ്മയെപ്പറ്റി ചോദിക്കേണ്ടതായിരുന്നു…. ദിവസങ്ങള്‍ മുന്നോട്ടപോയി. പകലിന്റെ നായകത്വം സൂര്യന്‍ ഏറ്റെടുത്തു. എങ്ങും പൂക്കള്‍ വിരിഞ്ഞും മരങ്ങള്‍ കിളിര്‍ത്തും നിന്നു. മാണി പലയിടത്തും ഇന്റര്‍വ്യൂകൊടുത്തു. ബാര്‍ക്കിംഗ്‌ജോബ് സെന്റര്‍പ്ലസിലേക്ക് പോയി. ഈസ്റ്റ് ഹാമിലെ ജോബ് സെന്റര്‍പ്ലസ്സില്‍ അധികം ഇന്റര്‍വ്യൂ നടക്കാത്തതിനാല്‍ ബാര്‍ക്കിംഗ് ജോബ് സെന്റ്ര്‍ പ്ലസ്സിലാണ് രണ്ട് പ്രാവശ്യം പോയത്. ജോബ് പോയന്റില്‍ പ്രിന്റ് ചെയ്തുകൊടുക്കുന്ന ജോലികള്‍ക്ക് അവിടെ നിന്നുതന്നെ അതില്‍ കൊടുത്തിരിക്കുന്ന ടെലിഫോണ്‍ നമ്പരില്‍ വിളിച്ച് ജോലിയെപ്പറ്റിയുള്ള വിശദാംശങ്ങള്‍ ചോദിക്കാം. തൊഴിലുടമയ്ക്ക് ആദ്യത്തെ ഫോണിലൂടെ സംസാരം ഇഷ്ടപ്പെട്ടാല്‍ ഇന്റര്‍വ്യൂവിന് വിളിക്കും. അതല്ലെങ്കില്‍ ഇന്റര്‍നെറ്റിലൂടെ ബയോഡേറ്റ അയക്കാനുള്ള ഈമെയില്‍ അഡ്രസ്സും കൊടുത്തിരിക്കും. ജോബ് പോയിന്റ് മെഷിന് മുന്നില്‍ ജോലികളുടെ വിശദാംശങ്ങള്‍ നോക്കിക്കൊണ്ടിരിക്കെ അടുത്തുതന്നെയുള്ള ജോബ് പോയിന്റില്‍ ഒരു മദാമ്മ പെണ്‍കുട്ടി ജോലി തിരക്കുന്നതിന്‍ ശ്രദ്ധാലുവായി. ഒരു ഭാഗത്ത് കൊച്ചുകുട്ടികളെ കിടത്തുന്നു.
വീലുള്ള തൊട്ടിലില്‍ കണ്ടു. അതില്‍ മുകളിലും താഴെയുമായി പത്ത്മാസം പോലും പായമാകാത്ത രണ്ട്കുട്ടികള്‍ ആദ്യം കരുതിയത് ആ കുട്ടികള്‍ മറ്റാരുടെയെങ്കിലും ആയിരിക്കുമെന്നാണ്. ഒരു കുട്ടികരഞ്ഞപ്പോള്‍ അടുത്തുനിന്നവള്‍ ഒരു കുപ്പിപാല്‍ അതിനുളളില്‍ നിന്നു തന്നെ എടുത്തുകൊടുത്ത് അതിന്റെ കരച്ചിലടക്കി., മനസ് മുഴുവന്‍ നിറഞ്ഞു നിന്നത് അവളുടെ പ്രായമായിരുന്നു. രണ്ട് ഇരട്ടകുട്ടികളെ വയറ്റില്‍ ചുമന്നുകൊണ്ട് നടക്കാനും പ്രസവിക്കാനും എങ്ങനെ കരുത്തുണ്ടായി. ഇവളെ കണ്ടാല്‍ പന്ത്രണടോ പതിമൂന്നോ വയസ്സേ തോന്നും. എന്നാലും ഈ പ്രായത്തില്‍ ഒരു പെണ്ണ് പ്രസവിക്കുക ആശ്ചര്യം തോന്നുന്നു. അവളുടെ ശരീരകാന്തിക്കും സൗന്ദര്യത്തിനും ഒട്ടും കുറവില്ല. സ്‌കൂള്‍ പഠനകാലത്ത് തന്നെ കുട്ടികളില്‍ കാമചിന്ത അവരുടെ മനസ്സിലും മാംസപേശികളിലും കത്തിപടരുന്നു ഇന്നത് ഒരു ദേശീയ സംസ്‌ക്കാരമായി മാറിയിരിക്കുന്നു. അതിലൂടെ കുട്ടികളിലെ സല്‍ഗുണങ്ങള്‍ ഊര്‍ന്ന് മാറി മലിനമോഹങ്ങള്‍ ഉടലെടുക്കുന്നു. കാമാവേശം വനത്തിലെ കാട്ടുപൂക്കളെ പോലം വിടര്‍ന്നുനില്‍ക്കുന്നു. ആ വനത്തില്‍ നഗ്നരായി ആടിപാടുന്നു. പുളകമണിഞ്ഞ ശരീരത്തില്‍ കാമുകന്‍ തലോടി അവളില്‍ രോമാഞ്ചം മണിയിക്കുന്നു. മാറോട് പുണരുന്നു. പൂക്കള്‍ക്കും ചുറ്രുമുള്ള കരിവണ്ടുകളെപോലെ അവര്‍ ഒരാളില്‍ നിന്ന് മറ്റൊരാളിലേക്ക് സഞ്ചരിക്കുന്നു. ശരീരസുഖം പകരാന്‍ കാ#ിമദേവന്മാരുടെയും ദേവിമാരുടെയും ലോകം. ഇവിടെ ആരും മിഴിനീരൊഴുക്കുന്നില്ല. ആരിലും മരവിപ്പില്ല, ആരോടും പിണക്കമില്ല. കാമുകി കാമുക ബന്ധത്തിന്റെ ആയുസ്സ് കൂടിയാല്‍ ഒരുവര്‍ഷം.
പെണ്‍കുട്ടികള്‍ ഗര്‍ഭിണികളായാല്‍ കുട്ടികളെപ്രസവിച്ചാല്‍ പെണ്‍കുട്ടികളാരും ദുഖിതരല്ല. കാമുകന്‍ ഉപേക്ഷിച്ചാലും അവരുടെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കുന്നു. അതുകൊണ്ടാണ് അറബി രാജ്യത്ത് നിന്നുള്ള സ്ത്രീകള്‍ മതിവരാതെ പ്രസവിക്കുന്നത്. ജോലിയില്ലെങ്കിലും അവള്‍ക്ക് ആശ്വാസം പകരുന്നത് വെറുകെ കിട്ടുന്ന വീടും ജീവിക്കാനുമുള്ള പണവുമാണ്. ഇത് കണ്ട് ഇന്ത്യക്കാരായ പെണ്‍കുട്ടികളുടെ മനസ്സ് ഞെളിപിരകൊള്ളുന്നു. തലമുറകള്‍ കഴിയുമ്പോള്‍ ഇവരുടെ സ്ഥിതി എന്താകുമോ? അവന്‍ ആ കുട്ടികളുടെ അച്ഛനെനോക്കി അടുത്തെങ്ങും കണ്ടില്ല. അല്ലെങ്കിലും പല അമ്മമാര്‍ക്കും അവരുടെയച്ഛന്‍ ആരെന്നറിയില്ല. ഒപ്പം കാമുകനായി, ഭര്‍ത്താവായി കഴിയുന്നവനും മുന്‍പ് ജനിച്ച കുട്ടികളുടെ അച്ഛനെതിരക്കാറില്ല. അതിനൊരു കാരണമുണ്ട്. അവനില്‍ പിറന്ന കുട്ടികളും മറ്റെവിടെയെങ്കിലും പാര്‍ക്കുന്നുണ്ടാകും. ചെറുപ്പത്തില്‍തന്നെ കാമദേവനില്‍ പരവശയാകുന്ന പെണ്‍കുട്ടികള്‍ ആകാശത്തിലെ പറവകളെ കണ്ടുപഠിക്കാന്‍ പറയുന്നത് വെറുതെയല്ല. അവ വിതയ്ക്കുന്നില്ല. കൊയ്യുന്നില്ല കളപ്പുര കൂട്ടിവെക്കുന്നില്ല. പരിഗണിക്കാനും പരിത്യജിക്കാനും കരുത്തുള്ള മണ്ണിലെ മനുഷ്യപറവകള്‍ ജീവിതം സുഖം സുന്ദരം ഒപ്പം സ്ത്രീകള്‍ ഒരു സുഗന്ധദ്രവ്യം.
മാണിയുടെ അടുത്തുകൂടി ധാരാളംപേര്‍ അകത്തേക്ക് പോകുന്നത് കണ്ടു. അവരെല്ലാം തൊഴില്‍ ഇല്ലാത്തവരാണ്. റിസപ്ഷനിലെ സ്ത്രീ തൊഴില്‍രഹിതരുടെ പേര് വിളിച്ചിട്ടാണ് അകത്തേക്ക് വിടുന്നത്. സര്‍ക്കാര്‍ അവര്‍ക്കും വേതനമായി ചെറിയൊരു തുക ജീവിതചെലവിന് കൊടുക്കുന്നുണ്ട്. മനസ്സില്‍ പൊന്തിവരുന്ന ഒരു ചോദ്യമുണ്ട്. ഈ പോയ യുവതിയുവാക്കള്‍ക്ക് ജോലി ചെയത് ജീവിച്ചാല്‍ എന്താണ്? അതില്‍ സായിപ്പും മദാമ്മയും മാത്രമല്ല വലിയ കണ്ണുകളും വലിയ മുലകളും തുടയുമുള്ള കറുത്ത സ്ത്രീകളുമുണ്ട്. ഇന്ത്യക്കാര്‍ ആരുമില്ലെന്ന് തോന്നുന്നു. അവരില്‍ ചിലരുടെ നടപ്പും ഭാവവും നോട്ടവും കണ്ടാല്‍ തോന്നും ഞാന്‍ ജോലി ചെയ്ത കാശല്ലേ ചോദിക്കുന്നത്. മടിയന്മാരോട് എന്ത്പറയാന്‍. അവര്‍ അങ്ങനെ ചിന്തിക്കുന്നതും തെറ്റെന്ന് പറയാനാവില്ല. അദ്ധ്വാനിക്കുന്ന ജനവിഭാഗത്തിന്റെ ശമ്പളത്തില്‍ നിന്നും നികുതിയിനത്തില്‍ വീതിച്ചെടുക്കുന്നത് ചെറിയ തുകയൊന്നുമല്ല. രണ്ടായിരം പൗണ്ട് ശമ്പളമെങ്കില്‍ എഴുന്നൂറും എണ്ണൂറും പൗണ്ടല്ലേ സര്‍ക്കാര്‍ ഖജനാവിലേക്ക് പോകുന്നത്.
അതുകൊണ്ട് മുന്‍വാതിലിലൂടെ പോകുന്നത് പിന്‍വാതിലിലൂടെ കുറച്ച് ജനങ്ങള്‍ക്ക് കൊടുക്കുന്നതില്‍ ഒരു തെറ്റുമില്ല. അവര്‍ അത് വാങ്ങിതിന്നും കുടിച്ചും ആഹ്ലാദിക്കട്ടെ. മനസ്സിലോര്‍ത്തു. ഇവിടുത്തെ സിറ്റിസണ്‍ആയിരുന്നെങ്കില്‍ എനിക്കും തൊഴില്‍വേതനം കിട്ടുമായിരുന്നു. ഒരു കാര്യത്തില്‍ സന്തോഷം തോന്നി.മത രാഷ്ട്രീയക്കാരുടെ പ്രതികാരചിന്തയോ വിസ്തുവ പ്രസംഗങ്ങളോ കേള്‍ക്കേണ്ടതില്ല. മനസ്സിനിണങ്ങിയ മതത്തില്‍ ചേരാം. രാഷ്ട്രീയത്തിന്റെ മാധുര്യം വിളമ്പാനും ഇവിടെ ആര്‍ക്കും സമയമില്ല. കവല പ്രസംഗങ്ങള്‍ വഴിതടയല്‍, വാഹനങ്ങള്‍ തടയല്‍, ഹര്‍ത്താല്‍ മുദ്രാവാക്യങ്ങള്‍, പൊതുമുതല്‍ നശിപ്പിക്കല്‍ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ ഒന്നുമില്ല. രാഷ്ട്രീയത്തെപ്പറ്റി കൂടുതലറിയാന്‍ പത്ര-റ്റി.വി മാധ്യമങ്ങള്‍ നോക്കിയാല്‍ മതി. അതിനപ്പുറം ആരെയും ആളാകാന്‍ അനുവദിക്കില്ല. രാജ്യത്തിന്റെ രക്ഷാധികാരി രാജ്ഞിയാണ്. അതിനാല്‍ ആര്‍ക്കും തലയുയര്‍ത്തി നടക്കാം. അവന്റെയടുത്തുകൂടി അറടിപൊക്കമുള്ള ഒരാള്‍ നടക്കുന്നു. ഏതോ യൂറോപ്പ് രാജ്യക്കാരനെന്ന് തോന്നും. അയാളെ പ്രത്യേകം ശ്രദ്ധിക്കാനുണ്ടായ കാരണം അയാളുടെ മീശ മൂന്ന് ഭാഗമായിട്ടാണ് പിരിച്ചുവച്ചിരിക്കുന്നത്. ഇങ്ങനെ മീശമൂന്നായി മൂന്ന് ഭാഗത്തേക്ക് പിരിച്ചുവെച്ചിരിക്കുന്ന ഒരാളെ ആദ്യമായി കാണുകയാണ്. കുതിര പന്തയംപോലെ മീശ രാജാക്കന്മാരുടെ പന്തയം നടക്കുന്ന രാജ്യമല്ലേ?
മാണിയുടെ അടുത്തേക്ക് പുഞ്ചിരിയുമായി ഒരാള്‍ വന്നു. അവിടുത്തെ സെക്യൂരിറ്റി സൂപ്പര്‍വൈസര്‍ ഡാനിയേല്‍. ഇതിന് മമ്പൊരിക്കല്‍ വന്നപ്പോള്‍ പരിചയപ്പെട്ടതാണ്.
‘എന്താ മാണി ഇതുവരെ ജോലി ശരിയായില്ലേ?’
‘ ഇല്ലച്ചായ, കിട്ടാതിരിക്കില്ല. രണ്ട് മൂന്ന് ഇന്റര്‍വ്യൂ കൊടുത്തിട്ടുണ്ട്. ഇവിടെയും സ്റ്റുഡന്‍സിന്റെ തിരക്കാ, എന്തുകണക്കിന് ആള്‍ക്കാരല്ലേ സ്റ്റുഡന്റ് വിസയില്‍ വരുന്നത്. ജോലിക്ക് ബുദ്ധിമുട്ടും. ഇതുമൂലം സര്‍ക്കാര്‍ കടുത്ത നടപടിയിലേക്ക് പോകുമെന്നാ കേള്‍ക്കുന്നത്. അച്ഛായന്റെ അറിവില്‍ ജോലിവല്ലതുമുണ്ടെങ്കില്‍ പറയണം.’
‘എന്ത് ജോലിയും ചെയ്യാമോ? എങ്കില്‍ ഇന്നിവിടെ ക്ലീനേഴ്‌സിന്റെ ഇന്റര്‍വ്യൂ നടക്കുന്നുണ്ട്. എന്‍.എച്ച്.എസ് ഓഫീസിലേക്ക്.’
അവന് നൂറുവട്ടം സമ്മതമായിരുന്നു. ഈ രാജ്യക്കാരുപോലും ജോലിയുടെ മഹത്വം നോക്കിയല്ലല്ലോ ജോലി ചെയ്യുന്നത്. ഏത് ജോലിയും അന്തസ്സോടെ ചെയ്യുപന്നവരാണ്. ഭാവി ശോഭനമാക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഏത് ജോലിക്കും തയ്യാറുള്ളവരായിരിക്കണം. അവനെയും കൂട്ടി ഡാനിയേല്‍ മുകളിലത്തെ നിലയിലേക്ക പോയി. അവിടെ കുറച്ചുപോര്‍ ഇന്റര്‍വ്യൂവിനായി കാത്തിരിക്കുന്നുണ്ട്. അവിടെ എത്തിയിരിക്കുന്നവര്‍ ക്ഷണം ലഭിച്ചവരായിരുന്നു. റിസപ്ഷനില്‍ ഇരുന്ന ക്ലാര്‍ക്കിനോട് പറഞ്ഞ് അവന്റെ പേരും ലിസ്റ്റില്‍ എഴുതിച്ചു. കഴിഞ്ഞയാഴ്ചയില്‍ വന്നപ്പോള്‍ ഡി.എച്ച്.എല്‍ന്റെ ഇന്റര്‍വ്യൂ നടക്കുന്നത് കണ്ടു. അന്നാണ് ഡാനിയേലച്ചായനെ പരിചയപ്പെട്ടത്. അപ്പോഴേക്കും ഇന്റര്‍വ്യൂ അവസാനിച്ച് കഴിഞ്ഞിരുന്നു. അന്നവര്‍ എടുത്തത് ഓഫീസിലേക്കായിരുന്നു.
ഡാനിയേലച്ചായന്‍ എല്ലാം നന്മകളും നേര്‍ന്നുകൊണ്ട് നടന്നകന്നു. ആത്മവിശ്വാസത്തോടെ ഇരിപ്പുറപ്പിച്ചു. എവിടപോകുമ്പോഴും ഒരു കറുത്ത ബാഗ് ഒപ്പം കാണും. പുറത്ത് അതങ്ങനെ കിടക്കും. എല്ലാ സര്‍ട്ടിഫിക്കറ്റുകളും അതിനുള്ളിലാണ്. ഒരു ഓഫീസ് തൂപ്പുകാരന്റെ ജോലിയല്ലേ, അപ്പോള്‍ നല്ല ശമ്പളം കിട്ടുമായിരിക്കും. അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ അവന്റെ പേരും വിളിച്ചു. ക്ലാര്‍ക്ക് ഒപ്പം വന്നു. ഒരു മുറിയിലേക്ക് കടത്തിവിട്ടിട്ട് അയാള്‍ കതകടച്ച് പോയി. പ്രതീക്ഷിച്ചതുപോലെ ജോലികിട്ടി. ഇന്റര്‍വ്യൂ എടുത്ത സായിപ്പിന് ഹൃദയം നിറഞ്ഞ നന്ദി രേഖപ്പെടുത്തി.
ബാര്‍ക്കിംഗില്‍ നിന്നും ഇരുന്നൂറ്റിമുപ്പത്തിയെട്ടാമത്തെ ബസ്സില്‍ കയറി. ഒരു സീറ്റില്‍ ഇരിക്കാനായി ചെന്നപ്പോള്‍ അതിലൊരു കൊഴുത്തു തടിച്ച കറുത്ത നായെ കണ്ടു. അതിന്റെ കണ്ണുകള്‍ കണ്ടപ്പോഴെ ഭയം തോന്നി. മറ്റൊരുസീറ്റില്‍ തവിട്ടുനിറത്തിലുള്ള നായ്, മുകളിലെ നിലയിലേക്ക് കയറി. അവിടെ പൂച്ചകളാണ്. എന്നാലും ഇരിക്കാന്‍ സീറ്റുണ്ട്. ഇവര്‍ പട്ടിക്കും പൂച്ചക്കും കൂടി ബസ്സുകള്‍ ഇറക്കിയിരുന്നെങ്കില്‍ എത്രനല്ലതായിരുന്നു. അവന്‍ ബാഗ് തുറന്ന് സയിപ്പ് അടിച്ചുതന്ന അപ്പോയിന്റ്‌മെന്റ് ലറ്ററിലേക്ക് നോക്കി. പ്ലയിസ്റ്റോയിലുള്ള എന്‍.എച്ച്.എസ് ഫ്രാന്‍സിസ് ഹൈസ് അറിയാവുന്നതാണ്. രാവിലെ 7 മുതല്‍ ഒന്‍പത് വരെയും വൈകിട്ട് നാല് മുതല്‍ ഏഴ് വരെയും ഏഴര പൗണ്ട് മണിക്കൂറിന്.
വീട്ടിലെത്തിയപ്പോള്‍ മിനിയുമുണ്ടായിരുന്നു. അവള്‍ക്കും സന്തോഷമായി. ഏത് ജോലി ആയാലെന്താണ് മനോധൈര്യമാണ് ആവശ്യമെന്ന് അവളും പറഞ്ഞു. മാണി ജോലിക്ക് പോയി തുടങ്ങി. അവിടെ മറ്റൊരു കാഴ്ചകണ്ടു. ജോലിക്ക് വരുന്നവരില്‍ ചിലര്‍ അവരുടെ ചെറിയ സൈക്കിളും ഓഫീസിലേക്ക് കൊണ്ട് പോകുന്നു.
ഒരുരാത്രിയില്‍ മൂത്രമൊഴിക്കാനായി മാണി എഴുന്നേറ്റ് ലൈറ്റിട്ടു. ബാത്ത് റൂമില്‍പോയി മടങ്ങിവന്നു. മിനിയെ അപ്പോഴാണ് നോക്കിയത്. അവന്റെ കണ്ണുകള്‍ മങ്ങി. അവളുടെ കാല്‍മുട്ടില്‍നിന്നും ധരിച്ചിരുന്ന നൈറ്റി വഴുതിമാറിയിരുന്നു. കൊഴുത്ത് തടിച്ച തുടഭാഗത്തുനിന്നു കണ്ണെടുക്കാനായില്ല.
(തുടരും)








