ചുവരെഴുത്തൊരു കല തന്നെയാണേ..
അതിനു അല്‍പ്പ സ്വല്‍പ്പം പ്രാവീണ്യ മൊക്കെ വേണ്ടതുണ്ടു..
ഉള്ളില്‍ കലയുള്ളവര്‍ക്കേ അത് ഏതു രൂപമായാലും
പുറമേക്കു പ്രകടിപ്പിക്കുവാന്‍ സാധിക്ക യുള്ളു…
ചിത്രമെഴുത്തില്‍ നൈപുണ്യമുള്ളവര്‍
നമുക്കിടയില്‍ ധാരാളമുണ്ടു…
നോക്കിയിരിക്കലേ അനായാസമായവര്‍
കോറിയിടുന്ന ചിത്രങ്ങള്‍ കണ്ടാല്‍
ആരും അതിശയിച്ചു പോകും..
സ്വതസ്സിദ്ധമായി വരയ്ക്കാന്‍ കഴിവുള്ള വര്‍ക്കും
ഇതില്‍ അഭിരുചിയുള്ളവര്‍ക്കും പ്രത്യേക പരിശീലനങ്ങളൊന്നും ആവശ്യ മില്ല..
എന്താണ് വേണ്ടാതെന്നൊരൂഹം കിട്ടിയാല്‍
നമ്മെ അത്ഭുതപ്പെടുത്തും വിധത്തില്‍
നിമിഷനേരം കൊണ്ടവര്‍
നമ്മളുദ്ദേശിച്ചതിനേക്കാള്‍ ഒരു പടി കൂടി
മേലെ പണി പൂര്‍ത്തിയാക്കും..
ഈ ചിത്രത്തില്‍ നോക്കൂ മൂന്നു സ്പാനിഷ് കാര്‍ നിന്നു വരയ്ക്കുന്ന കണ്ടുവോ …
അതില്‍ രണ്ടു പേര്‍ ദമ്പതികളാണു..
നാടു കാണാനെത്തിയ ഈ വിദേശ സഞ്ചാരികള്‍
കടപ്പുറത്തേക്കു പോകാനിറങ്ങവേ
വെയില്‍ മൂത്തതു കൊണ്ടു ഇടവഴി മാര്‍ഗ്ഗം സഞ്ചരിക്കുവാനിട വന്നു,
അവിടെ ആളുകള്‍ ചുമരെഴുതുന്ന കണ്ടു കൗതുകത്തോടെ അരികിലെത്തിയതാണു..
അതോടെ അവരുടെ ഉള്ളിലെ ജന്മ വാസന ഉണര്‍ന്നു വന്നു …
ബ്രഷും ചായവും വാങ്ങി വര തുടങ്ങി..
ചിഹ്നമൊക്കെ എത്ര കൃത്യമായാണവര്‍
വരച്ചു വെച്ചേക്കുന്നതു..
ഏതു നാടായാലും ഏതു ഭാഷയായാലും
കലക്കും സാഹിത്യത്തിനും ഭാഷയില്ല..
എല്ലാം ഒന്നു തന്നെയെന്നവര്‍ തെളിയി ച്ചിരിക്കുന്നു…









