LIMA WORLD LIBRARY

വഴിതെറ്റുന്ന പഠനകാലം- ഡോ.പി.എന്‍. ഗംഗാധരന്‍ നായര്‍ (Dr. P.N Gangadharan Nair)

  കുട്ടികള്‍ ഭാവി ലോകത്തിന്റെ വാഗ്ദാനങ്ങളാണ്. നമ്മുടെ വാല്‍സല്യഭാജനങ്ങള്‍…മാത്രമല്ല, അവര്‍ ഓരോരുത്തരും വികസിച്ചുവരുന്ന വ്യക്തികളാണ്. അവരുടെ സ്വഭാവത്തിനും ഭാവിക്കും രൂപം കൊടുക്കുന്നത് മാതാപിതാക്കളും അധ്യാപകരും ആണെന്ന് പറയാമെങ്കിലും വാസ്തവത്തില്‍ അവരുടെ വളര്‍ച്ചക്കും സ്വഭാവത്തിനും ഭാവിക്കും പ്രധാനകാരണം അവര്‍ തന്നെയാണ്. ജനിക്കുമ്പോള്‍ ഓരോ കുട്ടിയിലും ചില വാസനകളും കഴിവുകളും അന്തര്‍ലീനമായി കിടക്കുന്നുണ്ട്. നൈസര്‍ഗികമായ ഈ കഴിവുകള്‍ കണ്ടെത്തുകയും അവയെ പരിപോഷിപ്പിക്കുകയുമാണ് നമ്മുടെ കര്‍ത്തവ്യം.   ഒരു കുട്ടിയുടെ ശരിയായ വളര്‍ച്ചയ്ക്ക് മൂന്നു കാര്യങ്ങള്‍ ആവശ്യമാണ് :രക്ഷാബോധം,ശാന്തത, സ്‌നേഹം. അമ്മ […]

എന്റെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍-മേരി അലക്‌സ് (മണിയ) Mary Alex

ഇന്ന് എന്റെ 6 ദിനം. ഇടയില്‍ താല്‍ക്കാലികമായാണെങ്കിലും ഒന്നു നിര്‍ത്തേണ്ടി വന്നതില്‍ വിഷമം ഉണ്ട് വളരെ ശ്രമിച്ചു പക്ഷെ ഒന്നും എഴുതി അയക്കാനാകാതെ കുഴങ്ങിപ്പോയി എന്നു മാത്രം . കഴിഞ്ഞ ബുധപൂര്‍ണിമയില്‍ പറഞ്ഞതുമായി ബന്ധപ്പെടുത്തി ഇതു വായിക്കുക. ബൈബിളില്‍ പറയുന്നതുപോലെ സന്ധ്യയായി ഉഷസ്സുമായി ഒന്നാം ദിവസം 16- 11 -25 ഞായര്‍ വെളുപ്പിനു ഏതാണ്ട് മൂന്നുമൂന്നര സമയം. അവര്‍ മൂവരും വീടെത്തി. അവര്‍ വരുമെന്നുള്ളതിനാല്‍ ഞങ്ങള്‍ പള്ളിയില്‍ പോയില്ല. ഏഴെട്ടു വര്‍ഷം കഴിഞ്ഞു വരുന്ന മകളും കൊച്ചുമകളും. […]

പൊന്‍പുലരി-കലാ പത്മരാജ് (Kala Padmaraj)

സൗഹൃദത്തിന്റെ പവിത്രത എന്നത് സുഹൃത്തുക്കള്‍ തമ്മിലുള്ള ആത്മബന്ധമാണ്… ബന്ധങ്ങള്‍ ഉടലെടുക്കുന്നത് വര്‍ഷങ്ങളുടെ പെരുമയിലല്ല ചില നിമിഷങ്ങളുടെ ഇടപഴകലിലൂടെയാണ്. വര്‍ഷങ്ങളുടെ പരിചയത്തിലൂടെ നേടിയ ബന്ധത്തെക്കാള്‍ ഒരുപക്ഷേ ദൃഢമായ ബന്ധങ്ങളാകാം ദിവസങ്ങള്‍ കൊണ്ടുണ്ടായ ആത്മബന്ധം… നമുക്ക് കൂടുതല്‍ ഉപകാരപ്രദമാവുന്നതും, സാന്ത്വനവും, സമാധാനവും, സംതൃപ്തിയും, ആശ്വാസവും ലഭിക്കുന്നത് ഈ ബന്ധത്തിലൂടെയാവാം. ഒത്തിരി ഇഷ്ടത്തോടെ… നല്ലൊരു ശുഭദിനം ആശംസിച്ചുകൊണ്ട്…    

സാഗരസംഗമം – സുധ അജിത്ത് (നോവല്‍-ഭാഗം 30) Sudha Ajith

എന്റെ സാരംഗിയെ തിരികെ നല്‍കാന്‍ മാഡത്തിനു കഴിയുമെന്നു ഞാന്‍ വിശ്വസിക്കുന്നു. അതോടെ അരുണിന്റെ ദുഃഖഭാവം അകന്നു. അവനില്‍ കൂടുതല്‍ ആത്മവിശ്വാസം കത്തിജ്വലിയ്ക്കുന്നതു പോലെ തോന്നി. അതുകണ്ട് ഞാന്‍ അരുണിനെ മെല്ലെ കളിയാക്കിക്കൊണ്ടു പറഞ്ഞു. ”അപ്പോള്‍ അരുന്ധതിയെയും എന്നെയും കബളിപ്പിച്ച് നീയി രഹസ്യം കൊണ്ടു നടക്കുകയായിരുന്നു അല്ലേ? എന്റെ രാഹുലിനെപ്പോലെ നീയും ഒളിച്ചു കളികള്‍ ശീലിച്ചിരിക്കുന്നു…’ ‘സോറി മാഡം… ഞാന്‍…’ അരുണ്‍ ലജ്ജയാല്‍ തുടുത്ത മുഖവുമായി കുറ്റബോധത്തോടെ തലകുനിച്ചു. ”സാരമില്ല… എല്ലാം ഞാന്‍ അരുന്ധതിയോടു പറഞ്ഞോളാം. എന്റെ രാഹുല്‍ […]

കാലയവനിക – കാരൂര്‍ സോമന്‍ (നോവല്‍-അധ്യായം 25) Karoor Soman

വികാരഭരിതമായ നിമിഷങ്ങള്‍. അവളുടെ അതുല്യമായ ശരീരഭംഗി. അനര്‍ത്ഥങ്ങളുണ്ടാക്കാന്‍ എളുപ്പമാണ്. അവന്‍ അങ്ങനെ കണ്ണെടുക്കാതെ നിന്നു. ആ സൗന്ദര്യം മുറിക്കുളളില്‍ പ്രകാശിച്ചുനിന്നു. ഉളളിന്റെയുള്ളില്‍ ദുസ്വഭാവും സല്‍സ്വഭാവവും തമ്മിലുള്ള ഒരു വടംവലി തന്നെ നടന്നു. യൗവനത്തിന് ഇതൊക്കെ മധുരം നല്‍കും. മധുരം അനുഭവിച്ച് കഴിയുമ്പോള്‍ കയ്പ്പായിമാറും. പിന്നിടുള്ളത് ദുഃഖമാണ്. അവള്‍ക്കോ ഹൃദയം തകരുന്ന അനുഭവം. എന്നിട്ടും എന്താണ് നിന്റെ കണ്ണുകള്‍ അവളുടെ ആകര്‍ഷകമായ തുടകളിലും യൗവനം മുറ്റിനില്‍ക്കുന്ന സ്തനങ്ങളിലും ഉടക്കി നില്‍ക്കുന്നത് വര്‍ഷകാല മേഘങ്ങളെ പോലെ നിന്നില്‍ ഒഴുകുന്നത് എന്താണ്? […]