ബിഗ്ബാംഗിന്റെ കാല ഗണനയില്‍ കാതലായ സംശയങ്ങള്‍ – ജയന്‍ വര്‍ഗീസ് (Jayan Varghese)

നക്ഷത്രങ്ങളുടെ പ്രായം നിര്‍ണ്ണയിക്കുന്നതിനുള്ള വിവിധങ്ങളായ സാങ്കേതിക വിദ്യകള്‍ ശാസ്ത്രജ്ഞന്മാര്‍വികസിപ്പിച്ചെടുത്തിട്ടുണ്ട്. അവ ഉപയോഗപ്പെടുത്തിയിട്ടാണ് പ്രപഞ്ചോല്പത്തിക്ക് കാരണമായി എന്ന് പറയപ്പെടുന്നബിഗ്ബാങ് സംഭവിച്ചത് 1382 കോടി കൊല്ലങ്ങള്‍ക്ക് മുന്‍പാണ് എന്ന നിഗമനത്തില്‍ അവരെത്തിയത്. ഒരു നൂറ്റാണ്ടിന് മുന്‍പ് മുതല്‍ നിലവിലുള്ള ഈ കാലഗണന തെറ്റായിരുന്നുവെന്ന് മുഖത്തു മുണ്ടിട്ടു കൊണ്ട്ഇപ്പോള്‍ ശാസ്തജ്ഞന്മാര്‍ സമ്മതിച്ചിരിക്കുന്നു. പ്രപഞ്ച പ്രായം കണക്ക് കൂട്ടി എടുത്ത അതേ സാങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തിക്കൊണ്ട് നോക്കിയപ്പോള്‍പ്രപഞ്ചത്തെക്കാള്‍ പ്രായമുള്ള ഒരു നക്ഷത്രത്തെ ഇപ്പോള്‍ കണ്ടെത്താനായതാണ് പ്രശ്‌നമായത്. നമ്മുടെ മില്‍ക്കിവേ നക്ഷത്ര രാശിയില്‍ ഉള്‍പ്പെട്ടു […]
സ്ഥാനാര്‍ഥികളും പ്രവര്‍ത്തകരും പാലിക്കേണ്ട മര്യാദകള്‍ – അഡ്വ. ചാര്‍ളി പോള്‍ (ട്രെയ്‌നര്‍, മെന്റര്‍) Adv. Charly Paul)

സ്ഥാനാര്‍ത്ഥികളും പ്രവര്‍ത്തകരും ഭവന സന്ദര്‍ശനങ്ങള്‍ക്കും പ്രവര്‍ത്തനങ്ങള്‍ക്കുമായി ഇറങ്ങുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ വിജയം ഉറപ്പാക്കാനാവും. ഒന്ന്. എ.ബി.സി റൂളാണ്. എ-എന്നാല്‍ അപ്പിയറന്‍സ്, ബി- എന്നാല്‍ ബിഹേവിയര്‍ , സി- എന്നാല്‍ ക്യാരക്ടര്‍ . ഇത് മൂന്നും സ്ഥാനാര്‍ത്ഥികളെ സംബന്ധിച്ച് പ്രധാനമാണ്. ഉടുപ്പിലും നടപ്പിലും വെടിപ്പ് വേണം. സ്ത്രീകളായിട്ടുള്ള സ്ഥാനാര്‍ത്ഥികള്‍ സാരി ഉടുക്കുന്നതാണ് കൂടുതല്‍ നല്ലത്. പുരുഷന്മാര്‍ മുണ്ട്, ഷര്‍ട്ട് വേഷമാണ് ഉചിതം. മുണ്ട് മടക്കിക്കുത്തരുത്.അവ വൃത്തിയുള്ളതും ചേരുന്നതുമാകണം. ‘First impression is the best Impression’ എന്നാണ് […]
അന്‍വര്‍ അബ്ദുല്ലയുടെ ‘1980’ – ശംസീര്‍ ചാത്തോത്ത്/ ചെറുവാഞ്ചേരിക്കാരന്‍ (Samseer Chathoth)

അന്‍പത് പേജിനപ്പുറം വായന മുന്നോട്ട് പോവാതെ വന്നപ്പോള്‍ മാസങ്ങള്‍ക്ക് മുന്‍പ് പാതിവഴിയില്‍ ഉപേക്ഷിച്ച പുസ്തകമാണ് അന്‍വര്‍ അബ്ദുല്ലയുടെ ‘1980’ എന്ന ഈ നോവല്‍. പിന്നീട് ഒരിക്കല്‍ ‘Turn the page’ എന്ന വായനക്കാരുടെ ഏറ്റവും വലിയ കൂട്ടായ്മയില്‍ ‘1980’ എന്ന നോവലിനെ കുറിച്ച് ചര്‍ച്ച നടക്കുകയുണ്ടായി. അതില്‍ പലരും മികച്ച വായനാനുഭവമാണെന്ന അഭിപ്രായം പങ്കുവെക്കുന്നത് കേട്ടു, ശേഷം ആ ഗ്രൂപ്പ് അഡ്മിനും എഴുത്തുകാരനുമായ വിശ്വനാഥുമായി ഈ പുസ്തകത്തെ കുറിച്ച് സംസാരിക്കുകയുണ്ടായി. അദ്ദേഹത്തിന്റെ അഭിപ്രായം മാനിച്ചാണ് വീണ്ടും ഈ […]
ജീവിതോദ്ദേശ്യം – ജോസ് ക്ലെമന്റ് (Jos Clement)

നാം ഈ ഭൂമിയിലേക്ക് പിറന്നുവീണത് എന്തിനാണെന്ന ചിന്ത വ്യക്തമായി നമുക്കുണ്ടാകണം. നമുക്കു ലഭിച്ചിരിക്കുന്ന താലന്തുകള്‍ (കഴിവുകള്‍) കുഴിച്ചിടാതെ നമുക്കും മറ്റുള്ളവര്‍ക്കും ഉപയോഗപ്രദമായി വര്‍ധിപ്പിക്കണം. ജീവിതത്തില്‍ എന്തെങ്കിലും ഉദ്ദേശ്യം നമുക്കുണ്ടാകണം. ജോലിയില്‍ , പഠനത്തില്‍, പ്രാര്‍ഥനയില്‍ പോലും ഈ ഉദ്ദേശ്യം അനിവാര്യമാണ്; ഒരു നിയോഗം ആവശ്യമാണ്. ഒന്നും മറ്റുള്ളവരുടെ നിര്‍ബന്ധത്തിനു വഴങ്ങിയാകരുത് ചെയ്യുന്നത്. ഇവിടെ നാം ചെയ്തു തീര്‍ക്കേണ്ടുന്ന കാര്യങ്ങള്‍ നാം തന്നെ ചെയ്തു തീര്‍ക്കണം. വിശ്രമിക്കാത്ത സിരകളും ഇമവെട്ടാത്ത കണ്ണുകളും പതറാത്ത ചിന്തകളും നമുക്കുണ്ടാകണം. ജീവിത […]
തേന്‍ മിഠായികള്‍ – സാക്കി നിലമ്പൂര്‍ (Sakki Nilambur)

‘മയമാപ്പാ… ഒര് സിലൈറ്റ് പെന്‍സില് കാട്ടിക്കാണിം.’ ഇണ്ണിണ്ണി അത് പറയുമ്പോഴേക്കും വലിയ കാലുകളില്‍ താങ്ങിനിര്‍ത്തിയിരിക്കുന്ന പെട്ടിപ്പീടികയുടെ ഉള്ളില്‍ കാല്, തൂക്കിയിട്ടിരിക്കുന്ന മയമാപ്പ ,സ്ലേറ്റ് പെന്‍സിലിന് വേണ്ടി ആയാസപ്പെട്ട് ഒന്ന് തിരിയും. അപ്പോഴേക്കും വരിവരിയായി വെച്ചിരിക്കുന്ന ചില്ലുഭരണികളിലെ, തേന്‍മിഠായികള്‍ ഇട്ടുവെച്ച ഏറ്റവും ഒടുവിലത്തെ ഭരണിയുടെ അടപ്പ് ഞാന്‍ അതിവിദഗ്ധമായി തുറക്കും. കുറെയേറെ മിഠായി ഭരണികളുണ്ടാവും വരിയില്‍. കട്ച്ചാപര്‍ച്ചി എന്ന ബുള്‍ബുള്‍ മിട്ടായി. പല്ലില്‍ നന്നായി ഒട്ടിപ്പിടിക്കുന്ന, ശര്‍ക്കര കൊണ്ടുണ്ടാക്കുന്ന ഒരു മിഠായിയാണിത്. പിന്നെ, മണിക്കൂറ്മുട്ടായി എന്നറിയപ്പെടുന്ന കട്ടായി . […]
വികൃതംവിഷമയം – മാലൂര്‍ മുരളി (Maloor Murali)

വികലമായൊരു മര്‍ത്യ മനസ്സിനാല്‍ വികൃതമാക്കിയഭൂതലത്തെങ്ങുമേ…. വിഷമലീമസമാക്കിപ്പടര്‍ത്തി,യീ വിണ്ണുപോലും നരാധ:മക്കൈകളാള്‍ … കാലം തെറ്റിവരുന്ന’ഋതുക്കള്‍’ തന്‍ കോലമായിന്നുമാറിയീഭൂതലം ! കാറ്റുപോലും ചിരിച്ചട്ടഹാസത്താല്‍ കാമഭ്രാന്തരെപ്പോലെയായ്ത്തീര്‍ന്നഹോ…. വികൃതമാക്കിയമണ്ണില്‍മുളച്ചിടാന്‍ വീര്‍പ്പുമുട്ടും പരകോടി വിത്തുകള്‍… കാലമേ! നിന്‍കരത്തിന്റെ ശക്തിയെ കെട്ടമര്‍ത്യന്‍ തകര്‍ത്തു കളഞ്ഞുവോ….! വിണ്ണിലേക്കുപറക്കാന്‍പഠിക്കുന്ന വെണ്മയേറുന്നകുഞ്ഞരിപ്രാവിനെ വെട്ടില്‍വീഴ്ത്താന്‍ശ്രമിയ്ക്കുന്നദുഷ്ഠരെ വെട്ടിമാറ്റാന്‍കരുത്തുകാട്ടീട ണം. അഗ്‌നിഗോളങ്ങളാണിന്നു ജീവിതം ആശ്രയക്കാറ്റതെങ്ങുമില്ലാതയായ്.. ആശ്രയിക്കുവാനാരുണ്ടിഹത്തിലായ് ആശയറ്റ ജനത്തിന്റെ രോദനം….! വെന്തുനീറും കനല്പാതതാണ്ടിടാന്‍ വേവലാതിപൂണ്ടിടുംമനുഷ്യരെ! വേഗമെത്തിക്കരുണനല്‍കീടുകില്‍ വേഗമീനാട്ടില്‍’നന്മ’പൂത്തീടുമേ.
പപ്പായ ഇലയും ഡെങ്കിപ്പനിയും – ഡോ. വേണു തോന്നയ്ക്കല്‍ (Dr. Venu Thonnackal)

പരമ്പരാഗതമായി ചില നാടുകളില്‍ പപ്പായ ഇല ഇന്നും ഔഷധമായി പ്രയോഗിക്കുന്നു. അത് ഒരു ഒറ്റമൂലി വൈദ്യമായി കരുതാം. ആധുനിക ചികിത്സ സമ്പ്രദായങ്ങള്‍ സുലഭമായി ലഭ്യമാവാത്ത പ്രദേശങ്ങളിലാണ് ഇത്തരം ഒറ്റമൂലി ചികിത്സകള്‍ പ്രചാരം നേടുന്നത്. മലേറിയ, മലബന്ധം, ആസ്ത്മ തുടങ്ങി അനവധി ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇത് ഔഷധമായി പ്രയോഗിക്കുന്നു. പപ്പായയില കത്തിച്ച പുകയാണ് ആസ്ത്മ രോഗികള്‍ക്ക് നല്‍കി വരുന്നത്. പപ്പായ ഇലയും ഫലവും ഗര്‍ഭം അലസിപ്പിക്കാന്‍ ഉപയോഗിച്ചിരുന്നു. അത് പണ്ട് എന്ന് കരുതേണ്ട. ഇന്നും പല നാടുകളിലും […]
ഉറയൂരുന്ന രാഷ്ട്രമീമാംസകള്‍ – ജയരാജ് പുതുമഠം (Jayaraj Puthumadham)

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രഖ്യാപനം കഴിഞ്ഞതിനുശേഷം കേരളത്തിലെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും, അതിന്റെ പ്രവര്‍ത്തകര്‍ക്കും ഇന്നലെവരെ പൊക്കിപ്പിടിച്ചിരുന്ന ആദര്‍ശവര്‍ണ പതാകയുടെ പൊലിമ ഇപ്പോള്‍ കാണുന്നില്ല. എങ്ങിനെയെങ്കിലും സ്ഥാനാര്‍ഥിപ്പട്ടികയില്‍ കയറിപ്പറ്റുക എന്നത് മാത്രമായിരിക്കുന്നു ഇവരുടെ ലക്ഷ്യം. സ്വന്തം പാര്‍ട്ടിയിലെ വിമതരുമായുള്ള തര്‍ക്കം ഒരുവശത്ത്. അതിന്റെ പേരില്‍ ഇന്നലെവരെ പഴി പറഞ്ഞിരുന്ന ശത്രുപക്ഷ പാര്‍ട്ടിയില്‍ ചേക്കേറാന്‍ യാതൊരു മടിയുമില്ലാതെ വസ്ത്രം മാറുന്നു ഇക്കൂട്ടര്‍. ഇത്തരക്കാരെ ഇരു കൈയ്യുംനീട്ടി മാറോടണയ്ക്കാന്‍ ഒട്ടുംതന്നെ നാണമില്ലാതെ തോരണം തീര്‍ക്കുന്നു മറ്റേ കൂട്ടരും. പാമ്പ് […]
കേരളത്തിലെ ഗര്‍ഭ സുനാമിത്തിരകള്‍ – കാരൂര്‍ സോമന്‍, (ചാരുംമൂടന്‍) Editorial, Karoor Soman

ആകാശവിതാനത്തില്‍ കൊരുത്തിട്ട നക്ഷത്ര ക്രിസ്മസ് രാവുകളില്‍ കേരളത്തില്‍ നിന്ന് കുറെ ദിവസങ്ങളായി പുറത്തേക്ക് വമിക്കുന്നത് അതിശക്തമായ നാശം വിതച്ചുകൊണ്ടുള്ള സ്ത്രീപീഡന സുനാമിത്തിരകളാണ്. പ്രകൃതിയോട് മനുഷ്യര്‍ ചെയ്യുന്ന ക്രൂരതകള്‍പോലെ അധികാര പദവികളിലുള്ളവര്‍ സ്ത്രീകളെ ഭയാനകമായി പീഡിപ്പിക്കുന്നത് അധികമൊന്നും പുറംലോകമറിയാറില്ല. സ്ത്രീകളുടെ ആധിയും വ്യാധിയും പെരുകുമ്പോള്‍ നൂറില്‍ ചിലതാണ് പുറംലോകമറിയുന്നത്. അതിന്റെ പ്രധാന ലക്ഷ്യം ലാഭം കൊയ്തെടുക്കലാണ്. അത് പൊതുപ്ര വര്‍ത്തകര്‍ക്കെതിരെ വരുമ്പോള്‍ ഇവരെ തീറ്റകൊടുത്തു വളര്‍ത്തിയവര്‍ തന്നെ വെളിച്ചപ്പാടു കളായി കലിയിളകി ഇരയും വേട്ടക്കാരുമായി ജനങ്ങളുടെ മുന്നില്‍ പരസപരം […]
“If You Want to Go Fast…”- Leelamma Thomas, BOTSWANA

I learned to run with hurried feet, chasing horizons made of fire— the wind behind me, no hand beside me, only the echo of my own desire. But speed is a lonely kingdom; its crown is made of fleeting light. The miles I won felt small and hollow, vanishing into the night. Then one day, […]
മേരി അലക്‌സിന്റെ എഴുത്തുവഴികള്‍: ആസ്വാദനക്കുറിപ്പ് (കാരൂര്‍ സോമന്‍, ലണ്ടന്‍)

മലയാളഭാഷയുടെ സുഗന്ധവും സൗന്ദര്യവും പേറി പതിറ്റാണ്ടുകളായി തലയുയര്‍ത്തി നില്‍ക്കുന്ന എഴുത്തുകാരിയാണ് മണിയ എന്ന തൂലികാനാമത്തില്‍ അറിയപ്പെടുന്ന മേരി അലക്‌സ്. 1969 ല്‍ ദീപിക വാരാന്ത്യപ്പതിപ്പില്‍ ‘പരാജിതന്‍’ എന്ന കഥയില്‍ തുടങ്ങി ചെറുതും വലുതുമായ പത്ര മാസികകള്‍, ബാലപംക്തികള്‍, വിദേശത്തു് നിന്നുള്ള സാഹിത്യ ഓണ്‍ലൈനായ ലിമ വേള്‍ഡ് ലൈബ്രറി അടക്കമുള്ള എഴുത്തുകളില്‍ തുടിച്ചു നില്‍ക്കുന്നത് കപടത നിറഞ്ഞ ഈ ലോകത്തു് നടക്കുന്ന മനുഷ്യമനസ്സിന്റെ വിശുദ്ധിയും അശുദ്ധിയും നൊമ്പരങ്ങളുമാണ്. മണിയയുടെ നോവല്‍, കഥ, കവിതകളില്‍ കളിയാടുന്നത് മനസ്സില്‍ പ്രകാശം പരത്തുന്ന […]
അജ്ഞാതനായ കാമുകന് ഒരു പ്രണയക്കുറിപ്പ് – ലാലിമ (Lalima)

ഹേയ് മനുഷ്യാ… നടന്നു തീര്‍ത്ത സ്വപ്ന ദൂരങ്ങളില്‍ ഞാന്‍ പണിത മഞ്ഞു കൂടാരങ്ങള്‍ ഉരുകിയൊലിച്ചു തുടങ്ങിയിരിക്കുന്നു. ചങ്ങലക്കെട്ടുകളിലുലയാത്ത എന്റെ ഹൃദയം പക്ഷേ ആ മഞ്ഞിന്റെ മരവിപ്പില്‍ തീപിടിച്ച നിന്റെ ഉമ്മകള്‍ക്ക് വേണ്ടി കൊതിക്കുന്നത് പോലെ.. നിന്റെ ഹൃദയത്തിലേക്ക് ഞാന്‍ യാത്ര ചെയ്തത് ഒരു പൂവിന്റെ മൃദുലതയോടെയായിരുന്നു, നീയതറിയുന്നില്ലെന്ന് മാത്രം. തീഷ്ണമായ സ്‌നേഹത്തിന്റെ പച്ചയില്‍ എനിക്കും നിനക്കുമി ടയില്‍ ചിലപ്പോഴൊക്കെ ഒരു മുഴുവസന്തം പടവുകള്‍ കയറി വരുമായിരുന്നു. അജ്ഞാതനായ നിന്നോട് എന്തിനാണ് ഞാനിതൊക്കെ പറയുന്നത്? നീ അറിയാതെ നിന്നെ […]
സൂചിയും നൂലും – ജഗദീശ് കരിമുളയ്ക്കല്‍ (Jagadeesh Karimulackal)

സ്ത്രീ ഒരു സൂചിയാണ്. പുരുഷന്‍ ഒരു നൂലാണ്. നൂലിന് സൂചി കുഴിയില്‍ കടന്നാല്‍ തുണിയതു തുന്നാം ചേലില്‍ നന്നായി. സൂചിപ്പെണ്ണ് പിടഞ്ഞീടില്‍ നൂലാം പുരുഷന് സൂചിക്കുഴയില്‍ കടക്കാമോ? ആവില്ലാ വില്ലൊരുനാളും. തുന്നല്‍ പിന്നെ നടക്കൂലാ. സൂചിപ്പെണ്ണ് നിശ്ചലമായാല്‍ നൂലാം പുരുഷന് സൂചി കുഴയില്‍ കയറീടാം. തുന്നല്‍ പിന്നെ നടന്നീടാം. !
ഉസ്മാനും ബീവീം – ദീപ ബിബീഷ് നായര്‍ (Deepa Bibish Nair)

‘ആമിനാ, ജ്ജ് അറിഞ്ഞാ ബീവാത്തുന്റെ കെട്ടിയോന് ജൊരം വന്ന് കെടപ്പാ’. ഞമ്മള് ഓളോട് പറഞ്ഞ് .’ ‘ അള്ളാ ഓനാ . ഓന്‍ നല്ല ബെടിപ്പത്തിരി പോലിരുന്ന ആളാണല്ലാ, ന്താ ങ്ങനെ ? ന്തോരം ഏനക്കേടുകളാ. മനുസമ്മാര് ങ്ങനെ ദെവ്‌സോം ഓരോന്ന് ബന്ന് ഠിം ന്ന് തീര്ന്ന്‌പോണ് ‘ ങ്ങന പറഞ്ഞ് ഓള് നെടുവീര്‍പ്പെട്ട്. ഓന് കാശിമ്മിണി തീരുംന്നാ ഞമ്മള ഗ്രൂപ്പീന്ന് അറിഞ്ഞത്. ന്താ പ്പ ങ്ങനെ? ആമിനാ, ജ്ജ് ആ ടീവി ഒന്ന് ഓണാക്ക് ന്റ […]
തണല്‍ വീട് – സേബാ ജോയ് കാനം (Seba Joy Kanam)

തുറന്നിട്ടിരുന്ന ഗേറ്റിലൂടെ ഒരുകാര്‍ ധൃതഗതിയില്‍ ‘തണല്‍ വീട് ‘എന്ന ജറിയാട്രിക് ആശുപത്രിയിലേക്ക് വന്നു. ഡോക്ടര്‍ ജോണും, ഡോക്ടര്‍ മാത്യുവും മുറിയിലിരുന്നു ചൂടു ചായ കുടിച്ചു കൊണ്ടിരിക്കുകയായിരുന്നു. ഡോക്ടര്‍ ജോണിന്റെ ഒരേ ഒരു മകനായ ഡോക്ടര്‍ മാത്യു പിതാവിന്റെ കൂടെ ഇന്നാദ്യ മായാണ് ആശുപത്രിയില്‍ ചാര്‍ജ് എടുത്തത്. ജൂണ്‍ മാസമാണ്. പ്രകൃതിയാകെ തണുത്തുറഞ്ഞിരി ക്കുകയാണ്. മഴ ത്തുള്ളികളുടെ സംഗീതവും, തളിരിലകളുടെ നൃത്തവും തമ്മില്‍ നല്ലതാളം ഉണര്‍ത്തി. തെന്നലും കൂടെ ചേര്‍ന്നുനിന്നു. പൊടുന്നനെ മണിനാദം മുഴങ്ങി. സ്ട്രെച്ചറില്‍ വല്ലാതെ അവശനായ […]



