LIMA WORLD LIBRARY

എന്റെ കൊച്ചു കൊച്ചു സന്തോഷങ്ങള്‍-മേരി അലക്‌സ് (മണിയ) Mary Alex

ഇന്ന് എന്റെ 6 ദിനം. ഇടയില്‍ താല്‍ക്കാലികമായാണെങ്കിലും
ഒന്നു നിര്‍ത്തേണ്ടി വന്നതില്‍ വിഷമം ഉണ്ട് വളരെ ശ്രമിച്ചു പക്ഷെ ഒന്നും എഴുതി അയക്കാനാകാതെ കുഴങ്ങിപ്പോയി എന്നു മാത്രം .
കഴിഞ്ഞ ബുധപൂര്‍ണിമയില്‍ പറഞ്ഞതുമായി ബന്ധപ്പെടുത്തി ഇതു വായിക്കുക. ബൈബിളില്‍ പറയുന്നതുപോലെ സന്ധ്യയായി ഉഷസ്സുമായി ഒന്നാം ദിവസം
16- 11 -25 ഞായര്‍ വെളുപ്പിനു ഏതാണ്ട് മൂന്നുമൂന്നര സമയം. അവര്‍ മൂവരും വീടെത്തി. അവര്‍ വരുമെന്നുള്ളതിനാല്‍ ഞങ്ങള്‍ പള്ളിയില്‍ പോയില്ല. ഏഴെട്ടു വര്‍ഷം കഴിഞ്ഞു വരുന്ന മകളും കൊച്ചുമകളും. ഒപ്പം ഒരു ന്യൂസിലാന്റുകാരിയും .എങ്ങനെ പോകും ? എങ്ങനെ പോകാന്‍ തോന്നും.? സ്വന്തത്തിലുള്ള ഒരാളിന്റെ ടാക്‌സി. വിശേഷങ്ങള്‍ പറഞ്ഞും കേട്ടും കുടിക്കാന്‍ കൊടുത്തു കണക്കു തീര്‍ത്തു സമയം പോയതും ഒരു കാരണം.
രാവിലെ ഏഴരക്കാണ് പ്രഭാത പ്രാര്‍ത്ഥന.വിശുദ്ധ കുര്‍ബാന
എട്ടിനും.
എന്തെങ്കിലും തിന്നാന്‍ തരു വിശന്നിട്ടു വയ്യ. എല്ലാ പ്രാവശ്യവും പതിവുള്ള പല്ലവിയാണ്. ഫ്‌ലൈറ്റില്‍ കിട്ടാഞ്ഞിട്ടല്ല. അമ്മയുടെ കൈ കൊണ്ടുണ്ടാക്കിയതിന് ഒരു പ്രത്യേകത കാണുമല്ലൊ. എങ്കില്‍ ഫ്‌ലൈറ്റില്‍ കിട്ടുന്നത് തുറക്കാതെ ഇങ്ങോട്ടു കൊണ്ടുവരികയുമില്ല. അഭിമാനക്ഷതം. 1പള്ളി പിരിഞ്ഞതും അവള്‍ ഇഷ്ടപ്പെടുന്ന ഒരു മരുമകന്റെ കുടുംബത്തിലെ അമ്മയും’ഏറ്റവും മകന്റെ ഭാര്യയും കാണാനെത്തി. അവര്‍ തമ്മില്‍ ആദ്യമായി കാണുന്ന കാഴ്ച. 2024 സെപ്റ്റംബറില്‍ ആയിരുന്നു ആ മകന്റെ വിവാഹം. അന്വേഷണത്തില്‍ 1
ഭര്‍ത്താവും മകനും അവരുടെ ഒരകന്ന ബന്ധുവിന്റെ ആകസ്മികമായ മരണം സംബന്ധിച്ചു പോസ്റ്റുമാര്‍ട്ട സ്ഥലത്തു ഭര്‍ത്താവിനൊപ്പം അപ്പനും ആ വീടും പരിസരവും
വൃത്തിയാക്കലിനു ബംഗാളി സന്നാഹവുമായി മകനും പോയിരിക്കുന്നത്രെ.ജോലിക്കു പോയ ഭര്‍ത്താവ് മടങ്ങി വരുമ്പോള്‍ കാണുന്ന കാഴ്ച. അതും വാതില്‍ ചവിട്ടിപ്പൊളിച്ച്.
വാതിലടച്ച് ഉച്ച മയക്കത്തിനു കിടന്ന ഭാര്യ ആ കട്ടിലില്‍ സുഖസുഷുപ്തിയിലെന്ന പോലെ
മരിച്ചു കിടക്കുന്നു. പോസ്റ്റുമാര്‍ട്ടം ചെയ്യാതെ പറ്റില്ലല്ലൊ.

 

Leave Your Comment

Share this article

Subscribe

By pressing the Subscribe button, you confirm that you have read our Privacy Policy.
Your Ad Here
Ad Size: 336x280 px