രാഗമല്‍ഹാര്‍ – വട്ടപ്പാറ .വി.ജി.എം. ലേഖ (Vattappara VGM Lekha)

‘മഴ’ ജീവാമൃതവും……. ‘ പ്രണയം ‘ ഹൃദയാമൃതവും…. ഇവിടെ കവിഹൃദയവും…… മുകളില്‍ സൂര്യ വിളക്കും…. വൈദീക സാഹിത്യത്തിലെ പ്രണയജ്ഞാനത്തിന്റെ സുവിശേഷം. ഒരു ഹിമബിന്ദുവില്‍ മയൂഖം പ്രോജ്ജ്വലിക്കുന്ന ജാലവിദ്യ ഈ പ്രകൃതിക്കു മാത്രം സ്വന്തം. മേഘബാഷ്പവും അനുരാഗവും അക്ഷരബിന്ദുവിലൂടെ, മഴത്താളായും പ്രണയത്താളായും ഹൃദയത്താളായും ബാഷ്പീകരിക്കുന്ന ജാലവിദ്യ പ്രണിഹിതമായത് കവിഹൃദയത്തിനും…… സാഹിത്യത്തിലായാലും കലയിലായാലും ചിത്രകലയിലായാലും ചലച്ചിത്രത്തിലായാലും ഏറ്റവും കൂടുതല്‍ പ്രതിപാദിക്കപ്പെട്ടിട്ടുള്ളതും വര്‍ണ്ണനാസുഖവും ഭാവനാ സൗഖ്യവും ലഭ്യമായിട്ടുള്ളതുമായ വിഷയാവതരണം പ്രണയം തന്നെയാണ്. ജൈവീകമായ ചോദനയുടെ ഭാഗമാണ് പ്രണയം. ശാസ്ത്രീയമായി ഇതിന് ഒരു […]
മരം നടക്കുന്നു – ഡോ.വേണു തോന്നയ്ക്കല്‍ (Dr. Venu Thonnackal)

ജന്തുക്കള്‍ ഭക്ഷണത്തിനും അതിജീവനത്തിനും പ്രജനനത്തിനുമായി യാത്ര ചെയ്യുന്നു. സസ്യങ്ങള്‍ (മരങ്ങള്‍) മുളക്കുന്നിടത്ത് തന്നെ നിലനില്‍ക്കുകയും തന്റെ ജൈവീക ആവശ്യങ്ങള്‍ അവിടെ തന്നെ നിറവേറ്റി അതിജീവനം സാധ്യമാക്കുകയും ചെയ്യുന്നു. സസ്യങ്ങളും ജന്തുക്കളും തമ്മിലുള്ള പ്രധാന വ്യത്യാസം അതാണ്. സ്‌കൂള്‍ ക്ലാസ് മുതല്‍ പഠിച്ചതും അപ്രകാരം തന്നെ. എന്നാല്‍ നമ്മുടെ ഈ ധാരണയ്ക്ക് കടക വിരുദ്ധമായി ഇക്വഡോറിലെ സൊക്രട്ടെയ അക്‌സൊറൈസ (Socratea exorrhiza) എന്നയിനം വൃക്ഷങ്ങള്‍ യാത്ര ചെയ്യുന്നു. എവ്വിധമാണ് മരങ്ങള്‍ യാത്ര ചെയ്യുന്നത്, അഥവ നടക്കുന്നത് ? അതിലേക്ക് […]
മരിക്കാത്ത സ്മരണകള്‍; ‘ഗം ബൂട്ട്’ – പൂന്തോട്ടത്ത് വിനയകുമാര്‍ (Poonthottathu Vinayakumar)

ഹൈ- റേഞ്ചിലെ ഒരു സമ്പന്ന കുടുംബത്തിലാണ് ഞാന്‍ ജനിച്ചത്. ഇപ്പോള്‍ അത്തരം ഒരു വീട്ടില്‍ താമസിക്കണമെങ്കില്‍ പതിനായിരങ്ങള്‍ ഒരു ദിവത്തേക്കാകും എന്ന് മാത്രവുമല്ല ഏതെങ്കിലും വലിയ റിസോര്‍ട്ടുകളിലോ മറ്റോ കാണുകയുമുള്ളൂ അത്തരം സൗകര്യങ്ങള്‍ . ഒരു പാട് പ്രത്യേകതകള്‍ ഉണ്ടായിരുന്നു വീടിന് .പ്രകൃതിയുമായി നന്നേ യോജിച്ച തരത്തിലായിരുന്നു വീട് പണിതിരുന്നത് .അന്ന്, ഞങ്ങളുടെ വീട് എന്ന് പറഞ്ഞാല്‍ തെരുവപ്പുല്ല് പാകിയതായിരുന്നു. വീട്ടിനകത്തുതന്നെ ഒന്നിലധികം നീന്തല്‍ കുളങ്ങളും , കാറ്റും വെളിച്ചവുമെല്ലാം യഥേഷ്ടം കിട്ടുന്ന രീതിയിലുള്ളൊരു വീട്.സന്ധ്യയായാല്‍ ചുറ്റുവട്ടങ്ങളിലെ […]
പ്രണയ സാഫല്യം – ജയന്‍ വര്‍ഗീസ് (Jayan Varghese)

ദൂരേ കിഴക്കിന്റെ ചക്രവാളത്തിലെ സൂര്യച്ചെറുക്കന്റെ കണ്ണേറ് താഴത്തെ ഭൂമിക്കിടാത്തി തന്‍ മാറത്തൊ – രോമല്‍ കിനാവിന്റെ നീരാട്ട് ! പൂവായി ഭൂമിയെ മൂടുന്ന ചുംബന ലീലാ വിലാസങ്ങളില്‍ പ്രേമ വസന്തമായ് കോരിത്തരിക്കുന്നു രാഗ വിലോല വികാര മൂര്‍ച്ച ! മായാ പ്രപഞ്ച നിഗൂഢ നിരാമയ രൂപമീ നക്ഷത്ര ധൂളീ ലയം സാധകം ! ബോധമായ് എന്നില്‍ തെളിയുന്ന ഞാനെന്ന തേജസാം ദൈവ പ്രഭ ! ഓരോ പ്രഭാതത്തുടുപ്പിലും സ്വപ്നമായ് നാളേകള്‍ താണ്ടുമീ രാസത്വരം […]
സാഗരസംഗമം – സുധ അജിത്ത് (നോവല്‍-ഭാഗം 31) Sudha Ajith

ഗംഗാനദിയിലെ ഓളപ്പരപ്പിലൂടെ നിരവധി പേര്‍ തോണിയാത്ര നടത്തുന്നതും, ഉദയസൂര്യന്റെ വിവിധ ഘട്ടത്തിലുള്ള ഫോട്ടോകള്‍ എടുക്കുന്നതും ഞങ്ങള്‍ക്കു കാണാമായിരുന്നു. അല്പം അകലെ കുറെപ്പേര്‍ കുളിക്കുകയും, നനയ്ക്കുകയും ചെയ്യുന്നതു കണ്ടു. മനസ്സു പറഞ്ഞു, പവിത്രമായ ഈ നദീതടത്തിലെ സ്‌നാനം, ജീവിതത്തില്‍ അന്നു വരെയുള്ള വലുതും, ചെറുതുമായ എല്ലാ തെറ്റുകളില്‍ നിന്നും മോചനം നല്‍കി മനസ്സിനെ ശുദ്ധീകരിക്കുന്ന, ദിവ്യമായ ഔഷധി തന്നെയായിരിക്കും. ഒരു മാതാവിനെപ്പോലെ ആഴത്തിലേറ്റ ദുഃഖങ്ങളുടെ മുറിവുകളെ തഴുകിത്തലോടുന്ന ഗംഗ… ഗംഗയില്‍ മുങ്ങി നിവരുമ്പോള്‍ ഹൃദയത്തില്‍ വന്നു നിറയുന്ന ആത്മീയമായ […]
SEVEN NIGHTS OF PANCHALI – VINAYASREE Translated by: Dr. ANIAMMA JOSEPH (Novel Chapter -3)

A mother knows a virgin daughter’s mind better than anybody else. When she found her daughter looking pale, but, bright on her return from the temple, she realized that her daughter was preoccupied with other thoughts. She has reached her marriageable age. Draupadi said to Mandakini on reaching the inner chamber of the palace. “Mandakini, I can’t forget that young charming Prince. What a glory! How majestic he looks! I desire to see that handsome young man again. […]
കാലയവനിക – കാരൂര്‍ സോമന്‍ (നോവല്‍-അധ്യായം 26) Karoor Soman

ഏലി കാറില്‍നിന്നിറങ്ങിയവരെ കണ്ണടയുറപ്പിച്ച് സൂക്ഷിച്ചു നോക്കി. കാറ്റ് ചുളമടിച്ച് ശബ്ദമുയര്‍ത്തി. കൂട്ടില്‍കിടന്ന നായും കുരച്ചു. അവരുടെ മുഖം പ്രസന്നമായി വന്നു. മിനി വേഗത്തിലെത്തി ഏലിയുടെ കാല്‍പാദത്തില്‍ തൊട്ടുവണങ്ങി. അത് കണ്ട് മാണിയും അങ്ങനെ ചെയ്തു. ഏലിക്ക് അവളോട് മതിപ്പ് തോന്നി. രണ്ട്‌പേരെയും നെഞ്ചോട് ചേര്‍ത്ത് ആശീര്‍വദിച്ചു. ഇന്നത്തെ യുവതീയുവാക്കള്‍ക്ക് സാധ്യമാകുന്ന കാര്യമല്ല അവരിപ്പോള്‍ ചെയ്തത്. മാതാപിതാക്കളെ ബഹുമാനിക്കാത്ത എത്രയോ മക്കളുണ്ട്. തുളസി പെട്ടികള്‍ എടുത്ത് അകത്തേക്ക് കൊണ്ടുപോയി. സിന്ധുവിന്റെ മാനസിക സംഘര്‍ഷം മാറിവന്നു. അവള്‍ അമ്മച്ചിയെ […]



