LIMA WORLD LIBRARY

ഭൂതകാലം – ജോസ്‌കുമാര്‍ ചോലങ്കേരി ജര്‍മ്മനി (Joskumar Cholenkery Germany)

ഭൂതകാലമേ വെറുക്കുന്നു നിന്നെ ഞാന്‍ . മറക്കുവാന്‍ ശ്രമിക്കുന്നു നാളേറെയായി… നിന്നോര്‍മ്മകള്‍പോലുമെന്‍ മനസ്സില്‍ വളര്‍ത്തുന്നു തീരാത്ത കോപത്തിന്‍തീക്കനല്‍.. നിന്റെ ക്രൂരമാം മുഖഭാവവും കൂര്‍ത്തമ്പുകള്‍ പോലുള്ള നോട്ടങ്ങളും ഭീതിപരത്തുന്നു ഭൂമുഖത്തെന്നും. പേടിപ്പെടുത്തുന്നീ പുതുതലമുറയെ … മക്കളിലെത്രപേര്‍ ചത്തൊടുങ്ങി… നീ കൊന്നൊടുക്കി… മാപ്പിനര്‍ഹത ഒട്ടുമില്ലാതെ… യുദ്ധക്കളങ്ങളെത്ര നീ തീര്‍ത്തു യുക്തിയുണ്ടോയെന്ന ചിന്തകൂടാതെ.. സ്‌നേഹത്തിനായ് ദാഹിച്ച കുറ്റം ചുമത്തി തൂക്കിലേറ്റി എത്രയുവമിഥുനങ്ങളെ… സത്യം പറയുവാന്‍ സമ്മതിക്കാതെ നിത്യവും നുണകള്‍ പറഞ്ഞുതന്നില്ലേ…. മക്കളായ് മണ്ണില്‍പ്പിറന്നെങ്കിലും മാറ്റിയില്ലേ ധനികരും ലളിതരുമായ്.? മറക്കുവാന്‍ കഴിയില്ലൊരിക്കലും …. […]

സാംസ്‌കാരിക കേരളത്തില്‍ നീതി പുലരുമോ? – കാരൂര്‍ സോമന്‍, (ചാരുംമൂടന്‍) (Karoor Soman)

നമ്മുടെ നവോഥാന നായകര്‍ പടുത്തുയര്‍ത്തിയ സാമൂഹ്യ സാംസ്‌കാരിക രംഗം ഇന്ന് ആശുപത്രി അത്യാഹിത മെത്തയില്‍ ഊര്‍ധശ്വാസമെടുക്കുന്ന ഹൃദയഭേദകമായ ധാരാളം കാഴ്ചകളാണ് കാണുന്നത്. നീതിയങ്ങും നിയമമിങ്ങുമായി നീതിയറ്റ മനസ്സുമായി മനുഷ്യര്‍ ജീവി ക്കുന്നു. നാടുവാഴിഭരണംപോലെ അധികാരികളുടെ ഇച്ഛയ്ക്കനുസരിച്ചു് സത്യവും നീതിയും ചവുട്ടിയരക്കുന്നു. അതിന്റെ അവസാനത്തെ അനുഭവമാണ് കേരള ചരിത്രത്തില്‍ വിസ്മരി ക്കാനാവാത്തവിധം നടന്ന അളവറ്റ സമ്പത്തുള്ള ശബരിമല സ്വര്‍ണ്ണകൊള്ള നടത്തിയ അധി കാരികള്‍ ഇരുമ്പഴിക്കുള്ളിലായത്. പണപ്പെട്ടി തുറന്നിരുന്നാല്‍ ഏത് പുണ്യവാളനും കള്ളനാ കുമെന്ന് പറയുമെങ്കിലും  അധികാരദുര്‍വിനിയോഗം അധഃപതനത്തിലെത്തുമെന്ന് കേരള […]

സാഹിത്യം എന്തിന് – ഡോ.പി.എന്‍. ഗംഗാധരന്‍ നായര്‍ (Dr. P.N Gangadharan Nair)

മനുഷ്യജീവിതത്തെ കുറിച്ച് ഭാഷ ഉപയോഗിച്ച് സൃഷ്ടിക്കുന്ന കലയെയാണ് നമ്മള്‍ സാഹിത്യം എന്ന് വിളിക്കുന്നത്. ഭാഷയുടെ ഉന്നത മണ്ഡലമാണ് സാഹിത്യം. ലോകത്തില്‍ നടക്കുന്നതിനെക്കുറിച്ച് നമ്മെ അറിയിക്കുന്നത് സാഹിത്യമാണ്. സാഹിത്യ വായന മനുഷ്യാനുഭവത്തിന്റെ വിസ്തൃതിയിലേക്ക് നമ്മെ എത്തിക്കും. കടല്‍ത്തീരത്ത് ചെന്ന് അതിനുമപ്പുറമുള്ള രാജ്യങ്ങളിലെ ജനതയെക്കുറിച്ച് നമ്മള്‍ ആലോചിക്കുന്നത് പോലെ സാഹിത്യ താളുകളിലൂടെ നമ്മള്‍ കാണുന്നത് വിശ്വ ജനതയെയാണ്. ജീവിതം ദു:ഖ ദുരിതങ്ങളുടെ കടലാണെങ്കില്‍, ആശ്വാസത്തിന്റെ പച്ചത്തുരുത്താണ് സാഹിത്യം–അവ ചിലപ്പോള്‍ വേദപുസ്തകങ്ങളോ തത്വചിന്തകളോ നോവലോ കഥയോ കവിതയോ ഒക്കെയാകാം. അത് നമ്മുടെ […]

ഉള്‍ക്കാഴ്ച – ജോസ് ക്ലെമന്റ് (Jose Clement)

നമുക്ക് ബുദ്ധിയും നല്ല മനസ്സുമൊക്കെയുണ്ടായിരിക്കാം. പക്ഷേ, നിരീക്ഷണ പാടവം തെല്ലുപോലും ഉണ്ടാകില്ല.അതിനാല്‍ നമ്മുടെ ബുദ്ധിയും സന്മനസ്സുമൊക്കെ ആര്‍ക്കും പ്രയോജനപ്രദമായെന്നു വരില്ല. ഉള്‍ക്കാഴ്ചയുണ്ടെങ്കിലേ നല്ല നിരീക്ഷണ പാടവവും ഉണ്ടാകാനിടയുള്ളൂ. ‘എനിക്കു നില്ക്കാന്‍ ഒരിടവും ഒരു ഉത്തോലകവും തന്നാല്‍ ഞാന്‍ ഈ ഭൂമിയെ ഇളക്കിമറിക്കാം ‘ എന്നു പറഞ്ഞ പുരാതന ഗ്രീസിലെ പ്രഗല്ഭ ഗണിത ശാസ്ത്രജ്ഞന്‍ ആര്‍ക്കമിഡിസ് അത്ഭുതകരമായ കണ്ടുപിടുത്തങ്ങള്‍ നടത്തിയത് ഈ നിരീക്ഷണ പാടവവും ഉള്‍ക്കാഴ്ചയും കൊണ്ടായിരുന്നു.   ഗവേഷണങ്ങള്‍ക്കും നിരീക്ഷണങ്ങള്‍ക്കും യാതൊരു വിധ സംവിധാനങ്ങളും ഇല്ലാതിരുന്ന ഒരു […]

പെണ്ണേ പൊരുതുക – എം. തങ്കച്ചന്‍ ജോസഫ് (Thankachan Joseph)

പെണ്ണേ പൊരുതുക നീയിനി നിന്നെമറന്നവന്‍ സ്‌നേഹിച്ചിരുന്നില്ല നീയറിയുക നിന്നെ നുകര്‍ന്നവന്‍ നിന്നാത്മാവ് കണ്ടില്ല നഷ്ടമായില്ല നിനക്കൊന്നുമിന്നും. ഞെട്ടറ്റുവീണൊരു തളിരിലയല്ല നീ പൊട്ടിത്തകര്‍ന്നൊരു തമ്പുരുവല്ല നീ പാഴ്ക്കിനാവിന്‍തേരില്‍ പാര്‍വ്വണം വേണ്ടിനി പാടേമറന്നെല്ലാം പാടുക പൂങ്കിളി. പെണ്ണേ പ്രണയം മധുരമല്ലിന്ന് മരണമല്ലതിനുടെ മറുപുറമെന്നും മാഞ്ഞുപോകുന്നതിന്‍ മായാവിലാസ ങ്ങള്‍ മനസ്സൊരു മായികഭാവങ്ങളല്ലോ. ഉള്ളില്‍ പുകയുന്നൊരഗ്‌നിയെപ്പേറിയോ, ഉള്ളം തകര്‍ന്നു നീ പിടയുന്നതെന്തേ ദുഃഖസത്യങ്ങളെ കണ്‍തുറന്നേറ്റുക വ്യര്‍ഥമല്ലാത്തൊരു ജീവനം തേടുക. നിന്നെയറിയുവാന്‍ നിന്നാത്മാവ് പങ്കിടാ- നൊരുമാരനൊരുദിക്കിലുണ്ട് സത്യം പെയ്തുതീരാത്തൊരു താപഘര്‍ഷങ്ങളി ല്‍ സാന്ത്വന തേന്മഴയുതിര്‍ത്തിടുവാന്‍. […]

ജീവിതം – ദീപ ബിബീഷ് നായര്‍ (Deepa Bibish Nair)

അസുലഭമീ നിമിഷം, അനവദ്യമീ ജന്മം അനുക്ഷണചഞ്ചലമാകുമീ വീഥിയില്‍ ആനന്ദത്തിരി തെളിയിക്കാം അഗ്‌നിയെപ്പുല്‍കിയണയും വരെ അര്‍ത്ഥമേറെ കൊതിച്ചിന്നു ജന്മങ്ങള്‍ അര്‍ത്ഥമില്ലാതെ പായുന്നു ചുറ്റിലും അല്‍പ്പ നാടകക്കളരിയിലെപ്പോഴും അന്യവേഷങ്ങള്‍ കെട്ടിയാടീടുന്നു ആരമുള്ളൊരാ വാക്കുകള്‍ തറയ്ക്കുന്നു അമ്പുകള്‍ പോലുള്ളിന്റെയുള്ളിലായ് അഭിമന്യൂപോലകപ്പെട്ടറിയാതെ നാം അന്തകന്റെ കാലചക്രവ്യൂഹത്തിലും അറപ്പിക്കും കാഴ്ചകള്‍ മറയ്ക്കുന്നക്ഷിയെ അരുതേയെന്നാര്‍ത്തനാദങ്ങള്‍ കേട്ടു നടുങ്ങുന്നു അറിവിന്നമൃതപാനികള്‍ക്കപരാധമേറുമ്പോള്‍ അമ്മ തന്നശ്രുക്കള്‍ താഴെ വീണുടയുന്നു അസ്ത്രമെയ്യും വേഗത്തിലന്യമാകുന്നു ബന്ധങ്ങള്‍ അറ്റുപോകുന്നകലെയായക്കയങ്ങളിലായി ആദ്യം കരഞ്ഞും പിന്നെ ചിരിച്ചും അമരനാകുവാനല്ലോ ശ്രമിക്കുന്നു അജയ്യനാമൊരശ്വമായ് കുതിക്കുവാനൊരുങ്ങുമ്പോള്‍ അകത്തളങ്ങളിലെവിടെയോ മുഴങ്ങുന്നു അവസാന […]

“If You Want to Go Fast…” – Leelamma Thomas, BOTSWANA

I learned to run with hurried feet, chasing horizons made of fire— the wind behind me, no hand beside me, only the echo of my own desire. But speed is a lonely kingdom; its crown is made of fleeting light. The miles I won felt small and hollow, vanishing into the night. Then one day, […]

എന്റെഎഴുത്തുവട്ടത്തിന്റെവ്യാസം –  ഗിരിജാവാര്യര്‍ (Girija Warrier)

‘തെക്കുംകൂറടിയാത്തി തളിരു പുള്ളോത്തി സര്‍പ്പംപാട്ടിനു പാടാന്‍പോയ് കുടവും കിണ്ണവും വീണയും കൊണ്ടേ കൂടെ പുള്ളോനും പാടാന്‍ പോയ്..’ സര്‍പ്പംപാട്ടുകളും കാവുകളും ഐതിഹ്യങ്ങളുടെ കഥകള്‍ മൂളുന്ന കാറ്റാണ് ചുറ്റും! ശിവക്ഷേത്രത്തിനു തൊട്ടുകിടക്കുന്ന ഞങ്ങടെ വാര്യത്തിന്റെ പിന്നില്‍ പാമ്പിന്‍കാവാണ്! ചിത്രോടക്കല്ലുകളില്‍നിന്നു വിട്ടുമാറി ഒരു വമ്പന്‍ നാട്ടുമാവും. മദ്ധ്യവേനലവധിക്കാലത്ത്, ആ മാഞ്ചോട്ടിലാണ് ഞങ്ങള്‍ കുട്ട്യോളുടെ ഒളിച്ചുകളിയും സാറ്റ് കളിയും, തലമപ്പന്തുകളിയുമൊക്കെ! വിശപ്പും ദാഹവുമറിയാതിരിക്കാന്‍ വിശ്വാമിത്രന്‍, രാമലക്ഷ്മണന്മാര്‍ക്ക് ബല, അതിബല എന്നീ മന്ത്രങ്ങള്‍ ഉപദേശിച്ചിരുന്നു എന്ന് കേട്ടിട്ടുണ്ട്. ഈ വയസ്സന്‍മാവിന്നുമുണ്ടൊരു മന്ത്രം! ഉച്ചക്കാറ്റുമന്തിക്കാറ്റും […]

അസൂയ – മാലൂര്‍ മുരളി (Maloor Murali)

അസൂയയ്ക്കും കുശുമ്പിനും മരുന്നൊന്നുമില്ലനാട്ടില്‍ വെന്തു നീറിയുരുകുന്നു ദുഷ്ഠര്‍ തന്നുള്ളം… അന്യന്റുയര്‍ച്ചയിലവര്‍ ചങ്കുപൊട്ടി ത്തളരുമ്പോള്‍ ആശ്വാസമെത്തിക്കുവാനായ് മരുന്നുമില്ലാ:……. തക്കതായ ചികിത്സകള്‍ നടത്താനുമാരുമില്ല നടത്തിയാല്‍ പോലുമതു ഫലിക്കയില്ലാ…… പരദുഃഖപ്പതനത്താലകം തണുപ്പിക്കാനായി ശ്രമിയ്ക്കയാണവര്‍ തന്റെ ദിനചര്യകള്‍…… അന്യഹൃത്തിലേക്കുതന്റെ വിഷാസ്ത്രങ്ങള്‍ തൊടുത്തിട്ട് മോദമായിട്ടുറങ്ങിടാന്‍ മനം കൊതിപ്പോര്‍ …… നന്മ.തിന്മ തമ്മിലുള്ള പോരാട്ടങ്ങള്‍ നടത്തുമ്പോള്‍ തിന്മയെ ലാളിക്കുന്നവര്‍ മനുഷ്യരാണോ ….? മനുഷ്യ വേഷം ധരിച്ചാല്‍ മനുഷ്യരാകില്ലയെന്ന പരമമാം സത്യം നമ്മ- ളറിഞ്ഞിടേണം. ചന്ദനം വളരുന്നിട- ത്തുണ്ടാകുന്നു കാഞ്ഞിരവും ലോക സത്യമിതാന്നെന്നു — മറിഞ്ഞു വാഴ്ക […]

ഒരമ്മയുടെ വിലാപം – റെജി ഇലഞ്ഞിത്തറ (Raji Elanjthara)

ജാലകവാതിലിലൂടെ; നോട്ടമെത്തുന്ന ദൂരം പ്രപഞ്ചസീമ. അതിനപ്പുറമെപ്പഴോ എന്നെയാരോ, ‘കണ്‍കണ്ടദൈവ’,മെന്നമ്മയെന്ന്. ഓര്‍മ്മള്‍ തെല്ലൊന്നു മങ്ങുന്ന നേരം മങ്ങിയ കാഴ്ചയും, കേള്‍ക്കാന്‍ കൊതിച്ചും വരുതിയില്‍ നില്‍ക്കാശരീരം വഴുതിയും, ജരാനര കാര്‍ന്ന ചിരിയും പ്രസാദവും. വീടിന്നു കാവലാമെന്‍നാഥനെന്നും, കൃഷ്ണമണിപോല്‍ കാത്തിരുന്നു, നിഴലുപോല്‍ കൂടെന്നും നിന്നിരുന്നു, അല്ലലറിയിയ്ക്കാതെ കരുതലായി. അറിയാതറിഞ്ഞോ മറന്നുപോയോ, ജീവിക്കാനൊരുമാത്ര തനിക്കുവേണ്ടി. ഉള്ളതൊക്കെയും പങ്കിട്ടു വീതിച്ചും ശൂന്യത പരതുന്നു എന്നുള്ളിലാത്മാവിലും. പൊന്‍പോല്‍ കാത്തൊരാ പേരക്കിടാങ്ങളും കാണാത്തഭാവം നടിക്കുമീമാത്രയില്‍, ചെയ്യുന്നതൊക്കെയും കുറ്റവും കുറവുമായ്, അടങ്ങിയൊന്നെങ്ങാന്‍ ഇരിക്കാനൊരാജ്ഞയും. പൊയ്പ്പോയ കാലങ്ങളത്രെയെല്ലാം, പണിപ്പെട്ടു മക്കള്‍ക്ക് […]

ഡിസംബറിലെ പൊന്‍പുലരി –  പ്രൊഫ്. കവിതാ സംഗീത് (Prof. Kavitha Sangeeth)

ഡിസംബര്‍ മാസം. കാറ്റ് തണുപ്പോടെ കടന്നുപോകുന്നുണ്ടായിരുന്നു, പക്ഷേ രാവിലെ സൂര്യന്റെ മൃദുവായ വെളിച്ചം പാതകളെ സ്വര്‍ണ്ണവണനയില്‍ മുളച്ചിരിക്കും. ആ ചെറിയ നഗരത്തിലെ പഴയ വഴികളിലൂടെ മേഘല വേഗത്തില്‍ നടന്നു. അവളുടെ കണ്ണുകളില്‍ ഒരു ചെറിയ ആവേശവും, ഹൃദയത്തില്‍ ഒരു അനാമികമായ കുതിപ്പും ഉണ്ടായിരുന്നു. ഡിസംബരിലെ ആ പൊന്‍പുലരി, പരിസരത്തെ ശീതളതയില്‍ പോലും തണുപ്പില്ലാത്ത ഒരു ഉഷ്ണം പകരുന്ന പോലെ, അവളുടെ ഉള്ളില്‍ ഒരുകാലത്തെ പ്രണയം വിളിച്ചു ഉയര്‍ത്തി. ഇന്ന് അവള്‍ കാഫേയിലേക്കായിരുന്നു പോകുന്നത്. ഒരു പുരാതന വീട്ടിന്റെ […]

പൊന്‍പുലരി – കലാ പത്മരാജ് (Kala Padmaraj)

ജീവിതത്തില്‍ തുടര്‍ച്ചയായി ആരോപണങ്ങള്‍ നമ്മള്‍ നേരിടുന്നുണ്ടെങ്കില്‍ ഒരു കാര്യം ഉറപ്പിക്കുക. നമ്മള്‍ നേരായ വഴിയിലാണ് സഞ്ചരിക്കുന്നതെന്ന്. ആരെയും ഒന്നും വിശ്വസിപ്പിക്കാന്‍ ശ്രമിക്കരുത്… നമ്മളെ വിശ്വസിക്കുന്നവരും അംഗീകരിക്കുന്നവരും ഉറപ്പായും നമ്മോടൊപ്പം ഉണ്ടാവും അവരാണ് നമ്മുടെ ശക്തി. ഉറച്ച തീരുമാനങ്ങളും തളരാത്ത മനസ്സും നമുക്ക് ഉണ്ടെങ്കില്‍… ജീവിതത്തിലെ എല്ലാ വെല്ലുവിളികളെയും സധൈര്യം നേരിടാന്‍ നമുക്ക് കഴിയും. ഒത്തിരി ഇഷ്ടത്തോടെ എല്ലാവര്‍ക്കും നല്ലൊരു ശുഭദിനം നേരുന്നു.    

കൈവരിയുടെ തെക്കേയറ്റം – ശംസീര്‍ ചാത്തോത്ത്/ ചെറുവാഞ്ചേരിക്കാരന്‍ (Samsheer Chathoth)

പത്മരാജന്റെ ”കൈവരിയുടെ തെക്കേയറ്റം” എന്ന കഥാസമാഹാരം സംഭവബഹുലതയേക്കാള്‍ മനുഷ്യഹൃദയത്തിന്റെ സൂക്ഷ്മ ചലനങ്ങളെയാണ് പ്രാധാന്യത്തോടെ ഏറ്റെടുക്കുന്നത്. പറയാതെ പോയ വാക്കുകളും നിറയാതെ പോയ ആഗ്രഹങ്ങളും മനസ്സിനുള്ളിലെ ഒറ്റപ്പെടലുകളും ആണ് ഈ കഥകളുടെ യഥാര്‍ത്ഥ കേന്ദ്രം. പുറമേ ലാളിത്യമായി തോന്നുന്ന സാഹചര്യങ്ങളിലൂടെ അഗാധമായ മാനസിക ഭൂമികയിലേക്കാണ് വായനക്കാരനെ അദ്ദേഹം നയിക്കുന്നത്. ഗ്രാമവും നഗരവും, സ്‌നേഹവും വഞ്ചനയും, സൗഹൃദവും വിരഹവുമെല്ലാം ഇവിടെ പരസ്പരം ലയിച്ചാണ് നിലകൊള്ളുന്നത്. കഥാപാത്രങ്ങള്‍ വലിയ നായകരല്ല; നമ്മുടെ ചുറ്റുമുള്ള സാധാരണ മനുഷ്യര്‍, അവരുടെ നിശ്ശബ്ദ വേദനയും അമര്‍ന്ന […]

മംഗല്യം തന്തുനാനേനാ – ശ്രീകല മോഹന്‍ദാസ് (Sreekala Mohandas)

മംഗല്യം തന്തുനാനേനാ മമ ജീവന ഹേതുന.. കതിര്‍ മണ്ഡപത്തില്‍ താലി കെട്ടിനു ശേഷം വരന്റെ കയ്യില്‍ വധുവിനെ പിടിച്ചേല്‍ പ്പിക്കുന്ന ചടങ്ങാണിതു… സാധാരണ ഗതിയില്‍ വധുവിന്റെ അച്ഛനാണ് ഈ കര്‍മ്മം ചെയ്യുന്നതു.. ഇതാ എന്റെ മകളെ നിന്റെ കയ്യിലേല്‍ പ്പിക്കുന്നു അവളെ സുരക്ഷിതയായി ജീവിത കാലം മുഴുവന്‍ സംരക്ഷിച്ചു കൊള്‍ക അവളെയും അവളില്‍ നിനക്കുണ്ടാ കുന്ന കുഞ്ഞുങ്ങളെയും പരിപാലിച്ചു കൊള്‍ക എന്നൊക്കെയുള്ള അര്‍ത്ഥമാണ് ആ കൈ ചേര്‍ത്തു വെക്കലിനു പിന്നിലു ള്ളത്… ഇന്ന് എത്ര പേര്‍ അതു […]

നീതിയുടെ തുലാസ് നേര്‍രേഖയില്‍ തന്നെയോ ? – ജയരാജ് പുതുമഠം (Jayaraj Puthumadham)

എറണാകുളം ജില്ലയിലെ അങ്കമാലിയില്‍ അത്താണി എന്നസ്ഥലത്തുവെച്ച് കാറില്‍ സഞ്ചരിച്ചുകൊണ്ടിരിക്കുകയായിരുന്ന മലയാളസിനിമയിലെ പ്രശസ്തയായ അഭിനേത്രിയെ പള്‍സര്‍ സുനി എന്നറിയപ്പെടുന്ന ഒരാള്‍ അതിക്രമിച്ചു കാറില്‍കയറി ശാരീരികപീഡനങ്ങള്‍ നടത്തുകയും അപകീര്‍ത്തികരമായ ചിത്രങ്ങള്‍ ക്യാമറയില്‍ പകര്‍ത്തി പ്രചരിപ്പിക്കുകയും ചെയ്തു എന്നതാണ് ദിലീപ് മുഖ്യനായകനായി അരങ്ങേറിയ അതിസാഹസികവും സംഘട്ടനങ്ങളേറെ മലയാളിമനസ്സില്‍ തീര്‍ക്കുകയും ചെയ്ത മലയാള ചിത്രത്തിലെ കഥാസാരം. പള്‍സര്‍ സുനിയെ ഉടനെതന്നെ പിടികൂടുകയും നടന്‍ ദിലീപിനെ ഗൂഡാലോചനക്കുറ്റംച്ചുമത്തി അറസ്റ്റ് ചെയ്യുകയും 90 ദിവസങ്ങള്‍ക്കുള്ളില്‍ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു. 2018 മാര്‍ച്ച് 8 നാണ് വിചാരണ […]