വായനം വളരട്ടെ – അഡ്വ: അനൂപ് കുറ്റൂർ

വായിൽ നിന്നു വായുവോടു
വാക്കുണർന്ന വായനം

വാതുറന്നറിവുലഞ്ഞിതാ
വാചാലമായ ഭാഷണം

വായുവേഗമങ്ങോതിടാൻ
വിലയിടിഞ്ഞ വാക്കു പോരാ

വിവേകവീക്ഷണത്തിലെന്നും
മുണർന്നിടുന്ന ദീപകം

വേദവാക്യമാകുവാനായി –
യറിവനന്തമാകേണം

വാക്കിനാലെയമൃതനായി
മൺ മറഞ്ഞ സൂരികൾ

വേണ്ടതൊന്നു മാത്രമാണ-
നസ്യൂതമുള്ള വായനം

വിശ്വവിശ്രുതമറിവുവാ-
തായനം തുറന്നൊഴുകണം

വാചാലമാകും മഹിമയിൽ
വാക്കിലൂറും തേൻകണം

വാക്കൊഴുക്കി വാദിച്ചിടാൻ
വേണമെന്നും പാടവം

വേണ്ടതൊന്നു മാത്രമാണ്
വകതിരിഞ്ഞൊരറിവുകൾ

വായു വേഗം വാക്കൊഴുകി
വിവേകമുള്ളതാകണം

വിതക്കണം നല്ല വിത്തുകൾ
നന്മ നൽകും ചിന്തയിൽ

വിണ്ടുത്തീരും വാക്കുകൾ
വേണ്ടയൊന്നുംമേലിലും.

വെറിപിടിച്ച നായയുടെ
വേരറ്റു തീരും നാവിലും

വായിൽ നിന്നു വന്നതൊക്കെ
വാളിനേക്കാൾ മൂർച്ഛയായി

വേണമെന്നും മധുരമൂറുo
വീണയാകും പാട്ടുകൾ

വീടുതോറും വേണമെന്നും
വായന സ്വർഗ്ഗങ്ങൾ

വിടുണർന്നു നാടിനെന്നും
വെളിച്ചമായി മാറണം

വേണ്ടതൊന്നു മാത്രമെന്നും
യുപകാരമായ വായനം

വീണിടത്തുരുളുവാനും
വീണ്ടെടുത്തയടവുകൾ

വാതുറന്നാലമ്പരക്കണം
വാതോരാതറിവുകൾ

വലിച്ചു നീട്ടിയൊക്കെയങ്ങു
വികൃതമാക്കി മാറ്റിടാതെ.

വായിൽ നിന്ന് വന്നിടുമ്പോൾ
വരുംവരായ്മയോർക്കണം

വേണ്ടതില്ലയിന്നിവിടെ
വേണ്ടാതനം തന്നിടം

വേണ്ട പോലെ കരുതണം
വേദവാക്യമാം പുസ്തകം

വേദചിന്തയനന്തമാർന്നു
വാനമാകെ പരക്കണം

വാനിൽ നീളെ പൊഴിക്കണം
വെളിച്ചമാർന്നറിവുകൾ

വിട തരാതെന്നുമെന്നും
വിജ്ഞാനമേ ശ്വാശ്വതം

വെള്ളിടിയായിത്തീരണം
യനുചിത ഭാഷണങ്ങൾ.

വെടിയടിച്ചു കളയരുതേ
മടിയരാം മഠയരേ

വേണ്ടതൊന്നുമില്ലയെങ്കിൽ
വാതുറക്കാനാവതില്ല.

വെറി പിടിച്ചു വെരുകു പോൽ
പടയണി തുള്ളിടാൻ

വേണ്ട പോൽ പറയുവാൻ
പറയേണ്ടതു പഠിക്കണം

വേണ്ടതൊന്നു പാരിടത്തിൽ
വിവേകാർന്നറിവുകൾ

വളയൂരിടാതെയെന്നുമേ
വായനം വളരണം

വാനമാകെ നീളെ നീളെ
വീണാനാദമൊഴുകണം .

LEAVE A REPLY

Please enter your comment!
Please enter your name here